JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



വെള്ളത്തിൽ കൂടി വണ്ടി ഓടിക്കുന്നവർ ശ്രദ്ധിച്ച് വായിക്കുക.

Submitted on: 12-Aug-2019 By Jisha

വെള്ളത്തിൽ കൂടി വണ്ടി ഓടിക്കുന്നവർ ശ്രദ്ധിച്ച് വായിക്കുക.
വെള്ളത്തിൽ കൂടി വണ്ടി ഓടിക്കുന്നവർ ശ്രദ്ധിച്ച് വായിക്കുക.

കാറ് ഓടിക്കുമ്പോൾ പല സമയത്തും റോഡിലെ വെള്ളക്കെട്ട് കൺഫ്യൂഷനുണ്ടാക്കിയിട്ടുണ്ട് . ബൈക്കുപോലെ അല്ല , ചില്ല് കൂട്ടിനകത്തായിരിക്കുമ്പോൾ നേരിട്ടറിയാനാകാത്ത മഴയുടെ ശക്തി പലപ്പൊഴും നമ്മുടെ ഡ്രൈവിങ്ങ് എക്സ്പീരിയൻസിനെ പരീക്ഷിക്കും.

മുന്നോട്ട് എടുത്തു തുടങ്ങി വെള്ളത്തിന്റെ ഫ്രിക്ഷൻ ഫോഴ്സിനെ വാഹനം അതിജീവിക്കുന്നത് അനുഭവിക്കുമ്പോഴാണ് പലപ്പോഴും അയ്യോ വേണ്ടായിരുന്നു , അപ്പുറത്തെ റോഡിലൂടെ പോയാൽ മതിയായിരുന്നു , നിന്നു പോയാൽ എന്ത് ചെയ്യും, അക്കരെ എത്തുമോ തുടങ്ങിയ അന്ധാളിപ്പുണ്ടാകുക . ഒന്നു രണ്ട് സമയം അങ്ങനത്തെ രക്ഷപ്പെടൽ കഴിഞ്ഞ മഴക്കാലത്ത് അനുഭവിച്ചതുകൊണ്ടും , ഇന്നലെ വാട്സ് അപ് ഗ്രൂപ്പുകകളിൽ flood racing വലിയ സാഹസികതയായി ആഘോഷിക്കുന്ന ചില വീഡിയോസ് കണ്ടതുകൊണ്ടും , ഇതുമായി ബന്ധപ്പെട്ട ചില അറിവുകൾ പങ്കുവെക്കാം ..

ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് ഉരുൾപൊട്ടലും മുങ്ങിമരണങ്ങളും കൂടുതലുണ്ടാവുന്ന നമ്മുടെ പ്രളയാനുഭവങ്ങളിൽ വാഹനങ്ങളിൽ അകപ്പെടുന്നവരിലുണ്ടാവുന്ന അപകടങ്ങൾ കുറവാണെങ്കിലും വിദേശരാജ്യങ്ങളിൽ പ്രളയത്തിന്റെ ആഘാതത്തിലുണ്ടാവുന്ന വാഹനാപകടങ്ങൾ മൊത്തം മരണസംഖ്യയുടെ മുപ്പത് ശതമാനം വരെ വരുത്തിയിട്ടുണ്ടെന്ന് british automobile association (AA) നും അവിടത്തെ environmental agency കളും തങ്ങളുടെ വെബ് റിപ്പോർട്ടിങ്ങിൽ പുറത്ത് വിട്ടിട്ടുണ്ട് . ഇവരിൽ മിക്കവരും വിദഗ്ദരായ ഡ്രൈവർമാരുമാണ്.
എന്നിട്ടും എന്ത് കൊണ്ടാണ് അപകടം സംഭവിക്കുന്നതെന്ന് ചോദിച്ചാൽ മിക്കവരുടേയും ഓവർ കോൺഫിഡനസും , flood driving ലെ അജ്ഞതയും , പെട്ടെന്നുണ്ടാവുന്ന സമ്മർദ്ദത്തെ അതിജീവിക്കാനാവാത്തതുമാണ് കാരണങ്ങളത്രെ .

