|
|
ഒരു ചെറിയ PTA മീറ്റിംഗ്
ഒരു ചെറിയ പി ടി എ മീറ്റിംഗ്
ടിന്റുമോൻ: അച്ഛാ, നാളെ എന്റെ സ്കൂളിൽ ഒരു ചെറിയ പി ടി എ മീറ്റിംഗ് കൂടി ഉണ്ട് .. അച്ഛൻ: ടിന്റു, ഒരു ചെറിയ PTA മീറ്റിംഗ് എന്നെന്താ പറയുന്നെ ??? ടിന്റുമോൻ: അത് .... . അച്ഛനും ഞാനും പ്രിൻസിപ്പലും മാത്രേ ഉള്ളൂ... അതാ!!!
ഭർത്താക്കന്മാരോട് കളിച്ചാൽ ഇങ്ങനിരിക്കും
ഭർത്താക്കന്മാരോട് കളിച്ചാൽ ഇങ്ങനിരിക്കും
ഭർത്താവ്👴 കള്ള് കുടിച്ചിട്ട് അസമയത്തു് വീട്ടിൽ വന്ന് കതകിൽ മുട്ടി✊✊✊. തുറക്കെടി കതക്😬😬😬 . ഇല്ല, തുറക്കില്ല 🤔😒! ടീ തുറക്കാനല്ലേ പറഞ്ഞത്😬 ? തുറക്കില്ല 😠😠😠😠😠! നിങ്ങൾ എവിടുന്നു വന്നോ, അങ്ങോട്ടു തന്നെ പൊയ്ക്കോ👉👉👉. നീ തുറന്നില്ലെങ്കിൽ ഞാൻ ഈ കിണറ്റിൽ ചാടി ചാകും😬. ഒരു കുഴപ്പവുമില്ല, എന്തു വേണമെങ്കിലും ചെയ്തോളൂ😁😁😁. അല്പ നേരം നോക്കി നിന്ന ശേഷം അയാൾ ഒരു വലിയ കല്ലെടുത്തു കിണട്ടിലേക്കിട്ടു. ശബ്ദം കേട്ട് ഭാര്യ ഓടി വെളിയിൽ വന്നു🏃♀🏃♀. ചതിച്ചോ ദൈവമേ ?🙄🙄🙄🙄🙄🙄🙄 അവർ കിണറ്റിലേക്കു നോക്കി. ആ സമയം കൊണ്ട് ഇരുട്ടത്തു മറഞ്ഞു നിന്ന ഭർത്താവ് പുരയിൽ കയറി കുറ്റിയിട്ടു. തിരികെ വന്ന ഭാര്യ അടഞ്ഞു കിടന്ന കതകിൽ തട്ടി, ✊✊ കതകു തുറക്ക് . ഇല്ലെടി തുറക്കില്ല ! തുറന്നില്ലെങ്കിൽ ഞാൻ ബഹളം വെച്ചു നാട്ടുകാരെ മൊത്തം വിളിച്ചു വരുത്തും. വിളിക്കെടി നീ , നാട്ടുകാരോട് ഞാൻ ചോദിക്കും , "അസമയത്തു നീ ഇത്രയും സമയം എവിടാരുന്നെന്ന് ?" 😜😜😜😜😜 😎😎😎😎😎
ആദ്യത്തെ കുമ്പസാരം
നീണ്ട നാല്‍പ്പതു വര്‍ഷങ്ങളുടെ പ്രശംസനീയ
സേവനത്തിനു ശേഷം വികാരിയച്ചന് വിരമിക്കുകയാണ്. വിരമിക്കല്‍ ചടങ്ങ് ഉത്ഘാടനം ചെയ്യാന്‍ സ്ഥലത്തെ എം.പി വരാമെന്നേറ്റു. പക്ഷെ സമയത്തിന് വരുക എന്നത് പല രാഷ്ട്രീക്കാര്ക്കും അറിയില്ലല്ലോ. അത് കൊണ്ട് എം.പി വരുന്നത് വരെ സദസിനോട് അല്‍പ്പം സംസാരിക്കാമെന്ന് വികാരിയച്ചന് തീരുമാനിച്ചു. വികാരിയച്ചന് തന്റെ പഴയ ഓര്‍മ്മകള്‍ അയവിറക്കി.💭💭 അന്ന് ഞാന്‍ ഈ പള്ളിയുടെ ചുമതലയേറ്റ് ആദ്യത്തെ കുമ്പസാരം കൈ കൊണ്ടത് ഇന്നും ഓര്‍ക്കുന്നു.💬💬 ഇത്രയും ഭീകരമായ ഒരു സ്ഥലത്താണോ ഞാന്‍ വന്നിരുക്കുന്നത് എന്ന് വരെ ഞാന്‍ സംശയിച്ചു.😳😰 ആദ്യ കുമ്പസാരക്കാരന് എന്നോട് പറഞ്ഞത് അത്രക്കും ഭീകരത നിറഞ്ഞ കാര്യങ്ങളായിരുന്നു. കുമ്പസാര രഹസ്യം പരസ്യപെടുത്താന്‍ പാടില്ല, എന്നാലും അയാള്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ ഒരിക്കലും മറക്കില്ല. അയാള്‍ ഒരു മോഷ്ട്ടാവ് ആണെന്നും ഒരിക്കല്‍ ഒരു കട കുത്തി തുറന്നു മോഷ്ട്ടിച്ചു വരുമ്പോള്‍ പോലീസ്കാരന്റെ മുന്പില് പെട്ടെന്നും ആ പോലീസ്കാരനെ അയാള്‍ കൊലപ്പെടുത്തിയെ ന്നും, പിന്നീട് കളവു നിര്‍ത്തി ഒരു സ്ഥാപനത്തില്‍ ജോലിക്ക് കയറിയപ്പോള്‍ ആ കമ്പനിയുടെ ബോസ്സിന്റെ ഭാര്യയെ വളച്ചെടുത്ത് അവരെയും കൊണ്ട് സ്ഥലം വിട്ടെന്നും കൂടാതെ മയക്കുമരുന്ന് ബിസിനസ് നടത്തിയെന്നും ഒരു അഞ്ചു വയസു കാരിയെ പീഡിപ്പിച്ചുവെന ്നും കൂടാതെ മറ്റനവധി കൊള്ളരുതായ്മകള്‍ ചെയ്തെന്നും അയാള്‍ പറഞ്ഞത് ഓര്‍ക്കുന്നു. 👥👤👥👤👥👤👥 പക്ഷെ, പിന്നീട് ഈ നാട്ടിലെ ജനങ്ങളുമായി കൂടുതലടുത്തപ്പോള് അത്രക്കും മോശക്കാര് അല്ല ഈ നാട്ടുകാര്‍ എന്ന് മനസിലായി. വികാരിയച്ചന് തന്റെ പ്രസംഗം തുടരവേ എം.പി സ്ഥലത്തെത്തി. ഉത്ഘാടനത്തിനു ശേഷം വികാരിയച്ചനെ പുകഴ്ത്തി എം.പി പ്രസംഗം ആരംഭിച്ചു. സ്നേഹം നിറഞ്ഞ നാട്ടുകാരെ സഹോദരി സഹോദരന്മാരെ , വികാരിയച്ചനെ കുറിച്ച് പറയുകയാണെങ്കില്‍ ഇത്രയും സ്നേഹം നിറഞ്ഞ ഒരു അച്ഛനെ നമുക്ക് ഇനി കിട്ടുമോ എന്ന് സംശയമാണ്. ഞാന്‍ ഇന്നും അഭിമാനത്തോടെ ഓര്‍ക്കുകയാണ് അച്ഛന് ഈ പള്ളിയില്‍ ചുമതലയേറ്റ് ആദ്യത്തെ കുമ്പസാരം കേട്ടത് മറ്റാരുടെതുമായിരിന്നില്ല അത് "എന്റേതായിരുന്നു".😎😎 ഗുണപാഠം: ഒരു ചടങ്ങിനു വരുമ്പോള്‍ എപ്പോഴും നേരെത്തെ വരണം
ഒരു ജാപ്പനീസ് ദമ്പതികളുടെ ആദ്യ രാത്രി .....
ഒരു ജാപ്പനീസ് ദമ്പതികളുടെ ആദ്യ രാത്രി .....
അവളും അവനും കൊതിയോടെ കാത്തിരുന്ന ആ ആദ്യരാത്രി .... വിവാഹ ക്ഷീണം ഒരു ആലസ്യം പോലെ കൂട്ടിന്....... ഒരു കൈയ്യിൽ വീഞ്ഞുമായി അവൾ മണിയറയിലേക്ക് നീങ്ങി ......ഭർത്താവ് അവളോട് ചോദിച്ചു ...''സുറ്റാക്കി ....?'' അവൾ നാണത്തോടെ മറുപടി പറഞ്ഞു ..കോധ്വാനിനി ? ഭർത്താവ് കുസൃതിയോടെ ചോദിച്ചു ...."ടോക്കാ അഞ്ചി റോഡി റോമി ഹോവാ യാക്കോ ?" അവൾ മെല്ലെ പറഞ്ഞു ..."മിമി യോ നകോടിൻഡ ...." അയ്യാൾ ഒന്ന് പുഞ്ചിരിച്ചു ..പിന്നെ പറഞ്ഞു "നാ മിയ്വ് കിനാ റ്റിൻ കൗജി ...." അവൾ കൊഞ്ചലോടെ ചോദിച്ചു ..."സു കി കിനാ മാറ്റൊ ?" അയ്യാൾ അവളുടെ കാതിൽ മെല്ലെ മൊഴിഞ്ഞു "സാക്കോ റ്റിറ്റി യോമി ഛീ " ഭാര്യ ഒന്ന് മൂളി ....ഉം ... -------- ഹോ സമ്മതിക്കണം ..ഒരക്ഷരം പോലും മനസ്സിലായില്ലെങ്കിലും ആദ്യരാത്രി എന്ന് കേട്ടാൽ കുത്തിയിരുന്ന് മുഴുവൻ വായിയ്ക്കും ..........ഇനിയെങ്കിലും നന്നായിക്കൂടെ ................🙄😜😜😜
ഒരു ട്രെയിന്‍ യാത്രക്കിടയില്‍
ബസ്സിൽ തിരക്കായതോണ്ടാണ് യാത്ര ട്രെയിനിൽ ആക്കിയത്.....
പുറത്താണെങ്കിൽ സൂര്യൻ കത്തി ജ്വലിക്കുയാണ്.... ചൂട് സഹിക്കാൻ വയ്യ... ... വല്ലതും കുടിക്കാം എന്ന് വെച്ച് ഒരു ചായ മേടിച്ചതു... പക്ഷെ കുടിക്കാൻ കൊള്ളാത്ത ചായ അപ്പൊ തന്നെ ട്രെയിനിനു പുറത്തോട്ടു കളയേണ്ടി വന്നു.. ... .. അത്ഭുതം... !!! പെട്ടെന്ന് തന്നെ സൂര്യൻ മാറി മഴക്കാറ് വന്നു.... നല്ല മഴ പെയ്യാൻ തുടങ്ങി.... ഞാനുൾപ്പെടെ എല്ലാരും എങ്ങെനെ ഇത്ര പെട്ടെന്ന് മഴ തുടങ്ങീന്നു ആലോചിക്കുമ്പാണ്.. എനിക്കതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്.... ...... .... ... Train ൽ നിന്നും ടീ കളഞ്ഞാൽ പിന്നെ rain ആണല്ലോ !!!!!!! 🤗🤗 😂😂😜😝🤣🙊🙊🤣🤣🤣
2500 രൂപ കൊടുത്ത് വാങ്ങിയ പുസ്തകം
ഒരു മഴയുള്ള രാത്രി വഴിയരികിൽ ഒരു
വൃദ്ധൻ പുസ്തകം വിൽകുകയായിരുന്നു.. സമയം ഏകദേശം 12 മണി ആയിക്കാണും. ഇത്കണ്ട ഒരാൾ ആ വൃദ്ധന്റെ അടുത്ത് വന്ന് ചോദിച്ചു പുസ്തകത്തിനെത്രയാ വില...... ? വൃദ്ധൻ പറഞ്ഞു :2500 രൂപ അയാൾ 2500 രൂപ കൊടുത്ത് ആ പുസ്തകം വാങ്ങി പുസ്തകം കൊടുക്കുമ്പോൾ വൃദ്ധൻ ഇങ്ങനെ പറഞ്ഞു: നിങ്ങൾക്ക് എന്തെങ്കിലും ആപത്ത് വരുമ്പൊഴല്ലാതെ ഈ പുതകത്തിന്റെ അവസാന പേജ് വായിക്കരുത് അയാൾ അത് സമ്മതിച്ചു അയാൾ വീട്ടിലെത്തി പുസ്തകം മുഴുവൻ അന്നുതന്നെ വായിച്ചു പക്ഷെ അവസാന പേജ് വായിക്കാൻ അയാൾക്ക് ധൈര്യമുണ്ടായിരുന്നില്ല അങ്ങനെ നാളുകൾ കഴിഞ്ഞു അയാൾക്ക് അവസാന പേജിനെ കുറിച്ചോർത്ത് ഉറക്കം നഷ്ടമായി അവസാനം അയാൾ അത് വായിക്കാൻ തീരുമാനിച്ചു . , . . . അവസാന പേജ് കണ്ട് അയാൾ ഞെട്ടി അയാൾഹൃദയം പൊട്ടിമരിച്ചു .......!! അവസാന പേജിൽ ഇങ്ങനെ എഴുതിയിരുന്നു - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - . . . . . . . . . . . . . . . . . . . . . . . . . . . . . . .MRP.Rs.15O/- only എന്നെ തല്ലണ്ടാ ഞാന്‍ നന്നാവൂല്ല
ബ്രഹ്മാവവിനു തലയിൽ ഉള്ളതും രാവണന് തലയിൽ ഇല്ലാത്തതുമായത് എന്ത്???
ബ്രഹ്മാവവിനു തലയിൽ ഉള്ളതും രാവണന് തലയിൽ ഇല്ലാത്തതുമായത് എന്ത്???
. . . . . . . . . . . . . . . . . . . ... വിജാഗിരി 😑 😑 . കണ്ടിട്ടില്ലേ....ബ്രഹ്മാവ് മടക്കി ഒതുക്കി വെച്ചു നടക്കുമ്പോ രാവണൻനിവർത്തിവെച്ചു ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കി നടക്കും.... 🤣😂🤣
പഠിക്കാൻ വർഷത്തിൽ ഒരു ദിവസം പോലും കിട്ടണില്ലാ
പതതാം ക്ലാസിൽ എല്ലാ വിഷയത്തിനും തോറ്റ കുട്ടിയെ വഴക്ക് പറഞ്ഞപ്പോൾ
കുട്ടി പറഞ്ഞ മറു പടി കേട്ട് പകച്ചുപോയി **************************** അവന് പഠിക്കാൻ വർഷത്തിൽ ഒരു ദിവസം പോലും കിട്ടണില്ലാത്രേ !! ഒരു വർഷത്തിൽ അകെ ഉള്ളത് 365 ദിവസമാണെന്ന് അവന് വളരെ കൃത്യമായി അറിയാം ...! ദിവസവും ഉറങ്ങാൻ 8 മണിക്കൂർ വീതം പോകും അങ്ങനെ വര്‍ഷത്തില്‍ ആകെ ടൊട്ടല്‍ മൊത്തം 122 ദിവസം പോയി കിട്ടും..! ബാക്കി 365 - 122 = 243 ദിവസം... അതിൽ 61 ദിവസം സമ്മർ വെക്കേഷൻ ആണ്.. ബാക്കി 243 - 61 = 182 ദിവസം. . അതിൽ 52 ദിവസം ഞായറാഴ്ച ആണ് ബാക്കി 182 - 52 = 130 ദിവസം. അതിൽ 40 ദിവസം , ഓണം,കൃസ്മസ് ,റംസാൻ തുടങ്ങിയ അവധികളാണ്.. ബാക്കി 130 - 40 = 90 ദിവസം പിന്നെ 15 ദിവസം കലോത്സവത്തിന് പോകുന്നു.. ബാക്കി 90 - 15 = 75 ദിവസം അതിൽ ആഹാരം കഴിക്കാനും , കുളിക്കാനും എല്ലാമായി ദിവസവും 3 മണിക്കൂർ വീതം പോകുന്നു.. വർഷത്തിൽ മൊത്തം 46 ദിവസം. ബാക്കി 75 - 46 = 29 ദിവസം... എല്ലാ ദിവസവും 1 മണിക്കൂർ വീതം കൂട്ടുകാരുടെ കൂടെ ചിലവഴിക്കുന്നു.. വർഷത്തിൽ 15 ദിവസം അങ്ങനെ പോകുന്നു.. ബാക്കി 29 - 15 = 14 ദിവസം. അതിൽ 10 ദിവസം അസുഖം വരുമ്പോൾ പോകുന്നു.. ബാക്കി 14 - 10 = 4 ദിവസം. പിന്നെ ടിവി കാണുന്നതിന് ഒരു വർഷത്തിൽ 3 ദിവസം പോകും.. പിന്നെ ശേഷിക്കുന്നത് വർഷത്തിൽ 1 ദിവസം... ആ 1 ദിവസം ബർത്ത് ഡേ ആഘോഷത്തിനായി പോകും... പിന്നെ പഠിക്കാൻ സമയമെവിടെ ...? ചെക്കന് ചോദിച്ചതിലും പറഞ്ഞതിലും ഒരു തെറ്റും ഇല്ലാ അല്ലേ !! പിന്നെ ഒരു മനഃസുഖത്തിന് രണ്ടെണ്ണം പൊട്ടിച്ച് പേപ്പറും കൊടുത്ത് വിട്ടു !! 😂😂😜😝🤣🙊🙊🤣🤣🤣
കട കാലിയാക്കൽ വിൽപ്പന
ആകെയുള്ള തുണിക്കടയിൽ ഒരാളുപോലും കേറാതായപ്പൊ എല്ലാം അവസാനിപ്പിക്കാൻ ആണു കുട്ടപ്പേട്ടൻ "കട കാലിയാക്കൽ വിൽപ്പന" എന്ന ബോർഡ് വെച്ചത്..
ഇപ്പൊ ടൗണിൽ "കട കാലിയാക്കൽ വിൽപ്പന" നടത്തുന്ന 6 കടകൾ കുട്ടപ്പേട്ടനു സ്വന്തമായുണ്ട്..!! ഏഴാമത്തെ കടയുടെ പണി നടന്നുകൊണ്ടിരിക്കുന്നു.. 😝😝😝😝😂😂😂
അലോപ്പതി ഡോക്ടർമാരുടെ പേര് തനി നാടൻ മലയാളത്തിൽ ആയാൽ ഇങ്ങനെയിരിക്കും
അലോപ്പതി ഡോക്ടർമാരുടെ പേര് തനി നാടൻ മലയാളത്തിൽ ആയാൽ ഇങ്ങനെയിരിക്കും
Orthopaediatrist- എല്ലൻ Dentist - പല്ലൻ Opthamologist - കണ്ണൻ E.N.T- നാക്കൻ, മൂക്കൻ, ചെവിയൻ, വായൻ Neurologist - ഞരമ്പൻ ,തലയൻ Cardiologist - ചങ്കൻ Paediatrician-കുഞ്ഞൻ Gastroenterologist-വയറൻ Skin specialist-തൊലിയൻ Sexologist - കാമൻ Psychologist - ഭ്രാന്തൻമാരുടെ ഉപദേശി Psychiatrist - വട്ടൻ Nephrologist - വൃക്കൻ Urologist - മൂത്രൻ Gynacologist- വയറ്റാട്ടി Dermatologist- ചൊറിയൻ, ചിരങ്ങൻ Cosmologist- സുന്ദരൻ Hair specialist- മുടിയൻ Liver specialist- കരളൻ Spine specialist- നട്ടെല്ലുള്ളവൻ Physiotherapist- തിരുമ്മുകാരൻ, മർമ്മാണി Pulmonologist - ശ്വാസൻ Anaesthesiologist- മയക്കൻ Chest specialist- നെഞ്ചൻ Surgeon: പൊളിയൻ 😂😂😜😝🤣🙊🙊🤣🤣🤣
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2025 JokesMalayalam.com. All Rights Reserved |