|
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣 ![]()
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി. ![]()
അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
വലിയുപ്പ വേഗം പോയീ ഒളിച്ചോ
വലിയുപ്പ പേരക്കുട്ടികളോട്: മോനെ വേഗം പോയീ ഒളിച്ചോ നിന്‍റെ ടീച്ചര്‍ വരുനുണ്ട്..ഇന്ന് നീ സ്കൂളില്‍ പോയിട്ടില്ലലോ..?
വലിയുപ്പ പോയീ ഒളിച്ചോ..വലിയുപ്പ മരിച്ചു പോയന്നു ആണ് ടീച്ചറോട് വിളിച്ചു ഞാന്‍ പറഞ്ഞത്
ഹൗ ബ്യൂട്ടിഫുൾ ഫാമിലി പീപ്പിൾ
രാത്രി കഞ്ഞി🍲 കുടിക്കാനിരുന്നപ്പൊ മഴപെയ്തു ...🌧🌧
ഓര്‍ക്കാപ്പുറത്ത് അഞ്ചാറ് ഇടിയും വെട്ടി...⛈🌩 അതോടെ കരണ്ടും പോയി ,..🌚 അവള്‍ ഒരു മെഴുകുതിരി കത്തിച്ചു... അകത്തെ ചൂടും🔥 കഞ്ഞിയുടെ ചൂടും🍲 ഏറ്റുവാങ്ങി ഞാനാകെ വിയര്‍ത്തു കുളിച്ചു .. അത് കണ്ടിട്ട് അവള്‍ ചോദിച്ചു .. " ഫേനിന്‍റെ സ്വിച്ച് ഇടട്ടെ "... എനിക്കാകെ ദേഷ്യം വന്നു ... എടീ പോത്തേ നീ ഇപ്പൊ ഫേനിട്ടാല്‍ ഈ മെഴുകുതിരി കെട്ടുപോവില്ലേ പിന്നെ ഞാൻ ഇരുട്ടത്ത് ഇരുന്ന് കഞ്ഞി കുടിക്കണം അല്ലേടീ............... 😁😁 ![]()
കൊതുക് ശല്യം സഹിക്കാന്‍ വയ്യാതെ ടിന്റുമോന്‍
കൊതുക് ശല്യം സഹിക്കാന്‍ വയ്യാതെ ടിന്റുമോന്‍ കട്ടിലിന്റെ അടിയില്‍ കയറി കിടന്നു. അപ്പോള്‍ ഒരു മിന്നാമിനുങ്ങ് വന്നു
ടിന്റു : നായിന്റെ മോനെ നീ ടോര്‍ച്ചും കൊണ്ട് വന്നോ ???
ബ്രഹ്മാവവിനു തലയിൽ ഉള്ളതും രാവണന് തലയിൽ ഇല്ലാത്തതുമായത് എന്ത്???
ബ്രഹ്മാവവിനു തലയിൽ ഉള്ളതും രാവണന് തലയിൽ ഇല്ലാത്തതുമായത് എന്ത്???
. . . . . . . . . . . . . . . . . . . ... വിജാഗിരി 😑 😑 . കണ്ടിട്ടില്ലേ....ബ്രഹ്മാവ് മടക്കി ഒതുക്കി വെച്ചു നടക്കുമ്പോ രാവണൻനിവർത്തിവെച്ചു ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കി നടക്കും.... 🤣😂🤣
ദേഷ്യം
ദേഷ്യം
ബസിൽ കൂടെ യാത്ര ചെയ്തിരുന്ന സ്ത്രീയെ കരണത്തടിച്ച യുവാവിനെ പോലീസ് കോടതിയിൽ ഹാജരാക്കി ജഡ്ജി: എന്തിനാണ് നിങ്ങൾ ആ സ്ത്രീയെ തല്ലിയത് ? യുവാവ് : "ഞാൻ ബസ് കയറി രണ്ടു സ്റ്റോപ്പ് കഴിഞ്ഞ ശേഷം ആണ് ഇവർ കയറുന്നത്. ബസിൽ കയറിയ ഉടൻ തന്നെ അവർ എന്റെ അടുത്തുള്ള സീറ്റിൽ വന്നിരുന്നു. സീറ്റിൽ ഇരുന്ന ശേഷം അവർ അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. ബസ് അൽപ നേരം ഓടി തുടങ്ങിയപ്പോൾ അവർ വീണ്ടും അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. കുറച്ചു നേരം കഴിഞ്ഞു കണ്ടക്ടർ അവരോടു ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടു അപ്പോഴും അവർ വീണ്ടും അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു, പേഴ്സിൽ നിന്നും പൈസ എടുക്കാൻ ആവും എന്ന് ഞാൻ കരുതിയപ്പോൾ അവർ അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. പിന്നീട് ബസ് കൊല്ലം സ്റ്റാൻഡിൽ കയറി . ചായ കുടിക്കാൻ പത്തു മിനിറ്റ് നിറുത്തി, ഞാൻ ഇറങ്ങിയില്ലാ!!, അതാ അപ്പോൾ അവർ വീണ്ടും അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. വീണ്ടും അഞ്ചു മിനിറ്റ് കഴിഞ്ഞു ബസ് എടുക്കുനതിനു കണ്ടക്ടർ വീണ്ടും ടിക്കറ്റ് നല്കാൻ വന്നു അപ്പോൾ അവർ വീണ്ടും അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. ബസ് നീങ്ങി തുടങ്ങിയപ്പോൾ അവർ അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. അടുത്ത സ്റ്റോപ്പ് ആകാറായപ്പോൾ അവർ വീണ്ടും അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. സ്റ്റോപ്പിൽ വണ്ടി നിറുത്തിയപ്പോൾ ഉടൻ തന്നെ അവർ വീണ്ടും അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു....." ജഡ്ജി " ഇനി നീ പേഴ്സ് തുറന്നു തുവാല എടുത്താൽ നിന്റെ കരണം ഞാൻ അടിച്ചു പുകയ്ക്കും....... " യുവാവ് " അതെ സാർ! ഞാനും അതെ ചെയ്തുള്ളൂ..." ------------------------------ ------------- -------------- 😉😉😉😉😉😉🙏 ഷെയർ ചെയ്ത് ദേഷ്യം തീർത്തോളൂ ![]()
കണ്ണേട്ടന്‍ ദിവസവും വൈകിട്ട് എവിടെയാ പോകുന്നത് ?
സമയം കിട്ടുകയാണേൽ ഒന്നു വായിക്കണേ
'''''''''''''''''''''''''''''''''''''''''''''' കല്യാണം കഴിഞ്ഞു രണ്ടു ദിവസം ആയതേ ഉളളു..... കണ്ണേട്ടന്‍റെ ചില സമയത്തെ പെരുമാറ്റം എന്നെ അസ്വസ്ഥമാക്കി..... ഭര്‍തൃ വീട്ടിലെ എല്ലാരും എന്നില്‍ നിന്നും എന്തോ മറച്ചു വയ്ക്കുനതായി എനിക്ക് തോന്നി..... എല്ലാ ദിവസവും കണ്ണേട്ടന്‍ വൈകിട്ടു പുറത്തു പോവുന്നത് കാണാമായിരുന്നു....... ചോദിച്ചാല്‍ "ഞാന്‍ ഇപ്പൊ വരാം " എന്നായിരിക്കും മറുപടി ..... വരുന്നത് വരട്ടെ എന്ന് വിചാരിച്ച് നാത്തൂനോട് ചോദിച്ചു... " അല്ലാ ഈ കണ്ണേട്ടന്‍ ദിവസവും വൈകിട്ട് എവിടെയാ പോകുന്നത് ? " ചോദ്യം പ്രതീക്ഷിച്ചത് പോലെ നാത്തൂന്‍ മറുപടി പറഞ്ഞു " ആ എനിക്കറിയില്ല " . സത്യം കണ്ടു പിടിക്കാന്‍ ഇനി ഒരു വഴിയെ ഉളളു..... വേലക്കാരി ജാനു . "ജാനു ഏടത്തി സാരി കൊളളാലോ .. " ചുമ്മാ ഒന്ന് പൊക്കി കൊടുത്തു . കാര്യം നേടാന്‍ കഴുതക്കാലും പിടിക്കണം എന്നാണല്ലോ..... ഒടുവില്‍ ഞാന്‍ മാറ്റര്‍ അവതരിപ്പിച്ചു . ആ ചോദ്യം കേട്ട പാടെ ജാനുഏടത്തിയുടെ കണ്ണില്‍ ഒരു തിളക്കം ഞാന്‍ കണ്ടു ..... ശബ്ദം താഴ്ത്തി ജാനുഏടത്തി പറഞ്ഞു ..... "കൃത്യമായി ആര്‍ക്കും അറിയില്ല .കണ്ണന്‍ നമ്മുടെ തേവ ക്കുന്നു കയറി പോവുന്നത് കാണാം..... . പലര്‍ക്കും സംശയം ഉണ്ട് കണ്ണന് അവിടെ വേറെ ഭാര്യയും മക്കളും ഉണ്ടോ എന്ന് "....... എരിതീയില്‍ എണ്ണ ഒഴിക്കുനത് പോലെ ഒരു ഡയലോഗും..... " ഭാര്യമാര്‍ ആണ് ഇതൊക്കെ കണ്ടു പിടിച്ചു തടയേണ്ടത് " . രാത്രി കണ്ണേട്ടന്‍ വരാന്‍ വൈകി..... എന്തായാലും ഇന്ന് രണ്ടിലൊന്ന് അറിയണം . വരുന്നത് വരട്ടെ എന്ന് വിചാരിച്ചു ചോദിച്ചു . "കണ്ണേട്ടന്‍ ദിവസവും എന്തിനാ ആ കുന്നിന്‍ മുകളില്‍ പോവുന്നത്....? അവിടെ ആരെങ്കിലും ഉണ്ടോ ?" ..... ഒറ്റ വാക്കില്‍ ആയിരുന്നു മറുപടി "അവിടെ ആരും ഇല്ല " . ദിവസം കഴിയുന്തോറും ഞങ്ങള്‍ തമ്മില്‍ ഉളള അകല്‍ച്ച കൂടി കൂടി വന്നു.... ഒടുവില്‍ ഞാന്‍ ഒരു തീരുമാനം എടുത്തു.... അതെ.... പെട്ടിയും എടുത്തു ഞാന്‍ എന്‍റെ വീട്ടില്‍ പോവാന്‍ തീരുമാനിച്ചു..... അവസാനമായി കണ്ണേട്ടനോട് യാത്ര പറയാന്‍ ചെന്നു .... "കണ്ണേട്ടാ ഞാന്‍ പോവുകയാണ് . എന്തിനാ എന്നോട് ഈ ചതി ചെയ്തത് ....? . പെട്ടിയുമായി നില്‍ക്കുന്ന എന്നെ കണ്ടു കണ്ണേട്ടന്‍ ഞെട്ടി എന്ന് തോന്നുന്നു ..... "ദേവി നീ വിചാരിക്കുനത് പോലെ ഒന്നും ഇല്ല . അതൊക്കെ നാട്ടുകാര്‍ വെറുതെ പറയുന്നതാ .. ". ഇനിയും എന്നെ മണ്ടി ആക്കാന്‍ നോക്കേണ്ട" എന്ന്നു പറഞ്ഞു.... ഞാന്‍ തിരിഞ്ഞു നടന്നു ..... അപ്പോഴേക്കും അമ്മയും നാത്തൂനും ഒക്കെ എത്തി . "ദേവീ"............ കണ്ണേട്ടന്‍ കനത്തില്‍ വിളിച്ചപ്പോ നില്‍ക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല..... കണ്ണേട്ടന്‍ അടുത്ത് വന്നു എന്നോട് പറഞ്ഞു " നിനക്ക് അത്രയ്ക്ക് നിര്‍ബന്ധം ആണെങ്കില്‍ ഞാന്‍ പറയാം..".... അമ്മയും നാത്തൂനും ജാനുവേടതിയും ഞാനും ആകാംക്ഷയോടെ കണ്ണേട്ടനെ നോക്കി... . ഒരു ഭാവവത്യാസവും ഇല്ലാതെ കണ്ണേട്ടന്‍ പറഞ്ഞു " ഞാന്‍ ദിവസവും ചായ കുടിക്കാന്‍ ആണ് പോവുന്നത് ".... ഞാന്‍ ചോദിക്കാന്‍ നാക്ക് വളക്കുന്നതിനു മുന്‍പേ തന്നെ അമ്മായിഅമ്മ ചോദിച്ചു .. "നീ എന്തിനാടാ ഒരു ചായ കുടിക്കാന്‍ കുന്നിന്‍റെ മുകളില്‍ പോകുന്നത് ? ".... കയ്യില്‍ ഒരു കപ്പും പൊക്കി പിടിച്ചു കൊണ്ട് കണ്ണേട്ടന്‍ പറഞ്ഞു..... " കാരണം......... "ഉയരം കൂടും തോറും ചായക്ക് സ്വാദ് കൂടും ..... " ______ സമയം കിട്ടുവാണെങ്കിൽ മാത്രം വായിച്ചാൽ മതിന്നു പറഞ്ഞതല്ലേ... 😂😂😂😂 വിടില്ല ഞാൻ ഇനിയും വരും ഇതുപോലെ വെറുപ്പിക്കാൻ😬😬😬😬😬😬
ഒരു ലോഡ് സിമന്റ് ഇറക്കിയ കഥ
സിമന്റ് കച്ചവടക്കാരനായ മമ്മദ് ഇക്ക സിമന്റ് ലോഡ് കാത്ത് ഏറെ വൈകി.... ലോഡ് എത്തിയതുമില്ല.... അവസാനം കട അടച്ച് വീട്ടിലേക്ക് നടന്നു...
അപ്പോയേക്കും സിമന്റ് കമ്പനിയിൽ നിന്ന് ഫോൺ വന്നു....കടയിൽ ഫോൺ എടുക്കാതായതോടെ വീട്ടിലെ നമ്പറിലേക്ക് വിളിക്കേണ്ടി വന്നു.... ഫോണെടുത്തത് സഹധര്‍മ്മിണിയായ ബീവാത്തു..... "ഹലൊ മമ്മദ്ക്കാടെ വീടല്ലെ?" "അതെ.... പക്ഷെ മമ്മദ്ക്കാ എത്തിയിട്ടില്ല" "മമ്മദ്ക്ക വരുമ്പൊ പറയണം.... രാത്രി പന്ത്രണ്ടോടെ അംബുജ വരും... ഇനി വൈകിയാലും കാത്ത് നിൽക്കാൻ മറക്കരുത്.... അഡ്വാൻസ് കൊടുക്കാത്തതു കൊണ്ടു ഭാരതി വരുന്നില്ലാന്നും പറഞ്ഞേക്കണം...." . . . .മമ്മദ്ക്ക വീട്ടിലെത്തി... നാളെ റൂമിലേക്ക് മാറ്റാമെന്നു Doctor പറഞ്ഞിട്ടുണ്ട് 😂😂😜😝🤣🙊🙊🤣🤣🤣
നമ്മുക്ക് ബാങ്കിനടുത്ത് ചെന്നു രാപ്പാർക്കാം.
നമ്മുക്ക് ബാങ്കിനടുത്ത് ചെന്നു രാപ്പാർക്കാം....
അതികാലത്തെഴുന്നേറ്റ് എടിഎമ്മിൽ പോയി പണം ഉണ്ടോ എന്നും അഞ്ഞൂറിന്റെ നോട്ടുകള്‍ നിറക്കുകയും ചെയ്തോയെന്നും നോക്കാം.... അവിടെ വച്ച് ഞാന്‍ നിനക്കെന്റെ ആറായിരത്തിന്റെ ചെക്ക് തരും... 😀😁😂 😂😂😜😝🤣🙊🙊🤣🤣🤣
പൊങ്ങച്ചം പറയുകയാണെന്ന് വിചാരിക്കരുത്...
പൊങ്ങച്ചം പറയുകയാണെന്ന് വിചാരിക്കരുത്...
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . ഇന്ന് രാത്രി എന്‍റെ വീട്ടില്‍ തക്കാളി കറിയാണ്
സെയിം ടു യൂ
ശശി : എങ്ങോട്ടാ ??
സോമൻ : ഒന്ന് പഞ്ചായത്ത് ഓഫീസ് വരെ..വീട്ടിൽ കിണറു കുഴിക്കുന്നതിന്റെ ഒരു പ്രശ്നം..അതൊന്നു ശെരിയാക്കണം..താൻ എങ്ങോട്ടാ ??? : ഹോസ്പിറ്റലിലേക്കാ..സുഖമില്ല.. : ആണോ... ഗെറ്റ് വെൽ സൂൺ : സെയിം ടു യൂ..... #ഹഹഹ.... 😂😂😜😝🤣🙊🙊🤣🤣🤣 ![]() |
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2025 JokesMalayalam.com. All Rights Reserved |