Trending jokes of today:
ബഡ്ജറ്റ്
ബാവുസാമി
എന്താ ജോമു
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



ഓരോ പ്രാവശ്യം ശ്വസിക്കുമ്പോഴും ഒരാള്‍ മരിച്ചു വീഴുന്നു
പിങ്കി മോള്‍ : (ഒരു പുസ്തകം വായിച്ചിട്ട് ) എടാ നിഅക്കരിയാമോ , ഞാന്‍ ഓരോ പ്രാവശ്യം ശ്വസിക്കുമ്പോഴും ഒരാള്‍ മരിച്ചു വീഴുന്നു. തെളിയിക്കപ്പെട്ടതാണ്

ടിന്റു : നിനക്ക് ഒരു മൌത്ത് വാഷ്‌ ഉപയോഗിച്ച് കൂടെ ?

വേണ്ടാദീനം
*വേണ്ടാദീനം*

എന്താ പ്രശ്നം ....ഡോക്ടർ ചോദിച്ചു ......

അയ്യാൾ വിശദീകരിച്ചു ..

ഡോക്ടർ എനിയ്ക്ക് കുനിഞ്ഞു നിന്ന് ഇടതുകാൽ പൊക്കി ,
പിന്നെ ഇടതുകാൽ താഴ്ത്തി അല്പം നിവർന്നു
പിന്നെ വലതുകാൽ പൊക്കി
പിന്നെ വലതുകാൽ താഴ്ത്തി
മെല്ലെ രണ്ടു കൈകളും ഉയർത്തിക്കൊണ്ടുവന്നു
മെല്ലെ നിവർന്നു നേരെ നിന്നു
അല്പം കുലുങ്ങിക്കൊണ്ട് കൈകൾ അരയുടെ അടുത്തെത്തുമ്പോൾ തോളെല്ലിന് ഒരു വേദന 😩 ......

ഡോക്ടർ അല്പം ദേഷ്യത്തോടെ 🙁 ചോദിച്ചു ...നിങ്ങളെന്തിനാ ഈ പ്രായത്തിൽ ഈ കോപ്രായവും വേണ്ടാദീനവും ഒക്കെ കാണിയ്ക്കുന്നത് ....
?
?
?
?
അയ്യാൾ മെല്ലെ ചോദിച്ചു ....അപ്പൊ അണ്ടർ വെയർ ഇടുന്നത് വേണ്ടാദീനമാണോ ഡോക്ടർ ?

ലങ്കാദഹനം കഴിഞ്ഞു വന്ന ഹനുമാൻ
ലങ്കാദഹനം കഴിഞ്ഞു വന്ന ഹനുമാൻ രാമനോട്: ജയ് ശ്രീറാം... പ്രഭോ. ഈ ഭക്തൻ ലങ്കാദഹനം നടത്തിയിട്ടാണ് തിരിച്ചു വന്നിട്ടുള്ളത്.

രാമൻ: ഭക്തവത്സല, എങ്ങിനെയാണ് നീ ആ കർത്തവ്യം നിർവഹിച്ചത്?

ഹനുമാൻ: വാലിൽ തീ പിടിപ്പിച്ചുകൊണ്ടു ആണ് പ്രഭോ.

രാമൻ: എന്തിനാണ് നീ അത്രയും റിസ്‌ക് എടുത്തത്. കുറച്ച് gelusil പോരായിരുന്നോ? വേഗം ദഹിച്ചേനെ.

#ഹ_ഹ_ഹ
#നടേശകൊല്ലണ്ട

കലക്കിവെച്ച ടാങ്കിന്റെ ഗ്ലാസ്സെടുത്ത് ചുണ്ടിൽ അടുപ്പിക്കവേ പെണ്ണിന്റെ അച്ഛന്റെ ചോദ്യം...
കലക്കിവെച്ച ടാങ്കിന്റെ ഗ്ലാസ്സെടുത്ത് ചുണ്ടിൽ അടുപ്പിക്കവേ പെണ്ണിന്റെ അച്ഛന്റെ ചോദ്യം...