അപകടങ്ങളൊഴിവാക്കാൻ പരീക്ഷണങ്ങളേക്കാൾ പ്രിവൻഷനാണ് പ്രധാനം. ഡ്രൈവിങ്ങ് പരിചയത്തേക്കാൾ, ശാസ്ത്രീയമായ അറിവിന് ഇതിൽ നമ്മളെ രക്ഷിക്കാനാവുമെന്നതിനാൽ Automobile വിദഗ്ദരുടെ അഭിപ്രായപ്രകാരമുളള (നമ്മുടെ നാട്ടിലും ഈ സമയത്ത് പ്രാധാന്യമുള്ള ), ചില മുൻകരുതലുകൾ താഴെ ചേർക്കുന്നു

1) ഒരു കാരണവശാലും പരിചിതമല്ലാത്ത റോഡുകളിലൂടെ, വെള്ളം മൂടിക്കിടക്കുന്ന സമയത്ത് യാത്ര ചെയ്യരുത് . ടയറിന്റെ മുമ്പിലുള്ളത് മാൻഹോളാണോ ,മാവിന്റെ കൊമ്പാണോ എന്നത് തിരിച്ചറിയാനാവാത്തത് തന്നെ കാരണം .. വെള്ളമില്ലാത്ത വഴികൾ അൽപം ദൂരം കൂടിയാലും തെരഞ്ഞെടുക്കുക

2) നമ്മുടെ വാഹനങ്ങളുടെ ഗ്രൗണ്ട് ക്ലിയറൻസും വാട്ടർ വെയ്ഡിങ്ങ് ഡെപ്തുമെല്ലാം ചെറിയ രീതിയിൽ വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും റോഡിലെ ഒഴുകുന്ന വെള്ളത്തിന് നാലിഞ്ചിൽ കൂടുതലോ കെട്ടിക്കിടക്കുന്ന വെള്ളത്തിന് ആറിഞ്ചിൽ (അരയടി) കൂടുതലോ ആഴമുണ്ടെങ്കിൽ റിസ്ക് എടുത്ത് വണ്ടിയോടിക്കരുത് . ഓടുമ്പോൾ ഒഴുകി നീങ്ങാൻ, ഒരു കാറിന് ഒരടിയും , ഒരു ഹെവി വെഹിക്കിളിനെ രണ്ടടിയും വെള്ളം മാത്രം മതി.

ആകസ്മികമായി വെള്ളക്കെട്ടുള്ള റോഡിലേക്ക് എത്തിപ്പെട്ടാൽ ഇതെങ്ങനെ മനസിലാക്കുമെന്ന് ചിന്തിച്ചാൽ സൈഡിലൂടെ ബൈക്കിൽ പോകുന്നവരുടേയോ , നടന്നു പോകുന്നവരുയോ കാലിലേക്ക് നോക്കി എതാണ്ട് മനസിലാക്കാം. അല്ലെങ്കിൽ വീലിന്റെ മധ്യഭാഗവും കഴിഞ്ഞ് വെള്ളമില്ലാ എന്ന് side mirrors നോക്കി ഏകദേശധാരണയുണ്ടാക്കുക.

3) ഇനി അഥവാ നമ്മൾ വണ്ടിയെടുത്തു തുടങ്ങിപ്പോയാൽ റോഡിന്റെ കഴിയുന്നത്ര മധ്യഭാഗത്തേക്ക് (crown/centre of the road) ചേർത്ത് ഡ്രൈവ് ചെയ്യുക. കാരണം വെള്ളത്തിന്റെ ആഴം ഏറ്റവും കുറവ് അവിടെയായിരിക്കും

4) വണ്ടിയുടെ വേഗതയാണ് പിന്നെ മുഖ്യം. മാന്വൽ ആണെങ്കിൽ സാധ്യമായ എറ്റവും ചെറിയ ഗിയറിൽ ഓടിക്കുക. ഓട്ടോമാറ്റിക് ആണെങ്കിൽ ഫസ്റ്റ് / സെക്കന്റ് ഗിയറിലേക്ക് വരാൻ വേഗത കുറക്കുക. 3-4mph ൽ കൂടുതൽ വേഗത്തിൽ ഓടിക്കുകയോ , പെട്ടെന്ന് മുന്നിലോടുന്ന വണ്ടികളെ ഓവർ ടേക്ക് ചെയ്ത് ഓടിക്കുകയോ ചെയ്യരുത് . കാരണം , ഒന്നാമതായി , മേൽ പറഞ്ഞ വേഗതയാണ് വണ്ടിക്കെങ്കിൽ മുന്നിലെ വെള്ളത്തെ വകഞ്ഞുമാറ്റി സൈലൻസ്റിലേക്ക് വെള്ളം കയറാതിരിക്കാൻ അത് സഹായിക്കും. രണ്ടാമതായി സ്പീഡ് ഇതിലും കൂടിയാൽ ടയറിനും റോഡിനും ഇടയിലുള്ള ഫ്രിക്ഷൻ ഫോർസ് നഷ്ടപ്പെട്ട് , വാഹനം ഫ്ലോട്ട് ചെയ്യാൻ കാരണമാകും .അത് സ്റ്റിയറിങ്ങ് നിയന്ത്രണം നഷ്ടപ്പെടുത്തി വാഹനം ഒഴുകിത്തുടങ്ങുന്നതിലേക്കെത്തിക്കും. Flood driving ലെ പ്രധാന അപകടകാരിയായ ഈ പ്രതിഭാസത്തിന് hydroplaning , അല്ലെങ്കിൽ aquaplaning എന്നാണ് പറയുക. വാഹനത്തിന്റെ ഭാരം, ടയറിലെ ഇൻഫ്ലേഷൻ പ്രഷർ , തേയ്മാനം തുടങ്ങി aquaplaning നിർണ്ണയിക്കുന്ന വിവിധ കാര്യങ്ങളുണ്ടെങ്കിലും സാമാന്യ വിധത്തിൽ പറഞ്ഞാൽ കാറുകൾക്ക് വേഗത തന്നെയാണ് ഇതുണ്ടാക്കുന്ന മുഖ്യ ഘടകം. വണ്ടിയുടെ നിയന്ത്രണം പെട്ടെന്ന് നഷ്ടപ്പെട്ടെന്ന് മനസിലാകുമ്പോഴുണ്ടാകുന്ന ആധി കൂടുതൽ അപകടം വരുത്തിവെക്കും .

5) വെള്ളത്തിലൂടെ ചലിക്കുന്ന വാഹനം പെട്ടന്ന് നിർത്തരുത് . സ്ഥിരമായ ആക്കം (momentum) നിലനിർത്തുക. നിർത്തിക്കഴിഞ്ഞാൽ exhaust വഴി എൻജിൻ സിലിണ്ടറിലേക്ക് തള്ളിക്കയറുന്ന ഒരു കപ്പ് അളവ് വെള്ളം മതി എൻജിനും കാറ്റലിറ്റിക് കൺവർട്ടറുമൊക്കെ തകരാറിലാക്കാൻ. കൂടുതൽ വാഹനങ്ങളുള്ള റോഡിൽ സിംഗ്ൾ ലൈനിൽ സഞ്ചരിക്കാനും വാഹനങ്ങൾ തമ്മിൽ ഒരേ അകലം വെക്കാനും ശ്രദ്ധിക്കുക .

6) റോഡിലെ വെള്ളത്തിൽ നിന്നും ഇതുപോലെ ഓടിച്ചു കയറ്റിയ വാഹനം പിന്നീട് ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം. ഏറ്റവും പ്രധാനം ബ്രേക്കുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയും ഡ്രൈ ആക്കുകയും ചെയ്യുക എന്നതാണ് . വെള്ളം കയറി ഓഫ് ആയതാണ് വാഹനമെങ്കിൽ വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ഒരു കാരണവശാലും ശ്രമിക്കരുത് . ഒരു മെക്കാനിക്കിന്റെ/എമർജൻസി ഹെൽപ് സർവീസ്ന്റെ സഹായത്തോടെ മാത്രം തുടർ നടപടികളെടുക്കുക .

7) നിർഭാഗ്യവശാൽ കാര്യങ്ങൾ മറ്റൊരു ദിശയിലാണ് പോവുന്നതെങ്കിൽ, കാറിന്റെ നിയന്ത്രണം നഷ്ടപ്പെടാനും ഒഴുകി നീങ്ങാൻ തുടങ്ങിയെന്നും കൂടുതൽ ആഴത്തിലേക്ക് പോകുന്നെന്നും കരുതുക.. അടുത്ത പടി ജീവൻ രക്ഷിക്കാൻ ശ്രമിക്കുക എന്നത് തന്നെയാണ്.
മനസാന്നിധ്യം കൈവെടിയാതെയിരിക്കുക എന്നത് എറ്റവും പ്രാധാനം . മുങ്ങിത്തുടങ്ങുന്നവരെ മുടിയിൽ പിടിച്ച് പൊക്കിയെടുക്കണമെന്ന് പറയുന്നത് പോലെ ഇതിലും ശാസ്ത്രീയമായ സ്റ്റെപ്പുകൾ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നുണ്ട് .

കാറിനു വെളിയിലെ വെള്ളത്തിന് കൂടുതൽ പ്രഷർ ഉണ്ടാകാം. ഡോറുകൾ ജാമാവാൻ സാധ്യതയുണ്ട്. ഗ്ലാസ് വിൻഡോസ് തുറക്കാൻ ആദ്യം ശ്രമിക്കുക. അകത്ത് കയറുന്ന വെള്ളം വാഹനത്തിന്റെ ഭാരം കൂട്ടുന്നതിനാൽ ഫ്ലോട്ടിങ്ങ് മാറി ടയർ നിലം തൊട്ടേക്കാം. ഇല്ലെങ്കിൽ ഡോർ തുറക്കുക, കൂടുതൽ ശക്തി ആവശ്യമായതിനാലും, മസിലുകളുടെ പ്രവർത്തനക്ഷമത താഴുന്ന ശരീരോഷ്മാവിൽ കുറയുന്നതിനാലും കൈകൾക്കു പകരം കാലു പയോഗിച്ച് ശക്തിയിൽ തള്ളിത്തുറക്കാൻ ശ്രമിക്കണം. അതും പറ്റിയില്ലെങ്കിൽ അടുത്തത് ഗ്ലാസ് തകർത്ത് പുറത്തിറങ്ങാൻ നോക്കണം . ഇതിനായി സീറ്റിലെ ഹെഡ് റെസ്റ്റ് ഉപയോഗിക്കാം. എപ്പൊഴും ഫ്രന്റ് ഗ്ലാസാണ് ബ്രേക്ക് ചെയ്യേണ്ടത്. സൈഡ് ഗ്ലാസ് നേക്കാൾ വിസ്താരക്കൂടുതലുള്ളതിനാൽ രക്ഷപ്പെടാൻ കൂടുതൽ എളുപ്പമുള്ള പഴുതാണത് . മുങ്ങിത്തുടങ്ങിയാൽ കാറിന്റെ ഭാരമുള്ള സൈഡ്, അതായത് എൻജിനുള്ള മുൻവശം തന്നെയാണ് ആദ്യം മുങ്ങി ത്തുടങ്ങുക , എന്നാലും സുരക്ഷ മുൻഭാഗത്തുകൂടി ഇറങ്ങുന്നതാണ് .

പ്രളയം നമുക്ക് പുതുമയാണ് ,അത് മരണം കൊണ്ടുവരുന്ന വഴികളും .

കരുതിയിരിക്കുക..

Courtesy: Dr Roshith



Write your comments...




