Trending jokes of today:
വിനായകന്‍
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
എയര്‍ ഇന്ത്യ
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



പീസ് .....
പീസ് .....

പണ്ട് തൃശ്ശൂര്‍ ഗിരിജ മൂവീസ് എ പടങ്ങള്‍ മാത്രം കളിക്കുന്ന തിയറ്റര്‍ ആയിരുന്നു.

ചില ദിവസങ്ങളില്‍ പടത്തിനിടയില്‍ പീസ്‌ വേറെ ഇടും...
ഒരു പുത്തന്‍ പള്ളി പെരുന്നാളിന്റെ തലേ ദിവസം രാത്രി, എന്റെ വീടിനടുത്ത് ഉള്ള അന്തോണിചേട്ടന്‍ അടിച്ചു ഫിറ്റായി സെക്കന്റ് ഷോ കാണാന്‍ ഗിരിജയില്‍ ചെന്നു...
പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും അവിടുന്നും ഇവിടുന്നും കൂക്കുവിളി തുടങ്ങി.

"പീസ്‌ ഇടടാ @#%$^& മോനേ പീസ്‌ ഇടടാ" എന്നൊക്കെ വിളിച്ചു തുടങ്ങി, കൂവല്‍ ശക്തമായപ്പോള്‍ മുന്നിലെ നിരയില്‍ ഇരുന്ന അന്തോണി ചേട്ടന്‍ ഏതു മറ്റേമോനാ കൂവുന്നത് എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ അതാ കൂവുന്നതിനു നേതൃത്വം വഹിക്കുന്നു, തന്റെ പുന്നാരമോന്‍, പ്രീഡിഗ്രിക്ക് പഠിക്കുന്ന ജോബി.
അവര്‍ തമ്മില്‍ കണ്ടു......!!! 😨😨😕
............................................................
പിറ്റേ ദിവസം രാവിലെ..., രംഗം വീട്ടിലെ ഭക്ഷണമേശ,
അന്തോണി ചേട്ടന്‍ അപ്പവും കോഴിക്കറിയും കഴിക്കുന്നു.

ജോബി പതിയെ വന്ന് കൈകഴുകി കഴിക്കാനിരുന്നു. രണ്ടു പേരും തമ്മില്‍ നോക്കുന്നില്ല. ജോബി അപ്പം എടുത്തപ്പോഴേക്കും അമ്മച്ചി കോഴിക്കറി വിളമ്പി.എന്നിട്ട് ചോദിച്ചു,
"പീസ്‌ ഇടട്ടെ മോനേ? പീസ്‌ ഇനീം ഇടട്ടെ?"
മോന്‍ അപ്പനെ നോക്കി.......
അപ്പന്‍ മോനേ നോക്കി.
എന്നിട്ട് അമ്മയോട് പറഞ്ഞു...

"വേഗം ഇടടീ, ഇല്ലെങ്കി അവന്‍ കൂവും..!!!"

ഭാര്യയുടെ ഷോപ്പിംഗ്‌ കാള്‍
ധാരാളം ആളുകളുള്ള ഒരു ജിംനേഷ്യം ........

ഒരു ബഞ്ചിനു പുറത്തിരുന്ന മൊബൈൽ ബെല്ലടിക്കാൻ തുടങ്ങി.........📱📱

ശശി ഫോണെടുത്തു സ്പീക്കർ മോഡിലിട്ട് സംസാരിക്കാൻ തുടങ്ങി.......

റൂമിലെ എല്ലാവരും സൈലൻ്റായി.........

ശശി: ഹലോ...

ഭാര്യ: ഡാർലിംഗ്.....ഇതു ഞാനാ...ഇപ്പോ എവിടെയാ.... ജിമ്മിലാണോ????.....

ശശി: അതേ...

ഭാര്യ: ഞാനിപ്പോൾ ലുലു മാളിലാ....ഇവിടെ ഒരു ബാഗ് കണ്ടു Rs 3000 പറയുന്നു ഞാൻ വാങ്ങിച്ചോട്ടെ.....

ശശി: പിന്നെന്താ....ഇതൊക്കെ ചോദിക്കാനുണ്ടോ....🤗🤗

ഭാര്യ: പിന്നെ.....വരുന്ന വഴിക്ക് ഞാൻ Maruthi showroom ൽ കയറി പുതിയൊരു മോഡൽ ഇഷ്ടമായി......😍😍

ശശി: എത്രയാകും അതിന്????🤔🤔

ഭാര്യ: 1200000

ശശി: പൊന്നൂന് ഇഷ്ടമായാൽ വാങ്ങിച്ചോ....😊😊

ഭാര്യ: ok.dear....പണം Bankil നിന്നും എടുക്കുവേ😊😊

ശശി: Ok dear

ഭാര്യ: ശരി....പിന്നെക്കാണാം........lov u so much....umma

ശശി: bye.....lov u tooooo

ശശി കോൾ കട്ടു ചെയ്തു....

റൂമിലുള്ളവർ ശശിയെ അത്ഭുതത്തോടെ നോക്കുമ്പോൾ ശശി അവരോട്......


''ഈ മൊബൈൽ ആരുടേതാ???????'' 😂😂😂

ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*

ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :-

വീഡിയൊ ക്യാമറ പോയി

ക്യാമറ പോയി

വീഡിയൊ കാസറ്റ് പോയി

വിഡിയൊ mp3 cd പോയി

DVDപോയി

കമ്പ്യൂട്ടറും പോയി

ലാന്‍റ് ഫോണ്‍ പോയി

ടെലിവിഷന്‍ പോയി

റേഡിയൊ പാടെ പോയി

പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി

അലാറം ടൈപീസ് പോയി

കയ്യില്‍ കെട്ടുന്ന വാച്ചും പോയി

ടോര്‍ച്ച് പോയി

കത്ത് പോയി.

കലണ്ടര്‍ പോയി

ബുക്ക്സ് പോയി.

പേപ്പറും പെന്‍സിലും പോയി.

TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി.

പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി..

പലരുടേയും ഉറക്കം

പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി....

അമ്മ മാർ വഴിതെറ്റി പോയി

അവസാനം മകന്‍ പുലര്‍ച്ചേ
3:00 മണി വരെ ഓണ്‍
ലൈനില്‍ ഉണ്ടെന്നറിഞ്ഞ്
അച്ഛന്‍ പട്ടിയേയും വിറ്റു.

അതും പോയി.

ബജാജ് പ്ലാറ്റിന കേന്ദ്ര സര്‍ക്കാർ നിരോധിക്കുന്നു
*ബജാജ് പ്ലാറ്റിന കേന്ദ്ര സര്‍ക്കാർ നിരോധിക്കുന്നു*
.
.
.
കൂടുതൽ കക്കൂസുണ്ടാക്കാൻ മൈലേജ് കൂടുതലുള്ള വണ്ടികൾ തടസ്സം നിൽക്കുന്നതായി പഠനങ്ങളിൽ നിന്ന് മനസ്സിലായതിനെ തുടർന്നാണ് നടപടി.

#central #government #toilet #swachbharat #bajap #platina #petrol #price #hike #mileage

സായിപ്പ് കേട്ട അമേരിക്ക
ഏതോ മലയാളി, "അമ്മേ ഇരിക്ക് " എന്ന് പറയുന്നത് കേട്ട സായിപ്പ് അമേരിക്ക എന്ന് പേരിട്ടു.

🤣😂😂😃😛😛😜

ഓട്ടോയുടെ മിനിമം ചാർജ് 30 ആക്കണം
3 പേർ മിനിമം ചാർജ് ദൂരത്തേക്ക് ബസിൽ പോയാൽ
3 x 8 = 24 രൂപ .
ഓട്ടോറിക്ഷയിൽ പോയാല്‍ 20 രൂപ.. 😂

ജനങ്ങൾ ഓട്ടോറിക്ഷയെ ആശ്രയിക്കാതിരിക്കാൻ ഓട്ടോയുടെ മിനിമം ചാർജ് 30 ആക്കണമെന്ന്‌ ബസുടമകൾ. 😂😂😜😝

🤣🙊🙊🤣🤣🤣

ധോണിയെ ട്രോള്ളാൻ ഉള്ള കാരണങ്ങൾ
കളി കഴിയുമ്പോ ധോണിയെ ട്രോള്ളാൻ ഉള്ള കാരണങ്ങൾ..
--ഇന്ത്യ തോറ്റാൽ( ധോണി കളിച്ചാലും ഇല്ലെങ്കിലും)
--ഇന്ത്യ ജയിക്കുമ്പോൾ
1. ധോണി നന്നായി ബാറ്റ് ചെയ്തില്ലെങ്കിൽ
2.ഫിനിഷ് ചെയ്‌താൽ
3.ലാസ്റ് ബോൾ സിക്സ് അടിച്ചാൽ
4.മുട്ടി കളിച്ചാൽ
5.കളി ജയിക്കറാവുമ്പോ ബാറ്റിങ്ങിന് ഇറങ്ങിയാൽ
6.ബാറ്റിംഗ് ഓർഡറിൽ സ്വയം പ്രോമോട്ട് ചെയ്താൽ
7.കളി തീരുന്നതിനു മുൻപ് ഔട്ട് ആയാൽ.
ജയിച്ചാലും തോറ്റാലും ട്രോൾ ഉറപ്പാ.. ഇനിയിപ്പോ ധോണി ഒറ്റയ്ക്ക് ഇന്ത്യയെ കളിച്ചു ജയിപ്പിച്ചാൽ മാത്രം ട്രോള്ളാതിരിക്കാം.....

നിവിൻ പോളി തല്ലാൻ പോയാൽ എന്ത്‌ ആവും?
നിവിൻ പോളി തല്ലാൻ പോയാൽ എന്ത്‌ ആവും?

തല്ലിപ്പോളി ആവും

😂😂🤣🤣😛😛😛😛😛

ടിന്‍റുമോന്‍റെ ആട് തിയറി
ടിന്‍റുമോന്‍റെ ആട് തിയറി
:

തുമ്പി, ആട് തന്നെയാകുന്നു. എന്തുകൊണ്ടെന്നാല്‍,

"പൊന്നോല തുമ്പീ... പൂവാലി തൂമ്പീ... ആട്.. ആട് നീ ആടാട് !

മീനവിയൽ അങ്ങ് സ്വർഗ്ഗത്തിൽ:
മീനവിയൽ അങ്ങ് സ്വർഗ്ഗത്തിൽ:

നസീർ : അയ് ബ്രോ ഇങ്ങനെ പൊക്കാൻ പറ്റോ 🙄

ശ്രീവിദ്യ : ബ്രോ വിളി വേണ്ട ഇക്ക, കാൾ മി ശ്രീക്കുട്ടി 😍

നസീർ: അയ് അതല്ല ശ്രീക്കുട്ടി, eyebrow ഇങ്ങനെ പൊക്കാൻ പറ്റുമോന്ന്..? 😏😍

😂😂😜😝🤣🙊🙊🤣🤣🤣
#adarlove #chali


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2025 JokesMalayalam.com. All Rights Reserved