|
|
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
ബീഹാറികള്‍ എന്നെ നോക്കി "ഹും" എന്ന് മൂളി ..കാരണം?
ഞാന്‍ പള്ളി പെരുനാളിനു നാടകത്തില്‍ യേശുവായി അഭിനയിച്ചു മെയിക്കപ്പ്
അഴിക്കാതെ വീട്ടിലേക്ക് പോകുവായിരുന്നു..അപ്പോള്‍ വഴിയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന കുറച്ച് ബീഹാറികള്‍ എന്നെ നോക്കി "ഹും" എന്ന് മൂളി ..കാരണം? *മേം കര്‍ത്താവായി വരുമ്പോള്‍ ഹും വെക്കണം* 😂😂😜😝🤣🙊🙊🤣🤣🤣
വേണ്ടാദീനം
*വേണ്ടാദീനം*
എന്താ പ്രശ്നം ....ഡോക്ടർ ചോദിച്ചു ...... അയ്യാൾ വിശദീകരിച്ചു .. ഡോക്ടർ എനിയ്ക്ക് കുനിഞ്ഞു നിന്ന് ഇടതുകാൽ പൊക്കി , പിന്നെ ഇടതുകാൽ താഴ്ത്തി അല്പം നിവർന്നു പിന്നെ വലതുകാൽ പൊക്കി പിന്നെ വലതുകാൽ താഴ്ത്തി മെല്ലെ രണ്ടു കൈകളും ഉയർത്തിക്കൊണ്ടുവന്നു മെല്ലെ നിവർന്നു നേരെ നിന്നു അല്പം കുലുങ്ങിക്കൊണ്ട് കൈകൾ അരയുടെ അടുത്തെത്തുമ്പോൾ തോളെല്ലിന് ഒരു വേദന 😩 ...... ഡോക്ടർ അല്പം ദേഷ്യത്തോടെ 🙁 ചോദിച്ചു ...നിങ്ങളെന്തിനാ ഈ പ്രായത്തിൽ ഈ കോപ്രായവും വേണ്ടാദീനവും ഒക്കെ കാണിയ്ക്കുന്നത് .... ? ? ? ? അയ്യാൾ മെല്ലെ ചോദിച്ചു ....അപ്പൊ അണ്ടർ വെയർ ഇടുന്നത് വേണ്ടാദീനമാണോ ഡോക്ടർ ?
ഒരു IT ഫാമിലി
പല്ല് തേക്കാൻ കേറിയ IT ക്ക് പഠിക്കുന്ന മകൻ : അമ്മേ ഇവിടിരുന്ന കണ്ട്രോൾ V എന്തിയേ ??
IT ഉദ്യോഗസ്ഥയായ അമ്മ : നീ കണ്ട്രോൾ A ചെയ്ത് കണ്ട്രോൾ F അടിച്ചേ.. അവിടെ തന്നെ കാണും മകൻ : ഇവിടെങ്ങുമില്ല.. ജനലിൽ കൂടെ ആരാണ്ടും കണ്ട്രോൾ X അടിച്ചോണ്ട് പോയീന്നാ തോന്നുന്നേ അമ്മ : എന്നാ പോട്ടെ... പറഞ്ഞിട്ടെന്താ കണ്ട്രോൾ Z ചെയ്യാൻ പറ്റൂലല്ലോ.. നമുക്കതു കണ്ട്രോൾ H ചെയ്യാം... #എഴുത്തുചളി #അറിയാവുന്നIT
ഗംഗ Pond ആണോ, River ആണോ?
ടീച്ചർ - ഗംഗ Pond ആണോ, River ആണോ?
കുട്ടി - Pond ആണ് ടീച്ചർ - മണ്ടാ , ഗംഗ River ആണ് കുട്ടി - അപ്പോ, സുരേഷ് ഗോപി പറയുന്നുണ്ടല്ലോ ഗംഗ ഇപ്പൊ പോണ്ടാന്ന് ! 😂😂😜😝🤣🙊🙊🤣🤣🤣
Dear Poppy, Johns & all the കുട മേക്കേഴ്സ്...
"Dear Poppy, Johns & all the കുട മേക്കേഴ്സ്..."
