|
|
മനസ്സിനു വിഷമം തോന്നുംമ്പോൾ..
മനസ്സിനു വിഷമം തോന്നുംമ്പോൾ..
നിങ്ങളുടെ കല്യാണ കാസറ്റ് പുറകോട്ട് ഓടിച്ച് കാണുക.. ഭാര്യ ചിരിച്ചുകൊണ്ട് നിങ്ങളുടെ കഴുത്തിൽ നിന്നും മാല ഊരി എടുത്ത് തിരികെ വീട്ടിലേക്ക് പോകുന്നതു കാണാം..നിങ്ങൾ കാറിൽ കയറി വീട്ടിലേക്കും പോരുന്നു. എന്തു സുഖം..🤓🤓
PSC add ചെയ്ത 4 പുതിയ ചോദ്യങ്ങൾ
PSC add ചെയ്ത 4 പുതിയ ചോദ്യങ്ങൾ:
1. കേരളത്തിലെ എക കേന്ദ്രഭരണപ്രദേശം? ഉത്തരം: നേമം. 2. കേരളത്തിലെ ഏക നാട്ടുരാജ്യം? ഉത്തരം: പൂഞ്ഞാർ. 3. കേരളത്തിലെ തിരുട്ട് ഗ്രാമം ? പാല 4. കേരളത്തിന്റെ സർവ്വ വിജ്ഞാന കോശം ? ഇ പി ജയരാജൻ
വണ്ടി ഇടിച്ചു കാലൊടിഞ്ഞു ഹോസ്പിറ്റലിൽ കിടന്നപ്പോൾ
വണ്ടി ഇടിച്ചു കാലൊടിഞ്ഞു ഹോസ്പിറ്റലിൽ കിടന്നപ്പോൾ
നാട്ടുകാര് പറഞ്ഞു അവന്റെ അഹങ്കാരം കൊണ്ടാണെന്നു... അച്ഛൻ പറഞ്ഞു ശ്രദ്ധയില്ലാത്തതു കൊണ്ടാണെന്നു...... അമ്മ പറഞ്ഞു എന്റെ മോന്റെ വിധിയാണെന്നു.... പക്ഷേ കൂട്ടുകാരന്റെ വാക്കുകൾ അതാണ് എന്റെ കണ്ണ് നനയിച്ചത്.... . . . . . ' . നിനക്ക് ഇനി തത്കാലം 'ഷൂ..' അവശ്യം ഇല്ലല്ലോ ഞാൻ എടുത്തോട്ടെ എന്ന്.." പകച്ചുപോയി 😂😂😜😝🤣🙊🙊🤣🤣🤣
സത്യത്തിൽ പുരുഷന്മാർ വളരെ നല്ലവരാണ് കാരണം
സത്യത്തിൽ പുരുഷന്മാർ വളരെ നല്ലവരാണ് കാരണം
1 – ചെറുപ്പക്കാരി ആയാലും,ആന്റിമാരായാലും എത്രപേർവന്നു പ്രണയിക്കുന്നു എന്ന് പറഞ്ഞാലും ദേഷ്യപ്പെടില്ല, ചെരുപ്പ് ഊരി അടിക്കില്ല..ഇഷ്ടപ്പെട്ടില്ല എങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് സമാധാനപരമായി പറയും… 2 – ബസിൽ കയറിയാൽ ആണുങ്ങളുടെ സീറ്റിൽ സ്ത്രീകൾ ഇരിക്കുന്നത് കണ്ടാൽ കണ്ടക്ടറോട് പരാതി പറയില്ല..അടുത്ത് ഒരു സ്ത്രീ വന്നു ഇരുന്നാലും മുഖം ചുളിക്കില്ല.. 3- ഭാര്യയുടെ കയ്യിൽ നിന്നും എത്രതല്ലു കിട്ടിയാലും ഒരിക്കലും പുറത്ത് ആരോടും പോയി വിഷമം പറയില്ല.. 4 – സ്വത്ത് എല്ലാം ഭാര്യയുടെ പേരിൽ വാങ്ങിയിട്ട് ഇൻഷുറൻസ് മാത്രം തന്റെ പേരിൽ എടുക്കുന്ന പാവങ്ങൾ.. 5 – ലിഫ്റ്റ് ചോദിച്ചു ഏതു പെണ്ണ്കൈ കാണിച്ചാലും മുഷിയുകയോ വഴക്ക് പറയുകയോ ചെയ്യാറില്ല.. 6 – ഏതൊരു അച്ഛനും മകനെ സ്വകാര്യമായി വിളിച്ചു ” നിന്റെ ഭാര്യ നിന്നെ നന്നായിട്ട് നോക്കുന്നുണ്ടോ” എന്ന് സംശയത്തിൽ ചോദിക്കാറില്ല.. 7 – തന്റെ മൊബൈലിനു താൻ തന്നെ റീചാർജ് ചെയ്യുന്നവർ… 8 – കാമുകി നൂറു വട്ടം നിനക്ക് വട്ടുണ്ടോ എന്ന് ചോദിച്ചാലും ചിരിക്കും പക്ഷെ തിരിച്ചു ഒരിക്കൽ പോലും ചോദിക്കില്ല (വിവരം അറിയും) 9 – സീരിയൽ കഴിഞ്ഞു വരും വരെ വിശന്നു കാത്തിരിക്കുന്ന പാവങ്ങൾ.. 10 – സീരിയൽ കാരണം എത്രയോ നല്ല ക്രിക്കറ്റ് കളികൾ കാണാൻ ആവാതെ പോയ ദുർഭാഗ്യർ. ഇനിയുമുണ്ടാകും
ബീഹാറികള് എന്നെ നോക്കി "ഹും" എന്ന് മൂളി ..കാരണം?
ഞാന് പള്ളി പെരുനാളിനു നാടകത്തില് യേശുവായി അഭിനയിച്ചു മെയിക്കപ്പ്
അഴിക്കാതെ വീട്ടിലേക്ക് പോകുവായിരുന്നു..അപ്പോള് വഴിയില് ജോലി ചെയ്തു കൊണ്ടിരുന്ന കുറച്ച് ബീഹാറികള് എന്നെ നോക്കി "ഹും" എന്ന് മൂളി ..കാരണം? *മേം കര്ത്താവായി വരുമ്പോള് ഹും വെക്കണം* 😂😂😜😝🤣🙊🙊🤣🤣🤣
മൂന്ന് പേരില് ഒരാള്
കുള്ളാപ്പി ഒരു ദിവസം സ്ഥലത്തെ പ്രധാന ബാറില് എത്തി മൂന്നു ഗ്ലാസ്സ് ബിയറിനു ഓര്ഡര് നല്കി.
വെയിറ്റര്: 3 ഗ്ലാസ്സോ? അതിനു നിങ്ങള് ഒരാളല്ലേ ഉള്ളു? കുള്ളാപ്പി: താന് പറയുന്നത് കേട്ടാല് മതി വെയിറ്റര് ഒന്നും മിണ്ടാതെ ബിയര് 3ഗ്ലാസുകളില് ആക്കി കൊണ്ടേ വച്ചു. കുള്ളാപ്പി ഓരോ ഗ്ലാസില് നിന്നും ഒരു സിപ് എടുക്കും- പിന്നെ അടുത്തതില് നിന്ന്- അങ്ങനെ മാറി മാറി കുടിച്ചു കൊണ്ടിരുന്നു. ബാറിലെ എല്ലാവരും ഇത് ശ്രദ്ധിച്ചു. പിറ്റേന്നും ഇത് തന്നെ സംഭവിച്ചു. ബാറിലെ പതിവുകാരില് ഒരാള് കുള്ളാപ്പിയുടെ അടുത്ത് ചെന്ന് ഇങ്ങനെ ചെയ്യുന്നതിന്റെ കാരണം തിരക്കി. കുള്ളാപ്പി: ഞാനും അശോകനും ഷമീറും എന്നും ഒന്നിച്ചാണ് ബിയര് കഴിച്ചു കൊണ്ടിരുന്നത്. പക്ഷെ ഷമീര് കുവൈറ്റിലും അശോകന് അമേരിക്കക്കും പോയി. പോകുന്നതിനു മുന്പ് ഞങ്ങള് എടുത്ത തീരുമാനം ആണ് ഇത്- ഇനി ഞങ്ങള് ഓരോരുത്തരും ബിയര് കുടിക്കുന്നത് ഇങ്ങനെ ആയിരിക്കും എന്ന്. എല്ലാവര്ക്കും ഇത് വളരെ ഇഷ്ടമായി. എത്ര നല്ല സുഹൃദ്ബന്ധം! അങ്ങനെ ഈ പരിപാടി തുടര്ന്ന് കൊണ്ടിരുന്നു.. ഇടയ്ക്ക് 2-3 ദിവസം കുള്ളാപ്പിയെ കണ്ടില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം കുള്ളാപ്പി വീണ്ടും വന്നു. ബാറിലെ ചെയറില് ഇരുന്നിട്ട് പറഞ്ഞു "2 ഗ്ലാസ് ബിയര്!!!" ബാര് മുഴുവന് ഒരു നിമിഷം നിശബ്ദമായി. എല്ലാവരും പരസ്പരം ച്വാദിച്ചു; ആരായിരിക്കും? അശോകനോ ഷമീറോ? ഒരാള് മടിച്ചു മടിച്ചു കുള്ളാപ്പിയുടെ അടുത്ത് വന്നു ചോദിച്ചു; "ഞങ്ങള്ക്കെല്ലാം വിഷമം ഉണ്ട്. എങ്കിലും നിങ്ങളുടെ ഏതു സുഹൃത്താണ് മരിച്ചത്? അശോകനോ അതോ ഷമീറോ? ?" കുള്ളാപ്പി ആദ്യം ഒന്ന് അമ്പരന്നു. പിന്നെ ഒരു ചെറു ചിരിയോടെ പറഞ്ഞു; "നിങ്ങള് വിഷമിക്കേണ്ട. അവര്ക്ക് രണ്ടു പേര്ക്കും ഒന്നും പറ്റിയിട്ടില്ല. പക്ഷേ............... ............ ഞാന് കുടി നിര്ത്തി..!!! 😂😂😜😝🤣🙊🙊🤣🤣🤣
മഴ പെയ്തു തുടങ്ങിയതോടെ വീട് ചോര്ന്നു തുടങ്ങി...
മഴ പെയ്തു തുടങ്ങിയതോടെ വീട് ചോര്ന്നു തുടങ്ങി...
ഓടെല്ലാം മാറ്റി പുതിയത് ഇടാം എന്ന് കരുതി ... അങ്ങനെ ചിന്തിച്ചു ഇരിക്കുമ്പോഴാണ് ദേ ഒരു കാളവണ്ടി പോകുന്നു ...നേരെ ചെന്നു കാളവണ്ടിക്കാരന് ചേട്ടനോട് കാര്യം പറഞ്ഞു ... ഇത്തിരി നേരം കാളയെ വീട്ടില് കൊണ്ട് വന്നു നിര്ത്തി .... അങ്ങനെ നിന്ന് നിന്ന് കാളയ്ക്ക് കാല് കഴച്ചപ്പോള് കാള പതിയെ അവിടെ കിടന്നു .... കാള കിടന്നാല് കയര് ഓടും ..എന്നല്ലേ ...അതില് നിന്ന് എനിക്ക് ആവശ്യമുള്ള ഓട് എല്ലാം എടുത്തു വീടിന്റെ മേല്ക്കൂര പണിഞ്ഞു .... ഹഹഹഹ ...... 😂😂😜😝🤣🙊🙊🤣🤣🤣
ആദ്യമായി ലിഫ്റ്റിൽ
ആദ്യമായി ലിഫ്റ്റിൽ കയറിയപ്പോൾ പുറത്ത് ചെരിപ്പഴിച്ച് വച്ച് കയറി, തിരിച്ചിറങ്ങിയപ്പോൾ ചെരുപ്പ് കാണാതെ ബഹളം വച്ച ഒരു സുഹൃത്ത് എനിയ്ക്കുണ്ടായിരുന്നു.. കക്ഷിയിപ്പോള് ഈ ഗ്രൂപ്പിലെ അവസാനത്തെ ആളായി വിലസുന്നു.... ഗ്രൂപ്പിൽ നോക്കിയാൽ കാണാം
നീയെങ്കിലും പോയി രക്ഷപെട്ടോ
നീന്താൻ അറിയാത്ത സോണി കിണറ്റിൽ വീണു മുങ്ങി
ചാവാൻ ആയപ്പോൾ കയ്യിൽ കിട്ടിയ ഒരു മീനിനെ എടുത്തു മേലോട്ട് എറിഞ്ഞു ... എന്നിട്ട് പറഞ്ഞു ഞാൻ ഇനി രക്ഷപെടില്ല, നീയെങ്കിലും പോയി രക്ഷപെട്ടോ എന്നുപറഞ് സോണി മാതൃകയായി.. 😂😂😜😝🤣🙊🙊🤣🤣🤣
ബിവറേജിന്റെ ക്യൂവിൽ വെച്ച് ഒരു കണ്ടുമുട്ടല്
ഞാൻ കോളെജില് വെച്ച് ആത്മാര്ത്ഥമായി സ്നേഹിച്ച പെണ്ണിന്റെ തന്തയെ ചെങ്ങന്നൂര് ബിവറേജിന്റെ ക്യൂവിൽ വെച്ച് കണ്ടു.
എന്നെ കണ്ടാൽ കാല് തല്ലിയൊടിക്കും എന്ന് പറഞ്ഞ് നടന്നിരുന്ന ആ മനുഷ്യനോട് എനിക്കെന്നും വെറുപ്പായിരുന്നു ,, പക്ഷേ പുള്ളിയെ പെട്ടെന്ന് കണ്ടപ്പ,, പഴയ കാര്യങ്ങളൊക്ക ഓര്മ്മ വന്നപ്പ,, എനിക്കെന്തോ പെട്ടെന്ന് ഒരു വല്ലായ്മ,, മനസില്ലാ മനസോടെ ഞാന് അദ്ദേഹത്തോട് ചോയ്ച്ച് : "എന്ന ഓര്മയുണ്ടോ ?? ഞാന് രശ്മിയുടെ ഒപ്പം പഠി ച്ചതാ ,, അവള്ക്ക് സുഖാണാ ???" പുള്ളിട മറുപടി ദയനീയമായ ഒരു നോട്ടമയിരുന്നു,, പിന്നെ വിതുമ്പിക്കൊണ്ട് മഴവില്ക്കാവടിയിലെ ഇന്നസെന്റിനെ പോലെ എന്നോട് പറഞ്ഞു: 'വിളിച്ചെറക്കിക്കൊണ്ട് പൊക്കൂടേയ് രുന്നോടാ അവളെ..??" ഞാനാകെ പതറിപ്പോയി, പെട്ടന്ന് പുള്ളിയെന്നെ ചേര്ത്ത് പിടിച്ച് ,, "അറിഞ്ഞില്ല ഉണ്ണ്യേ,,,അറിഞ്ഞില്ല ,, നിന്നെ ഞാനറിഞ്ഞില്ല " എന്നൊക്ക പറഞ്ഞ് ,, എനിക്കും ആകെ വെഷമോയി ,, കൊറേ നിര്ബന്ധിച്ചപ്പ പുള്ളി ആ കഥനകഥയുടെ കെട്ടഴിച്ച്,, അദ്ദ്യേഹത്തിന്റെ മരുമോൻ പരമനാറി മദ്യപിക്കില്ലത്രെ. . . തുള്ളി മദ്യത്തിന് ഉപകാരമി ല്ല,, ഒടുവിൽ ഞങ്ങൾ ,, ഒരു ഗോൾഡ് നെപ്പോളിയൻ അര ലിറ്റർ വാങ്ങി തൊട്ടടുത്ത കടയിൽ കയറി മൊട്ട പുഴുങ്ങിയതും കൂട്ടിയടിച്ചു. . . അപ്പോൾ ,ആ വലിയ മനുഷ്യന്റെ മനസിൽ എന്നെ പോലെ ഒരു മരുമകനെ നഷ്ടപെട്ട വിഷമം ശെരിക്കും ഉണ്ടെന്ന് പറഞ്ഞ് ഒരുപാട് കരഞ്ഞ്,,, വിങ്ങിപൊട്ടികൊണ്ട് ആ മനുഷ്യൻ യാത്ര പറഞ്ഞ് പോയത് ഇപ്പോഴും മനസീന്ന് പോണില്ല ........ പാവം. . .ല്ലേ,,,??
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2025 JokesMalayalam.com. All Rights Reserved |