|
|
ഒരു IT ഫാമിലി
പല്ല് തേക്കാൻ കേറിയ IT ക്ക് പഠിക്കുന്ന മകൻ : അമ്മേ ഇവിടിരുന്ന കണ്ട്രോൾ V എന്തിയേ ??
IT ഉദ്യോഗസ്ഥയായ അമ്മ : നീ കണ്ട്രോൾ A ചെയ്ത് കണ്ട്രോൾ F അടിച്ചേ.. അവിടെ തന്നെ കാണും മകൻ : ഇവിടെങ്ങുമില്ല.. ജനലിൽ കൂടെ ആരാണ്ടും കണ്ട്രോൾ X അടിച്ചോണ്ട് പോയീന്നാ തോന്നുന്നേ അമ്മ : എന്നാ പോട്ടെ... പറഞ്ഞിട്ടെന്താ കണ്ട്രോൾ Z ചെയ്യാൻ പറ്റൂലല്ലോ.. നമുക്കതു കണ്ട്രോൾ H ചെയ്യാം... #എഴുത്തുചളി #അറിയാവുന്നIT
*സർപ്രൈസ്...*
*സർപ്രൈസ്...*
ഭര്‍ത്താവിന്റെ പിറന്നാളിനു ഒരു സര്‍പ്രൈസ് ട്രീറ്റ് കൊടുക്കാന്‍ ഭാര്യ അയാളെയും കൂട്ടി സിറ്റിയിലെ ഡാന്‍സ് ബാറില്‍ പോയി. പെട്ടെന്നുള്ള ഷോക്കിൽ അയാൾക്ക് അതിൽ നിന്നും ഊരാൻ സാധിച്ചില്ല! രണ്ടും കൽപ്പിച്ചു അയാൾ കേറി ! പിന്നീട് സംഭവിച്ചത് : വാതിലില്‍ നിന്ന കാവല്ക്കാരന് : നമസ്തേ, ബാബു സാര്‍... ഉളളില്‍ പ്രവേശിച്ച ഭാര്യ: അയാള്‍ക്ക് നിങ്ങളെ എങ്ങനെ അറിയാം?.... ഭര്‍ത്താവ് : ഞായറാഴ്ചകളില്‍ ഇയാൾ എന്റെ കൂടെ വോളിബോള്‍ കളിക്കാന്‍ വരാറുണ്ട്... അങ്ങനെയുളള പരിചയം.. ബാറില്‍ എത്തിയപ്പോള്‍ ബാര്മാന് : ബാബു, പതിവ് സാധനം തന്നെ എടുക്കട്ടെ?.. ഭര്‍ത്താവ് ഭാര്യയോട്: വേണ്ട. നീ എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ് ഞാന്‍ പറയാം. ഒരു പ്രാവശ്യം ഇയാള്‍ ഞങ്ങളുടെ ക്ലബ്ബില്‍ വന്നിരുന്നു. കുറെ കാലത്തിനു ശേഷം അന്ന് ഒരു പെഗ് ഞങ്ങള്‍ ഒന്നായി കഴിച്ചിരുന്നു.... ഡാന്‍സ് തുടങ്ങി, മുന്നിൽ ഇരുന്ന അവരോടു ഒരു ഡാന്‍സ്കാരി: എന്താ ബാബു, അങ്ങനെയങ്ങ് ഇന്ന് ഇരുന്നു കളഞ്ഞത്, എന്നുമുളള നിന്റെ സ്പെഷ്യൽ ഡാന്‍സ് ഇന്ന് ഇല്ലേ?... കോപം കൊണ്ടു വിറച്ച ഭാര്യ ഭര്‍ത്താവിനെയും വലിച്ചിഴച്ചു പുറത്തേയ്ക്കു വന്നു. ടാക്സിയില്‍ കയറുമ്പോൾ അതാ ഡ്രൈവറുടെ വക: ഇന്നത്തെ സാധനം തല്ലിപ്പൊളിയാണല്ലോ സാറേ..! വേറൊന്നിനെയും കിട്ടിയില്ലേ ഇന്ന്... ബാബുവിൻറെ സംസ്കാര ചടങ്ങ് നാളെ രാവിലെ പത്ത് മണിക്ക്..!! 😄
എടോ പുഷ്ക്കരോ...
അജു : നമ്മുടെ എഞ്ചിനീയര്‍ എങ്ങനെ ആണ് മരിച്ചത്
മനു : കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പുഷ്ക്കരന്‍ മേസ്ത്രിയെ " പുഷ്-കരോ " " പുഷ്-കരോ " എന്നു വിളിച്ചതാണ്. മൈക്കാടിനു വന്ന ബംഗാളി തള്ളി താഴെയിട്ടു
പീസ് .....
പീസ് .....
പണ്ട് തൃശ്ശൂര്‍ ഗിരിജ മൂവീസ് എ പടങ്ങള്‍ മാത്രം കളിക്കുന്ന തിയറ്റര്‍ ആയിരുന്നു. ചില ദിവസങ്ങളില്‍ പടത്തിനിടയില്‍ പീസ് വേറെ ഇടും... ഒരു പുത്തന്‍ പള്ളി പെരുന്നാളിന്റെ തലേ ദിവസം രാത്രി, എന്റെ വീടിനടുത്ത് ഉള്ള അന്തോണിചേട്ടന് അടിച്ചു ഫിറ്റായി സെക്കന്റ് ഷോ കാണാന്‍ ഗിരിജയില്‍ ചെന്നു... പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും അവിടുന്നും ഇവിടുന്നും കൂക്കുവിളി തുടങ്ങി. "പീസ് ഇടടാ @#%$^& മോനേ പീസ് ഇടടാ" എന്നൊക്കെ വിളിച്ചു തുടങ്ങി, കൂവല്‍ ശക്തമായപ്പോള്‍ മുന്നിലെ നിരയില്‍ ഇരുന്ന അന്തോണി ചേട്ടന് ഏതു മറ്റേമോനാ കൂവുന്നത് എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ അതാ കൂവുന്നതിനു നേതൃത്വം വഹിക്കുന്നു, തന്റെ പുന്നാരമോന്, പ്രീഡിഗ്രിക്ക് പഠിക്കുന്ന ജോബി. അവര്‍ തമ്മില്‍ കണ്ടു......!!! 😨😨😕 ............................................................ പിറ്റേ ദിവസം രാവിലെ..., രംഗം വീട്ടിലെ ഭക്ഷണമേശ, അന്തോണി ചേട്ടന് അപ്പവും കോഴിക്കറിയും കഴിക്കുന്നു. ജോബി പതിയെ വന്ന് കൈകഴുകി കഴിക്കാനിരുന്നു. രണ്ടു പേരും തമ്മില്‍ നോക്കുന്നില്ല. ജോബി അപ്പം എടുത്തപ്പോഴേക്കും അമ്മച്ചി കോഴിക്കറി വിളമ്പി.എന്നിട്ട് ചോദിച്ചു, "പീസ് ഇടട്ടെ മോനേ? പീസ് ഇനീം ഇടട്ടെ?" മോന് അപ്പനെ നോക്കി....... അപ്പന് മോനേ നോക്കി. എന്നിട്ട് അമ്മയോട് പറഞ്ഞു... "വേഗം ഇടടീ, ഇല്ലെങ്കി അവന് കൂവും..!!!"
ദന്താശുപത്രിക്ക് മുന്നിൽ വയ്ക്കാവുന്ന ബൈബിളിലെ വാചകം
ബിഡിഎസ്സ്
പാസ്സായ ഒരു യുവാവിന് ഒരു ദന്താശുപത്രി തുടങ്ങണം. ശുദ്ധഗതിക്കാരനായ ക്രിസ്ത്യാനിയായതിനാൽ തന്റെ ആശുപത്രിയുടെ മുമ്പിൽ വേദപുസ്തകത്തിലെ ഒരു വാക്യം എഴുതി വയ്ക്കുവാൻ തീരുമാനിച്ചു. വേദപുസ്തകം മുഴുവൻ നോക്കിയിട്ട് യുക്തമായ യാതൊരു വാക്യവും കിട്ടുന്നില്ല. മർത്തോമ്മാ സഭയിലെ ഒരു ബിഷപ്പിനെ കണ്ട് തന്റെ പ്രശ്നം അവതരിപ്പിച്ചു. തിരക്കിനിടയിൽ ഇക്കാര്യം ആലോചിക്കുവാൻ സമയമില്ലാത്തതിനാലും ഒഴിവാക്കുവാനായി തിരുമേനി ഒരുപായം പ്രയോഗിച്ചു: ‘മോനേ, നീ ചെന്ന് ക്രിസോസ്റ്റം തിരുമേനിയെ കാണണം. അദ്ദേഹം ഈ കാര്യത്തിൽ മിടുക്കനാ.’ ദന്തഡോക്ടർ ഉടനെ ക്രിസോസ്റ്റം തിരുമേനിയുടെ അടുക്കൽ ചെന്നു. ക്രിസോസ്റ്റം തിരുമേനി പറഞ്ഞു: ‘എനിക്ക് വേദപുസ്തകത്തിലെ വളരെ കുറച്ചു കാര്യങ്ങളേ അറിയൂ. എങ്കിലും വന്ന സ്ഥിതിക്ക് സങ്കീർത്തനം 81 ന്റെ പത്താം വാക്യം വായിച്ചു നോക്കുക.’ ദന്തഡോക്ടർ ഉടനെ വേദപുസ്തകം തുറന്നു വായിച്ചു – നിന്റെ വായ് വിസ്താരത്തിൽ തുറക്കുക. 😂😂😜😝🤣🙊🙊🤣🤣🤣
മനസ്സിനു വിഷമം തോന്നുംമ്പോൾ..
മനസ്സിനു വിഷമം തോന്നുംമ്പോൾ..
നിങ്ങളുടെ കല്യാണ കാസറ്റ് പുറകോട്ട് ഓടിച്ച് കാണുക.. ഭാര്യ ചിരിച്ചുകൊണ്ട് നിങ്ങളുടെ കഴുത്തിൽ നിന്നും മാല ഊരി എടുത്ത് തിരികെ വീട്ടിലേക്ക് പോകുന്നതു കാണാം..നിങ്ങൾ കാറിൽ കയറി വീട്ടിലേക്കും പോരുന്നു. എന്തു സുഖം..🤓🤓
അപ്പന് മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
പാലായ്ക്ക് പോകുന്ന ബസ്
ഒരിക്കൽ പാലായ്ക്ക് പോവാൻ ബസ് സ്റ്റാൻഡിൽ എത്തി ബസ് ഏതെന്നറിയാതെ നിന്ന സമയത്തു കിളി വിളിച്ചു പറയുന്നത് കേട്ട് ബസ്സിൽ കേറി ഇരുന്നു... ബസ് വിട്ടപ്പോഴാ അറിഞ്ഞത് ബസ് പാലയ്ക്ക് അല്ലെന്ന്...
അപ്പൊ താനെന്തിനാ പാലയ്ക്ക് പോവാന്ന് വിളിച്ചു പറഞ്ഞത് എന്ന് കിളിയോട് ചോദിച്ചപ്പോ അവൻ പറയുവാ അവൻ പാട്ടു പാടിയതാണെന്ന്.. " പാലപ്പൂവെയ്..പൂവെയ്..പോവേ.. " 😂😂😜😝🤣🙊🙊🤣🤣🤣
ഭാര്യ ബദാം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു.....
ഭാര്യ ബദാം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു.....
ഭർത്താവ് :- എനിക്ക് ഒരെണ്ണം താ ടെയ്സ്റ്റ് നോക്കാൻ...😋 ഭാര്യ :- ഒരെണ്ണം എടുത്തു കൊടുത്തു...😊 ഭർത്താവ് :- ഒരെണ്ണം മാത്രമോ?😏 ഭാര്യ :- ബാക്കിയെല്ലാത്തിന്റെയും ടെയ്സ്റ്റ് ഇതു തന്നെയാണ്.. 😜😜😜😂😂😂
വാട്ടച്ചായ
ഭാര്യ രാവിലെ ദേഷ്യത്തിലായിരുന്നു... അതുകൊണ്ടുതന്നെ, രാവിലെ ഉണ്ടാക്കിയ ചായയ്ക്ക് ഒട്ടും സ്വാദുണ്ടായിരുന്നില്ല....
കുടിച്ച മാത്രയില്‍ ഭര്‍ത്താവ് അടക്കം പറഞ്ഞു: '' വാട്ടച്ചായ"'. നിര്‍ഭാഗ്യവശാല്‍ ഭാര്യ ഇത് പാതികേട്ടപോലെ തിരിഞ്ഞു നിന്ന്, ''എന്താ പറഞ്ഞെ?'' ഭര്‍ത്താവ് നിഷ്ക്കളങ്ക ഭാവത്തില്‍: '' വാട്ട് എ ചായ" 😁😁😂🤣🤣😆
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |