|
സെയിം ടു യൂ
ശശി : എങ്ങോട്ടാ ??
സോമൻ : ഒന്ന് പഞ്ചായത്ത് ഓഫീസ് വരെ..വീട്ടിൽ കിണറു കുഴിക്കുന്നതിന്റെ ഒരു പ്രശ്നം..അതൊന്നു ശെരിയാക്കണം..താൻ എങ്ങോട്ടാ ??? : ഹോസ്പിറ്റലിലേക്കാ..സുഖമില്ല.. : ആണോ... ഗെറ്റ് വെൽ സൂൺ : സെയിം ടു യൂ..... #ഹഹഹ.... 😂😂😜😝🤣🙊🙊🤣🤣🤣
ചെന്നിത്തലയും ശ്രീധരൻപിള്ളയും തമ്മിൽ മാറിപ്പോവുന്നവരോട്
ചെന്നിത്തലയും ശ്രീധരൻപിള്ളയും തമ്മിൽ മാറിപ്പോവുന്നവരോട്
ഉരുണ്ടിരിക്കുന്നത് ചെന്നിത്തല! ഉരുണ്ടോണ്ടിരിക്കുന്നത് ശ്രീധരൻപിള്ള! 😀 😂😂😜😝🤣🙊🙊🤣🤣🤣
ക്രെഡിറ്റ് കാർഡെന്നൊക്കെ കേട്ടിട്ട് മാത്രമുണ്ടായിരുന്ന കാലത്ത്
എല്ലാത്തവണയും ക്രെഡിറ്റ് കാർഡിന്റെ ബില്ലടക്കാറാവുമ്പോൾ ഞാനാ സുഹൃത്തിനെ ഓർക്കും. വർഷങ്ങൾക്കുമുൻപ്, ക്രെഡിറ്റ് കാർഡെന്നൊക്കെ കേട്ടിട്ട് മാത്രമുണ്ടായിരുന്ന കാലത്ത് HDFC യുടെ ക്രെഡിറ്റ് കാർഡ് മാർക്കറ്റ് ചെയ്യാൻ വന്ന എക്സ്സിക്ക്യൂട്ടീവിനെ ഒരൊറ്റ ചോദ്യം കൊണ്ട് പ്ളിംഗിച്ചവനെ.
അന്നേതാണ്ടൊരു നാൽപ്പത്തഞ്ച് മിനിറ്റ് അങ്ങോര് ആ കാർഡിനെക്കുറിച്ച് പ്രസംഗിച്ചു. അതിബുദ്ധിമാന്മാരായ ഞങ്ങൾ ഒരു പുല്ലും മനസ്സിലായില്ലെങ്കിലും എല്ലാം തലകുലുക്കി സമ്മതിച്ചു. എല്ലാം കഴിഞ്ഞപ്പോ കൂട്ടത്തിൽ കൂടുതൽ മണ്ടനായ ഒരുത്തന്റെ വക ഒരു മാരക ചോദ്യം. “അപ്പോ....ഈ ക്രെഡിറ്റ് കാർഡിന്റെ ബില്ലടക്കാൻ, ഈ കാർഡ് തന്നെ ഉപയോഗിക്കാൻ പറ്റ്വോ?” “ങ്ങേ??? എന്താന്ന്??” “അതായത്, നിങ്ങടെ ഈ കാർഡ് ഞാൻ എടുത്താൽ മാസാമാസം ബില്ല് വരില്ലേ? അപ്പോ ഞാൻ അതടക്കണ്ടേ? അതടക്കാൻ ഈ കാർഡ് തന്നെ ഉപയോഗിക്കാൻ പറ്റുമോന്ന്....” “അല്ല, അതിപ്പോ....അതെങ്ങനെ ശരിയാവും?ഇല്ല സാർ. അതു പറ്റില്ല” “എന്താണ് മിസ്റ്റർ. നിങ്ങൾക്കുതന്നെ നിങ്ങടെ കാർഡിനെ വിശ്വാസമില്ലെങ്കിപ്പിന്നെ ഞങ്ങളെങ്ങനെ ഈ സാധനം വിശ്വസിച്ച് വാങ്ങും. എനിക്കൊന്നും വേണ്ട. പൊക്കോ പൊക്കോ...” 😄😄 😂😂😜😝🤣🙊🙊🤣🤣🤣 ![]()
ചൊവ്വയിൽ വെള്ളവും ഐസും ശാസ്ത്രജ്ഞർ കണ്ടു പിടിച്ചു
ചൊവ്വയിൽ വെള്ളവും ഐസും ശാസ്ത്രജ്ഞർ കണ്ടു പിടിച്ചു 😱😱😱
നമ്മൾ ഇനി വിസ്കിയും മിച്ചറും കൊണ്ട് പോകണം 😊😊 😯😯😯😯എല്ലാത്തിനും ശാസ്ത്രജ്ഞരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല 😛😛😛😃😃😃😃😃😃😃😎😎😎😜
ജയിലിൽ കിടക്കുന്ന മകന് കർഷകനായ അച്ഛന്റെ കത്ത്
ഒരിക്കൽ ജയിലിൽ
കിടക്കുന്ന മകനു കർഷകനായ അച്ഛനൊരു കത്ത് എഴുതി... "മൊനേ, നീ പുതുതായി വാങ്ങിയ 10 ഏക്കർ സ്ഥലത്ത് നല്ല ഉറപ്പുള്ള മണ്ണാ....അച്ഛനു കിളക്കാനും കുഴിക്കാനും മേലാത്തതുകൊണ്ട് ഇൗ വർഷം നമ്മുടെ പറമ്പിൽ അച്ഛൻ കൃഷിചെയ്യുന്നില്ല..... എനിക്കറിയാം നീ ഇവിടെ ഉണ്ടായിരുനെങ്കിൽ എന്നെ കൃഷിക്കുവേണ്ടി കിളക്കാനും കുഴിക്കാനും സഹായിച്ചേനെയെന്ന് " അടുത്ത ദിവസം അച്ഛനു മകൻ മറുപടി അയച്ചു "അച്ഛാ അവിടെ കിളക്കുകയും കുഴിക്കുകയും ചെയ്യല്ലേ... അവിടെ ഞാൻ കൊന്ന ഒരാളുടെ ശവം കുഴിചിട്ടിടുണ്ട്.. അതും കേസായാൽ എനിക്ക് വധശിക്ഷകിട്ടും" പക്ഷേ ഈ കത്തുകൾ പോലീസുകാർ വായികുന്നുണ്ടാരുന്നു. അവർ ആ കത്തു അച്ഛന് അയച്ചില്ല ... അങ്ങനെ പോലീസ് ആ സ്ഥലം മുഴുവൻ ശവത്തിനായി കിളച്ചും കുഴിച്ചും നോക്കി പക്ഷേ ഒന്നും കിട്ടിയില്ല... കുറച്ചു ദിവസം കഴിഞ്ഞു മകൻ അച്ഛനു മറ്റൊരു കത്തയിച്ചു "അച്ഛാ നമ്മുടെ പറമ്പുമുഴുവൻ കിളക്കാനും കുഴിക്കാനും ഞാൻ കുറച്ചു പോലീസുകാരെ വിട്ടിരുന്നു....അവർ 10 ഏക്കർ മുഴുവൻ കിളചില്ലേ???? ഇല്ലെങ്കിൽ പറയണം വീണ്ടും അവന്മാരെ വിടാം" ഈ കത്തു വായിച്ച പോലീസുകാർ പ്ലിംഗ് .... 😂😂😜😝🤣🙊🙊🤣🤣🤣
ഗംഗ Pond ആണോ, River ആണോ?
ടീച്ചർ - ഗംഗ Pond ആണോ, River ആണോ?
കുട്ടി - Pond ആണ് ടീച്ചർ - മണ്ടാ , ഗംഗ River ആണ് കുട്ടി - അപ്പോ, സുരേഷ് ഗോപി പറയുന്നുണ്ടല്ലോ ഗംഗ ഇപ്പൊ പോണ്ടാന്ന് ! 😂😂😜😝🤣🙊🙊🤣🤣🤣 ![]()
അച്ചടക്കമുള്ള ഒരു തലമുറ
സ്കൂളിലെ അസ്സംബ്ലി കൂടിയതെന്തിനാണെന്ന് അന്നെനിക്കറിയില്ലായിരുന്നു...
ബിവറേജിലെ ക്യൂ കാണുമ്പോൾ ഇന്ന് ഞാനത് മനസ്സിലാക്കുന്നു, അച്ചടക്കമുള്ള ഒരു തലമുറയെ വാർത്തെടുക്കാനായിരുന്നു എന്ന്... 😂😂😜😝🤣🙊🙊🤣🤣🤣
മാടംപള്ളിയിലെ ഓറഞ്ചും ആപ്പിളും
മാടംപള്ളിയിലെ ഡൈനിങ്ങ് ടേബിളിൽ ഒരു ഓറഞ്ചും ആപ്പിളും ഉണ്ടായിരുന്നു.... പെട്ടെന്ന് ഓറഞ്ച് പൊരിഞ്ഞ ചിരിയും ഡാൻസും.. ആപ്പിൾ സങ്കടത്തോടെ ഇരിക്കുന്നു..
എന്താ കാരണം ?? . . . . . . . . . അല്ലിക്ക് ആഭരണം എടുക്കാൻ പോകുവാണെന്നു ഗംഗ നകുലനോട് പറയുന്നത് ആപ്പിളും ഓറഞ്ചും കേട്ടു.. ആപ്പിളിന് അല്ലി ഇല്ലല്ലോ.. 🏃🏃🏃🏃
ഓരോ പ്രാവശ്യം ശ്വസിക്കുമ്പോഴും ഒരാള് മരിച്ചു വീഴുന്നു
പിങ്കി മോള് : (ഒരു പുസ്തകം വായിച്ചിട്ട് ) എടാ നിഅക്കരിയാമോ , ഞാന് ഓരോ പ്രാവശ്യം ശ്വസിക്കുമ്പോഴും ഒരാള് മരിച്ചു വീഴുന്നു. തെളിയിക്കപ്പെട്ടതാണ്
ടിന്റു : നിനക്ക് ഒരു മൌത്ത് വാഷ് ഉപയോഗിച്ച് കൂടെ ? ![]()
അടുക്കളയിൽ നിന്നാൽ പേര് മാത്രമേ കേൾക്കുള്ളു
ശശി താൻ ജോലി ചെയ്യന്ന വീട്ടിലെ മുതലാളിയുടെ വിസ്കി ബോട്ടിലിൽ നിന്നും കുറേശ്ശേ കുറേശ്ശേ എടുത്തു കുടിച്ചതിനു ശേഷം വെള്ളം നിറച്ചു വയക്കുക പതിവായിരുന്നു......
. . . . ഇതൊരു പതിവായപ്പോൾ മുതലാളി ശശിയോടു ചോദിക്കാൻ തീരുമാനിച്ചു. . . . . . ഒരു ദിവസം ഭാര്യയോടൊത്ത് ഡ്രോയിംഗ് റൂമിൽ ഇരിക്കുമ്പോൾ കിച്ചണിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ശശിയോട് ഉറക്കെ : ശശി . . . ശശി: സാർ . . . . .മുതലാളി: എന്റെ ബോട്ടിലിൽ നിന്നും വിസ്കി കുടിച്ച് വെള്ളം നിറച്ചു വെക്കൂന്ന താരാണ്? �� . . .കിച്ചണിൽ നിന്ന് ഒരു ഉത്തരവും വന്നില്ല. . . . . വീണ്ടും ചോദിച്ചു. എന്നിട്ടും ഉത്തരമില്ല. . . . . . മുതലാളി ദേഷ്യപ്പെട്ട് എഴുന്നേറ്റ് അടുക്കളയിൽ ചെന്ന് : നിനക്കെന്താ ചെവി കേൾക്കാൻ വയ്യേ? ഞാനെത്ര പ്രാവശ്യം ഒരു കാര്യം ചോദിക്കുന്നു! ഉത്തരമില്ലല്ലൊ!!? . . . . ശശി:അതെന്താണെന്നറിയാമോസാർ! ഈ കിച്ചണിൽ നിന്നാൽ നമ്മുടെ പേരു മാത്രമേ കേൾക്കാൻ സാധിക്കൂ. വേറൊന്നും കേൾക്കാൻ സാധിക്കില്ല. . . . . . . മുതലാളി: അതെന്തുപൊട്ടത്തരമാ നീ പറയുന്നെ? നീ പറയുന്നതു തെറ്റാ ഞാൻ ഇപ്പോൾ പ്രൂവു ചെയ്തു കാണിച്ചു തരാം. നീ പോയി ഡ്രായിംഗ് റൂമിൽ ഇരുന്ന് എന്തെങ്കിലും പറ എനിക്കു കേൾക്കാമോന്നു നോക്കട്ടെ . . . . . . ശശി ഡ്രായിംഗ് റൂമിൽ ചെന്ന് മുതലാളിയുടെ ഭാര്യയുടെ അടുത്തിരുന്ന് ഉറക്കെ :;_ മുതലാളീ... . . . . .മുതലാളി കിച്ചണിൽ നിന്ന്; കേൾക്കാം പറയു . . . . .ശശി : ഉറക്കെ .: നമ്മുടെ വേലക്കാരിക്ക് മൊബൈൽ ആരാ വാങ്ങിക്കൊടുത്തെ? . . . . അടുക്കളയിൽ നിന്ന് ഉത്തരമൊന്നും വന്നില്ല....... . . . . ശശി വീണ്ടും: നമ്മുടെ വേലക്കാരിയേയും കൊണ്ട് കാറിൽ ലോംഗ് ഡ്രൈവിന് ആരാ പോയത്? അടുക്കളയിൽ നിന്ന് ഉത്തരമൊന്നും ഇല്ല.............. മുതലാളി അടുക്കളയിൽ നിന്ന് ഡ്രോയി ഗ്റൂമിൽ വന്ന് ശശിയോട് : ഇത് അദ്ഭുതമായിരിക്കുന്നു. നമ്മുടെ അടുക്കളയിൽ നിന്നാൽ നമ്മുടെ പേരു മാത്രമേ നമുക്കു കേൾക്കാൻ സാധിക്കൂ. നീ പറഞ്ഞതു ശരിയാ. . . . . ശശി rocks 😂😂😜😝🤣🙊🙊🤣🤣🤣
എന്താ ഗോപാലേട്ടാ നിങ്ങളിങ്ങനെ.?
എന്താ ഗോപാലേട്ടാ നിങ്ങടെ കടേന്ന് ആ കാര്ന്നോരെ എറക്കി വിട്ടത്..?
അല്ല പിന്നെ ദേഷ്യം വരൂലേ..എന്താ വേണ്ട്യേന്ന് ചോദിച്ചപ്പോ..മാധവിക്കുട്ടീ.. മാധവിക്കുട്ടീന്ന്.. കേള്വി കുറവാണെന്ന് കരുതി മൂന്നാല് പ്രാവശ്യം ഒറക്കേ ചോദിച്ചു നോക്കി പിന്നേം ഇതെന്നെ പറയാന്നേ.. അപ്പോ ഗോപാലേട്ടാ നിങ്ങക്ക് കാര്യം മനസിലായില്ലാ..പുള്ളീടെ ഭാര്യ മാധവിക്ക് ടീ വേണമെന്നാണ് പറഞ്ഞത്.. അയ്യോടാ... 😂😂😜😝🤣🙊🙊🤣🤣🤣
കറുത്ത സ്റ്റിക്കർ ഒട്ടിക്കുക.
*നാളെ മുതൽ ഒരാഴ്ചത്തേക്ക് എല്ലാവരും അവരവരുടെ വീട്ടിൽ കറുത്ത സ്റ്റിക്കർ ഒട്ടിക്കുക. കള്ളൻമാർക്ക് കൺഫുഷ്യനായി പ്രാന്താകും. നമ്മളോടാ അവന്റെ കളി*
🤣🤣😛😜🤣🤣 ![]() ![]() |
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2019 JokesMalayalam.com. All Rights Reserved |