പുതിയ കോമഡി എല്ലാം ഫേസ്ബുക്കില്‍ കിട്ടാന്‍ ഇപ്പൊ തന്നെ


View English translation:
Vellathil koodi vandi odikkunnavar shradhichu vayikkuka. Karu odikkumbol pala samayathum rodile vellakkettu kanfyooshanundakkiyittundu . Baikkupole alla , chillu koottinakathayirikkumbol nerittariyanakatha mazhayude shakthi palappozhum nammude draivingu ekspeeriyansine pareekshikkum. Munnottu eduthu thudangi vellathinte frikshan fozhsine vahanam athijeevikkunnathu anubhavikkumbozhanu palappozhum ayyo vendayirunnu , appurathe rodiloode poyal mathiyayirunnu , ninnu poyal enthu cheyyum, akkare ethumo thudangiya andhalippundakuka . Onnu randu samayam anganathe rakshappedal kazhinja mazhakkalathu anubhavichathukondum , innale vadsu apu grooppukakalil flood racing valiya sahasikathayayi aaghoshikkunna chila veediyosu kandathukondum , ithumayi bandhappetta chila arivukal pankuvekkam .. Bhoomi shasthraparamaya prathyekathakal kondu urulpottalum mungimaranangalum kooduthalundavunna nammude pralayanubhavangalil vahanangalil akappedunnavarilundavunna apakadangal kuravanenkilum vidhesharajyangalil pralayathinte aaghathathilundavunna vahanapakadangal motham maranasamkhyayude muppathu shathamanam vare varuthiyittundennu british automobile association (AA) num avidathe environmental agency kalum thangalude vebu ripporttingil purathu vittittundu . Ivaril mikkavarum vidhagdharaya draivarmarumanu. Ennittum enthu kondanu apakadam sambhavikkunnathennu chodhichal mikkavarudeyum ovar konfidanasum , flood driving le ajnjathayum , pettennundavunna sammardhathe athijeevikkanavathathumanu karanangalathre . Apakadangalozhivakkan pareekshanangalekkal privanshananu pradhanam. Draivingu parichayathekkal, shasthreeyamaya arivinu ithil nammale rakshikkanavumennathinal Automobile vidhagdharude abhiprayaprakaramulala (nammude nattilum ee samayathu pradhanyamulla ), chila munkaruthalukal thazhe cherkkunnu 1) oru karanavashalum parichithamallatha rodukaliloode, vellam moodikkidakkunna samayathu yathra cheyyaruthu . Dayarinte mumbilullathu manholano ,mavinte kombano ennathu thirichariyanavathathu thanne karanam .. Vellamillatha vazhikal alpam dhooram koodiyalum theranjedukkuka 2) nammude vahanangalude graundu cliyaransum vattar veydingu depthumellam cheriya reethiyil vyathyasappettirikkamenkilum rodile ozhukunna vellathinu nalinchil kooduthalo kettikkidakkunna vellathinu aarinchil (arayadi) kooduthalo aazhamundenkil risku eduthu vandiyodikkaruthu . Odumbol ozhuki neengan, oru karinu oradiyum , oru hevi vehikkiline randadiyum vellam mathram mathi. Aakasmikamayi vellakkettulla rodilekku ethippettal ithengane manasilakkumennu chinthichal saidiloode baikkil pokunnavarudeyo , nadannu pokunnavaruyo kalilekku nokki ethandu manasilakkam. Allenkil veelinte madhyabhagavum kazhinju vellamilla ennu side mirrors nokki ekadheshadharanayundakkuka. 3) ini adhava nammal vandiyeduthu thudangippoyal rodinte kazhiyunnathra madhyabhagathekku (crown/centre of the road) cherthu draivu cheyyuka. Karanam vellathinte aazham ettavum kuravu avideyayirikkum 4) vandiyude vegathayanu pinne mukhyam. Manval aanenkil sadhyamaya ettavum cheriya giyaril odikkuka. Ottomattiku aanenkil fasttu / sekkantu giyarilekku varan vegatha kurakkuka. 3-4mph l kooduthal vegathil odikkukayo , pettennu munnilodunna vandikale ovar dekku cheythu odikkukayo cheyyaruthu . Karanam , onnamathayi , mel paranja vegathayanu vandikkenkil munnile vellathe vakanjumatti sailansrilekku vellam kayarathirikkan athu sahayikkum. Randamathayi speedu ithilum koodiyal dayarinum rodinum idayilulla frikshan forsu nashdappettu , vahanam flottu cheyyan karanamakum .Athu sttiyaringu niyanthuranam nashdappeduthi vahanam ozhukithudangunnathilekkethikkum. Flood driving le pradhana apakadakariyaya ee prathibhasathinu hydroplaning , allenkil aquaplaning ennanu parayuka. Vahanathinte bharam, dayarile infleshan prashar , theymanam thudangi aquaplaning nirnnayikkunna vividha karyangalundenkilum samanya vidhathil paranjal karukalkku vegatha thanneyanu ithundakkunna mukhya ghadakam. Vandiyude niyanthuranam pettennu nashdappettennu manasilakumbozhundakunna aadhi kooduthal apakadam varuthivekkum . 5) vellathiloode chalikkunna vahanam pettannu nirtharuthu . Sdhiramaya aakkam (momentum) nilanirthuka. Nirthikkazhinjal exhaust vazhi enjin silindarilekku thallikkayarunna oru kappu alavu vellam mathi enjinum kattalittiku kanvarttarumokke thakararilakkan. Kooduthal vahanangalulla rodil simgl lainil sancharikkanum vahanangal thammil ore akalam vekkanum shradhikkuka . 6) rodile vellathil ninnum ithupole odichu kayattiya vahanam pinneedu upayogikkumbozhum shradhikkanam. Ettavum pradhanam brekkukal karyakshamamayi pravarthikkunnundo ennu urappu varuthukayum drai aakkukayum cheyyuka ennathanu . Vellam kayari ofu aayathanu vahanamenkil veendum sttarttu cheyyan oru karanavashalum shramikkaruthu . Oru mekkanikkinte/emarjansi helpu sarveesnte sahayathode mathram thudar nadapadikaledukkuka . 7) nirbhagyavashal karyangal mattoru dhishayilanu povunnathenkil, karinte niyanthuranam nashdappedanum ozhuki neengan thudangiyennum kooduthal aazhathilekku pokunnennum karuthuka.. Adutha padi jeevan rakshikkan shramikkuka ennathu thanneyanu. Manasannidhyam kaivediyatheyirikkuka ennathu ettavum pradhanam . Mungithudangunnavare mudiyil pidichu pokkiyedukkanamennu parayunnathu pole ithilum shasthreeyamaya stteppukal vidhagdhar nirdheshikkunnundu . Karinu veliyile vellathinu kooduthal prashar undakam. Dorukal jamavan sadhyathayundu. Glasu vindosu thurakkan aadhyam shramikkuka. Akathu kayarunna vellam vahanathinte bharam koottunnathinal flottingu mari dayar nilam thottekkam. Illenkil dor thurakkuka, kooduthal shakthi aavashyamayathinalum, masilukalude pravarthanakshamatha thazhunna shareeroshmavil kurayunnathinalum kaikalkku pakaram kalu payogichu shakthiyil thallithurakkan shramikkanam. Athum pattiyillenkil aduthathu glasu thakarthu purathirangan nokkanam . Ithinayi seettile hedu resttu upayogikkam. Eppozhum frantu glasanu brekku cheyyendathu. Saidu glasu nekkal vistharakkooduthalullathinal rakshappedan kooduthal eluppamulla pazhuthanathu . Mungithudangiyal karinte bharamulla saidu, athayathu enjinulla munvasham thanneyanu aadhyam mungi thudanguka , ennalum suraksha munbhagathukoodi irangunnathanu . Pralayam namukku puthumayanu ,athu maranam konduvarunna vazhikalum . Karuthiyirikkuka.. Courtesy: Dr Roshith


Tags:









About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2024 JokesMalayalam.com. All Rights Reserved