JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



ഒരു കഥ പറയട്ടെ ..?

Submitted on: 16-Mar-2018 By Swapna

ഒരു കഥ പറയട്ടെ ..?



പണ്ട് പണ്ട്.. എന്നുവച്ചാൽ ഒരു 30-35 കൊല്ലം മുൻപ്... പൊന്നാനി എന്ന ദേശത്തു ഒരു കൊച്ചു കുട്ടിയുണ്ടായിരുന്നു. പേര് കാദർ. ക്ലാസിലെ ഏറ്റവും മണ്ടനായ കുട്ടിയായിരുന്നു കാദർ.



പഠിപ്പിൽ ഏറ്റവും പിറകിലാണെങ്കിലും അവന്‍റെ ആന മണ്ടത്തരങ്ങൾക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. സഹിക്കെട്ട് ഹെഡ് ടീച്ചർ അവനെ സ്കൂളിൽ നിന്നും പുറത്താക്കി. സങ്കടത്തോടെ അവന്റെ ഉമ്മ കൊച്ചിയിലേക്ക് വീടുമാറി അവനെ അവിടെ ഉള്ള സ്കൂളിൽ ചേർത്തു.



25 കൊല്ലം കഴിഞ്ഞു..



പണ്ടത്തെ ഹെഡ് ടീച്ചർ ഹൃദയത്തിന്‍റെ കംബൌണ്ട് വാളിനു ഓപ്പറേഷനായി കൊച്ചിയിലെത്തുന്നു. എല്ലാ ഡോക്ടര്മാരും പരിശോദിച്ചു.. അവർ പറഞ്ഞു ഒരേ ഒരു സ്പെഷ്യലിസ്ടുനു മാത്രമേ ഈ ഓപറേഷൻ ചെയ്യാൻ പറ്റൂ.



അങ്ങനെ ഓപറേഷൻ കഴിഞ്ഞു. ടീച്ചറെ വെന്റിലേട്ടരിലെക് മാറ്റി. ടീച്ചർ മെല്ലെ കണ്ണ് തുറന്നു.. സുന്ദരാനായ യുവ ഡോക്ടർ മുന്നിൽ.. തന്റെ ജീവൻ രക്ഷിച്ച ഡോക്ടറോട് നന്ദി പറയാൻ വേണ്ടി ടീച്ചർ ശ്രമിക്കുകയായിരുന്നു..



ഒരു ചെറു പുഞ്ചിരിയോടെ ഡോക്ടർ ടീച്ചറുടെ നെറ്റിയിൽ തലോടുംബോഴേക്കും ടീച്ചറുടെ മുഖം വിളറി .. എന്തോ പറയാൻ ശ്രമിച്ചു കൈകൾ ഉയർത്തിയെങ്കിലും അത് താണു.. കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു...



എന്ത് സംഭവിച്ചു എന്ന് അറിയാതെ ഞെട്ടിയ ഡോക്ടർ കണ്ടത് വെന്റിലെട്ടരിന്റെ പിൻ ഊരി വാക്വം ക്ലീനർ പ്ലഗ്ഗിൽ കുത്തി മുറി വൃത്തിയാക്കുന്ന നമ്മുടെ കാദറിനെയാണ്!!. അവനിപ്പോൾ അവിടെ ക്ലീനറാണ്.



കാദർ ആയിരിക്കും ആ യുവ ഡോക്ടർ എന്ന് നിങ്ങൾ കരുതിയെങ്കിൽ അതിന്റെ കാരണം, ഇന്ത്യൻ സിനിമയും, സീരിയലും, മതപുസ്തകത്തിലെ കഥകളും കണ്ടു വളർന്നത് കൊണ്ടാണ്.

കാദർ എന്നും കാദർ തന്നെ.



Write your comments...



പുതിയ കോമഡി എല്ലാം ഫേസ്ബുക്കില്‍ കിട്ടാന്‍ ഇപ്പൊ തന്നെ


View English translation:
Oru katha parayatte ..? Pandu pandu.. Ennuvacchaal oru 30-35 kollam munpu... Ponnaani enna deshatthu oru kocchu kuttiyundaayirunnu. Peru kaadar. Klaasile ettavum mandanaaya kuttiyaayirunnu kaadar. Padtippil ettavum pirakilaanenkilum avante aana mandattharangalkku oru kuravumundaayirunnilla. Sahikkettu hedu teecchar avane skoolil ninnum puratthaakki. Sankatatthote avante umma kocchiyilekku veetumaari avane avite ulla skoolil chertthu. 25 kollam kazhinju.. Pandatthe hedu teecchar hrudayatthinte kamboundu vaalinu oppareshanaayi kocchiyiletthunnu. Ellaa doktarmaarum parishodicchu.. Avar paranju ore oru speshyalistunu maathrame ee opareshan cheyyaan pattoo. Angane opareshan kazhinju. Teecchare ventilettarileku maatti. Teecchar melle kannu thurannu.. Sundaraanaaya yuva doktar munnil.. Thante jeevan rakshiccha doktarotu nandi parayaan vendi teecchar shramikkukayaayirunnu.. Oru cheru punchiriyote doktar teeccharute nettiyil thalotumbozhekkum teeccharute mukham vilari .. Entho parayaan shramicchu kykal uyartthiyenkilum athu thaanu.. Kannukal ennennekkumaayi atanju... Enthu sambhavicchu ennu ariyaathe njettiya doktar kandathu ventilettarinte pin oori vaakvam kleenar plaggil kutthi muri vrutthiyaakkunna nammute kaadarineyaanu!!. Avanippol avite kleenaraanu. Kaadar aayirikkum aa yuva doktar ennu ningal karuthiyenkil athinte kaaranam, inthuyan sinimayum, seeriyalum, mathapusthakatthile kathakalum kandu valarnnathu kondaanu. Kaadar ennum kaadar thanne.



Tags:







Next



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2024 JokesMalayalam.com. All Rights Reserved