JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



മൂന്നു ഗ്ലാസ്സ് ബിയര്‍

Submitted on: 03-Jan-2019 By Gayathri

ശശി ഒരു ദിവസം സ്ഥലത്തെ പ്രധാന ബാറില് എത്തി മൂന്നു ഗ്ലാസ്സ് ബിയറിനു ഓര്‍ഡര്‍ നല്കി...🍺🍺🍻
വെയിറ്റര്‍ :  3 ഗ്ലാസ്സോ..? അതിനു നിങ്ങള് ഒരാളല്ലേ ഉള്ളൂ...!!!
ശശി: എടോ ഞാന്‍  പറയുന്നത് താന്‍ കേട്ടാല്‍ മതി ..😡😡😡
വെയിറ്റര്‍ ഒന്നും മിണ്ടാതെ ബിയര്‍ 3 ഗ്ലാസുകളില് ആക്കി കൊണ്ടു വച്ചു. 
ശശി ഓരോ ഗ്ലാസില്‍ നിന്നും ഒരു സിപ് എടുക്കും..പിന്നെ അടുത്തതില്‍  നിന്ന്... അങ്ങനെ മാറി മാറി കുടിച്ചു കൊണ്ടിരുന്നു. ബാറിലെ എല്ലാവരും ഇത് ശ്രദ്ധിച്ചു. 
പിറ്റേന്നും ഇത് തന്നെ സംഭവിച്ചു. ബാറിലെ പതിവുകാരില്‍ ഒരാള്‍ ശശിയുടെ അടുത്ത് ചെന്ന് ഇങ്ങനെ ചെയ്യുന്നതിന്‍െറ  കാരണം തിരക്കി...
ശശി : ഞാനും അശോകനും ഷമീറും എന്നും ഒന്നിച്ചാണ് ബിയര്‍ കഴിച്ചു കൊണ്ടിരുന്നത്. പക്ഷെ ഷമീര്‍ കുവൈറ്റിലും അശോകന് അമേരിക്കയിലും പോയി.
 പോകുന്നതിനു മുമ്പ്  ഞങ്ങള് എടുത്ത തീരുമാനം ആണ് ഇത്‌..   ഇനി ഞങ്ങള് ഓരോരുത്തരും ബിയര്‍ കുടിക്കുന്നത് ഇങ്ങനെ ആയിരിക്കും എന്ന്. ...എല്ലാവര്ക്കും ഇത് വളരെ ഇഷ്ടമായി...!! എത്ര നല്ല സുഹൃദ്ബന്ധം!!!!
 അങ്ങനെ ഈ പരിപാടി തുടര്‍ന്ന്കൊണ്ടേയിരുന്നു.
ഇടയ്ക്ക് 2-3 ദിവസം ശശിയെ കണ്ടില്ല...
അങ്ങനെ ഇരിക്കെ ഒരു ദിവസം ശശി വീണ്ടും വന്നു. ബാറിലെ ചെയറില്‍ ഇരുന്നിട്ട് പറഞ്ഞു  2ഗ്ലാസ് ബിയര്‍...
ബാറിലിരുന്നവര്‍ മുഴുവന്‍ പേരും ഒരു നിമിഷം നിശബ്ദമായി. എല്ലാവരും പരസ്പരം ചോദിച്ചു.. ആരായിരിക്കും? അശോകനോ ഷമീറോ? 
ഒരാള് മടിച്ചു മടിച്ചു ശശിയുടെ അടുത്ത് വന്നു ചോദിച്ചു...ഞങ്ങള്‍ക്കെല്ലാം വിഷമം ഉണ്ട്. എങ്കിലും നിങ്ങളുടെ ഏതു സുഹൃത്താണ് മരിച്ചത്..?
 അശോകനോ...? ഷമീറോ...?
ശശി ആദ്യം ഒന്ന് അമ്പരന്നു. പിന്നെ ഒരു ചെറു ചിരിയോടെ പറഞ്ഞു..
 നിങ്ങള് വിഷമിക്കേണ്ട. അവര്‍ക്ക് രണ്ടു  പേര്‍ക്കും ഒന്നും പറ്റിയിട്ടില്ല. പക്ഷേ...
.
.
.
.
.
.
...... ............ 
ഞാന്  കുടി നിര്‍ത്തി..!!!

😂😂😜😝🤣🙊🙊🤣🤣🤣



Write your comments...



പുതിയ കോമഡി എല്ലാം ഫേസ്ബുക്കില്‍ കിട്ടാന്‍ ഇപ്പൊ തന്നെ


View English translation:
Sasi oru dhivasam sdhalathe pradhana baril ethi moonnu glassu biyarinu ordaru nalki...🍺🍺🍻 veyittaru :  3 glasso..? Athinu ningalu oralalle ulloo...!!! Sasi: edo njan  parayunnathu thanu kettalu mathi ..😡😡😡 veyittaru onnum mindathe biyaru 3 glasukalil aakki kondu vachu.  Sasi oro glasil ninnum oru sipu edukkum..Pinne aduthathil  ninnu... Angane mari mari kudichu kondirunnu. Barile ellavarum ithu shradhichu.  Pittennum ithu thanne sambhavichu. Barile pathivukaril oralu Sasiyude aduthu chennu ingane cheyyunnathinera  karanam thirakki... Sasi : njanum ashokanum shameerum ennum onnichchanu biyaru kazhichu kondirunnathu. Pakshe shameeru kuvaittilum ashokanu amerikkayilum poyi.  Pokunnathinu mumbu  njangalu edutha theerumanam aanu ithu..   Ini njangalu ororutharum biyaru kudikkunnathu ingane aayirikkum ennu. ...Ellavarkkum ithu valare ishdamayi...!! Ethra nalla suhrudhbandham!!!!  Angane ee paripadi thudarnnkondeyirunnu. Idaykku 2-3 dhivasam Sasiye kandilla... Angane irikke oru dhivasam Sasi veendum vannu. Barile cheyaril irunnittu paranju  2glasu biyaru... Barilirunnavaru muzhuvanu perum oru nimisham nishabdhamayi. Ellavarum parasparam chodhichu.. Aarayirikkum? Ashokano shameero?  Oralu madichu madichu Sasiyude aduthu vannu chodhichu...Njangalkkellam vishamam undu. Enkilum ningalude ethu suhruthanu marichathu..?  Ashokano...? Shameero...? Sasi aadhyam onnu ambarannu. Pinne oru cheru chiriyode paranju..  Ningalu vishamikkenda. Avarkku randu  perkkum onnum pattiyittilla. Pakshe... . . . . . . ...... ............  Njan  kudi nirthi..!!!



Tags:







Next



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2024 JokesMalayalam.com. All Rights Reserved