JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



സ്ത്രീകള്‍ക്കാണ് പുരുഷന്മാരേക്കാള്‍ സൗന്ദര്യം കൂടുതല്‍ എന്ന് വിശ്വസിച്ച ഒരു കാലഘട്ടം

Submitted on: 20-Jan-2018 By Aswathy

*സ്ത്രീകള്‍ക്കാണ്* *പുരുഷന്മാരേക്കാള്‍ സൗന്ദര്യം*
*കൂടുതല്‍ എന്ന് വിശ്വസിച്ച ഒരു കാലഘട്ടം*
*ഉണ്ടായിരുന്നു....*

*പിന്നീടാണ് കണ്ണാടി കണ്ട് പിടിച്ചതും*
*പുരുഷന്മാരാണ്* *സ്ത്രീകളേക്കാള്‍*
*സൗന്ദര്യമുള്ളവര്‍ എന്ന്* *എല്ലാവരും*
*അംഗീകരിച്ചതും....*

*അന്ന് തൊട്ട് സ്ത്രീകള്‍ MAKEUP കളിലൂടെ*
*പുരുഷന്മാരെ തോല്പിക്കാന്‍ വേണ്ടിയുള്ള*
*ഓട്ടത്തിലാണ്...*

*ഒരിക്കലും അവസാനിക്കാത്ത ഓട്ടം ..*

*സഫരോം കി സിന്ദഗി ജോ കഭി നഹി ഖതം ഹോ ജാതി ഹേ ..*
😊😊😊😊😊

*ഒരു പുരുഷന്‍ ഒരു സ്ത്രീയേക്കാള്‍ എത്ര നിഷ്കളങ്കന്‍ ആണ് എന്നതാണ് ഞാന്‍ നിങ്ങടെ മുന്നിലേക്ക് വെക്കുന്ന ഓപ്ഷന്‍....*

*ഏതു പെണ്കുട്ടി അടുത്തു വന്നു പ്രണയിക്കുന്നു എന്ന് പറഞ്ഞാലും ഒരു പുരുഷനും ദേഷ്യപ്പെടില്ല. .എനിക്കൊരുപാട് ഇഷ്ട്ടമാണ് എന്ന് പറഞ്ഞാലും ഒന്ന് ചിരിക്കുക മാത്രേ ചെയ്യൂ ഒരു പുരുഷന്..*

*എന്നാ തിരിച്ചൊന്നു പറഞ്ഞുപോയാലോ... ഈശ്വരോ...ഹിമാലയം പൊട്ടി വീണത് പോലെയാ പെണ്ണിന്..പിന്നെ ചെരുപ്പൂരി അടിക്കലായി..ഒന്നിനും കൊള്ളാത്ത ആങ്ങളയെ വിളിച്ചോണ്ട് വരലായി..സഹോദരിയായി കണ്ടൂടെ , ..മോളായി കണ്ടൂടെ..എന്നൊക്കെ ഡയലോഗും വരും.*

*പറച്ചില് കേട്ടാ* *ഇന്ത്യക്കാരൊക്കെ* *പാകിസ്ഥാനീന്നാ പെണ്ണ് കെട്ടുന്നേ എന്ന് തോന്നിപ്പോവും...*

*ഇനി ബസില് എങ്ങാനും കേറിയാലോ..സ്ത്രീകളുടെ സീറ്റില് ഒരു പുരുഷന് ഇരിക്കുന്നത് കണ്ടാല് കാലിനു സുഖമില്ലാത്ത ആളാണോ എന്നൂടെ നോക്കില്ല..അപ്പൊ സടകുടഞ്ഞെഴുന്നേല്‍ക്കും സ്ത്രീത്വം..*

*അതേസമയം പുരുഷന്റെ സീറ്റില് ഒരു പെണ്ണ് ഇരുന്നാലോ അവന് സ്റ്റോപ്പില് ഇറങ്ങുന്നത് വരെ അവളെ തന്നെ നോക്കിയിരിക്കും..*

*അവളെ ആരേലും ഉപദ്രവിക്കുന്നുണ്ടോ എന്നും നോക്കി..*

*ഇനി അവന്റെ അടുത്തു ഒരു സ്ത്രീ വന്നു ഇരുന്നാലോ..ഒരു പരാതിയും പറയില്ല..വേണേല്‍ ഒന്നൂടെ അട്ജസ്റ്റ് ചെയ്തു വേറൊരു സ്ത്രീക്ക് കൂടെ ഇരിക്കാന് സ്ഥലമുണ്ടാക്കിക്കൊടുക്കും..*

*ഇനി സ്വന്തം ഭാര്യയുടെ കയ്യീന്ന് അടി കിട്ടിയാല് ഏതേലും ഭര്ത്താവ് ആരോടേലും പരാതി പറയുന്നത് കണ്ടിട്ടുണ്ടോ...ഇല്ല.. എന്നാ ആ അടി ഭാര്യക്കാണ് കിട്ടുന്നത് എങ്കിലോ..ശോ..വീട്ടില് എല്ലാരും അറിയും ..അയല്‍വാസികള് അറിയും..നാട്ടാരും അറിയും.. ഇനി ആരും അറിയാൻ ബാക്കി ഉണ്ടാവില്ല .*

*ഒരു പുരുഷന് വണ്ടീം കൊണ്ട് പോകുമ്പോ ഒരു പെണ്കുട്ടി ലിഫ്റ്റ് ചോദിച്ചാലോ ..എന്തൊരു വിനയമാ..അവള്‍ക്ക് അന്റാര്‍ട്ടിക്കയില് പോവണമെന്ന് പറഞ്ഞാലും കൊണ്ട് വിടും..* *പാവം പാവം പുരുഷന്മാര് ..* *ന്നാലും പറയും ദുഷ്ട്ടന്മാരാ ഈ ആണുങ്ങള് എന്ന് ;..*
*ഹോ..എന്തൊരു ലോകം ഇത്..* *ഇത് വായിച്ചിട്ട് ന്തേലുമൊക്കെ പറയാനുണ്ടോ ?..* *പറയാന്‍ ഒന്നും കാണില്ല.....*
*നിഷ്കളങ്കരായ ഹതഭാഗ്യരായ പുരുഷന്മാര്‍ക്ക് സമര്‍പ്പിക്കുന്നു...*☺☺☺☺☺☺☺☺☺☺



Write your comments...



പുതിയ കോമഡി എല്ലാം ഫേസ്ബുക്കില്‍ കിട്ടാന്‍ ഇപ്പൊ തന്നെ





Tags:







Next



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2018 JokesMalayalam.com. All Rights Reserved