ക്രെഡിറ്റ് കാർഡെന്നൊക്കെ കേട്ടിട്ട് മാത്രമുണ്ടായിരുന്ന കാലത്ത്
Submitted on: 22-Mar-2018By Akhil
എല്ലാത്തവണയും ക്രെഡിറ്റ് കാർഡിന്റെ ബില്ലടക്കാറാവുമ്പോൾ ഞാനാ സുഹൃത്തിനെ ഓർക്കും. വർഷങ്ങൾക്കുമുൻപ്, ക്രെഡിറ്റ് കാർഡെന്നൊക്കെ കേട്ടിട്ട് മാത്രമുണ്ടായിരുന്ന കാലത്ത് HDFC യുടെ ക്രെഡിറ്റ് കാർഡ് മാർക്കറ്റ് ചെയ്യാൻ വന്ന എക്സ്സിക്ക്യൂട്ടീവിനെ ഒരൊറ്റ ചോദ്യം കൊണ്ട് പ്ളിംഗിച്ചവനെ.
അന്നേതാണ്ടൊരു നാൽപ്പത്തഞ്ച് മിനിറ്റ് അങ്ങോര് ആ കാർഡിനെക്കുറിച്ച് പ്രസംഗിച്ചു. അതിബുദ്ധിമാന്മാരായ ഞങ്ങൾ ഒരു പുല്ലും മനസ്സിലായില്ലെങ്കിലും എല്ലാം തലകുലുക്കി സമ്മതിച്ചു. എല്ലാം കഴിഞ്ഞപ്പോ കൂട്ടത്തിൽ കൂടുതൽ മണ്ടനായ ഒരുത്തന്റെ വക ഒരു മാരക ചോദ്യം.
“അപ്പോ....ഈ ക്രെഡിറ്റ് കാർഡിന്റെ ബില്ലടക്കാൻ, ഈ കാർഡ് തന്നെ ഉപയോഗിക്കാൻ പറ്റ്വോ?”
“ങ്ങേ??? എന്താന്ന്??”
“അതായത്, നിങ്ങടെ ഈ കാർഡ് ഞാൻ എടുത്താൽ മാസാമാസം ബില്ല് വരില്ലേ? അപ്പോ ഞാൻ അതടക്കണ്ടേ? അതടക്കാൻ ഈ കാർഡ് തന്നെ ഉപയോഗിക്കാൻ പറ്റുമോന്ന്....”
“അല്ല, അതിപ്പോ....അതെങ്ങനെ ശരിയാവും?ഇല്ല സാർ. അതു പറ്റില്ല”
“എന്താണ് മിസ്റ്റർ. നിങ്ങൾക്കുതന്നെ നിങ്ങടെ കാർഡിനെ വിശ്വാസമില്ലെങ്കിപ്പിന്നെ ഞങ്ങളെങ്ങനെ ഈ സാധനം വിശ്വസിച്ച് വാങ്ങും. എനിക്കൊന്നും വേണ്ട. പൊക്കോ പൊക്കോ...” 😄😄