JokesMalayalam.com |
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്റെ **************** എന്റെ പേര് "K. indiramma" എന്ന് ആണ്
അപ്പന് മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
പണ്ടൊക്കെ patriotism ആയിരുന്നു
പണ്ടൊക്കെ patriotism ആയിരുന്നു 😘😘😘👍👍.... പക്ഷെ ഇപ്പോൾ പാർട്ടിയോടുള്ള ഇഷ്ടം മുത്താണ് പലതും ചെയ്യുന്നത് .... അങ്ങനാണ് PARTI OT ISHTAM 😜😜😜😜
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന് പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന് പട്ടിയേയും വിറ്റു. അതും പോയി.
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
2500 രൂപ കൊടുത്ത് വാങ്ങിയ പുസ്തകം
ഒരു മഴയുള്ള രാത്രി വഴിയരികിൽ ഒരു
വൃദ്ധൻ പുസ്തകം വിൽകുകയായിരുന്നു.. സമയം ഏകദേശം 12 മണി ആയിക്കാണും. ഇത്കണ്ട ഒരാൾ ആ വൃദ്ധന്റെ അടുത്ത് വന്ന് ചോദിച്ചു പുസ്തകത്തിനെത്രയാ വില...... ? വൃദ്ധൻ പറഞ്ഞു :2500 രൂപ അയാൾ 2500 രൂപ കൊടുത്ത് ആ പുസ്തകം വാങ്ങി പുസ്തകം കൊടുക്കുമ്പോൾ വൃദ്ധൻ ഇങ്ങനെ പറഞ്ഞു: നിങ്ങൾക്ക് എന്തെങ്കിലും ആപത്ത് വരുമ്പൊഴല്ലാതെ ഈ പുതകത്തിന്റെ അവസാന പേജ് വായിക്കരുത് അയാൾ അത് സമ്മതിച്ചു അയാൾ വീട്ടിലെത്തി പുസ്തകം മുഴുവൻ അന്നുതന്നെ വായിച്ചു പക്ഷെ അവസാന പേജ് വായിക്കാൻ അയാൾക്ക് ധൈര്യമുണ്ടായിരുന്നില്ല അങ്ങനെ നാളുകൾ കഴിഞ്ഞു അയാൾക്ക് അവസാന പേജിനെ കുറിച്ചോർത്ത് ഉറക്കം നഷ്ടമായി അവസാനം അയാൾ അത് വായിക്കാൻ തീരുമാനിച്ചു . , . . . അവസാന പേജ് കണ്ട് അയാൾ ഞെട്ടി അയാൾഹൃദയം പൊട്ടിമരിച്ചു .......!! അവസാന പേജിൽ ഇങ്ങനെ എഴുതിയിരുന്നു - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - . . . . . . . . . . . . . . . . . . . . . . . . . . . . . . .MRP.Rs.15O/- only എന്നെ തല്ലണ്ടാ ഞാന്‍ നന്നാവൂല്ല
ചില തെറികൾ വിളിച്ചാൽ ലീഗുകാർ വാരിപ്പുണരും.
ചില തെറികൾ വിളിച്ചാൽ ലീഗുകാർ വാരിപ്പുണരും.
അതേതു തെറി.. ? . . . . "പച്ച"ത്തെറി ഹിഹിഹി 😂😂😜😝🤣🙊🙊🤣🤣🤣
കാപ്പി മദ്യത്തേക്കാൾ മാരകം !
കാപ്പി മദ്യത്തേക്കാൾ മാരകം !
കാപ്പി കുടിച്ച് ശീലമുളളവർ അത് ഉപേക്ഷിക്കുക. കാപ്പി മദ്യത്തേക്കാൾ മാരകമാണ്. ഇന്നലെ വൈകീട്ട് ഗൾഫീന്ന് വന്ന സുഹൃത്തിനെ കാണാൻ പോയപ്പോൾ അവന്റെ നിർബന്ധത്തിന് വഴങ്ങി ഷിവാസ് റീഗൽ ഒരു 4 പെഗ് അടിച്ചു. അതേ സമയത്ത് എന്റെ വീട്ടില്‍ ഭാര്യ 2 കപ്പ് കാപ്പി കുടിച്ചിരുന്നു. രാത്രി വീട്ടിൽ എത്തിയപ്പോൾ, വെറും 2 കപ്പ് കാപ്പി കുടിച്ച ഭാര്യ വളരെ വൈലന്റ് ആയി വഴക്കിന് വരികയും നാലു പെഗ് അടിച്ച ഞാൻ ശാന്തനായി ഒന്നും മിണ്ടാതെ ഇരിക്കുകയും ചെയ്തു... 😂😂😜😝🤣🙊🙊🤣
ഒരു മലപ്പുറം സ്കൂള്‍
ഒരു മലപ്പുറം സ്കൂള്‍
ടീച്ചർ : നീ ബുക്ക് വാങ്ങിയോ ? അബു : അടക്ക ബിറ്റിട്ട് മാങ്ങാ... പിറ്റേന്ന് ടീച്ചർ : നീ ഫീസ് അടച്ചോ ? അബു : മാങ്ങാ ബിറ്റിട്ട് അടക്കാ... 😂😂😜😝🤣🙊🙊🤣🤣🤣
50 രൂപ കൂടുതല്‍ ഉണ്ട്
3 തെങ്ങു കയറിയ ശശിക്ക് വീട്ടമ്മ
200 രൂപ കൊടുത്തപ്പോൾ !!? ശശി : അയ്യോ..... കൊച്ചമ്മേ 150 രൂപ മതിയായിരുന്നു കൊച്ചമ്മ : അറിയാം ശശി... ബാക്കി 50 രൂപക്ക് നീ ഒരു ജെട്ടി വാങ്ങി ഇട്. 😂😬😀😄😁
ഇവന് കുറച്ചേ കുടിക്കുകയുളളൂ
കുഞ്ഞാവയേയും കൊണ്ട് ഡോക്ടറെ കാണാന്‍ വന്ന വീട്ടമ്മ :
"ഡോക്ടര്‍ ഇവന് കുറച്ചേ കുടിക്കുകയുളളൂ...." അപ്പോള്‍ ചളിയത്തിയായ ഡോക്ടര്‍ : ""കുറച്ച് കുടിക്കാന്‍, അവനെന്താ Suzuki 125 CC ആണോ ?? 😂😂😜😝🤣🙊🙊🤣🤣🤣
നിപ്പ വൈറസ് പടരുന്നത്
നിപ്പ വൈറസ് :ആദ്യം വവ്വാലുകൾ കടിച്ച പഴത്തിലാണെന്ന് പറഞ്ഞു... മാമ്പഴം ഉൾപ്പടെ വില പകുതിയായി... കോഴിയിൽ ഉണ്ടെന്നു പറഞ്ഞു.. അതിനും വില കുറഞ്ഞു.... ഇനി വൈറസ് പടരുന്നത് പെട്രോൾ മൂലം ആണെന്ന് പറഞ്ഞാ മതിയായിരുന്നു...
ഭര്‍ത്താവ് ഭാര്യ അറിയാതെ അവളുടെ ഫോണില്‍ ബ്ലൂവെയില്‍ ഗെയിം
ഭര്‍ത്താവ് ഭാര്യ അറിയാതെ അവളുടെ ഫോണില്‍ ബ്ലൂവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തു വെച്ചു....
ആ "ബ്ലൂ വെയില്" ഇന്നലെ ആത്മഹത്യ ചെയ്തു....!!!!! 😂😂😜😝🤣🙊🙊🤣🤣🤣
തള്ള്......
തള്ള്......
