|
|
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
ഭാര്യ ഭർത്താവിന്റെ കുഴിമാടത്തിൽ ഇരുന്ന് കരഞ്ഞുകൊണ്ട് പറയുന്നു
ഭാര്യ ഭർത്താവിന്റെ കുഴിമാടത്തിൽ ഇരുന്ന് കരഞ്ഞുകൊണ്ട് പറയുന്നു
" നമ്മുടെ കുഞ്ഞു മകൻ സ്കൂളിലേക്ക് പുതിയ ഷൂസ് ചോദിച്ച് കൊണ്ടിരിക്കുന്നു. മകൾ അവൾക്ക് മൊബൈൽ ഫോണിനായി നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു. എനിക്കാണെങ്കിൽ വസ്ത്രങ്ങളെല്ലാം പഴയതായി പോയല്ലോ .'' അപ്പോൾ കുഴിയിൽ നിന്ന് കനത്ത ശബ്ദം വന്നു........... " *മരിച്ചു പോയതാണ് ഗൾഫിൽ പോയതല്ല*"
ഒരു കഥ പറയട്ടെ ..?
ഒരു കഥ പറയട്ടെ ..?
പണ്ട് പണ്ട്.. എന്നുവച്ചാൽ ഒരു 30-35 കൊല്ലം മുൻപ്... പൊന്നാനി എന്ന ദേശത്തു ഒരു കൊച്ചു കുട്ടിയുണ്ടായിരുന്നു. പേര് കാദർ. ക്ലാസിലെ ഏറ്റവും മണ്ടനായ കുട്ടിയായിരുന്നു കാദർ. പഠിപ്പിൽ ഏറ്റവും പിറകിലാണെങ്കിലും അവന്‍റെ ആന മണ്ടത്തരങ്ങൾക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. സഹിക്കെട്ട് ഹെഡ് ടീച്ചർ അവനെ സ്കൂളിൽ നിന്നും പുറത്താക്കി. സങ്കടത്തോടെ അവന്റെ ഉമ്മ കൊച്ചിയിലേക്ക് വീടുമാറി അവനെ അവിടെ ഉള്ള സ്കൂളിൽ ചേർത്തു. 25 കൊല്ലം കഴിഞ്ഞു.. പണ്ടത്തെ ഹെഡ് ടീച്ചർ ഹൃദയത്തിന്‍റെ കംബൌണ്ട് വാളിനു ഓപ്പറേഷനായി കൊച്ചിയിലെത്തുന്നു. എല്ലാ ഡോക്ടര്മാരും പരിശോദിച്ചു.. അവർ പറഞ്ഞു ഒരേ ഒരു സ്പെഷ്യലിസ്ടുനു മാത്രമേ ഈ ഓപറേഷൻ ചെയ്യാൻ പറ്റൂ. അങ്ങനെ ഓപറേഷൻ കഴിഞ്ഞു. ടീച്ചറെ വെന്റിലേട്ടരിലെക് മാറ്റി. ടീച്ചർ മെല്ലെ കണ്ണ് തുറന്നു.. സുന്ദരാനായ യുവ ഡോക്ടർ മുന്നിൽ.. തന്റെ ജീവൻ രക്ഷിച്ച ഡോക്ടറോട് നന്ദി പറയാൻ വേണ്ടി ടീച്ചർ ശ്രമിക്കുകയായിരുന്നു.. ഒരു ചെറു പുഞ്ചിരിയോടെ ഡോക്ടർ ടീച്ചറുടെ നെറ്റിയിൽ തലോടുംബോഴേക്കും ടീച്ചറുടെ മുഖം വിളറി .. എന്തോ പറയാൻ ശ്രമിച്ചു കൈകൾ ഉയർത്തിയെങ്കിലും അത് താണു.. കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു... എന്ത് സംഭവിച്ചു എന്ന് അറിയാതെ ഞെട്ടിയ ഡോക്ടർ കണ്ടത് വെന്റിലെട്ടരിന്റെ പിൻ ഊരി വാക്വം ക്ലീനർ പ്ലഗ്ഗിൽ കുത്തി മുറി വൃത്തിയാക്കുന്ന നമ്മുടെ കാദറിനെയാണ്!!. അവനിപ്പോൾ അവിടെ ക്ലീനറാണ്. കാദർ ആയിരിക്കും ആ യുവ ഡോക്ടർ എന്ന് നിങ്ങൾ കരുതിയെങ്കിൽ അതിന്റെ കാരണം, ഇന്ത്യൻ സിനിമയും, സീരിയലും, മതപുസ്തകത്തിലെ കഥകളും കണ്ടു വളർന്നത് കൊണ്ടാണ്. കാദർ എന്നും കാദർ തന്നെ.
