ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?''
''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...?
ഞാൻ മാലാഖയല്ലേ...?''
''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!''
മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്..
''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..''
മാലാഖ: എവിടന്ന്...?
''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് !
ഇന്നലെ 300 രൂപ എടുത്തു..''
മാലാഖ: ഈ കാശ് എന്ത് ചെയ്തു...?
''ഞാൻ ചീട്ടു കളിക്കാൻ പോയി..''
''പിന്നെ?''
''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും !
മാലാഖ: (ഞെട്ടലോടെ) ങേ....?
''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..!
അവള് കുളിക്കാൻ കേറുമ്പോ!
അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!''
മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.?
''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...''
മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.?
''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.''
മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ.
''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...''
മാലാഖ: എന്താ...?
''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!''
മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്"
അജൂ മാലാഖയുടെ കയ്യിൽ മുത്തി...
അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...?
മാലാഖ: എന്ത് പറ്റീ...?
''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!''
മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല....
അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..?
നിശബ്ദം...
അജൂ കണ്ണ് തുറന്നു നോക്കി..
മാലാഖ പോയിരിക്കുന്നു....
അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !!
"നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്".
ഗുണപാഠം:
രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം...