JokesMalayalam.com |
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
പണ്ടൊക്കെ patriotism ആയിരുന്നു
പണ്ടൊക്കെ patriotism ആയിരുന്നു 😘😘😘👍👍.... പക്ഷെ ഇപ്പോൾ പാർട്ടിയോടുള്ള ഇഷ്ടം മുത്താണ് പലതും ചെയ്യുന്നത് .... അങ്ങനാണ് PARTI OT ISHTAM 😜😜😜😜
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
ഭാര്യ ഭർത്താവിന്റെ കുഴിമാടത്തിൽ ഇരുന്ന് കരഞ്ഞുകൊണ്ട് പറയുന്നു
ഭാര്യ ഭർത്താവിന്റെ കുഴിമാടത്തിൽ ഇരുന്ന് കരഞ്ഞുകൊണ്ട് പറയുന്നു
" നമ്മുടെ കുഞ്ഞു മകൻ സ്കൂളിലേക്ക് പുതിയ ഷൂസ് ചോദിച്ച് കൊണ്ടിരിക്കുന്നു. മകൾ അവൾക്ക് മൊബൈൽ ഫോണിനായി നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു. എനിക്കാണെങ്കിൽ വസ്ത്രങ്ങളെല്ലാം പഴയതായി പോയല്ലോ .'' അപ്പോൾ കുഴിയിൽ നിന്ന് കനത്ത ശബ്ദം വന്നു........... " *മരിച്ചു പോയതാണ് ഗൾഫിൽ പോയതല്ല*"
തൂങ്ങി ചാവാന്‍ പോയ ടിന്റുമോന്‍
തൂങ്ങി ചാവാന്‍ പോയ ടിന്റുമോന്‍ കയര്‍ പൊട്ടി താഴെ വീണു.
പൊട്ടിയ കയറിനെ നോക്കി ടിന്റു : ഹോ, പണ്ടാരമടങ്ങാന്‍, ഇപ്പൊ താഴെ വീണു ചത്തേനെ.
ന്യൂ-ജൻ എന്ന വാക്കിന് ഉചിതമായ ഒരു വിപരീത പദം
ന്യൂ - ജൻ എന്ന വാക്കിന് ഉചിതമായ ഒരു വിപരീത പദം കണ്ടെത്താൻ കുറേ കിണഞ്ഞു.
പിന്നെയാണ് മനസ്സിലായത് - ന്യൂ ജൻ പ്രയോഗം വരും മുമ്പേ അതിന്റെ വിപരീത പദം നമ്മുടെ ഭാഷ കണ്ടു പിടിച്ചിട്ടുണ്ട്. പഴഞ് ജെൻ ! 😂😂😜😝🤣🙊🙊🤣🤣🤣
ധോണിയുടെ വീട്ടിൽ കള്ളൻ കയറി
ധോണിയുടെ വീട്ടിൽ കള്ളൻ കയറി
പ്രതിഭാഗം വക്കീല്‍ : വീട്ടില്‍ കള്ളന്‍ കയറുന്ന സമയത്ത് നിങ്ങളുടെ ഭാര്യ അവിടെയുണ്ടായിരുന്നോ ധോനി : ഇല്ല പ്രതിഭാഗം വക്കീല്‍ : ദാറ്റ്സ് ഓള്‍ യുവറോണര്‍ ജഡ്ജ് : പ്രതിയെ വെറുതേ വിട്ടിരിക്കുന്നു.. ധോനി : ബട്ട് വൈ ? :o ജഡ്ജ് : സാക്ഷി ഇല്ലാലോ... :/ #ശുദ്ധഹാസ്യം #ഹിഹിഹി #എഴുത്തുചളി
നീരജ്: ടാ. നിന്റെ അഭിപ്രായത്തിൽ ബോൾഡ് ആയിട്ടുള്ള നടി ആരാ?
നീരജ്: ടാ. നിന്റെ അഭിപ്രായത്തിൽ ബോൾഡ് ആയിട്ടുള്ള നടി ആരാ?
ധീരജ്: ബോൾഡ് ആയിട്ടുള്ള നടി ആരാണെന്ന് അറിഞ്ഞുടാ. റണ്ണൗട്ട് ആയ നടിയെ അറിയാം. നീരജ്: റണ്ണൗട്ടോ? ധീരജ്: അതെ. കങ്കണ റണൗട്ട്. #എഴുത്തുചളി #ഹ_ഹ_ഹ #ഹു_ഹു_ഹു #നടേശകൊല്ലണ്ട
ലിങ്ക് ചെയ്യാത്ത എല്ലാം ബ്ലോക്ക്
ടിന്റു : എന്തുപറ്റി? ഒരു വിഷമം?
ശശി: കക്കൂസിൽ പോവാൻ പറ്റുന്നില്ലെടാ..ബ്ലോക്കായി. ടിന്റു : കുണ്ടി ആധാറുമായി ലിങ്ക് ചെയ്തോ?? ശശി : ഇല്ല, അതെന്തിനാ? ടിന്റു: വെറുതെയല്ല.. ആധാറുമായി ലിങ്ക് ചെയ്യാത്ത എല്ലാം ഇപ്പോ ബ്ലോക്കാക്കും... 😂😂😂😂😂😂😂😂
അങ്കിൾ ഓടിയോ...
ഒരു ദിവസം രാവിലെ
കുഞ്ചു :- അങ്കിൾ ഓടിയോ അങ്കിൾ :- ഈ പ്രായത്തിൽ ഞാൻ എന്തിന് ഓടണം.. മോൻ ഓടിക്കോ കുഞ്ചു :- അതല്ല അങ്കിൾ. ഇതാണ് ഞാൻ അന്ന് പറഞ്ഞ ഓഡിയോ ക്ലിപ്പ് ഹഹഹഹ
ബജാജ് പ്ലാറ്റിന കേന്ദ്ര സര്‍ക്കാർ നിരോധിക്കുന്നു
*ബജാജ് പ്ലാറ്റിന കേന്ദ്ര സര്‍ക്കാർ നിരോധിക്കുന്നു*
. . . കൂടുതൽ കക്കൂസുണ്ടാക്കാൻ മൈലേജ് കൂടുതലുള്ള വണ്ടികൾ തടസ്സം നിൽക്കുന്നതായി പഠനങ്ങളിൽ നിന്ന് മനസ്സിലായതിനെ തുടർന്നാണ് നടപടി. #central #government #toilet #swachbharat #bajap #platina #petrol #price #hike #mileage
ദേഷ്യം
ദേഷ്യം
ബസിൽ കൂടെ യാത്ര ചെയ്തിരുന്ന സ്ത്രീയെ കരണത്തടിച്ച യുവാവിനെ പോലീസ് കോടതിയിൽ ഹാജരാക്കി ജഡ്ജി: എന്തിനാണ് നിങ്ങൾ ആ സ്ത്രീയെ തല്ലിയത് ? യുവാവ് : "ഞാൻ ബസ് കയറി രണ്ടു സ്റ്റോപ്പ് കഴിഞ്ഞ ശേഷം ആണ് ഇവർ കയറുന്നത്. ബസിൽ കയറിയ ഉടൻ തന്നെ അവർ എന്റെ അടുത്തുള്ള സീറ്റിൽ വന്നിരുന്നു. സീറ്റിൽ ഇരുന്ന ശേഷം അവർ അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. ബസ് അൽപ നേരം ഓടി തുടങ്ങിയപ്പോൾ അവർ വീണ്ടും അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. കുറച്ചു നേരം കഴിഞ്ഞു കണ്ടക്ടർ അവരോടു ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടു അപ്പോഴും അവർ വീണ്ടും അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു, പേഴ്സിൽ നിന്നും പൈസ എടുക്കാൻ ആവും എന്ന് ഞാൻ കരുതിയപ്പോൾ അവർ അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. പിന്നീട് ബസ് കൊല്ലം സ്റ്റാൻഡിൽ കയറി . ചായ കുടിക്കാൻ പത്തു മിനിറ്റ് നിറുത്തി, ഞാൻ ഇറങ്ങിയില്ലാ!!, അതാ അപ്പോൾ അവർ വീണ്ടും അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. വീണ്ടും അഞ്ചു മിനിറ്റ് കഴിഞ്ഞു ബസ് എടുക്കുനതിനു കണ്ടക്ടർ വീണ്ടും ടിക്കറ്റ് നല്കാൻ വന്നു അപ്പോൾ അവർ വീണ്ടും അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. ബസ് നീങ്ങി തുടങ്ങിയപ്പോൾ അവർ അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. അടുത്ത സ്റ്റോപ്പ് ആകാറായപ്പോൾ അവർ വീണ്ടും അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. സ്റ്റോപ്പിൽ വണ്ടി നിറുത്തിയപ്പോൾ ഉടൻ തന്നെ അവർ വീണ്ടും അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു....." ജഡ്ജി " ഇനി നീ പേഴ്സ് തുറന്നു തുവാല എടുത്താൽ നിന്റെ കരണം ഞാൻ അടിച്ചു പുകയ്ക്കും....... " യുവാവ് " അതെ സാർ! ഞാനും അതെ ചെയ്തുള്ളൂ..." ------------------------------ ------------- -------------- 😉😉😉😉😉😉🙏 ഷെയർ ചെയ്ത് ദേഷ്യം തീർത്തോളൂ |
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2024 JokesMalayalam.com. All Rights Reserved |