JokesMalayalam.com |
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
പണ്ടൊക്കെ patriotism ആയിരുന്നു
പണ്ടൊക്കെ patriotism ആയിരുന്നു 😘😘😘👍👍.... പക്ഷെ ഇപ്പോൾ പാർട്ടിയോടുള്ള ഇഷ്ടം മുത്താണ് പലതും ചെയ്യുന്നത് .... അങ്ങനാണ് PARTI OT ISHTAM 😜😜😜😜
ഭാര്യമാരുടെ കൂടെ നില്‍കുമ്പോള്‍ ദൈവങ്ങള്‍ക്ക് പോലും
ഭാര്യ :
ഡാര്‍ലിംഗ് !! ഹിന്ദു ദൈവങ്ങളില്‍ ശിവനും പാര്‍വതിയും നില്‍കുമ്പോള്‍ ശിവ ഭഗവാന്‍റെ കയില്‍ തൃശൂലമുണ്ട്, വിഷ്ണു - ലക്ഷ്മിമാരില്‍ വിഷ്ണുവിന് സുദര്‍ശനമുണ്ട്. ശ്രീരാമനും സീതയും നില്‍കുമ്പോള്‍ അമ്പും വില്ലുംമുണ്ട്, പക്ഷെ ശ്രീകൃഷണനും രാധയും നില്‍കുമ്പോള്‍ ആയുധമില്ല പകരം ഒടകുഴല്‍ ആണ് ഭര്‍ത്താവ്: സിമ്പിള്‍! ആദ്യം പറഞ്ഞ മൂന്ന് പേരും ഭാര്യമാരുടെ കൂടെയും ശ്രീകൃഷണന്‍ കാമുകിയുടെ കൂടെയാണ്!! ഭാര്യമാരുടെ കൂടെ നില്‍കുമ്പോള്‍ ദൈവങ്ങള്‍ക്ക് പോലും ആയുധം വേണം!!!
പൂജാരിക്ക് ലൂസ്മോഷൻ
പൂജാരിക്ക് ലൂസ്മോഷൻ,
ഡോക്ടർ മരുന്ന് കൊടുത്തു പൂജാരി ഡോക്ടറോട്:- പഥ്യം വല്ലതും ഉണ്ടൊ ? Dr: പ്രതേകിച്ചു ഒന്നും ഇല്ല, ശംഖൂതുമ്പോൾ ശ്രദ്ധിച്ചാൽ മതി.😂😅😂😂😂
ചങ്ങനാശ്ശേരി തിരുവല്ല റൂട്ടിൽ റോഡ്
ചങ്ങനാശ്ശേരി തിരുവല്ല റൂട്ടിൽ റോഡ്
വളഞ്ഞുതിരിയുന്ന ഒരു സ്ഥലത്ത് "തിരുവല്ല" എന്നൊരു ബോർഡ് വച്ചിട്ടുണ്ട്... അത്രയും വലിയ തിരിവുള്ള സ്ഥലത്ത് "തിരുവാണ്" എന്നു ബോർഡ് വെക്കുന്നതിനു പകരം "തിരുവല്ല" എന്നു ബോർഡ് വച്ചാൽ ആക്സിഡന്റ്സ് ഉണ്ടായാൽ ഡ്രൈവർമാരെ കുറ്റം പറയരുത്... എനിക്ക് അത്രേ പറയാനുള്ളൂ... 😂😂😜😝🤣🙊🙊🤣🤣🤣
കറുത്ത സ്റ്റിക്കർ ഒട്ടിക്കുക.
*നാളെ മുതൽ ഒരാഴ്ചത്തേക്ക് എല്ലാവരും അവരവരുടെ വീട്ടിൽ കറുത്ത സ്റ്റിക്കർ ഒട്ടിക്കുക. കള്ളൻമാർക്ക് കൺഫുഷ്യനായി പ്രാന്താകും. നമ്മളോടാ അവന്റെ കളി*
🤣🤣😛😜🤣🤣
ജിയോ ശശി
നമ്മുടെ ശശിക്ക്👨വോഡഫോൺ call center📞ൽ ജോലി കിട്ടി😊
ആദ്യ call🔊കൊണ്ട്തന്നെ ശശിയെ മാനേജർ തൂക്കിയെടുത്ത് വെളിയിലെറിഞ്ഞു😖💪💫💥💥 കാരണം😅 caller: എന്റെ വൊഡാഫോൺ sim വർക്കാവുന്നില്ല ശശി: എന്നാൽ പിന്നെ ജിയോ എടുത്തോ.. എന്റേതും ജിയോ ആണ്..😜😜
കാലന്റെ ടാർഗറ്റ്
സിഗ്നലിൽ റെഡ് ലൈറ്റ്
കത്തി നില്ക്കുന്നതിനാല് റോഡ് മുറിച്ചു കടക്കാനാകാതെ നില്ക്കുകയായിരുന്നു മത്തായി , അപ്പോഴാണു കാലൻ അടുത്തേക്ക് വന്നത് .. മത്തായി : നിങ്ങൾ ആരാണു ?? കാലൻ : ഞാന് കാലനാണ്, ജീവൻ എടുക്കാൻ അധികാരം ഉള്ളവൻ..!! മത്തായി : എനിക്ക് ഇനി എത്ര ആയുസ്സ് ബാക്കി ഉണ്ട് ?? കാലൻ : നിങ്ങൾക്ക് 99 വയസ്സ് വരെ ആയുസ്സ് ഉണ്ട് ,അതുവരെ ഒന്നും സംഭവിക്കില്ല .. മത്തായി : അപ്പോ ഞാൻ ഈ റെഡ് ലൈറ്റിൽ റോഡ് മുറിച്ചു കടന്നാൽ എനിക്ക് ഒന്നും സംഭവിക്കില്ല അല്ലേ .... കാലൻ : ഇല്ല താങ്കൾ ദൈര്യമായിട്ട് റോഡ് മുറിച്ചു കടന്നോളു (ഉടൻ തന്നെ മത്തായി റോഡ് ക്രോസ് ചെയ്യാൻ ശ്രമിച്ചു , അന്നേരം ഒരു പാണ്ടി ലോറി വന്നു മത്തായിയെ ഇടിച്ചു മത്തായി സ്പോട്ടിൽ വടി ആയി !!! മത്തായിയുടെ ആത്മാവ് കാലന്റെ അടുത്ത് എത്തി ) മത്തായി : എടൊ ,ഒരുമാതിരി മറ്റേ പരിപാടി കാണിക്കരുത് ,താൻ അല്ലെടോ പറഞ്ഞത് എനിക്ക് 99 വയസ്സ് വരെ ആയുസ്സ് ഉണ്ടെന്ന്??!! കാലൻ : ചൂടാകല്ലേ മച്ചാനെ ..!! month end target തികക്കാന് മോളീന്ന് നല്ല പ്രഷർ ഉണ്ടായിരുന്നു... ഇലെങ്കിൽ എന്റെ പണി പോകും ..അതാ👺👺👺👺 ആരേയും അന്ധമായി വിശ്വസിക്കരുത്... Obey traffic rules...😜😜😜😜😜😜
പെണ്ണു കാണൽ ചടങ്ങു കഴിഞ്ഞു
പെണ്ണു കാണൽ ചടങ്ങു കഴിഞ്ഞു .....
ചെറുക്കന് പെണ്ണിനെ ഇഷ്ടപ്പെട്ടു .. രണ്ടു പേരും തമ്മിൽ നമ്പരുകൾ കൈമാറി ... പണ്ടൊക്കെ മനസ്സാരുന്നു പങ്കു വെക്കാറുള്ളത് ... കാലം പോയ പോക്കേ ... എന്തേലും ആവട്ടെ .... .. നിലാവുള്ളൊരു രാത്രിയിൽ രണ്ടു പേരും പതിവു പോലെ ചാറ്റിങ്ങ് ആരംഭിച്ചു... പുട്ടിനു തേങ്ങായെന്ന പോലേ ചെറുക്കൻ ഇടക്കിടെ ഒരോ കുനുഷ്ടു സ്മൈലികൾ ഇടുന്നതു പെണ്ണിനു ഇഷ്ടപ്പെട്ടില്ലേലും ഭാവിയിൽ കൂടെ പൊറുക്കേണ്ടവനല്ലേ എന്നു കരുതി ക്ഷമിച്ചു... സ്മൈലികളെല്ലാം വാരിയെടുത്തു ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു ... ജനാല വാതിലടക്കാൻ നോക്കുമ്പോഴാ നിലാമഴ പെയ്യുന്ന കാഴ്ച കണ്ടതു... അതവളിൽ ഉറങ്ങിക്കിടന്ന ഭാവനയെ ഉണർത്തി ... ഉറക്കച്ചടവോടെ പ്രതിശുത വരന് അവൾ മെസ്സേജ് അയച്ചു ... "ചേട്ടാ എന്റെയുള്ളിലൊരു കുഞ്ഞുണ്ട് ..." 'നിലാവിനെ, നക്ഷത്രങ്ങളെ കൊതി തീരാതെ നൊക്കി നിൽക്കാൻ കൊതിക്കുന്നൊരു കുഞ്ഞു ബാല്യം ..' പക്ഷേ അതു മുഴുവൻ ടൈപ്പ് ചെയ്ത് സെന്റ് ചെയ്യും മുൻപേ നെറ്റ് കട്ടായി ... അതോടെ കാര്യങ്ങൾ കൈവിട്ടു പോയിരുന്നു... 'മറ്റൊരാളുടെ കുഞ്ഞിനെ ചുമക്കേണ്ട ഗതികേടൊന്നും എൻറെ മോനി'ല്ലെന്നും പറഞ്ഞു അവരു ബന്ധമൊഴിഞ്ഞു . ഐഡിയാ നെറ്റ് നിങ്ങളുടെ ജീവിതം മാറ്റി മറിക്കും An idea can change your WIFE ! 😂😂😜😝🤣🙊🙊🤣🤣🤣
ഞാനും ഞാനുമെന്റോളും... !
ഞാനും ഞാനുമെന്റോളും... !
ആ... ആ... ആ.. ആ... ഞാനും ഞാനുമെന്റോളും ആ നാല്പതുപേരും കുപ്പി മേടിക്കാൻ ബിവറേജിലെത്തി (2) ഉം... ഉം.. ഉം.. ഉം.. ബിവറേജിലാണെ ആ ബെക്കാടി കുപ്പി ഷട്ടറു പൊക്കി ഞാനൊന്നു നോക്കി...(2) ഞാനൊന്നു നോക്കി ക്യാഷ്യറെന്നെയും നോക്കി നാല്പതുപേരും കുടിയന്മാരുമൊന്നിച്ചു നോക്കി....(2) ഉം.. ഉം.. ഉം.. ഉം.. (ഞാനും..... ) എന്തൊരു വീര്യം എന്തൊരു സ്വാദ് എന്തൊരഴകാണാ ബെക്കാടി കുപ്പിക്ക്... (2) എൻ സുഖമല്ലേ സുരസുന്ദരിയല്ലേ എന്റെ കരള് നീ കവർന്നെടുത്തില്ലേ... (2) (ഞാനും )😆😆😆😆😆😆
Wrong Number :ഹലോ ഇതാരാ ?
Wrong Number :ഹലോ ഇതാരാ ?
ഞാൻ :താങ്കൾ പറയൂ ആരാണെന്നു Wrong Number: ഇത് ഞാനാ ഞാൻ : എന്തൊരത്ഭുതം ഇപ്പുറത്തും ഞാനാ 😱😱😱😂😂😂😂😱😱😱
ഉയരം കൂടുംതോറും ചായക്ക് രുചി കൂടുമെന്ന് മോഹൻലാലിന് പറഞ്ഞു കൊടുത്തത് ആരാണ്?
ഉയരം കൂടുംതോറും ചായക്ക് രുചി കൂടുമെന്ന് മോഹൻലാലിന് പറഞ്ഞു കൊടുത്തത് ആരാണ്?
. . . . . . . . . . . . . . . മമ്മുtea 😂😂🤣🤣😁😁 |
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2024 JokesMalayalam.com. All Rights Reserved |