JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ

Submitted on: 12-Mar-2020 By Ashik Ulse Popz

കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..

1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക.

2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക.

3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക.

4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക.

5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക.

6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക.

7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക.

8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക.

9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക.

10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക.

11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍

12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻‍♀🐍

13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰

😂😂😜😝🤣🙊🙊🤣🤣🤣



Write your comments...



പുതിയ കോമഡി എല്ലാം ഫേസ്ബുക്കില്‍ കിട്ടാന്‍ ഇപ്പൊ തന്നെ


View English translation:
Kudiyanmarkkayi koronakalathu 13 kalpanakal.. 1. Bevarage lum barilum pokunnavar dhayavayi mask dharikkuka. 2. Baril pokunnavar veettil ninnu glass kondu pokuka. 3. Koottu koodi madhyam kazhikkunnavar “love sip” ozhivakkuka. 4. Touchings vangumol vevvere vanguka. 5. Share ittu adikkunnavar panam vangunnathinum munpum sheshavum kai vruthiyayi kazhukuka. 6. Vaal vekkan thonnunnavar svantham veettilo parambilo vekkuka. 7. Vellamadichu kazhinjal murukkunnavar pothu sthalathu thuppathirikkuka. 8. Vidheshathu ninnu vannavar kuppi kaanichu vilichal svayam niyanthrikkuka. 9. Madhyathil kurumulakittu adichal corona varillayennulla message kal kandal vishwasikkathirikkuka. Anganeyulla message police nu forward cheyyuka. 10. Vidheshathu ninnu varunna kudiyanmar ellavarum aarogyavakuppinte nirdheshangal anusarikkuka. 11. Adichu pambayalum , odayil kidakkathe ethra shramakaramayalum veettil keruka 🐍 12. Ethra pambayi izhayendi vannalum , mattoralude support illathe izhanjenkilum veettil keruka 🐍 🤸🏻♀🐍 13. Sneham koodiyalum chumbanangal ozhivakkuka 💋 control control 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣



Tags:







Next



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2024 JokesMalayalam.com. All Rights Reserved