ഈ വിസില്‍ ഉള്ള കുടയും, വെള്ളം ചീറ്റുന്ന കുടയും, ഏറ്റവും വലിയ ചെറിയ കുടയും,. സെൽഫി സ്റ്റിക്ക് കുടയും ഉണ്ടാക്കുന്ന നിങ്ങള്‍ക്ക്..... 'എവിടെയെങ്കിലും മറന്നു വെച്ചാല്‍ സ്വയം ഓര്‍മ്മിപ്പിക്കുന്ന കുട' ഉണ്ടാക്കാന്‍ പറ്റുവോ? അമ്മ വീട്ടിൽ കയറ്റുന്നില്ല അതു കൊണ്ടാ.. പറ്റില്ല അല്ലേ.... ജീവിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിച്ച് പോയതാ.... 😂😂😜😝🤣🙊🙊🤣🤣🤣
അച്ഛാ 1 +1 എത്രയാ ?
മകന്‍ : അച്ഛാ 1 +1 എത്രയാ ?
സര്‍ദാര്‍ : എടാ പൊട്ടാ, മണ്ടാ, മരമണ്ടാ, പോത്ത് പോലെ വളർന്നല്ലോ ..പൊ പൊ പോയി കാൽക്കുലേറ്റർ എടുത്തോണ്ട് വാ, 😂😂😜😝🤣🙊🙊🤣🤣🤣
നമ്മുക്ക് ബാങ്കിനടുത്ത് ചെന്നു രാപ്പാർക്കാം.
നമ്മുക്ക് ബാങ്കിനടുത്ത് ചെന്നു രാപ്പാർക്കാം....
അതികാലത്തെഴുന്നേറ്റ് എടിഎമ്മിൽ പോയി പണം ഉണ്ടോ എന്നും അഞ്ഞൂറിന്റെ നോട്ടുകള്‍ നിറക്കുകയും ചെയ്തോയെന്നും നോക്കാം.... അവിടെ വച്ച് ഞാന്‍ നിനക്കെന്റെ ആറായിരത്തിന്റെ ചെക്ക് തരും... 😀😁😂 😂😂😜😝🤣🙊🙊🤣🤣🤣
ധോണിയുടെ വീട്ടിൽ കള്ളൻ കയറി
ധോണിയുടെ വീട്ടിൽ കള്ളൻ കയറി
പ്രതിഭാഗം വക്കീല്‍ : വീട്ടില്‍ കള്ളന്‍ കയറുന്ന സമയത്ത് നിങ്ങളുടെ ഭാര്യ അവിടെയുണ്ടായിരുന്നോ ധോനി : ഇല്ല പ്രതിഭാഗം വക്കീല്‍ : ദാറ്റ്സ് ഓള്‍ യുവറോണര്‍ ജഡ്ജ് : പ്രതിയെ വെറുതേ വിട്ടിരിക്കുന്നു.. ധോനി : ബട്ട് വൈ ? :o ജഡ്ജ് : സാക്ഷി ഇല്ലാലോ... :/ #ശുദ്ധഹാസ്യം #ഹിഹിഹി #എഴുത്തുചളി
മാറ്റം
*മാറ്റം*
പണ്ട് വീടിനകത്ത് നിന്ന് ഭക്ഷണവും പുറത്ത് കക്കൂസുമായിരുന്നു. ഇന്ന് പുറത്ത് നിന്ന് ഭക്ഷണവും വീടിനുളളിൽ നിറയേ കക്കൂസും. എന്തൊരു മാറ്റാല്ലേ!!! 😂😂😜😝🤣🙊🙊🤣🤣🤣
ഈ Groupin ഇതെന്തു പറ്റി.....❓❓❓
ഈ Groupin ഇതെന്തു പറ്റി.....❓❓❓
ചിലയിടത്ത് Hi ✋ ചിലയിടത്ത് Hello👍 ചിലയിടത്ത്😜😂😡😭😳 ചിലയിടത്ത് goodnight💤😴 ചിലയിടത്ത് goodmorning🌞 എന്താ ആരും ഒന്നും പറയാത്തത്.....😷😁😁 മിണ്ടാതെ സഹിക്കുന്നത് എന്തിനാ.....🙇🔇🙇 സഹിക്കാവുന്നധിലും അപ്പുറമാണിത്.....😞😩😠 Public group - ൽ ബോറടി നിരോധിച്ചിട്ടുണ്ട്.....⚠ 🚫🚫🚫🚫🚫
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |