JokesMalayalam.com |
പണ്ടൊക്കെ patriotism ആയിരുന്നു
പണ്ടൊക്കെ patriotism ആയിരുന്നു 😘😘😘👍👍.... പക്ഷെ ഇപ്പോൾ പാർട്ടിയോടുള്ള ഇഷ്ടം മുത്താണ് പലതും ചെയ്യുന്നത് .... അങ്ങനാണ് PARTI OT ISHTAM 😜😜😜😜
അപ്പന് മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
സർക്കാർ മദ്യം ഓൺലൈനാക്കുന്നു - Beverages to sold online
സർക്കാർ മദ്യം ഓൺലൈനാക്കുന്നു എന്ന് പറഞ്ഞപ്പോൾ ഒരുത്തൻ ചോദിക്കുവാ എന്നാൽ പിന്നെ പൈപ്പ് ലൈനാക്കിക്കൂടെ,
എന്നിട്ട് മീറ്റർ വച്ചാൽ പോരേന്ന് 😇 പകച്ചു കെട്ടിറങ്ങിപ്പോയി.... 😂😂😜😝🤣🙊🙊🤣🤣🤣
ധോണിയുടെ വീട്ടിൽ കള്ളൻ കയറി
ധോണിയുടെ വീട്ടിൽ കള്ളൻ കയറി
പ്രതിഭാഗം വക്കീല്‍ : വീട്ടില് കള്ളന് കയറുന്ന സമയത്ത് നിങ്ങളുടെ ഭാര്യ അവിടെയുണ്ടായിരുന്നോ ധോനി : ഇല്ല പ്രതിഭാഗം വക്കീല്‍ : ദാറ്റ്സ് ഓള് യുവറോണര്‍ ജഡ്ജ് : പ്രതിയെ വെറുതേ വിട്ടിരിക്കുന്നു.. ധോനി : ബട്ട് വൈ ? :o ജഡ്ജ് : സാക്ഷി ഇല്ലാലോ... :/ #ശുദ്ധഹാസ്യം #ഹിഹിഹി #എഴുത്തുചളി
കാപ്പി മദ്യത്തേക്കാൾ മാരകം !
കാപ്പി മദ്യത്തേക്കാൾ മാരകം !
കാപ്പി കുടിച്ച് ശീലമുളളവർ അത് ഉപേക്ഷിക്കുക. കാപ്പി മദ്യത്തേക്കാൾ മാരകമാണ്. ഇന്നലെ വൈകീട്ട് ഗൾഫീന്ന് വന്ന സുഹൃത്തിനെ കാണാൻ പോയപ്പോൾ അവന്റെ നിർബന്ധത്തിന് വഴങ്ങി ഷിവാസ് റീഗൽ ഒരു 4 പെഗ് അടിച്ചു. അതേ സമയത്ത് എന്റെ വീട്ടില് ഭാര്യ 2 കപ്പ് കാപ്പി കുടിച്ചിരുന്നു. രാത്രി വീട്ടിൽ എത്തിയപ്പോൾ, വെറും 2 കപ്പ് കാപ്പി കുടിച്ച ഭാര്യ വളരെ വൈലന്റ് ആയി വഴക്കിന് വരികയും നാലു പെഗ് അടിച്ച ഞാൻ ശാന്തനായി ഒന്നും മിണ്ടാതെ ഇരിക്കുകയും ചെയ്തു... 😂😂😜😝🤣🙊🙊🤣
ചരിത്രം മാറ്റിമറിച്ച അമ്മയുടെ ബുദ്ധി
ആമയും മുയലും നടത്തിയ ഓട്ടപന്തയത്തിലെ സത്യം ..