അച്ഛൻ : മോൻ എന്ത് ചെയ്യുന്നു...???
ഞാൻ : വീഡിയോ എഡിറ്റിങ്ങ്. 🙂
അച്ഛൻ : എവിടെ...???
ഞാൻ : കോഴിക്കോട് 🙂
അച്ഛൻ : 😕 ഞങ്ങളു ഗവണ്‍മെന്റ് ജോലിക്കാരെയാണു ഉദ്ദേശിക്കുന്നത് 😎
ഞാൻ : പ്ലിങ്ങ് 😕😕 ബ.... ബ... ബ..... (അല്പം ടാങ്ക് പുറത്തുപോയി ) ഓ... അങ്ങനായിരുന്നല്ലേ 😰
അമ്മ : (വാതിലിന്റെ അടുത്ത് ചാരി നിന്നുകൊണ്ട് ) അതെ😎..
ഞാൻ: ന്നാ... ശരി. 🤧 ഇറങ്ങട്ടെ.
അച്ഛൻ & അമ്മ : ശരി. 🙂
ഇറങ്ങാനിരിക്കവേ എന്റെ അതേ പ്രായം തോന്നിക്കുന്ന ഒരു പയ്യൻ വീട്ടിലേക്ക് കയറി വന്നു.
അച്ഛൻ : എന്റെ മൂത്ത മകനാ
ഞാൻ : ഓ.... എന്ത് ചെയ്യുന്നു. 😏
മകൻ : ഞാനടുത്തുള്ള കവലയിൽ ഓട്ടോ ഓടിക്കുന്നു. 😎 😎
ഞാൻ : അപ്പോ കല്ല്യാണമൊന്നും ഇണ്ടാവില്ല്യ ല്ലേ...??? 😁😁😁
മകൻ : അതെന്താ 😕 🙄
ഞാൻ : ഗവണ്മെന്റ് ഓട്ടോ ഏറ്റെടുത്തില്ലല്ലോ. 😝😝😝

അച്ഛൻ: പ്ലിങ്ങ് 😡 അമ്മ: പ്ലിങ്ങ് 😡 മകൻ:പ്ലിങ്ങ് 😡പെണ്ണ്: പ്ലിങ്ങോട് പ്ലിങ്ങ് 😡😡😡
😂🤣🤣

ബജാജ് പ്ലാറ്റിന കേന്ദ്ര സര്‍ക്കാർ നിരോധിക്കുന്നു
*ബജാജ് പ്ലാറ്റിന കേന്ദ്ര സര്‍ക്കാർ നിരോധിക്കുന്നു*
.
.
.
കൂടുതൽ കക്കൂസുണ്ടാക്കാൻ മൈലേജ് കൂടുതലുള്ള വണ്ടികൾ തടസ്സം നിൽക്കുന്നതായി പഠനങ്ങളിൽ നിന്ന് മനസ്സിലായതിനെ തുടർന്നാണ് നടപടി.

#central #government #toilet #swachbharat #bajap #platina #petrol #price #hike #mileage

മലയാളീസിനു മാത്രമായി ഒരു സംസ്ഥാനം വേണം - ഒരു മഴു എറിഞ്ഞ കഥ
പണ്ട് പണ്ട് ഇൻഡ്യയിൽ കുറെ മലയാളീസുണ്ടായിരുന്നു..
പക്ഷെ അന്ന് കേരളം ഉണ്ടായിരുന്നില്ലല്ലോ..
അതുകൊണ്ട് ഈ  മലയാളികളെല്ലാം തമിഴ്നാട്ടിലായിരുന്നു താമസിച്ചിരുന്നത്..

പക്ഷെ തമിഴന്മാർക്ക് നുമ്മ മലയാളീസിനോട് ഒരു ഓഞ്ഞ പുഛമുണ്ടല്ലോ..
പണ്ട് അത് കുറെക്കൂടി കൂടുതലായിരുന്നു..
പിൽക്കാലത്ത് കേരളമുണ്ടാകുമെന്നോ നമ്മളിവിടെ മുല്ലപ്പെരിയാർ ഡാം പണിയുമെന്നോ തമിഴന്മാർക്ക് അതിൽ നിന്ന് വെള്ളം മോട്ടിച്ച് ജീവിക്കേണ്ടി വരുമെന്നോ അന്ന് അണ്ണന്മാർ കരുതിക്കാണില്ല..

തമിഴന്മാരുടെ പുഛം സഹിക്കവയ്യാതെ മലയാളീസ് ഒരു  തീരുമാനമെടുത്തു..
മലയാളീസിനു മാത്രമായി ഒരു സംസ്ഥാനം വേണം..

പണ്ട് കാലത്തൊക്കെ ഇല്ലാത്ത എന്തെങ്കിലും വേണമെങ്കിൽ എല്ലാവരും ചെയ്യുന്ന പരിപാടി ഉണ്ടല്ലോ..
ഒരു ടാക്സി വിളിച്ച് ഏതെങ്കിലും കാട്ടിൽ പോയി ഇരുന്നോ നിന്നോ ഒറ്റക്കാലിലോ ഒക്കെ അങ്ങ് തപസ് ചെയ്യും..

ഈ മലയാളീസും അത് തന്നെ ചെയ്തു..
നേരെ സത്യമംഗലം കാട്ടിൽ പോയി മഹാവിഷ്ണുവിനെ തപസ് ചെയ്ത് വരുത്താനുള്ള പരിപാടി തുടങ്ങി...
അതിനിടയ്ക്ക് തമിഴ്നാട്ടിൽ നിന്ന് ഓരോ മണ്ടന്മാർ വന്ന് " തപസ് ചെയ്യണ്ടവർ പാക്കിസ്ഥാനിൽ പൊക്കോണം " എന്നൊക്കെ പറഞ്ഞ് തപസ് മുടക്കാൻ ശ്രമിച്ചെങ്കിലും നമ്മുടെ മലയാളീസ് അതൊന്നും മൈൻഡാക്കാതെ ഘോര തപസ് തുടർന്നു..

ഏഴാം ദിവസം മഹാവിഷ്ണു സത്യമംഗലം കാടുകളിലെ CC TV ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് കുറെപേർ തന്റെ പേരൊക്കെ വിളിച്ച് പറഞ്ഞ് ജോളിയടിച്ച് തപസ് ചെയ്യുന്നത് കണ്ടത്..
വരം കൊടുക്കാൻ കൈ തരിച്ച് വായിൽ വിരലിട്ട് രണ്ട് വിസിലുമടിച്ച് മഹാവിഷ്ണു അങ്ങോട്ട് പോകാൻ റെഡിയായി ...
ഹാളിൽ ചെന്നപ്പൊ ദേ വൈഫ് ലക്ഷ്മിദേവി സോഫയിൽ ഇരുന്ന് സീരിയൽ കാണുന്നു..
പുള്ളിക്കാരി ചെറഞ്ഞ് നോക്കി ഒരു ചോദ്യം..

"വിഷ്ണുവേട്ടൻ ഇപ്പൊ എവിടെ പോകുന്നു..? "

" ഞാൻ.. വരം കൊടുക്കാൻ.."

" വിഷ്ണുവേട്ടൻ... വിഷ്ണുവേട്ടനിപ്പൊ പോണ്ട ".

" ങെ.. ഞാൻ പോണ്ടേ..?
ഞാൻ രാവിലേങ്കൂടി പറഞ്ഞതാണല്ലോ ആരെങ്കിലും തപസ് ചെയ്താൽ വരം കൊടുക്കാൻ ഞാമ്പോകൂന്ന്..
ഇപ്പൊ എന്താ ഒരു മനം മാറ്റം ?"

"വേണ്ട.. വിഷ്ണുവേട്ടനിപ്പൊ പോകണ്ട "

" അതെന്താ മലയാളീസിന് വരം കൊടുക്കാൻ ഞാൻ കൂടെ പോയാല്.?
എന്താ..? "

" പോകണ്ടാന്ന് പറഞ്ഞാൽ പോകണ്ട "..

ഇവിടുന്ന് സ്കൂട്ടാകണമെങ്കിൽ നാഗവല്ലൻ ആകുകയെ രക്ഷയുള്ളു എന്ന് മഹാവിഷ്ണുവിനു മനസിലായി..
പുള്ളിക്കാരൻ ടോൺ ഒന്ന് മാറ്റിപ്പിടിച്ചു

" വിടമാട്ടേ..? നീ എന്നെ ഇങ്കെയിരുന്ത് എങ്കെയും വിടമാട്ടേ..?
അയോക്ക്യ നായേ.. മറ്റന്നാള് തിങ്കളായ്ച.. ഉന്നെ ഉന്റെ വീട്ടിൽ കൊണ്ടോയി വിട്ട് അവിടുള്ളതെല്ലാം തിന്ന് മുടിപ്പിച്ച് അമ്മായിഅപ്പനെയും തല്ലി ഓങ്കാര നടനമാടിടുവേൻ "..

" വിഷ്ണുവേട്ടാ...!!! :o "

" അയ്യോ ലക്ഷ്മീ..
ഞാനിപ്പൊ എന്താ പറഞ്ഞെ..?
എനിക്കെന്താ പറ്റ്യെ.?"

" ഇല്ല..‌ വിഷ്ണുവേട്ടനൊന്നൂല്ല..
വേം പോയി വരം കൊടുത്തേച്ചും ബാ.."

പാവം ലക്ഷ്മീദേവി പേടിച്ചുപോയ്..

അങ്ങനെ വൈഫിന്റെ മനസ് മാറുന്നതിനുമുമ്പ് മഹാവിഷ്ണു സത്യമംഗലം കാട്ടിലേക്ക് പുറപ്പെട്ടു..
എന്ത് വരമാണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ സ്വന്തമായിട്ട് സംസ്ഥാനം വേണമെന്ന് മ്മടെ മലയാളീസും പറഞ്ഞു..
ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനം സെറ്റപ്പാക്കാമെന്ന് ഭഗവാൻ വാക്കും കൊടുത്തു...

തിരിച്ച് പോരുന്ന വഴിക്കാണ് മഹാവിഷ്ണു അറബിക്കടലിൽ മുങ്ങിക്കിടക്കുന്ന കേരളം എന്ന സാധനത്തിന്റെ കാര്യം ഓർക്കുന്നത്..
പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ കാൻഡി ക്രഷും കളിച്ചിരിക്കുന്ന തന്റെതന്നെ പരശുരാമൻ എന്ന അവതാരത്തെ വിട്ട് കേരളം പൊക്കിയെടുപ്പിച്ച് മലയാളികൾക്ക് കൊടുത്തേക്കാം എന്ന് മഹാവിഷ്ണു തീരുമാനിച്ചു..
പരശുരാമന് ഒരു പണിയുമാകും..

പിറ്റേന്ന് മഹാവിഷ്ണു പരശുരാമനെ വീട്ടിലേക്ക് വിളിച്ച് വരുത്തി..
പരശുരാമൻ വെറുതെയിരുന്ന് വേരിറങ്ങി ബുദ്ധി ഈയിടെയായി അല്പം പിന്നോട്ടാണ്..

മഹാവിഷ്ണുവും പരശുരാമനും തമ്മിൽ നടന്ന സംഭാഷണം..

വിഷ്ണു : " ഹായ് പരശു ബ്രോ.. എന്തെല്ലാ..? "

പരശു : " നല്ലന്നെപ്പാ.. ങ്ങളെന്തിനാ വരാമ്പറഞ്ഞത്..?
കൊട്ടേഷനുണ്ടാ..? "

വിഷ്ണു :" ആ... ചെറിയൊരു പണിയുണ്ട്..
പുറകിലെ വിറക്പുരയിൽ ഒരു മഴു ഇരുപ്പുണ്ട് ..
നീയതെടുത്തോണ്ട് പോയി.."..

പരശു : " വിറക് മൊത്തം കീറിയിടണം അല്ലേ..?"

വിഷ്ണു : " മൊത്തം കേക്കടാ മണ്ടാ..
നീ ആ മഴു അറബിക്കടലിൽ എറിഞ്ഞ് കേരളം പൊക്കിയെടുക്കണം"

പരശു : " അത് ഞാനേറ്റു "..

വിഷ്ണു : " അത് കഴിഞ്ഞ് ആ മഴു നീ വിറക്പുരയിൽ തന്നെ ഒളിപ്പിക്കണം ..
ഒരാളും അറിയരുത് അത് നിന്റെ കയ്യിലുണ്ടെന്ന് "..

പരശു : " അതിന് മഴു എന്റെ കയ്യിലില്ലല്ലോ "..

വിഷ്ണു : " എടാ നീ വിറക്പെരയീന്ന് മഴു എടുക്കൂല്ലോ..?"

പരശു : " എടുക്കണാ..? "

വിഷ്ണു : " പിന്നെ നിന്നോടിത്ര നേരം പറഞ്ഞതെന്താടാ..?
മഴു വിറക്പെരയീന്ന് എടുത്ത് എറിഞ്ഞ് കഴിഞ്ഞ് ഒളിപ്പിക്കുമ്പൊ നിന്റെ കയ്യിലല്ലേ ഉള്ളത്..?
അതാരും അറിയരുതെന്നാ പറഞ്ഞത്.."

പരശു : " ഞാൻ മഴു ഒളിപ്പിച്ച് കഴിഞ്ഞാൽ എന്റെ കയ്യിൽ കാണൂല്ലല്ലോ ?"..

വിഷ്ണു : " എങ്കിലും മഴു നിന്റെ കയ്യിലാണല്ലോ?"..

പരശു : " എന്റെ കയ്യിലില്ലല്ലോ..
ഞാനതൊളിപ്പിച്ചില്ലേ..? "

വിഷ്ണു : " നിന്റെ കയ്യിൽ വന്നതിനു ശേഷമല്ലേ നീ മഴു ഒളിപ്പിച്ച് വെക്കുന്നത്..?"

പരശു : " ഒളിപ്പിച്ച് കഴിഞ്ഞാൽ മഴു എന്റെ കയ്യിൽ കാണൂല്ലല്ലൊ? " ..

വിഷ്ണു : " എടാ കഴുതേ മഴു എവിടാന്ന് നിനക്കറിയില്ലേ..?"

പരശു : " വെറക് പെരയില്"..

വിഷ്ണു : " ഇപ്പൊ അല്ല..
നീ മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിക്കഴിഞ്ഞ്.."

പരശു : " അപ്പൊ എന്റെ കയ്യില്..
പക്ഷെ അതുകഴിഞ്ഞ് ഞാനത് ഒളിപ്പിച്ച് വെക്കൂല്ലോ..?
അപ്പൊ എന്റെ കയ്യിൽ കാണൂല്ലല്ലോ വിഷ്ണു അച്ചായാ..?"

വിഷ്ണു : " എടാ നിന്റെ കയ്യിൽ ഉള്ളതുകൊണ്ടല്ലേ നീയത് ഒളിപ്പിച്ച് വെക്കുന്നത്..?"

പരശു : " ഒളിപ്പിച്ച് വെക്കുന്നോണ്ടല്ലേ മഴു എന്റെ കയ്യിൽ കാണൂല്ലാന്ന് പറഞ്ഞത്.? "

വിഷ്ണു : " ഒളിപ്പിക്കുമ്പൊ നിനക്കറിയാല്ലോ മഴു നിന്റെ കയ്യിലുണ്ടെന്ന്..?
അതാരും അറിയരുതെന്നാ അച്ചായൻ പറഞ്ഞത്.."

പരശു : " എന്റെ കയ്യിൽ ഉണ്ടെങ്കിലല്ലേ അച്ചായാ എന്റെ കയ്യിലുണ്ടെന്ന് ആൾക്കാരറിയൂ..?
എന്റെ കയ്യിലില്ലല്ലോ..
ഞാനത് ഒളിപ്പിച്ച് വെച്ചില്ലേ..? "

വിഷ്ണു : " ഹോ... മണ്ടൻ...!!
ഇപ്പൊ മഴു എവിടാ ഇരിക്കുന്നെ..? "

പരശു : " വെറക് പെരയില്.."
വിഷ്ണു : " അവിടിരുന്നോട്ട്.. അവിടിരുന്നോട്ട്.. അവിടെ വെച്ചേക്ക്
പോ പോ പോ..."

പരശു : " ശ് ശ്.."

വിഷ്ണു : " എന്താണ്..?"

പരശു : "അപ്പൊ മഴു അവിടുന്ന് എടുക്കണ്ടേ..? "

വിഷ്ണു : " എടുക്കണം...
അതവിടുന്ന് എടുക്കുമ്പൊ നിന്റെ കയ്യിലല്ലേ ഉണ്ടാവുക..? "

പരശു : " അതെ "..

വിഷ്ണു : " അത് നിന്റെ കയ്യിലുണ്ടെന്ന് മറ്റാരും അറിയരുതെന്നാ അച്ചായൻ പറഞ്ഞോണ്ടിരുന്നത്.."

പരശു : " അതിന് ഞാൻ മഴു വെറക് പെരയിൽ ഒളിപ്പിച്ച് വെച്ചാൽ പിന്നെ എന്റെ കയ്യിൽ കാണൂല്ലല്ലോ അച്ചായാ"..

വിഷ്ണു : " പോടാ പൊട്ടക്കണ്ണാ .. തെണ്ടീ..
എന്റെ കണ്മുന്നിൽ കണ്ടേക്കല്ല്..
കൊന്നു കളയൂടാ ഊളപ്പരശൂ.."

പരശു : " ഇതാ പരമശിവൻ അച്ചായൻ എപ്പൊളും പറയുന്നത് വിഷ്ണു അച്ചായന് വിവരമില്ലാന്ന് .."
 
പണ്ടാരക്കലിപ്പടിച്ച് മഹാവിഷ്ണു ഇറങ്ങി എങ്ങോട്ടോ പോയി..

പിറ്റേന്ന് നവംബർ ഒന്നായിരുന്നു..

പരശുരാമൻ വിറക് പുരയിൽ പോയി മഴു എടുത്ത് നേരെ അറബിക്കടലിന്റെ കരയിലേക്ക് പോയി..
ആരുമില്ലാത്ത ഒരു സൈഡിൽ പോയി നിന്ന് മഴു എടുത്ത് ഉന്നം പിടിച്ച് ആഞ്ഞൊരേറ് കൊടുത്തു..

എന്നിട്ട് കേരളം പൊങ്ങി വരുന്നതും കാത്ത് നിന്നു..
കുറച്ച് നേരമായിട്ടും അനക്കമൊന്നുമില്ല..

പെട്ടന്ന് ദാ പൊങ്ങിവരുന്നു..!!
കേരളമല്ല..
മറ്റേ ജലകന്യക..

ഏതാ..?

മറ്റേ കോടാലി വെള്ളത്തിൽ പോകുമ്പോൾ എടുത്ത് കൊടുക്കുന്ന ഒരു ജല കന്യക ഇല്ലേ..?
ആ പുള്ളിക്കാരി..

മഴുവും എടുത്തോണ്ട് വന്ന് കന്യക ഒരു ചോദ്യം..

" എക്സ്ക്യൂസ്മി.. ഈ കോടാലി ചേട്ടന്റെയാണോ..?"

പരശുരാമൻ സൈക്കിളിൽ നിന്ന് വീണ ഒരു ചിരി ചിരിച്ചിട്ട് പറഞ്ഞു..

" സോറി ... എന്റെയാണ്..
ഇങ്ങ് തന്നേക്കൂ"..

കോടാലി കൊടുത്തിട്ട് കന്യക ഒരുപദേശവും കൊടുത്തു..

" ഇതൊക്കെ സൂക്ഷിക്കണ്ടേ ചേട്ടായീ..
ഞാൻ ഈ വഴി വന്നതുകൊണ്ട് ഇപ്പൊ കിട്ടി..
ഇല്ലാരുന്നെങ്കിലോ..? "

പരശു : " വെരി താങ്ക്സ്..
അല്ലാ.. ചേച്ചിക്ക് ഇത് തന്നേ പണി..? "

കന്യക : " എനിക്ക് വേറെന്താ പണി ?
ഇതൊക്കെ തന്നെ പണി "

പരശു : " ബൈ ദ വേ..
വാട്ട്സപ്പിലുണ്ടോ..?"

കന്യക : " ഇല്ല.. ചേട്ടൻ കോടാലിയും കൊണ്ട് ചെന്നാട്ടെ..
ഞാൻ എൻഗേജ്ഡാ.."

ജലകന്യക അപ്രത്യക്ഷയായി..

അഞ്ച് മിനിറ്റ് കഴിഞ്ഞ് പരശു മഴുവെടുത്ത് വീണ്ടും എറിഞ്ഞു..

പണ്ടാരടങ്ങാൻ രണ്ട് മിനിറ്റ് കഴിഞ്ഞ് ദാ വരുന്നു ജലകന്യക കോടാലിയും പൊക്കിപ്പിടിച്ചോണ്ട്..!!

" എന്തോന്നാ ചേട്ടാ ഇത്..?
ഒരുത്തരവാദിത്വവും ഇല്ലല്ലോ.? "

ജലകന്യക നല്ല പീസായതുകൊണ്ട് ദേഷ്യം വന്നെങ്കിലും പരശു പുറമെ കാണിച്ചില്ല..
ഇത്തവണയും താങ്ക്സ് പറഞ്ഞ് മഴു വാങ്ങി കന്യകയെ മടക്കി അയച്ചു..

കുറച്ച് കഴിഞ്ഞ് പരശു വേറൊരു ഏരിയയിൽ പോയി ശക്തി സംഭരിച്ച് മഴു എടുത്ത് ആഞ്ഞൊരേറ്..
 
പണി പിന്നേം പാളി..
ഇത്തവണ കോടാലിയും കൊണ്ട് വന്ന് ജലകന്യക നന്നായിട്ടൊന്ന് ചൂടായി..

" ദേ ഒരുമാതിരി മറ്റേപ്പരിപാടി കാണിക്കല്ല്..
ഇനി കോടാലി വെള്ളത്തിൽ കളഞ്ഞാൽ ഞാൻ എടുത്ത് തരൂല്ല കെട്ടോ.."

പരശുവിന് ശരിക്കും കുരു പൊട്ടി..
മൂപ്പര് രണ്ട് ചാട്ടവും കൂടെ ഒരലർച്ചയും..

" നീയിത് എവിടുന്ന് വരുന്നെടീ മരംഭൂതമേ..?
ഇനി കോടാലി എടുത്തോണ്ട് വന്നാൽ ....... :/ :/
തെറ്റിക്കഴിഞ്ഞാൽ ഈ പരശു വെറും ചെറ്റയാടീ ചെറ്റ .. " 😠

പേടിച്ച് പോയ ജലകന്യക നേരെ ശ്രീലങ്കയിലേക്ക് ഓടിപ്പോയി... 💃

അങ്ങനെ നാലാം വട്ടം പരശുരാമൻ മഴു എറിഞ്ഞിട്ടാണ് കേരളം പൊങ്ങി വന്നത്.. 🌞

ആ കേരളമാണ് ഇപ്പൊൾ നമ്മൾ താമസിക്കുന്ന കേരളം.. 🌴🌴😉

ഏവർക്കും കേരള പിറവി ദിനാശംസകൾ..😄

പെണ്ണു കാണൽ ചടങ്ങു കഴിഞ്ഞു
പെണ്ണു കാണൽ ചടങ്ങു കഴിഞ്ഞു .....
ചെറുക്കന് പെണ്ണിനെ ഇഷ്ടപ്പെട്ടു ..

രണ്ടു പേരും തമ്മിൽ നമ്പരുകൾ കൈമാറി ...

പണ്ടൊക്കെ മനസ്സാരുന്നു പങ്കു വെക്കാറുള്ളത് ...
കാലം പോയ പോക്കേ ...

എന്തേലും ആവട്ടെ ....

..

നിലാവുള്ളൊരു രാത്രിയിൽ രണ്ടു പേരും പതിവു പോലെ ചാറ്റിങ്ങ് ആരംഭിച്ചു...

പുട്ടിനു തേങ്ങായെന്ന പോലേ ചെറുക്കൻ ഇടക്കിടെ ഒരോ കുനുഷ്ടു സ്മൈലികൾ ഇടുന്നതു പെണ്ണിനു ഇഷ്ടപ്പെട്ടില്ലേലും ഭാവിയിൽ കൂടെ പൊറുക്കേണ്ടവനല്ലേ എന്നു കരുതി ക്ഷമിച്ചു...

സ്മൈലികളെല്ലാം വാരിയെടുത്തു ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു ...

ജനാല വാതിലടക്കാൻ നോക്കുമ്പോഴാ നിലാമഴ പെയ്യുന്ന കാഴ്ച കണ്ടതു...
അതവളിൽ ഉറങ്ങിക്കിടന്ന ഭാവനയെ ഉണർത്തി ...
ഉറക്കച്ചടവോടെ  പ്രതിശുത വരന് അവൾ മെസ്സേജ് അയച്ചു ...
"ചേട്ടാ എന്റെയുള്ളിലൊരു കുഞ്ഞുണ്ട് ..."

'നിലാവിനെ, നക്ഷത്രങ്ങളെ കൊതി തീരാതെ നൊക്കി നിൽക്കാൻ കൊതിക്കുന്നൊരു കുഞ്ഞു ബാല്യം ..'

പക്ഷേ  അതു മുഴുവൻ ടൈപ്പ്  ചെയ്ത് സെന്റ് ചെയ്യും മുൻപേ  നെറ്റ് കട്ടായി ...
അതോടെ കാര്യങ്ങൾ കൈവിട്ടു പോയിരുന്നു...
'മറ്റൊരാളുടെ കുഞ്ഞിനെ ചുമക്കേണ്ട ഗതികേടൊന്നും എൻറെ മോനി'ല്ലെന്നും പറഞ്ഞു അവരു ബന്ധമൊഴിഞ്ഞു .
ഐഡിയാ നെറ്റ് നിങ്ങളുടെ ജീവിതം മാറ്റി മറിക്കും

An idea can change your WIFE !

😂😂😜😝🤣🙊🙊🤣🤣🤣

INDICATOR
ബൈക്കില്‍ 🏍 പോകുമ്പോള്‍ INDICATOR 💡 കത്തുന്നുണ്ടോയെന്നു ചോദിച്ചപ്പോള്‍ '' ഉണ്ട്...ഇല്ല...ഉണ്ട്...ഇല്ല '' എന്നുപറഞ്ഞ ഒരു കൂട്ടുക്കാരന്‍ എനിക്കുണ്ടായിരുന്നു.

അവനിപ്പൊ അഡ്മിൻ ഒക്കെ ആയിപ്പോയി

Bloody fool😜😜

ഇന്ന് ഗോപിയുടെ ആദ്യ രാത്രി
ഇന്ന് ഗോപിയുടെ ആദ്യ രാത്രിയാണ്‌..
സമയം പത്തു മണിയോടടുക്കുന്നു.
മഴയ്ക്കുള്ള ലക്ഷണമുണ്ട്.
പുറത്തു തണുത്ത കാറ്റ് വീശുന്നുണ്ട്.
അയാൾ തന്റെ മുറിയിലെ ചെറിയ കസേരയിൽ അക്ഷമനായി ഇരിയ്ക്കുകയാണ്.
താൻ ഏറെ കൊതിച്ച ദിവസമാണ് ഇത്.
ഈ രാത്രി സജീവമാക്കണം. മരണം വരെ മറക്കാൻ കഴിയാത്ത കുറെ ഓർമ്മകൾ വേണം.
പ്രത്യേകം തയ്പ്പിച്ച പുതു മണം മാറാത്ത വസ്ത്രം ധരിച്ച് മൂത്ത അളിയൻ ഗൾഫിൽ നിന്നും കൊണ്ട് വന്ന് കൊടുത്ത പൌഡർ ദേഹമാസകലം വാരിപ്പൂശി നീളം കുറച്ചു വെട്ടിയ മുടി ഭംഗിയായി ചീകി ക്ഷമയുടെ നെല്ലിപ്പലക എണ്ണി, ഇഴഞ്ഞു നീങ്ങുന്ന സമയത്തെ പഴിച്ചു കൊണ്ട് ഗോപി ആ കുടുസു മുറിയിൽ ഞെളി പിരി കൊള്ളുകയാണ്.
പെട്ടെന്ന് പുറത്ത് ഒരു കാൽപ്പെരുമാറ്റം കേട്ടു.
ആരോ നടന്നു വരുന്നു.
ഗോപിയുടെ മനസ്സിൽ വസന്തം വിരിഞ്ഞു.
തന്റെ ലക്‌ഷ്യം സഫലമാകാൻ പോകുന്നു.
അയാള് ഒരു ഗൂഡ മന്ദഹാസത്തോടെ പുറത്തേക്കു നോക്കി. പിന്നെ ദൈവത്തെയും, ഗുരു ഭൂതരെയും മാതാപിതാക്കളെയും മനസിലോർത്തു. ശബ്ദം കേട്ട സ്ഥലം ലക്ഷ്യമാക്കി പതുക്കെ നടന്നു..
അങ്ങനെ സെക്യൂരിറ്റിക്കാരനായി നിയമനം കിട്ടിയ ഗോപിയുടെ ആദ്യ നൈറ്റ്‌ ഡ്യൂട്ടി അവിടെ തുടങ്ങുകയായിരുന്നു.. !!

3 സര്‍ദാര്‍ജിമാര്‍ ഒരു കട്ടിലില്‍ കിടക്കുകയായിരുന്നു.
3 സര്‍ദാര്‍ജിമാര്‍ ഒരു കട്ടിലില്‍ കിടക്കുകയായിരുന്നു.
സ്ഥലം ഇല്ലാത്തതിനാല്‍ ഒരു സര്‍ദാര്‍ താഴെ ഇറങ്ങി കിടന്നു.

അപ്പോള്‍ രണ്ടാമത്തെ സര്‍ദാര്‍ :  കേറി വാടാ , ഇപ്പോള്‍ സ്ഥലമുണ്ട്..


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved