|
|
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣
അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
പ്രസംഗ മത്സരത്തിൽ ആർച്ച സ്റ്റേജിൽ
ഡൽഹിയിൽ പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ ആർച്ച സ്റ്റേജിൽ...
ജഡ്ജ് : നാം ക്യാ ഹേ ?? ആർച്ച : ആർച്ച ഹേ ജഡ്ജ് : ok.. തുമ്പോലാർച്ച.. ആർച്ച : നഹി.. ഓൺലി ആർച്ച.. തുമ്പോലാർച്ച നഹീ ജഡ്ജ് : തും ബോൽ ആർച്ച.. ജൽദി.. 😡😡😡 #എഴുത്തുചളി 😂😂😂
അച്ചടക്കമുള്ള ഒരു തലമുറ
സ്കൂളിലെ അസ്സംബ്ലി കൂടിയതെന്തിനാണെന്ന് അന്നെനിക്കറിയില്ലായിരുന്നു...
ബിവറേജിലെ ക്യൂ കാണുമ്പോൾ ഇന്ന് ഞാനത് മനസ്സിലാക്കുന്നു, അച്ചടക്കമുള്ള ഒരു തലമുറയെ വാർത്തെടുക്കാനായിരുന്നു എന്ന്... 😂😂😜😝🤣🙊🙊🤣🤣🤣
എന്തുകൊണ്ടാണ് മാർച്ച് എട്ടാം തീയതി വനിതാ ദിനമായി ആചരിക്കുന്നത് ?
ചോദ്യം: എന്തുകൊണ്ടാണ് മാർച്ച് എട്ടാം തീയതി വനിതാ ദിനമായി ആചരിക്കുന്നത് ?
ഉത്തരം: പുരുഷന് ദൈവം കൊടുത്ത എട്ടിന്റെ പണിയാണ് സ്ത്രീ എന്ന് ഓർമ്മിപ്പിക്കാനാണ് മാർച്ച് 8 വനിതാ ദിനമായി ആചരിക്കുന്നത് 😂😂😜😝🤣🙊🙊🤣🤣
പണ്ട് പള്ളിക്കൂടത്തിൽ വെളളം ഉണ്ടാകുന്നത് എങ്ങിനെ
പണ്ട് പള്ളിക്കൂടത്തിൽ പഠിക്കുന്ന കാലത്ത് രസതന്ത്രം ടീച്ചർ എന്നോട് വെളളം
ഉണ്ടാകുന്നത് എങ്ങിനെ ആണെന്ന് ചോദിച്ചപ്പോൾ """മഴ""" പെയ്തിട്ടാണെന്ന് ഞാൻ പറഞ്ഞു.... അന്ന് ടീച്ചർ എന്നെ ബെഞ്ചിന്റെ മുകളിൽ കയറ്റി നിര്‍ത്തിയപ്പോൾ നീയൊക്കെ ചിരിച്ചു കൊണ്ട് കളിയാക്കി പറഞ്ഞൂ..... ""എടാ പൊട്ടാ 2 ഹൈഡ്രജനും, 1ഓക്സിജനും കൂടി ചേരുമ്പോഴാണ് വെള്ളം ഉണ്ടാകുന്നതെന്ന് "" അന്ന് തന്നെ ടീച്ചർ എന്നേകൊണ്ട് H20=WATER എന്ന് 100 തവണ ഇമ്പോസീഷനും എഴുതിച്ചു... ഉണ്ടാക്കെടാ.... നീയൊക്കെ ഒണ്ടാക്ക്.... 2 ബക്കറ്റ് ഹൈഡ്രജനും , 1 ബക്കറ്റ് ഓക്സിജനും ചേര്‍ത്ത്..... എന്നിട്ട് കുടി വെള്ളക്ഷാമം പരിഹരിക്ക്.... കൂടുതൽ കിട്ടുകയാണെങ്കിൽ കുറച്ച് ആ ഇടുക്കി ഡാമിലും ഒഴിക്ക്.... എന്നിട്ട് വൈദ്യുതിക്ഷാമം കൂടി പരിഹരിക്ക്.... വല്യേ വിവരക്കാര്.....🤓🤓🤓🤓🤓🤓🤓🤔🤔🤔🤔🤔😎😎😎😎😎😎😎
സയന്‍സ് എക്സാമിന് 0 മാര്‍ക്ക്
സയന്‍സ് എക്സാമിന് 0 മാര്‍ക്ക് കിട്ടിയ ടിന്റുമോനോട്
അച്ഛന്‍ : എന്ത് പറ്റിയതാടാ ? ടിന്റു : അച്ഛാ, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു.. !!!
സായ്പ്പ് കേരളത്തില്‍ മലയാളം പഠിക്കാന്‍ വന്നു.
സായ്പ്പ് കേരളത്തില്‍ മലയാളം പഠിക്കാന്‍ വന്നു.
15 ദിവസം കൊണ്ട് രണ്ടു വാചകങ്ങള്‍ പഠിച്ചു.. " ഹാവൂ കറന്റ് വന്നു.. കോപ്പ് .. പിന്നേം പോയി.... " 😂😂😜😝🤣🙊🙊🤣🤣🤣
ചേരാത്ത കാര്യങ്ങൾ
ശശി ടിന്റുവിനോട്...
എടാ, ഈ പുത്തന് സൈക്കിള് നിനക്ക് എവിടെ നിന്നും കിട്ടി...? 👲 നീ ആരോടും പറയരുത്...? 👵 ഇല്ലെടാ,നീ പറയ് ... 👲 കഴിഞ്ഞ ദിവസം എന്റെ കാമുകി അവളുടെ ഈ സൈക്കിളില് എന്നെ കാട്ടിലേക്ക് വിളിച്ചു കൊണ്ടു പോയി.... 👵 എന്നിട്ട്....? 👲 ആരും കാണാത്ത ഒരു സ്ഥലത്ത് എത്തിയപ്പോള് അവള് എന്നെ തറയിലേക്ക് തള്ളിയിട്ടിട്ട് അവളുടെ ഡ്രസ് എല്ലാം അഴിച്ചു താഴെയിട്ടു... 👵 എന്നിട്ട്....?? 😳 👲 എന്നിട്ട് അവള് രണ്ടു കയ്യും വിടര്ത്തി നിന്നോണ്ട് പറഞ്ഞു ''നിനക്ക് എന്തു വേണേല് എടുത്തോടാ ചക്കരേന്ന് ''.......😜 👵...ശൊ.....എന്നിട്ട് നീയെന്തു ചെയ്തെടാ പുന്നാരമോനേ.??.😜😜😜 👲 ഞാന് അപ്പൊത്തന്നെ അവളുടെ ഈ അടിപൊളി സൈക്കിള് എടുത്തോണ്ടിങ്ങ് പോന്നു.... ശശി 👵 അതു നന്നായെടാ... അല്ലെങ്കിലും അവളുടെ ഡ്രസ് ഒന്നും നിനക്ക് ചേരില്ലല്ലോ.... 😂😂😜😝🤣🙊🙊🤣🤣🤣
മലയാള ഭാഷയുടെ ശക്തി
മലയാള ഭാഷയുടെ ശക്തി
In English: _" I'm sorry, can't hear you properly, could you please repeat what's the matter....''_ മലയാളത്തിൽ: *ങേ?* 😂😂😜😝🤣🙊🙊🤣🤣🤣
ഓരോ പ്രാവശ്യം ശ്വസിക്കുമ്പോഴും ഒരാള്‍ മരിച്ചു വീഴുന്നു
പിങ്കി മോള്‍ : (ഒരു പുസ്തകം വായിച്ചിട്ട് ) എടാ നിഅക്കരിയാമോ , ഞാന്‍ ഓരോ പ്രാവശ്യം ശ്വസിക്കുമ്പോഴും ഒരാള്‍ മരിച്ചു വീഴുന്നു. തെളിയിക്കപ്പെട്ടതാണ്
ടിന്റു : നിനക്ക് ഒരു മൌത്ത് വാഷ് ഉപയോഗിച്ച് കൂടെ ?
ആദ്യമായി കേരളത്തിൽ i-Phone യൂസ് ചെയ്തത് ആര് ?
ആദ്യമായി കേരളത്തിൽ i-Phone യൂസ് ചെയ്തത് ആര് ?
. . . . . . . . . . . . . . . . . . ഉത്തരം: പ്രേം നസീർ.. ഐ-ഫോൺ 😁😂😜😝
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |