|
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്...... ![]()
അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣 ![]()
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣
നീയെങ്കിലും പോയി രക്ഷപെട്ടോ
നീന്താൻ അറിയാത്ത സോണി കിണറ്റിൽ വീണു മുങ്ങി
ചാവാൻ ആയപ്പോൾ കയ്യിൽ കിട്ടിയ ഒരു മീനിനെ എടുത്തു മേലോട്ട് എറിഞ്ഞു ... എന്നിട്ട് പറഞ്ഞു ഞാൻ ഇനി രക്ഷപെടില്ല, നീയെങ്കിലും പോയി രക്ഷപെട്ടോ എന്നുപറഞ് സോണി മാതൃകയായി.. 😂😂😜😝🤣🙊🙊🤣🤣🤣
കോട്ടയംകാരൻ: കുറ്റിപ്പുറത്ത് വന്നാ ഫാരതപ്പുഴ കാണാമോ?
കോട്ടയംകാരൻ: കുറ്റിപ്പുറത്ത് വന്നാ ഫാരതപ്പുഴ കാണാമോ?
മലപ്പുറം കാരൻ: ഫാരത അല്ല, ...ഭാ... ഭാരത... ഭാരത പൊയ.. 😂😂😂😂😆😆😆😆 ![]()
ധോണിയെ ട്രോള്ളാൻ ഉള്ള കാരണങ്ങൾ
കളി കഴിയുമ്പോ ധോണിയെ ട്രോള്ളാൻ ഉള്ള കാരണങ്ങൾ..
--ഇന്ത്യ തോറ്റാൽ( ധോണി കളിച്ചാലും ഇല്ലെങ്കിലും) --ഇന്ത്യ ജയിക്കുമ്പോൾ 1. ധോണി നന്നായി ബാറ്റ് ചെയ്തില്ലെങ്കിൽ 2.ഫിനിഷ് ചെയ്‌താൽ 3.ലാസ്റ് ബോൾ സിക്സ് അടിച്ചാൽ 4.മുട്ടി കളിച്ചാൽ 5.കളി ജയിക്കറാവുമ്പോ ബാറ്റിങ്ങിന് ഇറങ്ങിയാൽ 6.ബാറ്റിംഗ് ഓർഡറിൽ സ്വയം പ്രോമോട്ട് ചെയ്താൽ 7.കളി തീരുന്നതിനു മുൻപ് ഔട്ട് ആയാൽ. ജയിച്ചാലും തോറ്റാലും ട്രോൾ ഉറപ്പാ.. ഇനിയിപ്പോ ധോണി ഒറ്റയ്ക്ക് ഇന്ത്യയെ കളിച്ചു ജയിപ്പിച്ചാൽ മാത്രം ട്രോള്ളാതിരിക്കാം.....
ന്യൂ ജനറേഷൻ...
ന്യൂ ജനറേഷൻ...
സ്കൂളിൻറെ പിറകിലുള്ള ചെറിയ കുറ്റിക്കാട് കടന്നുവേണം ശാരദ ടീച്ചർക്ക് വീട്ടിൽ പോകാൻ .. വൈകീട്ട് വീട്ടിൽ പോകവേ അരികെയുള്ള കുറ്റിക്കാട്ടിൽ നിന്ന് പുക ഉയരുന്നത് ടീച്ചറുടെ ശ്രദ്ധയിൽ പെട്ടു . സംഭവമെന്തെന്നറിയാൻ ടീച്ചർ പോയി നോക്കിയപ്പോൾ ശരിക്കും ഞെട്ടി, 4-ആം ക്ലാസ്സിലെ ഒരു പയ്യൻ എല്ലാം മറന്ന് പുകച്ചു വിടുകയാണ് !! ടീച്ചർ ചെറുക്കനെ കൈകാര്യം ചെയ്യാതെ ഉപദേശത്തിലൂടെ മനസ്സുമാറ്റാൻ ശ്രമിച്ചു: "മോനെ പുകവലിക്കരുത് !! അത് ഭാവിയിൽ നിനക്ക് നിരവധി രോഗങ്ങൾ സമ്മാനിക്കും ..അതിൽ നിക്കോട്ടിൻ എന്ന മാരക വിഷാംശ മുണ്ട് ......" ഉപദേശങ്ങൾ പൂർത്തീകരിക്കുന്നതിന് മുമ്പേ പയ്യൻ വലിച്ച പുക വായുവിലേക്ക് ഉയർത്തി പറഞ്ഞു: "ഉപദേശം പിന്നെയാക്കാം .. ഇപ്പൊ ടീച്ചറ് പോ, ഞമ്മളെ രണ്ടാളെയും മാത്രമായി ആരെങ്കിലും ഇവിടെ കണ്ടാൽ പിന്നെ അതും ഇതും പറഞ്ഞുണ്ടാക്കും" ടീച്ചർ പ്ലിംഗി പ്ലിംഗി ജീവനും കൊണ്ട് ഓടി ..
ടിന്‍റുമോന് ആരാകാനാ ആഗ്രഹം ?
ടീച്ചര്‍- ടിന്‍റുമോന് ആരാകാനാ ആഗ്രഹം ?
ടിന്‍റുമോന്‍- എനിക്ക് അച്ഛനെപ്പോലെ പൈലറ്റാകാനാണ് ആഗ്രഹം ടീച്ചര്‍- ഓ ! ടിന്‍റുമോന്‍റെ അച്ഛന്‍ പൈലറ്റാണോ ? ടിന്‍റുമോന്‍- അല്ല, അച്ഛനും പൈലറ്റാകാനായിരുന്നു ആഗ്രഹം 😂😂😜😝🤣🙊🙊🤣🤣🤣 ![]()
തൂങ്ങി ചാവാന്‍ പോയ ടിന്റുമോന്‍
തൂങ്ങി ചാവാന്‍ പോയ ടിന്റുമോന്‍ കയര്‍ പൊട്ടി താഴെ വീണു.
പൊട്ടിയ കയറിനെ നോക്കി ടിന്റു : ഹോ, പണ്ടാരമടങ്ങാന്‍, ഇപ്പൊ താഴെ വീണു ചത്തേനെ.
ന്യൂ-ജൻ എന്ന വാക്കിന് ഉചിതമായ ഒരു വിപരീത പദം
ന്യൂ - ജൻ എന്ന വാക്കിന് ഉചിതമായ ഒരു വിപരീത പദം കണ്ടെത്താൻ കുറേ കിണഞ്ഞു.
പിന്നെയാണ് മനസ്സിലായത് - ന്യൂ ജൻ പ്രയോഗം വരും മുമ്പേ അതിന്റെ വിപരീത പദം നമ്മുടെ ഭാഷ കണ്ടു പിടിച്ചിട്ടുണ്ട്. പഴഞ് ജെൻ ! 😂😂😜😝🤣🙊🙊🤣🤣🤣
ഒരു ജാപ്പനീസ് ദമ്പതികളുടെ ആദ്യ രാത്രി .....
ഒരു ജാപ്പനീസ് ദമ്പതികളുടെ ആദ്യ രാത്രി .....
അവളും അവനും കൊതിയോടെ കാത്തിരുന്ന ആ ആദ്യരാത്രി .... വിവാഹ ക്ഷീണം ഒരു ആലസ്യം പോലെ കൂട്ടിന്....... ഒരു കൈയ്യിൽ വീഞ്ഞുമായി അവൾ മണിയറയിലേക്ക് നീങ്ങി ......ഭർത്താവ് അവളോട് ചോദിച്ചു ...''സുറ്റാക്കി ....?'' അവൾ നാണത്തോടെ മറുപടി പറഞ്ഞു ..കോധ്വാനിനി ? ഭർത്താവ് കുസൃതിയോടെ ചോദിച്ചു ...."ടോക്കാ അഞ്ചി റോഡി റോമി ഹോവാ യാക്കോ ?" അവൾ മെല്ലെ പറഞ്ഞു ..."മിമി യോ നകോടിൻഡ ...." അയ്യാൾ ഒന്ന് പുഞ്ചിരിച്ചു ..പിന്നെ പറഞ്ഞു "നാ മിയ്‌വ് കിനാ റ്റിൻ കൗജി ...." അവൾ കൊഞ്ചലോടെ ചോദിച്ചു ..."സു കി കിനാ മാറ്റൊ ?" അയ്യാൾ അവളുടെ കാതിൽ മെല്ലെ മൊഴിഞ്ഞു "സാക്കോ റ്റിറ്റി യോമി ഛീ " ഭാര്യ ഒന്ന് മൂളി ....ഉം ... -------- ഹോ സമ്മതിക്കണം ..ഒരക്ഷരം പോലും മനസ്സിലായില്ലെങ്കിലും ആദ്യരാത്രി എന്ന് കേട്ടാൽ കുത്തിയിരുന്ന് മുഴുവൻ വായിയ്ക്കും ..........ഇനിയെങ്കിലും നന്നായിക്കൂടെ ................🙄😜😜😜
പ്രസംഗ മത്സരത്തിൽ ആർച്ച സ്റ്റേജിൽ
ഡൽഹിയിൽ പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ ആർച്ച സ്റ്റേജിൽ...
ജഡ്ജ് : നാം ക്യാ ഹേ ?? ആർച്ച : ആർച്ച ഹേ ജഡ്ജ് : ok.. തുമ്പോലാർച്ച.. ആർച്ച : നഹി.. ഓൺലി ആർച്ച.. തുമ്പോലാർച്ച നഹീ ജഡ്ജ് : തും ബോൽ ആർച്ച.. ജൽദി.. 😡😡😡 #എഴുത്തുചളി 😂😂😂
കോമയിലായ സങ്കി
മോദി ഇലക്ഷന്‍ ജയിച്ച ഷോക്കിൽ ഒരു ഡൈ ഹാർഡ് മോദി ഫാൻ ബോധം പോയി തലയിടിച്ച് വീണ് കോമയിലായി...
ഇന്നലെയാണ് ആശുപത്രിയിലായിരുന്ന അവന് ബോധം തിരിച്ചുകിട്ടിയത്.... ഉടനെ അവിടെക്കണ്ട ഡോക്ടറോട് അവൻ കാര്യങ്ങൾ തിരക്കി.... രണ്ടര വര്‍ഷമായി താന്‍ കിടക്കുന്നു എന്ന നടുക്കത്തോടെ അവൻ ഡോക്ടറോട് ചോദിച്ചു: "ഡോക്ടർ, പെട്രോളിന് 40 രൂപയായിയല്ലേ?, എൻറ്റെ അക്കൗണ്ടിലെ 15 ലക്ഷം കൊണ്ടാവും ,എൻറ്റെ ചികിത്സ നടത്തിയതല്ലേ??, ആ നക്സലൈറ്റ് കെജ്റിവാൾ ജീവനോടെയുണ്ടോ? അതോ തൂങ്ങി ചത്തോ??? ഡോളറിന്റ്റെ ഒക്കെ റേറ്റ് കുറഞ്ഞ് പണ്ടാരമടങ്ങിക്കാണുമല്ലേ? 1രൂപ=10 ഡോളറാണോ , അതോ അതിലും കുറവോ???? നമ്മടെ ആൾക്കാർക്ക് ബുള്ളറ്റ് ട്രെയിനോക്കെ പരിചിതമായോ????? അയോധ്യയിലെ അമ്പലം പണി കഴിയാറായിട്ടുണ്ടാവുമല്ലേ?????? റോബട്ട് വദേര ജയിലില്‍ നിന്നിറങ്ങിയോ, സോണിയയോ??????? ദാവൂദ് ഇബ്രാഹീമിനെ തൂക്കി കൊന്നോ???????? എന്നെ മോദി ഫാൻ , ചങ്കീ എന്ന് വിളിച്ച്കളിയാക്കിയിരുന്നവൻമാരെയൊക്കെ എനിക്കൊന്ന് കാണണം" അമേരിക്കയിൽ പഠിച്ച് വളർന്ന ഡോക്ടര്‍ പുറത്ത് വന്ന് അവൻറ്റെ അമ്മയോട് പറഞ്ഞു.... * "കോമയിൽ നിന്ന് രക്ഷപ്പെട്ടു, പക്ഷേ ബോധം തിരിച്ചുകിട്ടീട്ടില്ല" * 😂😂😂 ![]() |
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2025 JokesMalayalam.com. All Rights Reserved |