|
|
ഭര്ത്താവ് ഭാര്യ അറിയാതെ അവളുടെ ഫോണില് ബ്ലൂവെയില് ഗെയിം
ഭര്ത്താവ് ഭാര്യ അറിയാതെ അവളുടെ ഫോണില് ബ്ലൂവെയില് ഗെയിം ഡൗണ്ലോഡ് ചെയ്തു വെച്ചു....
ആ "ബ്ലൂ വെയില്" ഇന്നലെ ആത്മഹത്യ ചെയ്തു....!!!!! 😂😂😜😝🤣🙊🙊🤣🤣🤣
ഒരു രാജ്യം തന്നെ എനിക്ക് എഴുതിത്തന്നു പഴയ കമ്പനി
ഞാൻ: കഴിഞ്ഞ കമ്പനിയിൽ ഒരു രാജ്യം തന്നെ എനിക്ക് എഴുതിത്തന്നായിരുന്നു...
ചങ്ക് : അതെത് രാജ്യം ഞാൻ : ടെർമി "നേഷൻ"... 😐😐😐😐
ജയിലിൽ കിടക്കുന്ന മകന് കർഷകനായ അച്ഛന്റെ കത്ത്
ഒരിക്കൽ ജയിലിൽ
കിടക്കുന്ന മകനു കർഷകനായ അച്ഛനൊരു കത്ത് എഴുതി... "മൊനേ, നീ പുതുതായി വാങ്ങിയ 10 ഏക്കർ സ്ഥലത്ത് നല്ല ഉറപ്പുള്ള മണ്ണാ....അച്ഛനു കിളക്കാനും കുഴിക്കാനും മേലാത്തതുകൊണ്ട് ഇൗ വർഷം നമ്മുടെ പറമ്പിൽ അച്ഛൻ കൃഷിചെയ്യുന്നില്ല..... എനിക്കറിയാം നീ ഇവിടെ ഉണ്ടായിരുനെങ്കിൽ എന്നെ കൃഷിക്കുവേണ്ടി കിളക്കാനും കുഴിക്കാനും സഹായിച്ചേനെയെന്ന് " അടുത്ത ദിവസം അച്ഛനു മകൻ മറുപടി അയച്ചു "അച്ഛാ അവിടെ കിളക്കുകയും കുഴിക്കുകയും ചെയ്യല്ലേ... അവിടെ ഞാൻ കൊന്ന ഒരാളുടെ ശവം കുഴിചിട്ടിടുണ്ട്.. അതും കേസായാൽ എനിക്ക് വധശിക്ഷകിട്ടും" പക്ഷേ ഈ കത്തുകൾ പോലീസുകാർ വായികുന്നുണ്ടാരുന്നു. അവർ ആ കത്തു അച്ഛന് അയച്ചില്ല ... അങ്ങനെ പോലീസ് ആ സ്ഥലം മുഴുവൻ ശവത്തിനായി കിളച്ചും കുഴിച്ചും നോക്കി പക്ഷേ ഒന്നും കിട്ടിയില്ല... കുറച്ചു ദിവസം കഴിഞ്ഞു മകൻ അച്ഛനു മറ്റൊരു കത്തയിച്ചു "അച്ഛാ നമ്മുടെ പറമ്പുമുഴുവൻ കിളക്കാനും കുഴിക്കാനും ഞാൻ കുറച്ചു പോലീസുകാരെ വിട്ടിരുന്നു....അവർ 10 ഏക്കർ മുഴുവൻ കിളചില്ലേ???? ഇല്ലെങ്കിൽ പറയണം വീണ്ടും അവന്മാരെ വിടാം" ഈ കത്തു വായിച്ച പോലീസുകാർ പ്ലിംഗ് .... 😂😂😜😝🤣🙊🙊🤣🤣🤣
ഭാര്യ ഭർത്താവിന്റെ കുഴിമാടത്തിൽ ഇരുന്ന് കരഞ്ഞുകൊണ്ട് പറയുന്നു
ഭാര്യ ഭർത്താവിന്റെ കുഴിമാടത്തിൽ ഇരുന്ന് കരഞ്ഞുകൊണ്ട് പറയുന്നു
" നമ്മുടെ കുഞ്ഞു മകൻ സ്കൂളിലേക്ക് പുതിയ ഷൂസ് ചോദിച്ച് കൊണ്ടിരിക്കുന്നു. മകൾ അവൾക്ക് മൊബൈൽ ഫോണിനായി നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു. എനിക്കാണെങ്കിൽ വസ്ത്രങ്ങളെല്ലാം പഴയതായി പോയല്ലോ .'' അപ്പോൾ കുഴിയിൽ നിന്ന് കനത്ത ശബ്ദം വന്നു........... " *മരിച്ചു പോയതാണ് ഗൾഫിൽ പോയതല്ല*"
സെയിം ടു യൂ
ശശി : എങ്ങോട്ടാ ??
സോമൻ : ഒന്ന് പഞ്ചായത്ത് ഓഫീസ് വരെ..വീട്ടിൽ കിണറു കുഴിക്കുന്നതിന്റെ ഒരു പ്രശ്നം..അതൊന്നു ശെരിയാക്കണം..താൻ എങ്ങോട്ടാ ??? : ഹോസ്പിറ്റലിലേക്കാ..സുഖമില്ല.. : ആണോ... ഗെറ്റ് വെൽ സൂൺ : സെയിം ടു യൂ..... #ഹഹഹ.... 😂😂😜😝🤣🙊🙊🤣🤣🤣
കുവൈറ്റിൽ ബീഫ് കഴിച്ചതിനു യുവാവിന് ക്രൂര മര്ദ്ദനം..
കുവൈറ്റിൽ ബീഫ് കഴിച്ചതിനു യുവാവിന് ക്രൂര മര്ദ്ദനം..
കുവൈറ്റ്: കുവൈറ്റിലെ സഫാനു സമീപം ബ്ളോക്ക് 106 ലെ മിനിസ്ട്രി ബില്ഡിങ്ങില് ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കൊല്ലം സ്വദേശി മനോജ് തങ്കച്ചനാണ് മര്ദ്ദനമേറ്റത്. നാട്ടിൽ നിന്നും മനോജിന്റ അമ്മ കൊടുത്തയച്ച ബീഫ് ഒലത്തിയത് റൂമിലുള്ള മറ്റാർകും കൊടുക്കാതെ ഒറ്റക്ക് തിന്നതിനാണ് സുഹൃത്തുകൾ മർദ്ദിച്ചത്..😄😄😄
രണ്ട് Laws എഴുതി കഴിഞ്ഞ ന്യൂട്ടൺ
രണ്ട് Laws എഴുതി കഴിഞ്ഞ ന്യൂട്ടൺ
ടെറസ്സിലിരിക്കുമ്പോ താഴെ കണ്ട പിള്ളേരേ കൊഞ്ഞനംകുത്തി ആക്ഷൻ കാണിച്ച്... അവര് തിരിച്ചും . . . REST IS HISTORY 😂😂😜😝🤣🙊🙊🤣🤣🤣
അങ്കിൾ ഓടിയോ...
ഒരു ദിവസം രാവിലെ
കുഞ്ചു :- അങ്കിൾ ഓടിയോ അങ്കിൾ :- ഈ പ്രായത്തിൽ ഞാൻ എന്തിന് ഓടണം.. മോൻ ഓടിക്കോ കുഞ്ചു :- അതല്ല അങ്കിൾ. ഇതാണ് ഞാൻ അന്ന് പറഞ്ഞ ഓഡിയോ ക്ലിപ്പ് ഹഹഹഹ
"ആട് "എന്ന പടവും "ഈട" എന്ന പടവും
"ആട് "എന്ന പടവും "ഈട" എന്ന പടവും കളിക്കുന്ന കണ്ണൂരിലെ തിയേറ്റർ സമുച്ചയത്തില് എത്തിയ തിരുവനന്തപുരംകാരന് :
"അണ്ണാ...ഈ പടം കളിക്കണത് എവിടെ?" "ഏത്? ആടാ?" "അല്ല...ഈട" "ഈട ആടാ...ആട ഈട" "എന്തര്?" "ആട ഈട...ഈട ആടാ.." "എന്തോന്നഡേയ് ഇത്? എനിയ്ക്ക് ഈട സിനിമ കാണണം...ഈ..ട...സി..നി..മ..കാ..ണ..ണം" "അത് ആട...ബേം പോ"🤣
എക്കാലത്തെയും സൂപ്പര് വെള്ളമടി ഡയലോഗുകള്
എക്കാലത്തെയും സൂപ്പര് വെള്ളമടി ഡയലോഗുകള്
അളിയാ ... എടാ ഞാന് ഫിറ്റ് അല്ല കേട്ടോ ബൈക്ക് ഞാന് ഓടിക്കും കേട്ടോ ഞാന് കുടിച്ചിട്ട് പറയുകയാണെന്ന് വിചാരിക്കണ്ട. നീ പറ അളിയാ, നിനക്ക് ഞാന് എന്തും തരും എനിക്ക് ഇപ്പൊ അവളെ വിളിക്കണം ഇനി എന്നാടാ നമ്മള് ഇത് പോലൊന്ന് കൂടുന്നെ ? സൂപ്പര് ഹിറ്റ് : നാശം, ഞാന് ഇന്ന് മുതല് വെള്ളമടി നിര്ത്തി....
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2025 JokesMalayalam.com. All Rights Reserved |