കലക്കിവെച്ച ടാങ്കിന്റെ ഗ്ലാസ്സെടുത്ത് ചുണ്ടിൽ അടുപ്പിക്കവേ പെണ്ണിന്റെ അച്ഛന്റെ ചോദ്യം...
അച്ഛൻ : മോൻ എന്ത് ചെയ്യുന്നു...???
ഞാൻ : വീഡിയോ എഡിറ്റിങ്ങ്. 🙂
അച്ഛൻ : എവിടെ...???
ഞാൻ : കോഴിക്കോട് 🙂
അച്ഛൻ : 😕 ഞങ്ങളു ഗവണ്‍മെന്റ് ജോലിക്കാരെയാണു ഉദ്ദേശിക്കുന്നത് 😎
ഞാൻ : പ്ലിങ്ങ് 😕😕 ബ.... ബ... ബ..... (അല്പം ടാങ്ക് പുറത്തുപോയി ) ഓ... അങ്ങനായിരുന്നല്ലേ 😰
അമ്മ : (വാതിലിന്റെ അടുത്ത് ചാരി നിന്നുകൊണ്ട് ) അതെ😎..
ഞാൻ: ന്നാ... ശരി. 🤧 ഇറങ്ങട്ടെ.
അച്ഛൻ & അമ്മ : ശരി. 🙂
ഇറങ്ങാനിരിക്കവേ എന്റെ അതേ പ്രായം തോന്നിക്കുന്ന ഒരു പയ്യൻ വീട്ടിലേക്ക് കയറി വന്നു.
അച്ഛൻ : എന്റെ മൂത്ത മകനാ
ഞാൻ : ഓ.... എന്ത് ചെയ്യുന്നു. 😏
മകൻ : ഞാനടുത്തുള്ള കവലയിൽ ഓട്ടോ ഓറ്റിക്കുന്നു. 😎 😎
ഞാൻ : അപ്പോ കല്ല്യാണമൊന്നും ഇണ്ടാവില്ല്യ ല്ലേ...??? 😁😁😁
മകൻ : അതെന്താ 😕 🙄
ഞാൻ : ഗവണ്മെന്റ് ഓട്ടോ ഏറ്റെടുത്തില്ലല്ലോ. 😝😝😝