JokesMalayalam.com |
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന് പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന് പട്ടിയേയും വിറ്റു. അതും പോയി.
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
പണ്ടൊക്കെ patriotism ആയിരുന്നു
പണ്ടൊക്കെ patriotism ആയിരുന്നു 😘😘😘👍👍.... പക്ഷെ ഇപ്പോൾ പാർട്ടിയോടുള്ള ഇഷ്ടം മുത്താണ് പലതും ചെയ്യുന്നത് .... അങ്ങനാണ് PARTI OT ISHTAM 😜😜😜😜
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
അപ്പന് മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്റെ **************** എന്റെ പേര് "K. indiramma" എന്ന് ആണ്
മേരെ പ്യാരെ ദേശ് വാസിയോം...
മേരെ പ്യാരെ ദേശ് വാസിയോം...
. . . . . . . . . . . . . ഒന്നുമില്ല.. വെറുതെ ഒന്ന് പേടിപ്പിച്ചതാ..😁😀
ബംഗാളി നില്ക്കുന്ന ഹോട്ടലിൽ കയറിയ മലയാളി - ചളി കഥ
ബംഗാളി നില്ക്കുന്ന ഹോട്ടലിൽ കയറിയ മലയാളി:
" ഏക് ചായ് ബനാവൊ ..!! " ബംഗാളി പയ്യന്: "ഇല്ല ബൻ ഒന്നും ഇപ്പൊ ആവില്ല.. പരിപ്പുവട എടുക്കട്ടെ ഭായീ? "" 😂😂😜😝🤣🙊🙊🤣🤣🤣
വടം വലിക്ക് റഫറിയായി നിന്ന ശശി
വടം വലിക്ക് റഫറിയായി നിന്ന ശശി
“Take the rope, but, no smoking now” അന്തം വിട്ടു നിന്ന കളിക്കാരോട് ശശി .. കയറെടുത്തു പിടിക്കാൻ പക്ഷെ ഇപ്പോൾ വലിക്കരുത് 😆😆😆😜
രണ്ട് ദുരന്തങ്ങൾ കണ്ടുമുട്ടിയപ്പോൾ
😜രണ്ട് ദുരന്തങ്ങൾ കണ്ടുമുട്ടിയപ്പോൾ😜
മുബി👉 ടീ ചാച്ചൂ നിന്നെ ഇന്ന് ഫോണിൽ വിളിച്ചിട്ട് ഓഫ് ആണല്ലോ ന്താ കാര്യം റൂബി👉 കൈയ്യിൽ 10 ന്റെ പൈസ ഇല്ലടീ😐 ചാർജ് ചെയ്യാൻ ...അങ്ങനെ ഓഫ് ആയി പോയി ടീ... ... മുബി👉 അതിനു ചാർജ് ചെയ്യാൻ പൈസ എന്തിനാ😕 ഫോൺ കറണ്ടിൽ കുത്തിയ പോരെ ... റൂബി👉 😃 ങേ അപ്പോ അങ്ങനെ ചാർജ് ആക്കിയാൽ എനിക്ക് കാൾ വിളിക്കാൻ പറ്റോ ... മുബി👉 😠 ടീ ഊളെ കാൾ വിളിക്കണം എങ്കിൽ പൈസ ചാർജു ചെയ്യണം ... റൂബി👉 😠 അതല്ലേടീ മാക്രീ നിന്നോട് പറഞ്ഞെ ചാർജ് ചെയ്യാൻ പൈസ ഇല്ലാത്തോണ്ടു ചാർജ് ആക്കിയില്ല എന്ന് ... മുബി👉 😲 ടീ പൊട്ടീമൊബൈൽ ഓൺ അവാൻ കറണ്ടിൽ ചാർജാക്കണം മൊബൈലിൽ കാൾ ചെയ്യാൻ പൈസ ചാർജ് ചെയ്യണം 😠 ന്നാ പറഞ്ഞെ ...... റൂബി👉 😒 അല്ല ഇനി ഇപ്പൊ പൈസ ഇല്ലാതെ ചാർജ് ആക്കി വെച്ചിട്ട് എന്തിനാ .... മുബി👉 😕 നിന്റെ മൊബൈൽ എവിടെയാ റൂബി👉 വീട്ടിൽ മുബി👉 ആ അവിടെ ഇരുന്നോട്ടു പുല്ല് 😕😕 😂😂😂😂😂😂😂😂😂 🏃🏃🏃🏃🏃🏃🏃🏃🏃
അച്ഛാ 1 +1 എത്രയാ ?
മകന് : അച്ഛാ 1 +1 എത്രയാ ?
സര്‍ദാര്‍ : എടാ പൊട്ടാ, മണ്ടാ, മരമണ്ടാ, പോത്ത് പോലെ വളർന്നല്ലോ ..പൊ പൊ പോയി കാൽക്കുലേറ്റർ എടുത്തോണ്ട് വാ, 😂😂😜😝🤣🙊🙊🤣🤣🤣
ലാലേട്ടന് അഭിനയിക്കാൻ അറിയില്ല: പൃഥ്വിരാജ്
ലാലേട്ടന് അഭിനയിക്കാൻ അറിയില്ല: പൃഥ്വിരാജ്. ലിങ്കിൽ കേറി നോക്കിയപ്പോൾ ലാലേട്ടൻ അഭിനയിക്കുക അല്ല, ജീവിക്കുക ആണെന്ന് പൃഥ്വിരാജ്.
ഒരു മലപ്പുറം സ്കൂള്‍
ഒരു മലപ്പുറം സ്കൂള്‍
ടീച്ചർ : നീ ബുക്ക് വാങ്ങിയോ ? അബു : അടക്ക ബിറ്റിട്ട് മാങ്ങാ... പിറ്റേന്ന് ടീച്ചർ : നീ ഫീസ് അടച്ചോ ? അബു : മാങ്ങാ ബിറ്റിട്ട് അടക്കാ... 😂😂😜😝🤣🙊🙊🤣🤣🤣
ആദ്യമായി ലിഫ്റ്റിൽ
ആദ്യമായി ലിഫ്റ്റിൽ കയറിയപ്പോൾ പുറത്ത് ചെരിപ്പഴിച്ച് വച്ച് കയറി, തിരിച്ചിറങ്ങിയപ്പോൾ ചെരുപ്പ് കാണാതെ ബഹളം വച്ച ഒരു സുഹൃത്ത് എനിയ്ക്കുണ്ടായിരുന്നു.. കക്ഷിയിപ്പോള്‍ ഈ ഗ്രൂപ്പിലെ അവസാനത്തെ ആളായി വിലസുന്നു.... ഗ്രൂപ്പിൽ നോക്കിയാൽ കാണാം
സ്കൂളുകളിലും കോളേജുകളിലും ലഹരി മരുന്നുകളുടെ ഉപയോഗം വളരെ കൂടുന്നു
സ്കൂളുകളിലും കോളേജുകളിലും ലഹരി മരുന്നുകളുടെ ഉപയോഗം വളരെ കൂടുന്നു..
പക്ഷെ ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് പുസ്തകം തന്നെ ഒരു ലഹരിയായിരുന്നു.. ഒരു പ്രാവശ്യം ഒന്നു തുറന്നു നോക്കിയാൽ മതി പിന്നെ പറയണ്ട ഉറക്കവും മയക്കവും എവിടുന്നൊക്കെ എന്തൊക്കെയൊ വരും. ഇപ്പോഴത്തെ ബുക്കിനൊക്കെ എന്താ പറ്റിയെ? 😂😂😜😝🤣🙊🙊🤣🤣🤣
പെട്രോൾ ഡീസൽ വില കൂട്ടുന്നതിൽ സാധാരണക്കാർ ആശങ്കപ്പെടെണ്ടതില്ല
ഭായിയോം ബെഹനോം..
പെട്രോൾ ഡീസൽ വില കൂട്ടുന്നതിൽ സാധാരണക്കാർ ആശങ്കപ്പെടെണ്ടതില്ല .... . അതിനു പിറകിൽ ഒളിഞ്ഞിരിക്കുന്ന വലിയ നന്മ കാണാൻ ശ്രമിക്കണം നമ്മൾ ...... ഇങ്ങനെ വില കൂട്ടി കൂട്ടി കൂട്ടി കൂട്ടി ക്കൂട്ടി ഇന്ത്യയിലെ സാധാരണക്കാർക്ക് പെട്രോൾ ഉത്പന്നങ്ങൾ വാങ്ങാൻ പറ്റാണ്ടാവും ....... അപ്പോൾ അവർ പെട്രോളിനെ വെറുക്കും ....... . തുടർന്ന് റിലയന്‍സ് പോലുള്ള വൻകിടകൾ കുത്തുപാളയെടുക്കും , എണ്ണ ഉല്‍പ്പാദന രാജ്യങ്ങൾ ഇന്ത്യക്ക് മുന്നിൽ മുട്ടുകുത്തും .... . നമുക്ക് നമ്മുടെ സ്വന്തം രാജ്യത്ത് തന്നെ കാളവണ്ടികൾ ഉണ്ടാക്കി '' മേക്ക് ഇൻ ഇന്ത്യ'' എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാം ..... . ഒരു കുടുംബത്തിൽ ഒരു കാള വണ്ടി എന്ന കണക്കിൽ ഉണ്ടാകുമ്പോൾ , അതുവഴി പൊല്യൂഷൻ നാട്ടിൽ കുറയും............. മാരക രോഗങ്ങൾ നമുക്ക് അന്യമാകും ........ . തുടർന്നു രോഗമില്ലാത്ത നമ്മുടെ രാജ്യത്ത് മരുന്ന് വിൽക്കാൻ പറ്റാതെ അമേരിക്കും ബ്രിട്ടനും ചമ്മിപ്പോകും ....... ഒരു വീട്ടിൽ മിനിമം രണ്ടു മാടുകളെ എങ്കിലും നമുക്ക് വളർത്തേണ്ടി വരും , അവയ്ക്ക് പുല്ലുവെട്ടി കൊടുക്കുന്ന നമ്മൾ , നമ്മളറിയാതെ തന്നെ സ്വഛ് ഭാരത്തിന്റെ ഭാഗമാവും ...... ഈ മാടുകളെ നമ്മൾ എല്ലാരും ജാതി മത ഭേദമന്യേ സ്നേഹിച്ചു തുടങ്ങും ..... പിന്നൊരിക്കലും നമ്മൾ ബീഫ് കഴിക്കില്ല... അങ്ങനെ നമ്മുടെ രാജ്യത്ത് ആ '' അച്ഛാ ദിൻ ''' എന്ന സ്വപ്നം സംജാതമാകും ......... ...............ഭാരത് മാതാ കീ ജയ്.............. |
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2024 JokesMalayalam.com. All Rights Reserved |