ഞാനും ഞാനുമെന്റോളും... !
ഞാനും ഞാനുമെന്റോളും... !
ആ... ആ... ആ.. ആ... ഞാനും ഞാനുമെന്റോളും ആ നാല്പതുപേരും കുപ്പി മേടിക്കാൻ ബിവറേജിലെത്തി (2) ഉം... ഉം.. ഉം.. ഉം.. ബിവറേജിലാണെ ആ ബെക്കാടി കുപ്പി ഷട്ടറു പൊക്കി ഞാനൊന്നു നോക്കി...(2) ഞാനൊന്നു നോക്കി ക്യാഷ്യറെന്നെയും നോക്കി നാല്പതുപേരും കുടിയന്മാരുമൊന്നിച്ചു നോക്കി....(2) ഉം.. ഉം.. ഉം.. ഉം.. (ഞാനും..... ) എന്തൊരു വീര്യം എന്തൊരു സ്വാദ് എന്തൊരഴകാണാ ബെക്കാടി കുപ്പിക്ക്... (2) എൻ സുഖമല്ലേ സുരസുന്ദരിയല്ലേ എന്റെ കരള് നീ കവർന്നെടുത്തില്ലേ... (2) (ഞാനും )😆😆😆😆😆😆
രണ്ടു ലൈന്‍ വേണം എന്ന തോന്നല്‍ വന്നാല്‍
നമുക്ക് ഒരു ലൈൻ ഉള്ള സമയത്ത്
വേറൊരു ലൈൻ കൂടി വേണം എന്ന തോന്നൽ ഉണ്ടാകുമ്പോൾ ഒരു ലൈനിൽ ഇരുന്നു മറ്റേ ലൈനിൽ പിടിച്ചു കരിഞ്ഞു പോയ വവ്വാലിനെ ഓർക്കുക 😜
എങ്ങനുണ്ട്... കൊള്ളാമോ?
ദോശ കഴിച്ചുകൊണ്ടിരുന്ന എന്റെയടുത്തു വന്ന് പുതുതായി വാങ്ങിയ ചുരിദാർ കാണിച്ചു കൊണ്ട് ഭാര്യ : എങ്ങനുണ്ട്... കൊള്ളാമോ ???
ഞാൻ : നൈസ്..... അവൾ : താങ്ക്സ് ഏട്ടാ... ഞാൻ : താങ്ക്സ് എന്തിനാ ?? അടുത്ത പ്രാവശ്യം കുറച്ചൂടെ കട്ടി ദോശ ആയിക്കോട്ടെ... 😂😂😂
ശശി പാവാ
ശശി പാവാ
ശശി..... ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ബസുകാത്തു നിൽക്കുകയായിരുന്നു. അപ്പോൾ സുന്ദരിയായൊരു പെൺകുട്ടി സ്കൂട്ടറിൽ വന്ന് അടുത്ത് നിർത്തിയിട്ട് ചോദിച്ചു.... "ചേട്ടാ ലിഫ്റ്റ് വേണോ..?"ഏയ് എനിക്കൊന്നും വേണ്ടാ" എന്ന് പറഞ്ഞൊഴിഞ്ഞു" അവളുമാർക്കു ചുമ്മാ ചോദിക്കുന്നതിനെന്താ. മൂന്നുമുറി മാത്രമുള്ള ഒറ്റ നില വീടാ എന്റേത്. അതിനിനിയൊരു ലിഫ്റ്റിൻ്റെ കുറവു കൂടിയേ..ഉള്ളു...!!! 😬😬😂😂😁😂😃😄😃😁
6000 രൂപ കടം
അടുത്ത വീട്ടിലെ മായചേച്ചി വന്ന് 5000 രൂപ എന്നോട് കടം ചോദിച്ചു.
നോക്കിയപ്പോൾ എല്ലാം 2000 രൂപയുടെ നോട്ടുകൾ. 5000 ആയിട്ട് ഇല്ല, ഒരു 6000 തരട്ടെ എന്നു ചോദിച്ചപ്പോൾ ചേച്ചി എന്തൊക്കെയോ ചീത്ത പറഞ്ഞു കൊണ്ട് ഇറങ്ങിപ്പോയി. =D 🤔
ഫേസ് ബുക്ക് ചാറ്റിങ്ങിലൂടെ പ്രണയത്തിലായി
ഫേസ് ബുക്ക് ചാറ്റിങ്ങിലൂടെ ഞാനൊരു അമേരിക്കകാരിയുമായി പ്രണയത്തിലായി ,
ഞാനത് വീട്ടിൽ അവതരിപ്പിക്കുകയും ചെയ്തു . വീട്ടിൽ എല്ലാവർക്കും സമ്മതം ! പിന്നീടാണ് എനിക്കൊരു സംശയം ഇവൾ അമേരിക്കക്കാരി തന്നെയാണോ ? സംശയം വച്ച് പൊറുപ്പിക്കാൻ ഞാൻ നിന്നില്ല, അന്ന് ചാറ്റിൽ വന്നപ്പോൾ അവളോട് ഇംഗ്ലീഷിൽ തന്നെ ചോദിച്ചു "How many kilometers from Washington D.C. to Miami Beach? " അവൾ നാണിച്ചു പോയിട്ടുണ്ടാകും ..! തെല്ലു നാണത്തോടെ തന്നെയാണ് അവൾ ഉത്തരം പറഞ്ഞതും " I am the answer...Kilometres and kilometres.. in these days of degenerating decency of Miami beach to Washington DC when diplomacy and duplicity become interchangeable from complicated America to America!! " എന്റെ കണ്ണ് നിറഞ്ഞുപോയി . ഓ മൈ ഗോഡ് !! ഈ പെങ്കൊച്ചിനെയാണല്ലോ ഞാൻ വെറുതെ സംശയിച്ചത്. 😂😂😜😝🤣🙊🙊🤣🤣🤣
ഭ൪ത്താവ് ഭാര്യയോട് സുപ്രഭാതം
ഭ൪ത്താവ് ഭാര്യയോട് :- "സുപ്രഭാതം"..
ഒരിക്കലും വിഷ് ചെയ്യാത്ത ആൾക്ക് എന്തു പറ്റി എന്നാലോചിച്ചെങ്കിലും അവൾ തിരിച്ച് പറഞ്ഞു..... "സുപ്രഭാതം"... അടുത്ത ദിവസം ഭ൪ത്താവ് വീണ്ടും.."സുപ്രഭാതം".. അതിന്റെ അടുത്ത ദിവസവും..."സുപ്രഭാതം"..... ഇത് തുട൪ന്നപ്പോൾ ഒരാഴ്ച കഴിഞ്ഞ് ആകാംക്ഷ അടക്കാനാവാതെ ഭാര്യ ചോദിച്ചു.... നിങ്ങൾ കുറെ ദിവസമായല്ലോ സുപ്രഭാതം സുപ്രഭാതം എന്ന് പറയുന്നു....ഇത് വരെയില്ലാത്ത പതിവ് എവിടെ നിന്ന് വന്നു....." . . . . . . . . . . . . . . . . . . . . . ഭ൪ത്താവ്:- "കഴിഞ്ഞ മാസം നമ്മള് വഴക്ക് കൂടിയപ്പോൾ നീ പറഞ്ഞില്ലേ... ഒരു സുപ്രഭാതത്തിൽ നീ ഈ വീട് വിട്ട് ഇറങ്ങി പോകുമെന്ന്.... ഞാൻ നിന്നെ ഓരോ ദിവസവും 'സുപ്രഭാതം' ആണെന്ന് ഓ൪മിപ്പിക്കുകയായിരുന്നു........!!!!" 😂😂😂😂😂😂😂😜😜😜😜😜😜
മഞ്ജരി വൃത്തത്തിന്റെ ലക്ഷണം പറയൂ
ടീച്ചർ – മഞ്ജരി വൃത്തത്തിന്റെ ലക്ഷണം പറയൂ??
ടിന്‍റുമോന്‍- മുഴുവൻ അറിയില്ല ടീച്ചർ.. ടീച്ചർ – സാരമില്ല, അറിയാവുന്ന അത്രയും പറയൂ.. ടിന്‍റുമോന്‍- അതു മഞ്ജരിയായിടും!!!!!!!!!
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |