Trending jokes of today:
വിനായകന്‍
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
എയര്‍ ഇന്ത്യ
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



ആടൊരു ഭീകരജീവിയാണ്
രണ്ടാം ക്ലാസിൽ പഠിക്കുന്ന പെങ്ങൾടെ മോൻ്റെ മലയാളം ആൻസർ പേപ്പർ കണ്ടു ഞാൻ ഞെട്ടി

1: ആടിനെപ്പറ്റി രണ്ടു വാക്ക് എഴുതുക?

ആടൊരു ഭീകരജീവിയാണ്
ആടിനെ കൊണ്ടു പോയത് ഷാജി പാപ്പനാണ്
മുത്താണീ പാപ്പൻ സ്വത്താണി പാപ്പൻ
പര പര പാപ്പാ... പരപര പാപ്പാ..
😂😂😂😂😂😂😂😂😂😂😂

ഓൻ്റെ പേപ്പർ നോക്കിയ ടീച്ചർ രണ്ട് പിരീട് കഴിഞ്ഞാ ചിരി നിർത്തിയത്
😝😝😝😝😝😝😝😝😝

കോഴീ... നീയും ഗൾഫിലായിരുന്നോ?
😀😀ഗൾഫീന്ന് മിനിഞ്ഞാന്ന് വന്നതേയുള്ളൂ.

അടുക്കളയിലും, തുണിയലക്കുന്നിടത്തുമൊക്കെ അവളെ തോണ്ടിയും, നുള്ളിയും നടന്നു.
ഇന്നലെ സന്ധ്യക്ക് വീട്ടിലെ പിടക്കോഴിയെ പൂവൻ വീടിനകത്തുടെ ഓടിക്കുമ്പൊ അമ്മ ചോദിക്കുവാ.
" എന്റെ കോഴീ നീയും ഗൾഫിലായിരുന്നോന്ന്. !!
ഞാനങ്ങ് വല്ലാണ്ടായിപ്പോയി...
😛😝😜😄😆😂

ഒരു IT ഫാമിലി
പല്ല് തേക്കാൻ കേറിയ IT ക്ക് പഠിക്കുന്ന മകൻ : അമ്മേ ഇവിടിരുന്ന കണ്ട്രോൾ V എന്തിയേ ??

IT ഉദ്യോഗസ്ഥയായ അമ്മ : നീ കണ്ട്രോൾ A ചെയ്ത് കണ്ട്രോൾ F അടിച്ചേ.. അവിടെ തന്നെ കാണും

മകൻ : ഇവിടെങ്ങുമില്ല.. ജനലിൽ കൂടെ ആരാണ്ടും കണ്ട്രോൾ X അടിച്ചോണ്ട് പോയീന്നാ തോന്നുന്നേ

അമ്മ : എന്നാ പോട്ടെ... പറഞ്ഞിട്ടെന്താ കണ്ട്രോൾ Z ചെയ്യാൻ പറ്റൂലല്ലോ.. നമുക്കതു കണ്ട്രോൾ H ചെയ്യാം...

#എഴുത്തുചളി #അറിയാവുന്നIT

അങ്കിൾ ഓടിയോ...
ഒരു ദിവസം രാവിലെ
കുഞ്ചു :- അങ്കിൾ ഓടിയോ
അങ്കിൾ :- ഈ പ്രായത്തിൽ ഞാൻ എന്തിന് ഓടണം.. മോൻ ഓടിക്കോ
കുഞ്ചു :- അതല്ല അങ്കിൾ. ഇതാണ് ഞാൻ അന്ന് പറഞ്ഞ ഓഡിയോ ക്ലിപ്പ്
ഹഹഹഹ

സ്കൂൾ പൂട്ടണ്ട ടീച്ചറെ
ടീച്ചർ : ഓണം അവധിക്കു സ്കൂൾ 10 ദിവസം പൂട്ടുകയാണിന്ന്‌ . എല്ലാര്ക്കും എന്റെ ഓണാശംസകൾ നേരുന്നു

കുട്ടി : ഇനി എപ്പോള ടീച്ചറെ സ്കൂളുണ്ടാവുക?

ടീച്ചർ : 4,5,7,8,10 ദിവസങ്ങളിൽ നിങ്ങള്ക്ക് സ്പെഷ്യൽ ക്ലാസുണ്ടാകും

കുട്ടി : എന്നാപിന്നെ പൂട്ടണ്ട ടീച്ചറെ,,, ചാരിയാൽ മതി... 😠😠😠
😠😡😡

എനിക്ക് കുട്ടിക്കാലം മുതല്‍ക്കേ ഉള്ള ഒരു സംശയമാണ്.
എനിക്ക് കുട്ടിക്കാലം മുതല്‍ക്കേ ഉള്ള ഒരു സംശയമാണ്.
.
.
.
.
.
.
എന്തു കൊണ്ട് 'W' നെ double 'u' എന്നു പറയുന്നു?
ശരിക്കും double 'v' എന്നല്ലേ പറയേണ്ടത്?
— feeling confused.

BSNL - ബിലാൽ സഞ്ചാർ നിഗം ലിമിറ്റഡ്
BSNL - ബിലാൽ സഞ്ചാർ നിഗം ലിമിറ്റഡ്
.
.
.
.
.
.
ഡൌണ്‍ലോഡ്‌ ഒക്കെ സ്ലോമോഷന്‍ ആണ്

ഒരു ജാപ്പനീസ് ദമ്പതികളുടെ ആദ്യ രാത്രി .....
ഒരു ജാപ്പനീസ് ദമ്പതികളുടെ ആദ്യ രാത്രി .....








അവളും അവനും കൊതിയോടെ കാത്തിരുന്ന ആ ആദ്യരാത്രി ....
വിവാഹ ക്ഷീണം ഒരു ആലസ്യം പോലെ കൂട്ടിന്.......










ഒരു കൈയ്യിൽ വീഞ്ഞുമായി അവൾ മണിയറയിലേക്ക് നീങ്ങി










......ഭർത്താവ് അവളോട് ചോദിച്ചു ...''സുറ്റാക്കി ....?''














അവൾ നാണത്തോടെ മറുപടി പറഞ്ഞു ..കോധ്വാനിനി ?











ഭർത്താവ് കുസൃതിയോടെ ചോദിച്ചു ...."ടോക്കാ അഞ്ചി റോഡി റോമി ഹോവാ യാക്കോ ?"






















അവൾ മെല്ലെ പറഞ്ഞു ..."മിമി യോ നകോടിൻഡ ...."

























അയ്യാൾ ഒന്ന് പുഞ്ചിരിച്ചു ..പിന്നെ പറഞ്ഞു "നാ മിയ്‌വ് കിനാ റ്റിൻ കൗജി ...."































അവൾ കൊഞ്ചലോടെ ചോദിച്ചു ..."സു കി കിനാ മാറ്റൊ ?"























അയ്യാൾ അവളുടെ കാതിൽ മെല്ലെ മൊഴിഞ്ഞു "സാക്കോ റ്റിറ്റി യോമി ഛീ "



















ഭാര്യ ഒന്ന് മൂളി ....ഉം ...
















--------
ഹോ സമ്മതിക്കണം ..ഒരക്ഷരം പോലും മനസ്സിലായില്ലെങ്കിലും ആദ്യരാത്രി എന്ന് കേട്ടാൽ കുത്തിയിരുന്ന് മുഴുവൻ വായിയ്ക്കും



















..........ഇനിയെങ്കിലും നന്നായിക്കൂടെ ................🙄😜😜😜

മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന്  അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!

അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക്  ഒന്ന് കുമ്പസാരിക്കണം.?''

''അച്ചന്മാരോടല്ലേ  കുമ്പസാരിക്കേണ്ടത്...?
ഞാൻ മാലാഖയല്ലേ...?''

''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക്  കുമ്പസാരിക്കണം...!!!''

മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്..

''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..''

മാലാഖ: എവിടന്ന്...?

''എന്റെ ഭാര്യയുടെ  കുടുക്കയിൽ നിന്ന് !

ഇന്നലെ 300 രൂപ എടുത്തു..''

മാലാഖ: ഈ കാശ് എന്ത് ചെയ്തു...?

''ഞാൻ ചീട്ടു കളിക്കാൻ പോയി..''

''പിന്നെ?''

''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി  ചാറ്റ് ചെയ്യും !

മാലാഖ: (ഞെട്ടലോടെ) ങേ....?

''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..!

അവള് കുളിക്കാൻ കേറുമ്പോ!

അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!''

മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.?

''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...''

മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.?

''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.''

മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ.

''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...''

മാലാഖ: എന്താ...?

''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം  കർദിനാൾ മാരുടേം  കൈ മുത്തുക എന്നത്  ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!''

മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്"

അജൂ മാലാഖയുടെ കയ്യിൽ മുത്തി...

അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...?

മാലാഖ: എന്ത് പറ്റീ...?

''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!''

മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല....

അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..?



നിശബ്ദം...


അജൂ കണ്ണ് തുറന്നു നോക്കി..

മാലാഖ പോയിരിക്കുന്നു....



അപ്പോൾ  ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !!


"നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ  ബാക്കി കൂടി  കുമ്പസാരിപ്പിക്കുന്നുണ്ട്".


ഗുണപാഠം:

രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം...

സ്വപ്നം കാണരുത്...

ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......

പൂനയ്ക്ക് പോവാൻ ജയന്തി ജനതയിൽ കയറിയ ഞാൻ
പൂനയ്ക്കു പോവാൻ പാലക്കാട്‌ നിന്നും ജയന്തി ജനത എക്സ്പ്രസ്സിൽ കേറി.. ക്ഷീണം കാരണം കേറിയ ഉടനെ ഉറങ്ങി പോയി..

എതിർ വശത്തിരുന്ന ചെറുക്കന്റെ " അമ്മാ.... പൂന പൂനാ " എന്ന നിലവിളി കേട്ട് ഞെട്ടി എണീച്ചു ബാഗൊക്കെ എടുത്തു ചാടി ഇറങ്ങി.. നോക്കിയപ്പോ കോയമ്പത്തൂർ എത്തിയിട്ടുള്ളു..

തിരിച്ചു കേറി ഞാൻ ചെറുക്കനെ നോക്കി " എവിടെടാ പൂന ?? "

അവൻ : അങ്കെ പാർ അങ്കിൾ.. പൂന 🐈.. മ്യാവൂ മ്യാവൂ ന്ന്‌ അഴുതിട്ടെ ഇരുക്ക്.. 😓😓😓

😂😂😜😝🤣🙊🙊🤣🤣🤣


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2025 JokesMalayalam.com. All Rights Reserved