Trending jokes of today:
ശബരിമല
ഉള്ളിസുര
ജയില്‍
നില്ല് നില്ല്
ടിക്ക് ടോക്
വെള്ളപ്പൊക്കം
പെട്രോള്‍ വില
കുമ്മനം ഗവര്‍ണര്‍
മിസോറാം
വവ്വാല്‍
നിപ്പ വൈറസ്
ശോഭാ സുരേന്ദ്രൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
ക്വീന്‍ ചിന്നു
പ്രിയ വാര്യര്‍
ചായ കാച്ചൽ
Kunjava & Maman
Alphons Kannanthanam
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി
ഉള്ളി സുര
OMKV
തേപ്പ്

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



സെയിം ടു യൂ
ശശി : എങ്ങോട്ടാ ??

സോമൻ : ഒന്ന് പഞ്ചായത്ത്‌ ഓഫീസ് വരെ..വീട്ടിൽ കിണറു കുഴിക്കുന്നതിന്റെ ഒരു പ്രശ്നം..അതൊന്നു ശെരിയാക്കണം..താൻ എങ്ങോട്ടാ ???

: ഹോസ്പിറ്റലിലേക്കാ..സുഖമില്ല..

: ആണോ... ഗെറ്റ് വെൽ സൂൺ

: സെയിം ടു യൂ.....

#ഹഹഹ....
😂😂😜😝🤣🙊🙊🤣🤣🤣

അങ്കിൾ ഓടിയോ...
ഒരു ദിവസം രാവിലെ
കുഞ്ചു :- അങ്കിൾ ഓടിയോ
അങ്കിൾ :- ഈ പ്രായത്തിൽ ഞാൻ എന്തിന് ഓടണം.. മോൻ ഓടിക്കോ
കുഞ്ചു :- അതല്ല അങ്കിൾ. ഇതാണ് ഞാൻ അന്ന് പറഞ്ഞ ഓഡിയോ ക്ലിപ്പ്
ഹഹഹഹ

ബംഗാളി നില്‍ക്കുന്ന ഹോട്ടലിൽ കയറിയ മലയാളി - ചളി കഥ
ബംഗാളി നില്‍ക്കുന്ന ഹോട്ടലിൽ കയറിയ മലയാളി:
" ഏക്‌ ചായ്‌ ബനാവൊ ..!! "

ബംഗാളി പയ്യന്‍: "ഇല്ല ബൻ ഒന്നും ഇപ്പൊ ആവില്ല.. പരിപ്പുവട എടുക്കട്ടെ ഭായീ? ""

😂😂😜😝🤣🙊🙊🤣🤣🤣

ഞമ്മളെ സ്വന്തം ചക്കക്ക് ദേശീയ പദവി
# ഞമ്മളെ സ്വന്തം ചക്കക്ക് ദേശീയ പദവി
ലഭിച്ചതിന്റെ സന്തോഷസൂചകമായി ഞമ്മളവതരിപ്പിക്കുന്ന ചക്ക സോങ്....
#ചാം ചക്ക ചു ച്ചക്ക
ചുമരിച്ചക്ക ജാം..
#ചാം ചക്ക ച്ചുംച്ചക്ക
ചുമരിച്ചക്ക ജാം..
?കാമോണ് എവരിബഡി,,,,,,

😂😂😜😝🤣🙊🙊🤣🤣🤣

ചേരാത്ത കാര്യങ്ങൾ
ശശി ടിന്റുവിനോട്...
എടാ, ഈ പുത്തന് സൈക്കിള് നിനക്ക് എവിടെ നിന്നും കിട്ടി...?

👲 നീ ആരോടും പറയരുത്...?
👵  ഇല്ലെടാ,നീ പറയ് ...

👲 കഴിഞ്ഞ ദിവസം എന്റെ  കാമുകി  അവളുടെ ഈ സൈക്കിളില് എന്നെ കാട്ടിലേക്ക് വിളിച്ചു കൊണ്ടു പോയി....
👵  എന്നിട്ട്....?

👲 ആരും കാണാത്ത ഒരു സ്ഥലത്ത് എത്തിയപ്പോള് അവള് എന്നെ തറയിലേക്ക് തള്ളിയിട്ടിട്ട് അവളുടെ ഡ്രസ് എല്ലാം അഴിച്ചു താഴെയിട്ടു...


👵 എന്നിട്ട്....?? 😳

👲 എന്നിട്ട് അവള് രണ്ടു കയ്യും വിടര്ത്തി നിന്നോണ്ട് പറഞ്ഞു ''നിനക്ക് എന്തു വേണേല് എടുത്തോടാ ചക്കരേന്ന് ''.......😜


👵...ശൊ.....എന്നിട്ട് നീയെന്തു ചെയ്തെടാ പുന്നാരമോനേ.??.😜😜😜


👲 ഞാന് അപ്പൊത്തന്നെ അവളുടെ  ഈ അടിപൊളി സൈക്കിള് എടുത്തോണ്ടിങ്ങ് പോന്നു....




ശശി 👵         അതു നന്നായെടാ... അല്ലെങ്കിലും അവളുടെ ഡ്രസ് ഒന്നും നിനക്ക് ചേരില്ലല്ലോ....

😂😂😜😝🤣🙊🙊🤣🤣🤣

ചരിത്രം മാറ്റിമറിച്ച അമ്മയുടെ ബുദ്ധി
ആമയും മുയലും നടത്തിയ ഓട്ടപന്തയത്തിലെ സത്യം ..

സത്യത്തിൽ ജയിച്ചത് മുയല് തന്നെയാണ്. എന്നാല് ആമയുടെ ബുദ്ധിയാണ് ചരിത്രം മാറ്റി മറിച്ചത്..

പന്തയം നിയന്ത്രിച്ചിരുന്ന തമിഴനായ റഫറിയോട് ആമ ഉറക്കെ ചോദിച്ചു.

ആമ : മുയലാണോ ജയിച്ചത് ?

റഫറി : 'ആമ'.

ചരിത്രത്തെ മാറ്റി മറിച്ചത് ആ ഒരൊറ്റ വാക്കായിരുന്നു.
😀😉😉😉

മലയാള ഭാഷയുടെ ശക്തി
മലയാള ഭാഷയുടെ ശക്തി



In English:



  _" I'm sorry, can't hear you properly, could you please repeat what's the matter....''_









മലയാളത്തിൽ:









*ങേ?*


😂😂😜😝🤣🙊🙊🤣🤣🤣

തുളസി !!!
തുളസി !!!

കൊടും തണുപ്പിൽ തപസ്സ് ചെയ്യുന്ന ഗുരുവിനോട് ശിഷ്യൻ: "ഈ അതി ശൈത്യത്തിലും അങ് ഉൻമേഷവാനായിരിയ്ക്കുന്നതിന്റ്റ രഹസ്യമെന്താണ്?.... "

ഗുരു ഇപ്രകാരം മൊഴിഞ്ഞു : "തുളസിയും ഗ്രീൻ ടീയുമാണ് അതിന് കാരണം ഇതിൽ ഏതെങ്കിലും ഒന്ന് നിനക്കാവശ്യപ്പെടാം.... എനിയ്ക്ക് ഗ്രീൻ ടീ മതി." ശിഷ്യൻ പറഞ്ഞു .

ഗുരു ആശ്രമത്തിനകത്തേക്കു നോക്കി ഇപ്രകാരം പറഞ്ഞു "തുളസീ..." കുറച്ചു ഗ്രീൻ ടീ കൊണ്ട് വരൂ,....

ശിഷ്യൻ......... ....😿😿😿

ഇങ്ങനെ പോയാൽ എങ്ങനെ നന്നാവും
ഒരു സ്കൂളിൽ ഗ്രൂപ്പ് ഫോട്ടോ സെഷന് വേണ്ടി ഹെഡ് മാസ്റ്റർ ഫോട്ടോഗ്രാഫറെ വിളിച്ചു..




ഫോട്ടോഗ്രാഫർ : "ഒരു കുട്ടിക്ക് 20 രൂപ വച്ച് തരണം."




ഹെഡ് മാസ്റ്റർ : "ഞങ്ങളുടെ സ്കൂളിലെ കുട്ടികളെല്ലാം പാവങ്ങളുടെ മക്കളാ.  10 രൂപ വച്ച് തരും." ഫോട്ടോഗ്രാഫർ സമ്മതിച്ചു. 




പിന്നീട് ഹെഡ് മാസ്റ്റർ ടീച്ചർമാരെ വിളിച്ചു : "ഫോട്ടോ സെഷന് വേണ്ടി കുട്ടികളോട് മുപ്പതു രൂപ കൊണ്ടുവരാൻ പറയണം".




ടീചെര്സ് കുട്ടികളോട് : "ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ എല്ലാവരും അമ്പതു രൂപ വച്ച് കൊണ്ടുവരണം."




ചില വികൃതി പിള്ളേർ തമ്മിൽ തമ്മിൽ പറഞ്ഞു.  "ഇതേ ടീച്ചേഴ്സിന്റെ കളിയാ. 20 രൂപയിൽകൂടുതൽ കൊടുക്കേണ്ടിവരില്ല ഫോട്ടോഗ്രാഫർക്ക്. നമ്മുടെ പൈസ കൊണ്ട് ഇവർ പിന്നെ സ്റ്റാഫ് റൂമിൽ പുട്ടടിക്കും."




കുട്ടികൾ വീട്ടിൽ ചെന്ന് അമ്മയോട് : "അമ്മെ ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ 100 രൂപ വേണം.  'അമ്മ : 100 രൂപ ??? ഇത് വളരെ കൂടുതലല്ലേ. ഞാൻ അച്ഛനോട് ചോദിച്ചിട്ടു തരാം.  '




അമ്മ : ദേ അപ്പുറത്തുണ്ടോ, പിള്ളാർക്ക് ഫോട്ടോക്ക് പൈസ കൊടുക്കണം 200 രൂപ. 




 ഇനി പറയൂ ....അഴിമതി എങ്ങനെ അവസാനിക്കും ?

അമേരിക്കയിൽ വരുന്ന കൊടുങ്കാറ്റിന് ഗുമ്മുള്ള പേരുകൾ
അമേരിക്കയിൽ വരുന്ന ചുഴലികൊടുങ്കാറ്റിന് *കത്രീന*, *സൂസൻ*, *മോണിക്കാ* അങ്ങനെ ഗുമ്മുള്ള പേരുകൾ.

നമുക്ക് ഇരുന്നിരുന്നു ഒന്നു കിട്ടിയ കാറ്റിന് ഒരു ഓഞ്ഞ പേരും *ഓഖി* 😢😢😢 പിന്നെ ആർക്ക് വേണമിത് 🙂🙂

കുക്കിങ്ങ് പഠിക്കാന്‍ യുട്യൂബില്‍ കയറിയ ഞാന്‍
കുക്കിങ്ങ് പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത്‌ യൂടൂബിൽ....

സെർച്ച്‌ ചെയ്യാൻ പറഞ്ഞു....

അറിയാവുന്ന ഇംഗ്ലീഷിൽ
"മലയാളം ഹോട്ട്‌ മസാല"

എന്ന് അടിച്ച്‌ കൊടുത്തു......

പിന്നെ സംഭവിച്ചതെല്ലാം യാദൃശ്ചികമായിരുന്നു

ഇന്നും അലഞ്ഞ്‌ കൊണ്ടിരിക്കുന്ന തീരാത്ത യാത്രയുടെ തുടക്കം

"സിന്ദഗി നാ മിലേഗ ദുബാര"


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2018 JokesMalayalam.com. All Rights Reserved