പാതിരാത്രി 3 മണി മഴയും പെയ്യുന്നു. ഒരു വീട്ടിൽ ഭാര്യയും ഭർത്താവും ഉറങ്ങുകയായിരുന്നു . അപ്പോൾ ആ വീട്ടിലെ കതക് ആരോ തട്ടുന്നു. ശബ്ദം കേട്ടു ഭർത്താവ് എഴുന്നേറ്റു പോയി കതകുതുറന്നു നോക്കിയപ്പോൾ അവിടെ കണ്ടത് കുടിച്ച് ലെക്കില്ലാതെ നിൽക്കുന്ന ഒരാളെയാണ്. "സാർ എന്നെ ഒന്ന് സഹായിക്കണം ....ഒന്ന് തള്ളിത്തരണം" ആ കുടിയൻ പറഞ്ഞു. "എന്നെക്കൊണ്ട് പറ്റൂല... പാതിരാത്രി 3 മണിക്ക് വന്നിരിക്കുന്നു കുടിച്ച് ലെക്കില്ലാതെ ഈ മഴയത്ത് പൊയ്ക്കോ ഇവിടെനിന്ന് ..." ഇത്രയും പറഞ്ഞുകൊണ്ട് ഭർത്താവ് കതക് ശക്തിയായി വലിച്ചടച്ചിട്ട് കട്ടിലിൽ പോയി കിടന്നു . ഭാര്യ ചോദിച്ചു "ആരായിരുന്നു അവിടെ? " "ഏതോ ഒരു കുടിയൻ. ..കാറോ എന്തോ തള്ളി കൊടുക്കാൻ പറഞ്ഞു" "എന്നിട്ട് നിങ്ങൾ സഹായിച്ചോ. .." പിന്നേ ഈ പാതിരാത്രിയിലാണ് സഹായം ...മഴയുംപെയ്യുന്നു ... ആരെങ്കിലും പോകുമോ." "മുന്നുമാസം മുൻപ് നമ്മുടെ കാർ കേടായി നടുറോട്ടിൽ കിടന്നപ്പോൾ ആരോ രണ്ടുപേർ നമ്മളെ സഹായിച്ചില്ലേ... ദൈവം കുടിയന്മാരേയും സ്നേഹിക്കുന്നു. " എന്നുപറഞ്ഞ് ഭാര്യ കുടിയനെ സഹായിക്കാൻ ഭർത്താവിനെ നിർബന്ധിച്ചു പുറത്തേക്കയച്ചു . മനസ്സില്ലാമനസ്സോടെ ഭർത്താവ് ഉടുപ്പെടുത്തിട്ട് വെളിയിലെ ഇരുട്ടിലേക്ക് പോയി. മഴയും ഇരുട്ടുമായതിനാൽ ഒന്നും കാണാൻ പറ്റുന്നില്ല. ഇരുട്ടിലേക്കു നോക്കി ഭർത്താവ് ഉറക്കെ വിളിച്ചുചോദിച്ചു ... "നിങ്ങൾ ഇപ്പോഴും അവിടെയുണ്ടോ....?" ഇരുട്ടിൽ നിന്നും ഉടനെ വന്നു മറുപടി..." ഞാനിവിടുണ്ട് സാർ" കുടിയൻ ." "അതേ എന്തോ ഒന്ന് തള്ളിത്തരാമോ എന്ന് ചോദിച്ചില്ലേ... സഹായിക്കാം " "അതേ സാർ ഒന്ന് തള്ളിവിട്ടുതന്നാൽ വളരെ ഉപകാരമായിരിക്കും" "ശരി നിങ്ങളെവിടെയാണ് ?, എനിക്ക് കാണാൻ പറ്റുന്നില്ല" "ഞാനിവിടെത്തന്നെയാണ്. മുറ്റത്തെ ഈ ഊഞ്ഞാലിൽ ഇരിക്കുകയാണ്. ഒന്ന് തള്ളിവിട് ആടെട്ടേ......" 😅😄😄😅
യഥാർത്ഥ്യം
അയാൾ ഒരു അധ്യാപകനായിരുന്നു. അതും ഗേൾസ് മാത്രം പഠിക്കുന്ന, സ്ത്രീകൾ മാത്രം അധ്യാപകർ ആയ ഒരു സ്കൂളിലെ ഏക അധ്യാപകൻ.
ഒരു ദിവസം ഞെട്ടലോടെ വിദ്യാർഥികളും അധ്യാപകരും അറിഞ്ഞു മാഷ് എന്നും മദ്യപിച്ചാണ് സ്കൂളിൽ വരുന്നതെന്ന്. ഇന്റർവെൽ സമയത്ത് അടുത്തുള്ള ബാറിൽ പോയി മാഷ് മദ്യപിക്കുമത്രെ. വാർത്ത കാട്ടു തീ പോലെ പടർന്നു. ഇന്റർവെൽ സമയത്ത് എ.ടി.എം ഇൽ കാശ് എടുക്കാൻ പോയ പ്രധാന അധ്യാപക അയാൾ ബാറിൽ നിന്നും കുടിച്ചു വരുന്നത് കണ്ടു. ഇതായിരുന്നു സംഭവങ്ങളുടെ തുടക്കം..... മദ്യപിക്കുന്ന അധ്യാപകനെ പുറത്താക്കണം എന്ന നിലപാടിൽ ചില രക്ഷിതാക്കളും നാട്ടുകാരും സ്കൂളിന് മുൻപിൽ തടിച്ചു കൂടി. ആരൊക്കെയോ പോലീസിനെയും വിവരം അറിയിച്ചു. താൻ മദ്യപിച്ചിട്ടില്ല എന്ന് അയാൾ എല്ലാവരുടെയും കാല് പിടിച്ചു പറഞ്ഞു. അയാളിൽ നിന്നും മദ്യത്തിന്റെ രൂക്ഷ ഗന്ധം വരുന്നുണ്ട് എന്ന് ചിലർ വാദിച്ചു. ഒടുവിൽ പോലീസ് വന്ന് അയാളെ ജീപ്പിൽ കയറ്റി. ഇത്രയും കാലം പഠിപ്പിച്ച സ്കൂളിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും മുന്നിലൂടെ തല കുനിച്ച് അയാൾ പോലീസ് ജീപ്പിൽ കയറി. സ്ഥിരം ഉച്ചക്ക് അയാൾ ബാറിൽ വരാറുണ്ട് എന്ന് ആ നാട്ടിലെ ആസ്ഥാന കുടിയന്മാർ സാക്ഷ്യപെടുത്തി. ഒടുവിൽ പരിശോധന ഫലം വന്നു. അയാൾ മദ്യപിച്ചിട്ടില്ല. വീണ്ടും എല്ലാവരും ഞെട്ടി. പിന്നെ എന്തിന് അയാൾ എല്ലാ ദിവസവും ബാറിൽ പോകുന്നു? എല്ലാവരോടും അയി ആ അധ്യാപകൻ വളരെ എളിമയോടെ പറഞ്ഞൂ. " ഞാൻ മൂത്രമൊഴിക്കാൻ പോകുന്നതാ ബാറിലോട്ട് " സ്കൂളിൽ വേറെ പുരുഷൻമാർ ഒന്നും ഇല്ലാത്തത് കൊണ്ട് പുരുഷൻമാർക്ക് ബാത്ത് റൂം ഇല്ല. ടീച്ചർമാരുടെ ബാത്ത് റൂമിൽ കയറാൻ മടിയാണ്......... ചില യാഥാർത്ഥ്യങ്ങൾ ഇങ്ങനെയാണ്. നമ്മൾ കണ്ണ് കൊണ്ട് കണ്ടതോ, കാത് കൊണ്ട് കേട്ടതോ ആയിരിക്കില്ല സത്യം. ചിലപ്പോൾ ഒരാളെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞ് പ്രചരിപ്പിക്കുന്നതുമാവില്ല യഥാർത്ഥ്യം ചിലപ്പോൾ ഞാനും മൂത്രം ഒഴിക്കാൻ ബാറിൽ പോകാറുണ്ട് ... എന്നെയും ചിലർ തെറ്റിദ്ധരിച്ചു😔 |
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2024 JokesMalayalam.com. All Rights Reserved |