|
|
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
നിങ്ങള്‍ പരീക്ഷയില്‍ ജയിച്ചാല്‍
നിങ്ങള്‍ പരീക്ഷയില്‍ ജയിച്ചാല്‍
അമ്മ : സന്തോഷമായി മോനെ അച്ഛന്‍: കൊള്ളാമെടാ മോനെ ലവര്‍ : സ്വീറ്സ് എവിടെ ഡാര്‍ലിംഗ് .? ഫ്രെണ്ട് : കൂടെ നിന്നു കാലുവാരി അല്ലെടെ പുല്ലേ .?
ബാറ് ഗീതങ്ങൾ: ഇനി വരുന്നൊരു തലമുറക്ക്
ബാറ് ഗീതങ്ങൾ
ഇനി വരുന്നൊരു തലമുറയ്ക്ക് ബാറ് കാണാൻ സാധ്യമോ.. ബാറ് കണ്ട് കേറി രണ്ട് പെഗ്ഗടിക്കാൻ സാധ്യമോ.. മലിനമായ ഒരാശയം, അതിമലിനമായ നിയമവും.. മലിനമായ ഒരാശയം, അതിമലിനമായ നിയമവും.. ഇനി വരുന്നൊരു തലമുറയ്ക്ക് ബാറ് കാണാൻ സാധ്യമോ.. ബാറ് കണ്ട് കേറി രണ്ട് പെഗ്ഗടിക്കാൻ സാധ്യമോ.. കിക്ക് കിട്ടാൻ തപസിലാണിന്നിവിടെയെല്ലാ ബ്രോകളും.. ദാഹനീരിന് നാവ് നീട്ടി വലഞ്ഞു ഞങ്ങൾ സർവ്വരും.. ബൈക്ക് പോലും സ്റ്റാന്റിലാക്കി കാത്ത് നിൽക്കും നാളുകൾ.. ബൈക്ക് പോലും സ്റ്റാന്റിലാക്കി കാത്ത് നിൽക്കും നാളുകൾ.. ഇവിടെയിന്നെൻ പിറവിയെന്നായി ബാറുകൾ തൻ മന്ത്രണം.. (ഇവിടെ).. മന്ത്രി മൂളിയ മർമ്മരം, ജഡ്ജി തന്ന വിധികളും.. ഒക്കെയിന്ന് നിലച്ച് കേൾപ്പത് ഔൺസ് ഗ്ലാസിൻ നിലവിളി.. നിറങ്ങൾ മായും ഷെൽഫുകൾ.. സോഡയിംഗ് വരാത്തിടം.. നിറങ്ങൾ മായും ഷെൽഫുകൾ.. സോഡയിംഗ് വരാത്തിടം.. നാളെ നമ്മുടെ ബാറുകൾ.. ഷട്ടറിട്ട പാഴ്‌നിലം.. ഇനി വരുന്ന (2) സ്വാർത്ഥ ചിന്തകളുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോ.. ബാറ് പൂട്ടി കളഞ്ഞുവോ കള്ള്‌കുടിയുടെ നന്മകൾ.. നാവ് കിനിയും മനസുണർന്നാൽ വാറ്റ് തന്നെ ജീവിതം.. നാവ് കിനിയും മനസുണർന്നാൽ വാറ്റ് തന്നെ ജീവിതം.. ഒരുമയോടെ നമുക്ക് വാറ്റാം.. ചെമ്പെടുക്കിൻ കൂട്ടരേ.. ഇനി വരുന്നൊരു (2) പെരിയ ബാറുകൾ, രമ്യഹർമ്മ്യം, അണുനിലയം, യുദ്ധവും.. ഇനി നമുക്കീ മണ്ണിൽ വേണ്ടത് ചെറിയ ചെറിയ ബാറുകൾ.. വികസനം അത് മർത്ത്യമനസിൻ അതിരിൽ നിന്ന് തുടങ്ങണം.. ബാറ് പൂട്ടി വരുന്ന വികസനം നമുക്ക് വേണ്ട കൂട്ടരേ.. ബാറ് പൂട്ടി വരുന്ന വികസനം നമുക്ക് വേണ്ട കൂട്ടരെ.. ഇനി വരുന്നൊരു (2)
ഞമ്മളെ സ്വന്തം ചക്കക്ക് ദേശീയ പദവി
# ഞമ്മളെ സ്വന്തം ചക്കക്ക് ദേശീയ പദവി
ലഭിച്ചതിന്റെ സന്തോഷസൂചകമായി ഞമ്മളവതരിപ്പിക്കുന്ന ചക്ക സോങ്.... #ചാം ചക്ക ചു ച്ചക്ക ചുമരിച്ചക്ക ജാം.. #ചാം ചക്ക ച്ചുംച്ചക്ക ചുമരിച്ചക്ക ജാം.. ?കാമോണ് എവരിബഡി,,,,,, 😂😂😜😝🤣🙊🙊🤣🤣🤣
ചന്ദ്രന് ഓറഞ്ച് നിറം സംഭവിക്കുന്നതിന്റെ
ചന്ദ്രന് ഓറഞ്ച് നിറം സംഭവിക്കുന്നതിന്റെ
പ്രധാന കാരണം നാസ കണ്ടെത്തി.. 😂😂 😂😂😂😂😂😂😂 . . . . . . . . ചന്ദ്രൻ SSLC പാസായിട്ടില്ല😂😂😂😂😂😂😂
വീട്ടിലെ കോളിംഗ് ബെൽ കംപ്ലൈന്റ്
സോണി : നിന്നോട് വീട്ടിലെ കോളിംഗ് ബെൽ നന്നാക്കാൻ വരാൻ പറഞ്ഞിട്ട് വന്നില്ലെല്ലോ
മനു : ഞാൻ അവിടെ വന്നിട്ട് 10 തവണ ബെൽ അടിച്ചു ആരെയും കണ്ടില്ല തിരിച്ചു ഇങ്ങ് പോന്നു 😂😂😜😝🤣🙊🙊🤣🤣🤣
ഏറ്റവും അധികം കുരു പൊട്ടിച്ച സിനിമ ഏതാണ് ?
മലയാള സിനിമയുടെ ഇന്നേ വരെയുളള ചരിത്രത്തിൽ ഏറ്റവും അധികം കുരു പൊട്ടിച്ച സിനിമ ഏതാണ് ?
. . . . . . . . . . . . മോഹൻലാലിന്റെ " ഗുരു ". സിനിമയുടെ അവസാനം നാട്ടുകാർക്ക് മുഴുവൻ കാഴ്ച ലഭിക്കാനായി ആയിരക്കണക്കിനു ഇലാമാ പഴത്തിന്റെ കുരുക്കളാണു പൊട്ടിച്ചത്. 😝😜😛😝😜😛
മഞ്ജരി വൃത്തത്തിന്റെ ലക്ഷണം പറയൂ
ടീച്ചർ – മഞ്ജരി വൃത്തത്തിന്റെ ലക്ഷണം പറയൂ??
ടിന്‍റുമോന്‍- മുഴുവൻ അറിയില്ല ടീച്ചർ.. ടീച്ചർ – സാരമില്ല, അറിയാവുന്ന അത്രയും പറയൂ.. ടിന്‍റുമോന്‍- അതു മഞ്ജരിയായിടും!!!!!!!!!
അപ്പനാരാ മോൻ!
ഒരു ദിവസം, നഗരത്തില്‍ താമസിച്ചു പഠിക്കുന്ന മകനെ കാണാന്‍ പോയ ചാക്കോച്ചേട്ടൻ ആ കാഴ്ച കണ്ടു ഞെട്ടിപ്പോയി....
തന്‍റെ മകന്‍റെ കൂടെ സുന്ദരിയായ ഒരു പെണ്‍കുട്ടി താമസിക്കുന്നു.... എന്നാൽ ചാക്കോച്ചേട്ടൻ തന്റെ നീരസം പുറത്ത് പ്രകടിപ്പിച്ചില്ല.... സംസാരമൊക്കെ കഴിഞ്ഞ് മൂന്നു പേരും ഭക്ഷണത്തിന് ഇരുന്നു... ചാക്കോ: "മോനെ, ഇതാരാണ്? ഒന്ന് പരിചയപ്പെടുത്തൂ".... പുത്രന്‍:,: "ഡാഡീ, ഇതെന്‍റെ റൂം മേറ്റ് ആണ്... ഇവള്‍ എന്‍റെ കൂടെയാണ് താമസിക്കുന്നത്..... എനിക്കറിയാം, ഡാഡി എന്താണ് ചിന്തിക്കുന്നതെന്ന്.... പക്ഷെ, ഡാഡീ, ഞങ്ങള്‍ തമ്മില്‍ ഡാഡി ഉദ്ദ്യേശ്ശിക്കുന്ന യാതൊരു ബന്ധവും ഇല്ല... ഞങ്ങള്‍ക്ക് വെവ്വേറെ റൂം ഉണ്ട്.... ഈ റൂമിന്റെ തൊട്ടടുത്ത റൂമിലാണ് അവള്‍ രാത്രിയില്‍ കിടക്കുന്നത്.... ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണ് ഡാഡി.... ചാക്കോ: "നല്ല കാര്യം മോനെ.... നന്നായി വരട്ടെ"..... (ആത്മഗതം: പൊന്നു മോനേ, ഞാന്‍ ഇതൊക്കെ കഴിഞ്ഞിട്ടല്ലേ, ഈ പ്രായത്തിലെത്തിയത്..😉 ) അടുത്ത ദിവസം ചാക്കോ തിരിച്ചു വീട്ടിലേക്കു പോയി.... ഒരാഴ്ച കഴിഞ്ഞു..... പെണ്‍കുട്ടി: "നോക്കൂ ചേട്ടാ!!!! കഴിഞ്ഞയാഴ്ച ചേട്ടന്റെ ഡാഡിക്ക് ഭക്ഷണം കൊടുത്ത പ്ലേറ്റ് കാണാനില്ല... നല്ല വിലയുളള പ്ലേറ്റ് ആയിരുന്നു.... എനിക്ക് തോന്നുന്നത്, ചേട്ടന്റെ ഡാഡി ആ പ്ലേറ്റ് മോഷ്ടിച്ചു എന്നാണ്....." മോന്‍: " അങ്ങനെ വരാൻ വഴിയില്ലല്ലോ...." പെണ്‍കുട്ടി: "ഒരു പ്രാവശ്യം ഒന്ന് ചോദിച്ചു നോക്കൂ..." മോന്‍: "ശരി.... ശരി...." പിറ്റേദിവസം മോന്‍ ഡാഡിയ്ക്ക് ഇ-മെയില്‍ ചെയ്തു.... "പ്രിയ ഡാഡി, ഞാന്‍ ഒരിക്കലും പറയില്ല, ഡാഡിയാണ് പ്ലേറ്റ് മോഷ്ടിച്ചതെന്ന്.... ഞാന്‍ ഇതും പറയുന്നില്ല, ഡാഡി പ്ലേറ്റ് മോഷ്ടിച്ചിട്ടില്ലെന്നും..." ഇനി കൈപ്പിഴക്ക്, എങ്ങാനും എടുത്തു പോയെങ്കില്‍, ദയവായി തിരിച്ചു തരിക.... കാരണം, ആ പ്ലേറ്റ് ആ പെണ്‍കുട്ടിയുടെ അങ്കിള്‍ അവള്‍ക്കു ഗിഫ്റ്റ് കൊടുത്തതാണ്.... അത് കൊണ്ട് ആ പ്ലേറ്റ് അവള്‍ക്കു വളരെ പ്രിയപ്പെട്ടതാണ്.... എന്ന്, സ്വന്തം മോന്‍ (ഒപ്പ്).... കുറച്ചു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡാഡിയുടെ ഇ-മെയില്‍ വന്നു.... "മോനെ, ഞാന്‍ ഒരിക്കലും പറയില്ല, നിന്‍റെ റൂം മേറ്റ് നിന്‍റെ കൂടെയാണ് ഉറങ്ങുന്നതെന്ന്.... ഞാന്‍ ഇതും പറയുന്നില്ല, നിന്‍റെ റൂം മേറ്റ് നിന്‍റെ കൂടെയല്ല ഉറങ്ങുന്നതെന്നും..... മോനെ, ഈ ഒരാഴ്ചയില്‍, ഒരു ദിവസം എങ്കിലും അവള്‍ അവളുടെ റൂമില്‍ പോയി കിടന്നിരുന്നുവെങ്കിൽ ആ പ്ലേറ്റ് അവള്‍ കാണുമായിരുന്നു... ഞാന്‍ അവള്‍ കിടക്കുന്ന ബെഡില്‍ അവളുടെ പുതപ്പിന്റെ താഴെ ആ പ്ലേറ്റ് ഒളിപ്പിച്ചു വെച്ചിരുന്നു...." എന്ന്, നിന്‍റെ സ്വന്തം ഡാഡി (ഒപ്പ്) ......അപ്പനാരാ മോൻ! 😂😂😂👍😎
ന്യൂ ജനറേഷൻ...
ന്യൂ ജനറേഷൻ...
സ്കൂളിൻറെ പിറകിലുള്ള ചെറിയ കുറ്റിക്കാട് കടന്നുവേണം ശാരദ ടീച്ചർക്ക് വീട്ടിൽ പോകാൻ .. വൈകീട്ട് വീട്ടിൽ പോകവേ അരികെയുള്ള കുറ്റിക്കാട്ടിൽ നിന്ന് പുക ഉയരുന്നത് ടീച്ചറുടെ ശ്രദ്ധയിൽ പെട്ടു . സംഭവമെന്തെന്നറിയാൻ ടീച്ചർ പോയി നോക്കിയപ്പോൾ ശരിക്കും ഞെട്ടി, 4-ആം ക്ലാസ്സിലെ ഒരു പയ്യൻ എല്ലാം മറന്ന് പുകച്ചു വിടുകയാണ് !! ടീച്ചർ ചെറുക്കനെ കൈകാര്യം ചെയ്യാതെ ഉപദേശത്തിലൂടെ മനസ്സുമാറ്റാൻ ശ്രമിച്ചു: "മോനെ പുകവലിക്കരുത് !! അത് ഭാവിയിൽ നിനക്ക് നിരവധി രോഗങ്ങൾ സമ്മാനിക്കും ..അതിൽ നിക്കോട്ടിൻ എന്ന മാരക വിഷാംശ മുണ്ട് ......" ഉപദേശങ്ങൾ പൂർത്തീകരിക്കുന്നതിന് മുമ്പേ പയ്യൻ വലിച്ച പുക വായുവിലേക്ക് ഉയർത്തി പറഞ്ഞു: "ഉപദേശം പിന്നെയാക്കാം .. ഇപ്പൊ ടീച്ചറ് പോ, ഞമ്മളെ രണ്ടാളെയും മാത്രമായി ആരെങ്കിലും ഇവിടെ കണ്ടാൽ പിന്നെ അതും ഇതും പറഞ്ഞുണ്ടാക്കും" ടീച്ചർ പ്ലിംഗി പ്ലിംഗി ജീവനും കൊണ്ട് ഓടി ..
നോക്കിയ മതിയോ കുട്ടാ
ഗള്‍ഫില്‍ നിന്നു മാമന്‍ : നിനക്ക് എന്താ വേണ്ടത് ?
പെങ്ങടെ മോന്‍: മൊബൈല്‍ മതി മാമാ... മാമന്‍ : നോക്കിയ മതിയോ കുട്ടാ.... ? പെങ്ങടെ മോന്‍: നോക്കിയാ പോരടാ തെണ്ടി മാമാ വാങ്ങണം... !
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |