JokesMalayalam.com |
ഹൗ ബ്യൂട്ടിഫുൾ ഫാമിലി പീപ്പിൾ
രാത്രി കഞ്ഞി🍲 കുടിക്കാനിരുന്നപ്പൊ മഴപെയ്തു ...🌧🌧
ഓര്‍ക്കാപ്പുറത്ത് അഞ്ചാറ് ഇടിയും വെട്ടി...⛈🌩 അതോടെ കരണ്ടും പോയി ,..🌚 അവള്‍ ഒരു മെഴുകുതിരി കത്തിച്ചു... അകത്തെ ചൂടും🔥 കഞ്ഞിയുടെ ചൂടും🍲 ഏറ്റുവാങ്ങി ഞാനാകെ വിയര്‍ത്തു കുളിച്ചു .. അത് കണ്ടിട്ട് അവള്‍ ചോദിച്ചു .. " ഫേനിന്‍റെ സ്വിച്ച് ഇടട്ടെ "... എനിക്കാകെ ദേഷ്യം വന്നു ... എടീ പോത്തേ നീ ഇപ്പൊ ഫേനിട്ടാല്‍ ഈ മെഴുകുതിരി കെട്ടുപോവില്ലേ പിന്നെ ഞാൻ ഇരുട്ടത്ത് ഇരുന്ന് കഞ്ഞി കുടിക്കണം അല്ലേടീ............... 😁😁
അജിക്ക് MOTO ഫോണ്‍ ഇല്ല എന്ന് എങ്ങനെ ഒറ്റ വാക്കില്‍ പറയും???
അജിക്ക് MOTO ഫോണ്‍ ഇല്ല എന്ന് എങ്ങനെ ഒറ്റ വാക്കില്‍ പറയും???
. . . . . . . . . . ""AJINOMOTO "" 😂😂🤣😛😛😛😛😛😛😛 #എഴുത്തുചളി #കട്ടച്ചളി
സൈക്കിൾ ഓടിച്ച് കാല് കഴഞ്ഞപ്പോൾ ബൈക്ക് വാങ്ങി,
സൈക്കിൾ ഓടിച്ച് കാല് കഴഞ്ഞപ്പോൾ ബൈക്ക് വാങ്ങി,
ബൈക്ക് ഓടിച്ച് നടുവേദനിച്ചപ്പോൾ കാറ് വാങ്ങി, കാറ് ഓടിച്ച് വയറ് വന്നപ്പോൾ ജിമ്മില്‍ ചേര്‍ന്നു., ഇപ്പോൾ വീണ്ടും സൈക്കിൾ ഓടിക്കുന്നു. ഇതിനെയാണ് "റീസൈക്കളിങ്ങ്" എന്ന് പറയുന്നത്. 😀😀😀🤣🤣🤣😜😜😜😜
രാത്രി 2 മണിക്ക് ഭാര്യ
രാത്രി 2 മണിക്ക് ഭാര്യ പെട്ടന്ന് ചാടി എഴുനേറ്റ് ഭർത്താവിനോട്: ചെമ്മീൻ സിനിമയിലെ നായിക ആരാ?
ഭർത്താവ് : ഷീലാമ്മ.. ഭാര്യ: വെറുതെയല്ല ഭാര്യ എന്നാ സിനിമയിൽ ഗോപികയുടെ പേര് എന്താ ? ഭർത്താവ് : ബിന്ദു ഭാര്യ : നിങ്ങടെ ആദ്യത്തെ loverinte wedding ഏതു ദിവസം ഭർത്താവ്: ജൂലൈ 28 ഭാര്യ : നമ്മുടെ അപ്പുറത്തെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന സംഗീത എന്നാണ് അവിടെ താമസിക്കാൻ വന്നത് ? ഭർത്താവ് : 2013 മെയ് 24ലാം തിയതി അല്ല ഈ പാതിരാത്രി ഉറക്കത്തിൽ നിന്നും എന്നെ വിളിച്ച് എഴുന്നേൽപ്പിച്ചു ഇതെല്ലം എന്നതിനാ ചോദിക്കുന്നെ നീ ?.. ഭാര്യ: ഒന്നുമില്ല!!!! ഇന്നലെ എന്റെ ബർത്ത് ഡേയ് ആയിരുന്നു....... ഭർത്താവ് : നിശ്ശബ്‌ദം.......... പണി പാളിയല്ലോ ദൈവമേ.... പ്ലിങ്. 😂😂😜😝🤣🙊🙊🤣🤣🤣
തൂങ്ങി ചാവാന്‍ പോയ ടിന്റുമോന്‍
തൂങ്ങി ചാവാന്‍ പോയ ടിന്റുമോന്‍ കയര്‍ പൊട്ടി താഴെ വീണു.
പൊട്ടിയ കയറിനെ നോക്കി ടിന്റു : ഹോ, പണ്ടാരമടങ്ങാന്‍, ഇപ്പൊ താഴെ വീണു ചത്തേനെ.
നോക്കിയ മതിയോ കുട്ടാ
ഗള്‍ഫില്‍ നിന്നു മാമന്‍ : നിനക്ക് എന്താ വേണ്ടത് ?
പെങ്ങടെ മോന്‍: മൊബൈല്‍ മതി മാമാ... മാമന്‍ : നോക്കിയ മതിയോ കുട്ടാ.... ? പെങ്ങടെ മോന്‍: നോക്കിയാ പോരടാ തെണ്ടി മാമാ വാങ്ങണം... !
ലങ്കാദഹനം കഴിഞ്ഞു വന്ന ഹനുമാൻ
ലങ്കാദഹനം കഴിഞ്ഞു വന്ന ഹനുമാൻ രാമനോട്: ജയ് ശ്രീറാം... പ്രഭോ. ഈ ഭക്തൻ ലങ്കാദഹനം നടത്തിയിട്ടാണ് തിരിച്ചു വന്നിട്ടുള്ളത്.
രാമൻ: ഭക്തവത്സല, എങ്ങിനെയാണ് നീ ആ കർത്തവ്യം നിർവഹിച്ചത്? ഹനുമാൻ: വാലിൽ തീ പിടിപ്പിച്ചുകൊണ്ടു ആണ് പ്രഭോ. രാമൻ: എന്തിനാണ് നീ അത്രയും റിസ്‌ക് എടുത്തത്. കുറച്ച് gelusil പോരായിരുന്നോ? വേഗം ദഹിച്ചേനെ. #ഹ_ഹ_ഹ #നടേശകൊല്ലണ്ട
INDICATOR
ബൈക്കില്‍ 🏍 പോകുമ്പോള്‍ INDICATOR 💡 കത്തുന്നുണ്ടോയെന്നു ചോദിച്ചപ്പോള്‍ '' ഉണ്ട്...ഇല്ല...ഉണ്ട്...ഇല്ല '' എന്നുപറഞ്ഞ ഒരു കൂട്ടുക്കാരന്‍ എനിക്കുണ്ടായിരുന്നു.
അവനിപ്പൊ അഡ്മിൻ ഒക്കെ ആയിപ്പോയി Bloody fool😜😜
പെട്രോൾ ഡീസൽ വില കൂട്ടുന്നതിൽ സാധാരണക്കാർ ആശങ്കപ്പെടെണ്ടതില്ല
പെട്രോൾ ഡീസൽ വില കൂട്ടുന്നതിൽ സാധാരണക്കാർ ആശങ്കപ്പെടെണ്ടതില്ല . അതിനു പിറകിൽ ഒളിഞ്ഞിരിക്കുന്ന വലിയ നന്മ കാണാൻ ശ്രമിക്കണം നമ്മൾ ...
ഇങ്ങനെ വില കൂട്ടിക്കൂട്ടി ഇന്ത്യയിലെ സാധാരണക്കാർക്ക് പെട്രോൾ ഉത്പന്നങ്ങൾ വാങ്ങാൻ പറ്റാണ്ടാവും അവർ പെട്രോളിനെ വെറുക്കും തുടർന്ന് റിലയന്സ് പോലുള്ള വന്കിടകൾ കുത്തുപാളയെടുക്കും , എണ്ണ ഉല്പ്പാദന രാജ്യങ്ങൾ ഇന്ത്യക്ക് മുന്നില് മുട്ടുകുത്തും ..നമുക്ക് നമ്മുടെ സ്വന്തം രാജ്യത്ത് തന്നെ കാളവണ്ടികൾ ഉണ്ടാക്കി മേക്ക് ഇൻ ഇന്ത്യ എന്ന സ്വപ്നം യാഥാർത്യമാക്കാം .. ഒരു കുടുംബത്തിൽ ഒരു കാള വണ്ടി എന്ന കണക്കിൽ ഉണ്ടാകുമ്പോൾ അതുവഴി പൊലൂഷൻ നാട്ടിൽ കുറയും... മാരക രോഗങ്ങൾ നമുക്ക് അന്യമാകും .. തുടർന്നു രോഗമില്ലാത്ത രാജ്യത്ത് മരുന്ന് വിലക്കാൻ പറ്റാതെ അമേരിക്കയും ബ്രിട്ടനും ചമ്മിപ്പോകും ...ഒരു വീട്ടിൽ മിനിമം രണ്ടു മാടുകളെ എങ്കിലും നമുക്ക് വളർത്തേണ്ടി വരും, അവയ്ക്ക് പുല്ലുവെട്ടി കൊടുക്കുന്ന നമ്മൾ നമ്മളറിയാതെ തന്നെ സ്വഛ് ഭാരത്തിന്റെ ഭാഗമാവും .. ഈ മാടുകളെ നമ്മൾ എല്ലാരും ജാതി മത ഭേദമന്യേ സ്നേഹിച്ചു തുടങ്ങും .. പിന്നൊരിക്കലും നമ്മൾ ബീഫ് കഴിക്കില്ല ..അങ്ങനെ നമ്മുടെ രാജ്യത്ത് ആ അച്ഛാ ദിൻ *(മേരാ പ്യാര ദേശ് വാസിയോം.)* എന്ന സ്വപ്നം സംജാതമാകും... |
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2024 JokesMalayalam.com. All Rights Reserved |