|
|
എന്റെ ഭാര്യ സിം കാർഡ് വിഴുങ്ങി
അജു : ഹലോ കസ്റ്റമർ കെയർ അല്ലേ..??
Idea: അതെ...!! അജു : എന്റെ ഭാര്യ സിം കാർഡ് വിഴുങ്ങി.... Idea: അതിന് ഞങ്ങളെന്തു ചെയ്യാൻ...!? അജു : അവൾ സംസാരിക്കുന്നുണ്ട്... പൈസ പോവോ...!!??
ബാറ് ഗീതങ്ങൾ: ഇനി വരുന്നൊരു തലമുറക്ക്
ബാറ് ഗീതങ്ങൾ
ഇനി വരുന്നൊരു തലമുറയ്ക്ക് ബാറ് കാണാൻ സാധ്യമോ.. ബാറ് കണ്ട് കേറി രണ്ട് പെഗ്ഗടിക്കാൻ സാധ്യമോ.. മലിനമായ ഒരാശയം, അതിമലിനമായ നിയമവും.. മലിനമായ ഒരാശയം, അതിമലിനമായ നിയമവും.. ഇനി വരുന്നൊരു തലമുറയ്ക്ക് ബാറ് കാണാൻ സാധ്യമോ.. ബാറ് കണ്ട് കേറി രണ്ട് പെഗ്ഗടിക്കാൻ സാധ്യമോ.. കിക്ക് കിട്ടാൻ തപസിലാണിന്നിവിടെയെല്ലാ ബ്രോകളും.. ദാഹനീരിന് നാവ് നീട്ടി വലഞ്ഞു ഞങ്ങൾ സർവ്വരും.. ബൈക്ക് പോലും സ്റ്റാന്റിലാക്കി കാത്ത് നിൽക്കും നാളുകൾ.. ബൈക്ക് പോലും സ്റ്റാന്റിലാക്കി കാത്ത് നിൽക്കും നാളുകൾ.. ഇവിടെയിന്നെൻ പിറവിയെന്നായി ബാറുകൾ തൻ മന്ത്രണം.. (ഇവിടെ).. മന്ത്രി മൂളിയ മർമ്മരം, ജഡ്ജി തന്ന വിധികളും.. ഒക്കെയിന്ന് നിലച്ച് കേൾപ്പത് ഔൺസ് ഗ്ലാസിൻ നിലവിളി.. നിറങ്ങൾ മായും ഷെൽഫുകൾ.. സോഡയിംഗ് വരാത്തിടം.. നിറങ്ങൾ മായും ഷെൽഫുകൾ.. സോഡയിംഗ് വരാത്തിടം.. നാളെ നമ്മുടെ ബാറുകൾ.. ഷട്ടറിട്ട പാഴ്നിലം.. ഇനി വരുന്ന (2) സ്വാർത്ഥ ചിന്തകളുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോ.. ബാറ് പൂട്ടി കളഞ്ഞുവോ കള്ള്കുടിയുടെ നന്മകൾ.. നാവ് കിനിയും മനസുണർന്നാൽ വാറ്റ് തന്നെ ജീവിതം.. നാവ് കിനിയും മനസുണർന്നാൽ വാറ്റ് തന്നെ ജീവിതം.. ഒരുമയോടെ നമുക്ക് വാറ്റാം.. ചെമ്പെടുക്കിൻ കൂട്ടരേ.. ഇനി വരുന്നൊരു (2) പെരിയ ബാറുകൾ, രമ്യഹർമ്മ്യം, അണുനിലയം, യുദ്ധവും.. ഇനി നമുക്കീ മണ്ണിൽ വേണ്ടത് ചെറിയ ചെറിയ ബാറുകൾ.. വികസനം അത് മർത്ത്യമനസിൻ അതിരിൽ നിന്ന് തുടങ്ങണം.. ബാറ് പൂട്ടി വരുന്ന വികസനം നമുക്ക് വേണ്ട കൂട്ടരേ.. ബാറ് പൂട്ടി വരുന്ന വികസനം നമുക്ക് വേണ്ട കൂട്ടരെ.. ഇനി വരുന്നൊരു (2)
ലിങ്ക് ചെയ്യാത്ത എല്ലാം ബ്ലോക്ക്
ടിന്റു : എന്തുപറ്റി? ഒരു വിഷമം?
ശശി: കക്കൂസിൽ പോവാൻ പറ്റുന്നില്ലെടാ..ബ്ലോക്കായി. ടിന്റു : കുണ്ടി ആധാറുമായി ലിങ്ക് ചെയ്തോ?? ശശി : ഇല്ല, അതെന്തിനാ? ടിന്റു: വെറുതെയല്ല.. ആധാറുമായി ലിങ്ക് ചെയ്യാത്ത എല്ലാം ഇപ്പോ ബ്ലോക്കാക്കും... 😂😂😂😂😂😂😂😂
ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച അഭിനയം
ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച അഭിനയം ഞാന്‍ പ്രേമിച്ച പെണ്ണിന്റേതാണ്....
കണ്ടത് ഞാന്‍ മാത്രമായതു കൊണ്ട് അവളുടെ അഭിനയത്തിന് അവാർഡ് ഒന്നും കിട്ടിയില്ല...
ശിവനെ മാറ്റി ഗണപതിയെ
ടിന്റുമോന് എന്നും ശിവനെ തൊഴാന്‍ പോകും. ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതിയെ വച്ചു.
ടിന്റു : മോനെ ഡാഡിയോട് പറയണേ , ടിന്റു അങ്കിള്‍ വന്നിരുന്നു എന്ന് , കേട്ടോ.
ഒരുമാതിരി കോണോത്തിലെ ഭാഷ
അങ്ങേര് എന്ന് എഴുതീട്ട് ആംഗർ എന്ന് വായിക്കുന്ന ഒരുമാതിരി കോണോത്തിലെ ഭാഷയാണ് ഇംഗ്ലീഷ്...
. #feeling_anger 😜😝🙊🙊🤣
നിനക്കു വേണ്ടി കാത്തിരിക്കും
Christmas -നെ കുറിച്ച് ഒരു caption ആലോചിച്ചു, ഒരു പേപ്പര്‍ താളില്‍ ഇങ്ങിനെ എഴുതി:-
In this Christmas night.... Im waiting for you, Santa.... പത്താം ക്ളാസ് കഷ്ടിച്ചു ജയിച്ചതിന്റെ അഹങ്കാരവുമായി നടക്കുന്ന ഭാര്യ അതു വായിച്ചു; "ഈ ക്രിസ്മസ് രാത്രിയില്‍ ശാന്തേ, നിനക്കു വേണ്ടി കാത്തിരിക്കും"". ഒരു നക്ഷത്രം പോലെ എന്തോ അടുക്കളയിൽ നിന്ന് പാഞ്ഞു വന്നു... പിന്നെ ഒന്നും ഓർമ്മയില്ല ...🤕🤕🤕🤕🤕
പേഴ്സ് തുറന്നു തുവാല എടുത്താൽ
ബസിൽ കൂടെ യാത്ര
ചെയ്തിരുന്ന സ്ത്രീയെ കരണത്തടിച്ച യുവാവിനെ പോലീസ് കോടതിയിൽ ഹാജരാക്കി ജഡ്ജി: എന്തിനാണ് നിങ്ങൾ ആ സ്ത്രീയെ തല്ലിയത് ? യുവാവ് : "ഞാൻ ബസ് കയറി രണ്ടു സ്റ്റോപ്പ് കഴിഞ്ഞ ശേഷം ആണ് ഇവർ കയറുന്നത്. ബസിൽ കയറിയ ഉടൻ തന്നെ അവർ എന്റെ അടുത്തുള്ള സീറ്റിൽ വന്നിരുന്നു. സീറ്റിൽ ഇരുന്ന ശേഷം അവർ അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. ബസ് അൽപ നേരം ഓടി തുടങ്ങിയപ്പോൾ അവർ വീണ്ടും അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. കുറച്ചു നേരം കഴിഞ്ഞു കണ്ടക്ടർ അവരോടു ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടു അപ്പോഴും അവർ വീണ്ടും അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു, പേഴ്സിൽ നിന്നും പൈസ എടുക്കാൻ ആവും എന്ന് ഞാൻ കരുതിയപ്പോൾ അവർ അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. പിന്നീട് ബസ് കൊല്ലം സ്റ്റാൻഡിൽ കയറി . ചായ കുടിക്കാൻ പത്തു മിനിറ്റ് നിറുത്തി, ഞാൻ ഇറങ്ങിയില്ലാ!!, അതാ അപ്പോൾ അവർ വീണ്ടും അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. വീണ്ടും അഞ്ചു മിനിറ്റ് കഴിഞ്ഞു ബസ് എടുക്കുനതിനു കണ്ടക്ടർ വീണ്ടും ടിക്കറ്റ് നല്കാൻ വന്നു അപ്പോൾ അവർ വീണ്ടും അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. ബസ് നീങ്ങി തുടങ്ങിയപ്പോൾ അവർ അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. അടുത്ത സ്റ്റോപ്പ് ആകാറായപ്പോൾ അവർ വീണ്ടും അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. സ്റ്റോപ്പിൽ വണ്ടി നിറുത്തിയപ്പോൾ ഉടൻ തന്നെ അവർ വീണ്ടും അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു....." ജഡ്ജി " ഇനി നീ പേഴ്സ് തുറന്നു തുവാല എടുത്താൽ നിന്റെ കരണം ഞാൻ അടിച്ചു പുകയ്ക്കും....... " യുവാവ് " അതെ സാർ! ഞാനും അതെ ചെയ്തുള്ളൂ..."
ഭര്‍ത്താവ് വാങ്ങി തരുന്ന സാധനങ്ങള്‍ ഇഷ്ടപ്പട്ടില്ലെങ്ങില്
നിങ്ങളുടെ ഭര്‍ത്താവ് വാങ്ങി തരുന്ന സാധനങ്ങള്‍ ഇഷ്ടപ്പട്ടില്ലെങ്ങില് ഒരിക്കലും കളിയാക്കി ചിരിക്കരുത്,
കാരണം . . . . . . . നിങ്ങളും അയാളുടെ സെലക്ഷനാ....... 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
എന്തുകൊണ്ടാണ് മാർച്ച് എട്ടാം തീയതി വനിതാ ദിനമായി ആചരിക്കുന്നത് ?
ചോദ്യം: എന്തുകൊണ്ടാണ് മാർച്ച് എട്ടാം തീയതി വനിതാ ദിനമായി ആചരിക്കുന്നത് ?
ഉത്തരം: പുരുഷന് ദൈവം കൊടുത്ത എട്ടിന്റെ പണിയാണ് സ്ത്രീ എന്ന് ഓർമ്മിപ്പിക്കാനാണ് മാർച്ച് 8 വനിതാ ദിനമായി ആചരിക്കുന്നത് 😂😂😜😝🤣🙊🙊🤣🤣
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2025 JokesMalayalam.com. All Rights Reserved |