പെട്രോൾ ഡീസൽ വില കൂട്ടുന്നതിൽ സാധാരണക്കാർ ആശങ്കപ്പെടെണ്ടതില്ല
Submitted on: 19-Jan-2018By Anuradha
ഭായിയോം ബെഹനോം..
പെട്രോൾ ഡീസൽ വില കൂട്ടുന്നതിൽ സാധാരണക്കാർ ആശങ്കപ്പെടെണ്ടതില്ല ....
.
അതിനു പിറകിൽ ഒളിഞ്ഞിരിക്കുന്ന വലിയ നന്മ കാണാൻ ശ്രമിക്കണം നമ്മൾ ......
ഇങ്ങനെ വില കൂട്ടി കൂട്ടി കൂട്ടി കൂട്ടി ക്കൂട്ടി ഇന്ത്യയിലെ സാധാരണക്കാർക്ക് പെട്രോൾ ഉത്പന്നങ്ങൾ വാങ്ങാൻ പറ്റാണ്ടാവും .......
അപ്പോൾ അവർ പെട്രോളിനെ വെറുക്കും .......
.
തുടർന്ന് റിലയന്സ് പോലുള്ള വൻകിടകൾ കുത്തുപാളയെടുക്കും , എണ്ണ ഉല്പ്പാദന രാജ്യങ്ങൾ ഇന്ത്യക്ക് മുന്നിൽ മുട്ടുകുത്തും ....
.
നമുക്ക് നമ്മുടെ സ്വന്തം രാജ്യത്ത് തന്നെ കാളവണ്ടികൾ ഉണ്ടാക്കി '' മേക്ക് ഇൻ ഇന്ത്യ'' എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാം .....
.
ഒരു കുടുംബത്തിൽ ഒരു കാള വണ്ടി എന്ന കണക്കിൽ ഉണ്ടാകുമ്പോൾ , അതുവഴി പൊല്യൂഷൻ നാട്ടിൽ കുറയും.............
മാരക രോഗങ്ങൾ നമുക്ക് അന്യമാകും ........
.
തുടർന്നു രോഗമില്ലാത്ത നമ്മുടെ രാജ്യത്ത് മരുന്ന് വിൽക്കാൻ പറ്റാതെ അമേരിക്കും ബ്രിട്ടനും ചമ്മിപ്പോകും .......
ഒരു വീട്ടിൽ മിനിമം രണ്ടു മാടുകളെ എങ്കിലും നമുക്ക് വളർത്തേണ്ടി വരും , അവയ്ക്ക് പുല്ലുവെട്ടി കൊടുക്കുന്ന നമ്മൾ , നമ്മളറിയാതെ തന്നെ സ്വഛ് ഭാരത്തിന്റെ ഭാഗമാവും ......
ഈ മാടുകളെ നമ്മൾ എല്ലാരും ജാതി മത ഭേദമന്യേ സ്നേഹിച്ചു തുടങ്ങും .....
പിന്നൊരിക്കലും നമ്മൾ ബീഫ് കഴിക്കില്ല...
അങ്ങനെ നമ്മുടെ രാജ്യത്ത് ആ '' അച്ഛാ ദിൻ ''' എന്ന സ്വപ്നം സംജാതമാകും .........