സത്യത്തിൽ ജയിച്ചത് മുയല് തന്നെയാണ്. എന്നാല്‍ ആമയുടെ ബുദ്ധിയാണ് ചരിത്രം മാറ്റി മറിച്ചത്.. പന്തയം നിയന്ത്രിച്ചിരുന്ന തമിഴനായ റഫറിയോട് ആമ ഉറക്കെ ചോദിച്ചു. ആമ : മുയലാണോ ജയിച്ചത് ? റഫറി : 'ആമ'. ചരിത്രത്തെ മാറ്റി മറിച്ചത് ആ ഒരൊറ്റ വാക്കായിരുന്നു. 😀😉😉😉
രാത്രീല് ഓള് വരും
"രാത്രീല് ഓള് വരും "
നാലു വയസ്സുകാരൻ പറയുന്നത് കേട്ട് എല്ലാരും അന്തം വിട്ടു... "ആര് വരും ?" ഉമ്മ വീണ്ടും ചോദിച്ചു.. "ഓള്... ഓളെ..." അവൻ വീണ്ടും അത് തന്നെ പറഞ്ഞു.. "ആരാടാ അന്റെ ആ ഓള് ?" അമ്മായി അല്പ്പം ദേഷ്യത്തോടെ ആരാഞ്ഞു.. അത് മൈൻഡ് ചെയ്യാതെ അവൻ തുടർന്നു " ഓള് പറന്ന്ട്ടാ വര്യാ ".. അമ്മായിയും വിടാൻ മട്ടില്ലാ.. " ഓള് എന്തിനാടാ രാത്രിയിൽ പറന്നിട്ടു വരണത് ? ഓൾക്ക് പകൽ വന്നൂടെ? " "അതിന് ഒളുക്ക് പകല്‍ കണ്ണ് കാനുലേയ് " അവനും ദേഷ്യം വന്നു തുടങ്ങി.. "ഓളുടെ പേരെന്താ ?" ഉമ്മ ചോദിച്ചു "ഓള് ന്ന് ന്ന്യേ.. " "ന്നാ ഓളുടെ പേരൊന്നു നീ എഴുതി കാണിച്ചേ.. " ബുക്കും പെൻസിലുമായി ഉമ്മ വന്നു.. എഴുതി കഴിഞ്ഞു ഉമ്മ എടുത്തു നോക്കി.. ഉമ്മാക്ക് ചിരി പൊട്ടി... അമ്മായി നോക്കി.. കൂട്ടച്ചിരിയായി.... ഓളുടെ പേര് "OWL" എന്നായിരുന്നു.. ബാല്യം എത്ര നിഷ്കളങ്കം... !! 😂😂😜😝🤣🙊🙊🤣🤣🤣
ഒരു IT ഫാമിലി
പല്ല് തേക്കാൻ കേറിയ IT ക്ക് പഠിക്കുന്ന മകൻ : അമ്മേ ഇവിടിരുന്ന കണ്ട്രോൾ V എന്തിയേ ??
IT ഉദ്യോഗസ്ഥയായ അമ്മ : നീ കണ്ട്രോൾ A ചെയ്ത് കണ്ട്രോൾ F അടിച്ചേ.. അവിടെ തന്നെ കാണും മകൻ : ഇവിടെങ്ങുമില്ല.. ജനലിൽ കൂടെ ആരാണ്ടും കണ്ട്രോൾ X അടിച്ചോണ്ട് പോയീന്നാ തോന്നുന്നേ അമ്മ : എന്നാ പോട്ടെ... പറഞ്ഞിട്ടെന്താ കണ്ട്രോൾ Z ചെയ്യാൻ പറ്റൂലല്ലോ.. നമുക്കതു കണ്ട്രോൾ H ചെയ്യാം... #എഴുത്തുചളി #അറിയാവുന്നIT
ഭര്ത്താവ് മരിച്ചതിന്റെ പിറ്റേന്ന് ഭാര്യ പത്രത്തില്‍ പരസ്യം കൊടുത്തു.
ഭര്ത്താവ് മരിച്ചതിന്റെ പിറ്റേന്ന് ഭാര്യ പത്രത്തില്‍ പരസ്യം കൊടുത്തു.
"ശവസംസ്കാരത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി, എന്ന് നബീസാ, (32 ) വെളുത്ത നിറം, കുട്ടികളില്ല.
ധോണിയെ ട്രോള്ളാൻ ഉള്ള കാരണങ്ങൾ
കളി കഴിയുമ്പോ ധോണിയെ ട്രോള്ളാൻ ഉള്ള കാരണങ്ങൾ..
--ഇന്ത്യ തോറ്റാൽ( ധോണി കളിച്ചാലും ഇല്ലെങ്കിലും) --ഇന്ത്യ ജയിക്കുമ്പോൾ 1. ധോണി നന്നായി ബാറ്റ് ചെയ്തില്ലെങ്കിൽ 2.ഫിനിഷ് ചെയ്താൽ 3.ലാസ്റ് ബോൾ സിക്സ് അടിച്ചാൽ 4.മുട്ടി കളിച്ചാൽ 5.കളി ജയിക്കറാവുമ്പോ ബാറ്റിങ്ങിന് ഇറങ്ങിയാൽ 6.ബാറ്റിംഗ് ഓർഡറിൽ സ്വയം പ്രോമോട്ട് ചെയ്താൽ 7.കളി തീരുന്നതിനു മുൻപ് ഔട്ട് ആയാൽ. ജയിച്ചാലും തോറ്റാലും ട്രോൾ ഉറപ്പാ.. ഇനിയിപ്പോ ധോണി ഒറ്റയ്ക്ക് ഇന്ത്യയെ കളിച്ചു ജയിപ്പിച്ചാൽ മാത്രം ട്രോള്ളാതിരിക്കാം.....
Chunkz...
Chunkz...
ഇന്നലെ അയലത്തെ വീട്ടിലെ ആട് പ്രസവിച്ചു..!! ആ കാര്യം ഞാന് ഗ്രൂപ്പില്‍ ഒന്ന് ഇട്ടപ്പോള്‍.. അതില്‍ വന്ന പ്രധാന കമന്റുകള്‍..!! 1.) നീ അതിനെയും പിഴപ്പിച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ..?? 2.) നീയാണോ കുട്ടികളുടെ തന്ത..?? 3.) നിന്നെ പോലെ ഇരിക്കുവാണോ കുട്ടികള്‍..?? 4.) നീ വീട്ടില് പോയിട്ട് അധികം നാള് ആയില്ലാ.. ഇത്രപെട്ടെന്നോ..?? 5.) അളിയാ.. അച്ഛന് ആയില്ലേ.. ചിലവ് ചെയ്യണം..!! 6.) മച്ചാ.. കുട്ടികളെ നല്ലത് പോലെ നോക്കണം.. ഒരു അച്ഛന്റെ കടമ മറക്കരുത്..!! 7.) ഹോ.. ഭാഗ്യവാന്..!! നീ അതിലും വിജയിച്ചു..!! 8.) നാട്ടുകാര് നിന്നെ പഞ്ഞിക്കിട്ടില്ലേ അളിയാ..?? 9.) ഇവനെ വിശ്വസിച്ച് ഒരു ആടിനെ പോലും വളര്‍ത്താന്‍ പറ്റാതായല്ലോ ഈശ്വരാ..!! ഇപ്പോള്‍ ആട് കിടന്നിടത്ത് പൂട പോലും ഇല്ലെന്ന് പറഞ്ഞത് പോലെയായി കാര്യങ്ങള്..!! അതേ ഗ്രൂപ്പില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പെണ്കുട്ടി ഒരു പോസ്റ്റ് ഇട്ടിരുന്നു..!! വീട്ടിലെ പൂച്ച പ്രസവിച്ചെന്ന് പറഞ്ഞിട്ട്..!! അതിലെ കമന്റ് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞ് പോയി. 1.) എത്ര കുഞ്ഞുങ്ങള്‍ ഉണ്ട് മോളൂ..?? 2.) കുട്ടികളൊക്കെ സുഖമായി ഇരിക്കുന്നോ..?? 3.) കുഞ്ഞുങ്ങളുടെ നിറം എന്താ..?? 4.) ആണ് പൂച്ച ഹാപ്പി ആയി കാണും.. അല്ലേ..?? 5.) തണുപ്പ് കിട്ടാതെ, തുണിയില്‍ പൊതിഞ്ഞ് വെയ്ക്കാന്‍ നോക്ക് മുത്തേ..!! 6.) മോളൂസിനെ പോലെ സുന്ദരി ആയിരിക്കും അല്ലേ..?? 7.) ആണ്‍കുട്ടികളുടെ കഴുത്തില്‍ ഒരു മണിയും.. പെണ്‍കുട്ടികളുടെ നെറ്റിയില്‍ ഒരു പൊട്ടും ഇട്ട് കൊടുക്ക് മുത്തേ..!! 8.) ബിസ്കറ്റും പാലും മാത്രമേ ഇപ്പോള്‍ കൊടുക്കാവൂ..!! 9.) ഇപ്പോഴൊന്നും അതിനെ തൊടരുതേ.. കണ്ണ് വിരിയില്ലാ.. പാവം..!! 10.) ആശംസകള്‍ പോന്നൂസേ.. പൂച്ച കുട്ടികള്‍ക്ക് ഉമ്മ.. ഉമ്മ.. ഉമ്മ..!! ഉമ്മ അല്ലേടാ.. വാപ്പ..!! തെണ്ടികള്..!! ഇങ്ങനെയും ഒലിപ്പീരുണ്ടോ..??
പൊതുജനം ശ്രദ്ധിക്കുക.
പൊതുജനം ശ്രദ്ധിക്കുക.
വഴിയരികിൽ 30 സെക്കന്റിലധികം സമയം നിശ്ചലമായി നിൽക്കരുത്. കമ്പിക്കാലോ വേലിപ്പത്തലോ മറ്റോ ആണെന്ന് കരുതി നെഞ്ചത്ത് തന്നെ ആണിയടിച്ച് ഫ്ലക്സ് ബോർഡ് തൂക്കിയിട്ട് പോകുമെന്ന അവസ്ഥ സംജാതമായിരിക്കുന്നു. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്ഥാനാർത്ഥികളുടെ ഫ്ലക്സ് ബോർഡുകളും A+ കാരുടെ ഫ്ലക്സ് ബോർഡുകളും വെക്കാൻ സ്ഥലം കിട്ടിയില്ലെങ്കിൽ പിന്നെ അവരെന്ത് ചെയ്യും ? |
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2024 JokesMalayalam.com. All Rights Reserved |