|
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣 ![]()
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
അപ്പന് മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
പണ്ടൊക്കെ patriotism ആയിരുന്നു
പണ്ടൊക്കെ patriotism ആയിരുന്നു 😘😘😘👍👍.... പക്ഷെ ഇപ്പോൾ പാർട്ടിയോടുള്ള ഇഷ്ടം മുത്താണ് പലതും ചെയ്യുന്നത് .... അങ്ങനാണ് PARTI OT ISHTAM 😜😜😜😜
![]()
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
ഈ ഇഡലിക്ക് ആ പേര് വന്നതെങ്ങനെയെന്നറിയാമോ....???
ഈ ഇഡലിക്ക് ആ പേര് വന്നതെങ്ങനെയെന്നറിയാമോ....???
പണ്ട് ഒരു വല്യമ്മ ഒരപ്പം ഉണ്ടാക്കി വച്ചിട്ട് എന്ത് പേരിടണമെന്നറിയാതെ ഇരിയ്ക്കുമ്പോൾ ഒരു എലി 🐀 അപ്പവും എടുത്തു കൊണ്ടോടി.....🐀🐀🐀🐀🐀🐀🐀🐀 അപ്പോൾ വല്യമ്മ ഇടെലി ഇടെലി എന്ന് പറഞ്ഞു.... അങ്ങനെയാണ് ഈ പേര് കിട്ടിയത്..... എന്താലേ......???! .. വേറെ സംശയം വല്ലതുമുണ്ടെങ്കിൽ ചോദിച്ചോളൂ...... ....... ഞാൻ Free യാണ്...
ചേരാത്ത കാര്യങ്ങൾ
ശശി ടിന്റുവിനോട്...
എടാ, ഈ പുത്തന് സൈക്കിള് നിനക്ക് എവിടെ നിന്നും കിട്ടി...? 👲 നീ ആരോടും പറയരുത്...? 👵 ഇല്ലെടാ,നീ പറയ് ... 👲 കഴിഞ്ഞ ദിവസം എന്റെ കാമുകി അവളുടെ ഈ സൈക്കിളില് എന്നെ കാട്ടിലേക്ക് വിളിച്ചു കൊണ്ടു പോയി.... 👵 എന്നിട്ട്....? 👲 ആരും കാണാത്ത ഒരു സ്ഥലത്ത് എത്തിയപ്പോള് അവള് എന്നെ തറയിലേക്ക് തള്ളിയിട്ടിട്ട് അവളുടെ ഡ്രസ് എല്ലാം അഴിച്ചു താഴെയിട്ടു... 👵 എന്നിട്ട്....?? 😳 👲 എന്നിട്ട് അവള് രണ്ടു കയ്യും വിടര്ത്തി നിന്നോണ്ട് പറഞ്ഞു ''നിനക്ക് എന്തു വേണേല് എടുത്തോടാ ചക്കരേന്ന് ''.......😜 👵...ശൊ.....എന്നിട്ട് നീയെന്തു ചെയ്തെടാ പുന്നാരമോനേ.??.😜😜😜 👲 ഞാന്‍ അപ്പൊത്തന്നെ അവളുടെ ഈ അടിപൊളി സൈക്കിള് എടുത്തോണ്ടിങ്ങ് പോന്നു.... ശശി 👵 അതു നന്നായെടാ... അല്ലെങ്കിലും അവളുടെ ഡ്രസ് ഒന്നും നിനക്ക് ചേരില്ലല്ലോ.... 😂😂😜😝🤣🙊🙊🤣🤣🤣 ![]()
പഠിക്കാൻ വർഷത്തിൽ ഒരു ദിവസം പോലും കിട്ടണില്ലാ
പതതാം ക്ലാസിൽ എല്ലാ വിഷയത്തിനും തോറ്റ കുട്ടിയെ വഴക്ക് പറഞ്ഞപ്പോൾ
കുട്ടി പറഞ്ഞ മറു പടി കേട്ട് പകച്ചുപോയി **************************** അവന് പഠിക്കാൻ വർഷത്തിൽ ഒരു ദിവസം പോലും കിട്ടണില്ലാത്രേ !! ഒരു വർഷത്തിൽ അകെ ഉള്ളത് 365 ദിവസമാണെന്ന് അവന് വളരെ കൃത്യമായി അറിയാം ...! ദിവസവും ഉറങ്ങാൻ 8 മണിക്കൂർ വീതം പോകും അങ്ങനെ വര്ഷത്തില് ആകെ ടൊട്ടല് മൊത്തം 122 ദിവസം പോയി കിട്ടും..! ബാക്കി 365 - 122 = 243 ദിവസം... അതിൽ 61 ദിവസം സമ്മർ വെക്കേഷൻ ആണ്.. ബാക്കി 243 - 61 = 182 ദിവസം. . അതിൽ 52 ദിവസം ഞായറാഴ്ച ആണ് ബാക്കി 182 - 52 = 130 ദിവസം. അതിൽ 40 ദിവസം , ഓണം,കൃസ്മസ് ,റംസാൻ തുടങ്ങിയ അവധികളാണ്.. ബാക്കി 130 - 40 = 90 ദിവസം പിന്നെ 15 ദിവസം കലോത്സവത്തിന് പോകുന്നു.. ബാക്കി 90 - 15 = 75 ദിവസം അതിൽ ആഹാരം കഴിക്കാനും , കുളിക്കാനും എല്ലാമായി ദിവസവും 3 മണിക്കൂർ വീതം പോകുന്നു.. വർഷത്തിൽ മൊത്തം 46 ദിവസം. ബാക്കി 75 - 46 = 29 ദിവസം... എല്ലാ ദിവസവും 1 മണിക്കൂർ വീതം കൂട്ടുകാരുടെ കൂടെ ചിലവഴിക്കുന്നു.. വർഷത്തിൽ 15 ദിവസം അങ്ങനെ പോകുന്നു.. ബാക്കി 29 - 15 = 14 ദിവസം. അതിൽ 10 ദിവസം അസുഖം വരുമ്പോൾ പോകുന്നു.. ബാക്കി 14 - 10 = 4 ദിവസം. പിന്നെ ടിവി കാണുന്നതിന് ഒരു വർഷത്തിൽ 3 ദിവസം പോകും.. പിന്നെ ശേഷിക്കുന്നത് വർഷത്തിൽ 1 ദിവസം... ആ 1 ദിവസം ബർത്ത് ഡേ ആഘോഷത്തിനായി പോകും... പിന്നെ പഠിക്കാൻ സമയമെവിടെ ...? ചെക്കന് ചോദിച്ചതിലും പറഞ്ഞതിലും ഒരു തെറ്റും ഇല്ലാ അല്ലേ !! പിന്നെ ഒരു മനഃസുഖത്തിന് രണ്ടെണ്ണം പൊട്ടിച്ച് പേപ്പറും കൊടുത്ത് വിട്ടു !! 😂😂😜😝🤣🙊🙊🤣🤣🤣
മലയാള ഭാഷയുടെ ശക്തി
മലയാള ഭാഷയുടെ ശക്തി
In English: I'm sorry, can't hear you properly, could you please repeat what's the matter.... മലയാളത്തിൽ: ങേ? 😎
2018 ൽ മദ്യപിക്കില്ലന്ന് മനസ്സുകെണ്ട് ഉറപ്പിച്ചതാ
🍻2018 ൽ മദ്യപിക്കില്ലന്ന് മനസ്സുകെണ്ട് ഉറപ്പിച്ചതാ💪......... പക്ഷെ.. കുപ്പിയിലേക്ക് നോക്കുബോൾ .ബ്രാണ്ടി കബനിയിലെ പണിക്കാർ 😢, അവരുടെ കുടുംബം,,, 😞അവരുടെ മക്കൾ,,,,,,,😰 കുപ്പി നിർമാണ തൊഴിലാളികൾ ,, 😢കുപ്പി പെറുക്കി ജീവിക്കുന്നവർ,, അച്ചാർ കബനിയിലെ സഹോദരിമാർ,, 😢😞ബീവറേജ് കോർപ്പറേഷനിലെ ജീവനക്കാർ അവരുടെ കുടുംബം അവരുടെ മക്കൾ,,,,,,,, 😢""ഇവരെയെല്ലാം കണ്ണീർ കുടിപ്പിച്ചിട്ട നമ്മക്ക് എന്തുനേടാൻ""""🙏
![]()
ചാക്കോ മാഷെ ചെമിസ്ട്രി ബുക്ക് വന്നോ..?
കുട്ടി : ചാക്കോ മാഷെ ചെമിസ്ട്രി ബുക്ക് വന്നോ..?
മാഷ് :എടാ ch ന്റെ pronunciation ക എന്നാണ് .... കെമിസ്ട്രി കുട്ടി : കാക്കോ മാഷേ കെമിസ്ട്രി ബുക്ക് വന്നോ 😃😃😃
എന്താ ഗോപാലേട്ടാ നിങ്ങളിങ്ങനെ.?
എന്താ ഗോപാലേട്ടാ നിങ്ങടെ കടേന്ന് ആ കാര്ന്നോരെ എറക്കി വിട്ടത്..?
അല്ല പിന്നെ ദേഷ്യം വരൂലേ..എന്താ വേണ്ട്യേന്ന് ചോദിച്ചപ്പോ..മാധവിക്കുട്ടീ.. മാധവിക്കുട്ടീന്ന്.. കേള്വി കുറവാണെന്ന് കരുതി മൂന്നാല് പ്രാവശ്യം ഒറക്കേ ചോദിച്ചു നോക്കി പിന്നേം ഇതെന്നെ പറയാന്നേ.. അപ്പോ ഗോപാലേട്ടാ നിങ്ങക്ക് കാര്യം മനസിലായില്ലാ..പുള്ളീടെ ഭാര്യ മാധവിക്ക് ടീ വേണമെന്നാണ് പറഞ്ഞത്.. അയ്യോടാ... 😂😂😜😝🤣🙊🙊🤣🤣🤣
സെല്ല് എന്നാൽ ?
ബയോളജി ടീച്ചർ പറഞ്ഞു , സെല്ലെന്നാൽ കോശമാണെന്ന്.
തൊട്ടെടുത്തെ പിരിയഡിൽ physics സാറു പറഞ്ഞു സെല്ലെന്നാൽ, ബാറ്ററിയാണെന്ന്. അടുത്ത ദിവസം എക്കണോമിക്സ് സാറു പറയുവാ സെല്ലെന്നാൽ വിൽക്കലാണെന്ന് .ദേ അടുത്ത പീരിയഡിൽ History ടീച്ചർ പറഞ്ഞു ജയിലാണെന്ന്. നിർത്തി അതോടെ നിർത്തി പഠിത്തം.
ചന്ദ്രന് ഓറഞ്ച് നിറം സംഭവിക്കുന്നതിന്റെ
ചന്ദ്രന് ഓറഞ്ച് നിറം സംഭവിക്കുന്നതിന്റെ
പ്രധാന കാരണം നാസ കണ്ടെത്തി.. 😂😂 😂😂😂😂😂😂😂 . . . . . . . . ചന്ദ്രൻ SSLC പാസായിട്ടില്ല😂😂😂😂😂😂😂
ഭോജനാലയം ആണെന്ന് കരുതി ഒരു വയോധികൻ
നമ്പൂരി : ചളിഭ്രാന്തുണ്ടോ?
ഇന്ദുലേഖ: എന്തു ഭ്രാന്ത്? നമ്പൂരി: ചളി ഭ്രാന്ത്, കട്ടച്ചളി ഭ്രാന്ത്! ഇന്ദുലേഖ: അതോ.. ഇപ്പൊ തന്നെ പറയാലോ.. "ഭോജനാലയം ആണെന്ന് കരുതി ഒരു വയോധികൻ ഒരു ക്ഷൗരാലയത്തിൽ കയറി..." പിന്നീട് ഈ അധ്യായം ചരിത്രമാവുകയാണ് ഉണ്ടായത് 😁 ![]() |
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2023 JokesMalayalam.com. All Rights Reserved |