Trending jokes of today:
ശബരിമല
ഉള്ളിസുര
ജയില്‍
നില്ല് നില്ല്
ടിക്ക് ടോക്
വെള്ളപ്പൊക്കം
പെട്രോള്‍ വില
കുമ്മനം ഗവര്‍ണര്‍
മിസോറാം
വവ്വാല്‍
നിപ്പ വൈറസ്
ശോഭാ സുരേന്ദ്രൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
ക്വീന്‍ ചിന്നു
പ്രിയ വാര്യര്‍
ചായ കാച്ചൽ
Kunjava & Maman
Alphons Kannanthanam
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി
ഉള്ളി സുര
OMKV
തേപ്പ്

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



സെയിം ടു യൂ
ശശി : എങ്ങോട്ടാ ??

സോമൻ : ഒന്ന് പഞ്ചായത്ത്‌ ഓഫീസ് വരെ..വീട്ടിൽ കിണറു കുഴിക്കുന്നതിന്റെ ഒരു പ്രശ്നം..അതൊന്നു ശെരിയാക്കണം..താൻ എങ്ങോട്ടാ ???

: ഹോസ്പിറ്റലിലേക്കാ..സുഖമില്ല..

: ആണോ... ഗെറ്റ് വെൽ സൂൺ

: സെയിം ടു യൂ.....

#ഹഹഹ....
😂😂😜😝🤣🙊🙊🤣🤣🤣

സ്കൂൾ പൂട്ടണ്ട ടീച്ചറെ
ടീച്ചർ : ഓണം അവധിക്കു സ്കൂൾ 10 ദിവസം പൂട്ടുകയാണിന്ന്‌ . എല്ലാര്ക്കും എന്റെ ഓണാശംസകൾ നേരുന്നു

കുട്ടി : ഇനി എപ്പോള ടീച്ചറെ സ്കൂളുണ്ടാവുക?

ടീച്ചർ : 4,5,7,8,10 ദിവസങ്ങളിൽ നിങ്ങള്ക്ക് സ്പെഷ്യൽ ക്ലാസുണ്ടാകും

കുട്ടി : എന്നാപിന്നെ പൂട്ടണ്ട ടീച്ചറെ,,, ചാരിയാൽ മതി... 😠😠😠
😠😡😡

ബീഹാറികള്‍ എന്നെ നോക്കി "ഹും" എന്ന് മൂളി ..കാരണം?
ഞാന്‍ പള്ളി പെരുനാളിനു നാടകത്തില്‍ യേശുവായി അഭിനയിച്ചു മെയിക്കപ്പ്
അഴിക്കാതെ വീട്ടിലേക്ക് പോകുവായിരുന്നു..അപ്പോള്‍ വഴിയില്‍ ജോലി ചെയ്തു
കൊണ്ടിരുന്ന കുറച്ച് ബീഹാറികള്‍ എന്നെ നോക്കി "ഹും" എന്ന് മൂളി ..കാരണം?

*മേം കര്‍ത്താവായി വരുമ്പോള്‍ ഹും വെക്കണം*

😂😂😜😝🤣🙊🙊🤣🤣🤣

പാഞ്ചാലി കുളിക്കുമ്പോൾ ലഡ്ഡുവുമായി ചെന്ന ധൃതരാഷ്ട്രർ
👨 ധൃതരാഷ്ട്രർ 👩പാഞ്ചാലിയെ കാണാൻ കുറച്ചു ലഡ്ഡു വും ആയി ചെന്നു.

ആ സമയം പാഞ്ചാലി🚿🛀🛁കുളിക്കുകയായിരുന്നു .. കണ്ണ് കാണാൻ വയ്യാത്ത ഒരു പാവം മനുഷ്യൻ ആണല്ലോ എന്ന് കരുതി പാഞ്ചാലി കുളിമുറിയുടെ കതകു തുറന്നു ഒരു കസേര ഇട്ടു കൊടുത്തു അവിടെ ഇരുത്തി ....

🛀🛁കുളി എല്ലാം കഴിഞ്ഞു പാഞ്ചാലി ചോദിച്ചു" ഇന്നെന്താ വിശേഷിച്ചു 🍮ലഡ്ഡു ഒക്കെ ആയിട്ട് ?"



ധൃതരാഷ്ട്രർ " ഇന്നലെ👀 കണ്ണിന്റെ സർജറി കഴിഞ്ഞു . കാഴ്ച തിരിച്ചു കിട്ടി ...

അതിന്റെ ചെലവ് ചെയ്യാൻ വന്നതാണ്‌ "😜😜😜😜😀😀😃😃😄😄😄



ഗുണപാഠം: ഇന്നലെ കണ്ട ആളായിരിക്കില്ല ഇന്ന്.

അങ്കിൾ ഓടിയോ...
ഒരു ദിവസം രാവിലെ
കുഞ്ചു :- അങ്കിൾ ഓടിയോ
അങ്കിൾ :- ഈ പ്രായത്തിൽ ഞാൻ എന്തിന് ഓടണം.. മോൻ ഓടിക്കോ
കുഞ്ചു :- അതല്ല അങ്കിൾ. ഇതാണ് ഞാൻ അന്ന് പറഞ്ഞ ഓഡിയോ ക്ലിപ്പ്
ഹഹഹഹ

നീരജ്: ടാ. നിന്റെ അഭിപ്രായത്തിൽ ബോൾഡ് ആയിട്ടുള്ള നടി ആരാ?
നീരജ്: ടാ. നിന്റെ അഭിപ്രായത്തിൽ ബോൾഡ് ആയിട്ടുള്ള നടി ആരാ?

ധീരജ്‌: ബോൾഡ് ആയിട്ടുള്ള നടി ആരാണെന്ന് അറിഞ്ഞുടാ. റണ്ണൗട്ട് ആയ നടിയെ അറിയാം.

നീരജ്: റണ്ണൗട്ടോ?

ധീരജ്‌: അതെ. കങ്കണ റണൗട്ട്.

#എഴുത്തുചളി
#ഹ_ഹ_ഹ
#ഹു_ഹു_ഹു
#നടേശകൊല്ലണ്ട

ബംഗാളി...
ബംഗാളി..

കഴിഞ്ഞ ദിവസം എറണാകുളത്ത്‌ സ്കൈലൈൻ അപ്പാർട്ട്മെന്റിൽ സുഹൃത്തിന്റെ ഫ്ലാറ്റിലേക്ക്‌ പോയിരുന്നു. ഇടയ്ക്ക്‌ ഒരു ചെറിയ ഷോപ്പിംഗിനു വേണ്ടി ഇറങ്ങിയപ്പോഴാണ്‌ ഒരു ബംഗാളി സുഹൃത്തിന്റെ കാർ കഴുകുന്നത്‌ കണ്ടത്‌. കാർ കഴുകലിൽ ആളൊരു കലാകാരൻ തന്നെയാണെന്ന് മനസ്സിലായി. ഒരൊറ്റ തുള്ളി വെള്ളം പോലും താഴെ പോവാതെ, വെള്ളം കാറിൽ സ്പ്രേ ചെയ്ത്‌ കൊണ്ട്‌ ഒരു പ്രത്യേകഭംഗിയിൽ ക്ലീൻ ചെയ്യുന്നു.

ഞങ്ങൾ കാറിൽ കയറിയപ്പോൾ സുഹൃത്ത്‌ ആ ബംഗാളിയെ നോക്കി ഞെട്ടിക്കുന്ന ഒരു സത്യം പറഞ്ഞു തന്നു. ആ അപ്പാർട്ട്മെന്റിൽ ഏകദേശം മുന്നോറോളം കാറുണ്ട്‌. അത്രയും കാർ കഴുകുന്ന പണിയാണ്‌ അവന്‌ ( എന്ന് വച്ചാൽ എല്ലാ കാറും എല്ലാ ദിവസവും കഴുകുമെന്നല്ല്ല) ഓരൊ കാറുകാരനും അവനു ഒരുമാസം നൽകുന്ന സാലറി മുന്നൂറു രൂപ. അപ്പൊ എത്രയായി എന്നൊന്ന് കണക്ക്‌ കൂട്ടി നോക്കിക്കെ

ഞാൻ കൂട്ടിനോക്കി. തൊണ്ണൂറായിരം രൂപ..!! ഒരു മാസത്തെ അവന്റെ വരുമാനം. ! അൽഭുതത്തോടെ വാ പൊളിച്ച്‌ നിൽക്കുന്ന എന്നോടായി സുഹൃത്ത്‌ വീണ്ടും പറഞ്ഞു. തീർന്നില്ല, ഇതവൻ ഈ ജോലിയിൽ നിന്ന് മാത്രമായി ഉണ്ടാക്കുന്ന പണമാണ്‌. അവൻ ഇവിടെ വേറെയും അല്ലറചില്ലറ ജോലികൾ ചെയ്യുന്നുണ്ട്‌. അങ്ങനെ എല്ലാം കൂടി ഏതാണ്ട്‌ ഒരു മാസം ഒന്നരലക്ഷം രൂപയെങ്കിലും അവൻ ഉണ്ടാക്കുന്നുണ്ട്‌. അവൻ കഴുകുന്ന കാറിന്റെ മുതലാളിമാരിൽ ചിലരെങ്കിലും അവന്റെയത്ര വരുമാനം ഇല്ലാത്തവരുണ്ട്‌. 😂

അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. എന്റെ മനസ്സിലേക്ക്‌ അന്യനാട്ടിൽ പോയി രാപ്പകലില്ലാതെ പണിയെടുത്തിട്ടും നാൽപ്പതിനായിരമോ മുപ്പതിനായിരമോ പോലും മാസവരുമാനം ഉണ്ടാക്കാൻ കഴിയാത്ത ഗൾഫുകാരുടെ ദയനീയചിത്രം തെളിഞ്ഞു വന്നു.

ആ ബംഗാളിയെ നോക്കി ഞാൻ അറിയാതെ വിളിച്ചു പോയി..

മൊതലാളീ....😨

നട്ടെല്ല് ഉണ്ടോ ചേട്ടാ ?
ചെറുക്കൻ: എന്നെ ഇഷ്ടമായോ..

പെണ്ണ് : ഉം..ആയി..

ചെറുക്കൻ: ഫേസ് ബുക്കിലും വാട്സാപ്പിലും ഉണ്ടോ?

പെണ്ണ്: അതിലൊന്നും ഇല്ല...

ചെറുക്കൻ: ഹോ , ഭാഗ്യം.. ചുംബന

സമരത്തിൽ പങ്കെടുത്തോ..?

പെണ്ണ്: ഇല്ല..അതിനോട് എനിക്ക്

എതിർപ്പാണ് ...

ചെറുക്കൻ: എന്റെ മഹാ ഭാഗ്യം.. അപ്പോ നമുക്ക് ഒരുമിച്ചു ജീവിതം തുടങ്ങാം അല്ലെ..?

പെണ്ണ്: തുടങ്ങാം, പക്ഷേ ഒരു

കണ്ടിഷൻ.. അഞ്ചു പൈസ പോലും സ്ത്രീധനമായിട്ട് തരില്ല..

ചെറുക്കൻ: അത് പിന്നെ...അച്ഛനും അമ്മയും അല്ലേ തീരുമാനിക്കുന്നത്.. അവരോടു എന്തെങ്കിലും പറയാൻ പറ്റുമോ...

പെണ്ണ്: നിങ്ങൾ ആഗ്രഹിച്ചത് പോലെ ഞാൻ ഉണ്ട്.. ഞാൻ ആഗ്രഹിച്ചത്പോലെ നിങ്ങൾ ആവണമല്ലോ... ഞാൻ ആഗ്രഹിക്കുന്നത് നിങ്ങൾക്ക് ഒരു നട്ടെല്ലാണ്..

ചെറുക്കൻ: അച്ഛനും, അമ്മയും, സമ്മതിക്കില്ല.. അതാ..

പെണ്ണ്: എന്നാൽ കല്യാണം നടക്കില്ല.. പൊക്കൊ...

ചെറുക്കൻ: ആലോചിച്ചിട്ടാണോ..? എന്നാൽ പോയേക്കാം...

പെണ്ണ് : നിൽക്കൂ ....

ചെറുക്കൻ: ഹഹഹഹ,, എനിക്കറിയാം തിരിച്ചു വിളിക്കുമെന്ന്...

പെണ്ണ്: പോകുമ്പോൾ ഒരു 800 രൂപ

കൊടുത്തിട്ട് പോകണേ..

ചെറുക്കൻ: എന്തിനു?

പെണ്ണ്: പാലു വാങ്ങിയ കാശ്, ലഡ്ഡു, ബജി , പഴം ഒക്കെ വെട്ടി
വിഴുങ്ങിയില്ലേ.. അതിന്റെ കാശും, പിന്നെ നിങ്ങൾക്ക് വേണ്ടി കെട്ടി ഒരുങ്ങാൻ ഞാൻ ഇന്ന് ലീവ്

എടുത്തതിന്റെ ചാർജും ചേർത്ത്

പറഞ്ഞതാ.. അത് കൊടുത്തിട്ടു പോയാൽ മതി...


😂😂😜😝🤣🙊🙊🤣🤣🤣

ആ മിക്സി ഒന്ന് ഓൺ ആക്കിക്കെ
ഭാര്യ : 👧എവിടെയാ നിങ്ങൾ?? 😎😎

ഭർത്താവ് :👨 വീട്ടിൽ ആണ് പ്രിയേ.. 😍😍😍

ഭാര്യ :👧 ഉറപ്പാണോ? 😏😏
ഭർത്താവ് :👨 അതേ 😉😉
ഭാര്യ : 👧എങ്കിൽ ആ മിക്സി ഒന്ന് ഓൺ ആക്കിക്കെ. 😙😙😙
ഭർത്താവ് :👨 (മിക്സി പ്രവർത്തിപ്പിക്കുന്നു)
ഗർർർ.. ഗർർർ.. ർർർർ. 😉😉😉
ഭാര്യ : 👧ഓകെ എന്റെ പ്രാണനാഥ..😘😘 ഞാൻ ഇതാ എത്തുകയായി. 😃😃

വേറൊരു ദിവസം...... 😙😙😙
സംശയക്കാരിയായ ഭാര്യ : 👧വീട്ടിൽ ആണോ?😎😎😎

ഭർത്താവ് : 👨അതേല്ലോ 😉😉😉

ഭാര്യ : 👧സത്യമാണല്ലോല്ലെ😙😙😙
ഭർത്താവ് : 👨അതെ എന്റെ കരളേ 😍😍
ഭാര്യ : 👧എന്നാപ്പിന്നെ ആ മിക്സി ഒന്ന് സ്റ്റാര്‍ട്ട് ചെയ്തേ. 😎😎😎😎

ഭർത്താവ് : 👨(ഉടനെ മിക്സി ഓൺ ആക്കി)
ഗർർർ.. ഗർർർ.. ർർർർ... 😉😉😉
ഭാര്യ : 👧ഞാൻ വേഗം വരാട്ടോ.. ഉമ്മ.. 😘😘😘

പിറ്റേ ദിവസം ഭാര്യ,👧 ഭർത്താവിനെ👨 അറിയിക്കാതെ നേരത്തെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു.😎😎😎

വീട്ടിൽ എത്തിയപ്പോൾ മകൻ👦 ഒറ്റയ്ക്കു ഇരുന്ന് കളിക്കുന്നത് കണ്ട് മകനോട് 👦ചോദിച്ചു, "മോനെ 👦നിന്റെ അച്ഛൻ👨 എവിടെ പോയി??".. 😎😎😎

മകൻ : 👦" എനിക്കറിയില്ല.. മിക്സിയും എടുത്തു പോകുന്നതു കണ്ടു"... 😊😜😠😕😑😀😂

നിപ്പ വൈറസ് പടരുന്നത്
നിപ്പ വൈറസ് :ആദ്യം വവ്വാലുകൾ കടിച്ച പഴത്തിലാണെന്ന് പറഞ്ഞു... മാമ്പഴം ഉൾപ്പടെ വില പകുതിയായി... കോഴിയിൽ ഉണ്ടെന്നു പറഞ്ഞു.. അതിനും വില കുറഞ്ഞു.... ഇനി വൈറസ് പടരുന്നത് പെട്രോൾ മൂലം ആണെന്ന് പറഞ്ഞാ മതിയായിരുന്നു...

പണ്ട് 10th ക്ലാസിലെ ഓട്ടോഗ്രാഫിൽ
പണ്ട് 10th ക്ലാസിലെ ഓട്ടോഗ്രാഫിൽ 🎫 മരിച്ചാലും മറക്കില്ല എന്നെഴുതിയവനെ ഇന്ന്  കണ്ടു  😂😂😂

അര മണിക്കൂർ എടുത്തു ഞാനാരാണെന്ന് അവനെ ഒന്ന് പറഞ്ഞു മനസ്സിലാക്കാൻ😇😇

😂😂😜😝🤣🙊🙊🤣🤣🤣


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2018 JokesMalayalam.com. All Rights Reserved