Trending jokes of today:
വിനായകന്‍
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
എയര്‍ ഇന്ത്യ
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



പാലായ്ക്ക് പോകുന്ന ബസ്
ഒരിക്കൽ പാലായ്ക്ക് പോവാൻ ബസ്‌ സ്റ്റാൻഡിൽ എത്തി ബസ്‌ ഏതെന്നറിയാതെ നിന്ന സമയത്തു കിളി വിളിച്ചു പറയുന്നത് കേട്ട് ബസ്സിൽ കേറി ഇരുന്നു... ബസ് വിട്ടപ്പോഴാ അറിഞ്ഞത് ബസ് പാലയ്ക്ക് അല്ലെന്ന്...

അപ്പൊ താനെന്തിനാ പാലയ്ക്ക് പോവാന്ന് വിളിച്ചു പറഞ്ഞത് എന്ന് കിളിയോട് ചോദിച്ചപ്പോ അവൻ പറയുവാ അവൻ പാട്ടു പാടിയതാണെന്ന്..

" പാലപ്പൂവെയ്..പൂവെയ്‌..പോവേ.. "

😂😂😜😝🤣🙊🙊🤣🤣🤣

അതെന്താ എനിക്ക് മോളെ കെട്ടിച്ചു തന്നാല്‍?‍
അതെന്താ എനിക്ക് മോളെ കെട്ടിച്ചു തന്നാല്‍?‍




ഒരിക്കല്‍ ഒരു വൃദ്ധന്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തു നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഒരു പയ്യന്‍ അയാളുടെ അടുത്ത് വന്നിരുന്നു.

പയ്യന്‍: "സമയം എത്രയായി?"

വൃദ്ധന്‍: "സോറി...!"

പയ്യന്‍: "സമയമാണ് ചോദിച്ചത്..."

വൃദ്ധന്‍: "ഇല്ല. പറയില്ല..."

പയ്യന്‍: "അതെന്താ...?? !!"

വൃദ്ധന്‍: "ഇപ്പൊ ഞാന്‍ സമയം പറഞ്ഞാല്‍ അടുത്തത് താന്‍ എന്റെ പേര് ചോദിക്കും, ജോലി ചോദിക്കും, നമ്മള്‍ രണ്ടു പേരും നല്ലപോലെ സംസാരിക്കും. ട്രെയിനില്‍ താന്‍ എന്റെ അടുത്തുള്ള സീറ്റില്‍ ഇരിക്കുമായിരിക്കും. ചിലപ്പോള്‍ നമ്മള്‍ രണ്ടു പേരും ഒരേ സ്ഥലത്തേക്കായിരിക്കും പോവുക. എന്നെ കൊണ്ടുപോകാന്‍ എന്റെ മകള്‍ സ്റ്റേഷനില്‍ വരും. അവള്‍ കാണാന്‍ സുന്ദരിയാണ്. താനും മോശമല്ല. നിങ്ങള്‍ രണ്ടു പേരും ചിലപ്പോള്‍ പ്രേമിച്ചേക്കും. പിന്നെ അവള്‍ നിങ്ങളെ കല്യാണം കഴിക്കണം എന്ന് പറഞ്ഞു എന്നെ നിര്‍ബന്ധിക്കുമായിരിക്കും. അതാ പറഞ്ഞത് സോറി...

പയ്യന്‍: "അതെന്താ എന്നെ കല്യാണം കഴിച്ചാല്‍??"

വൃദ്ധന്‍: "സ്വന്തമായി ഒരു വാച്ച് പോലുമില്ലാത്ത ഒരാള്‍ക്ക് എന്റെ മകളെ കല്യാണം കഴിച്ചു കൊടുക്കാന്‍ എനിക്ക് താല്‍പ്പര്യം ഇല്ല. അതുതന്നെ..."


😝😝😝😝😝😜

ഫേസ് ബുക്ക്‌ മൂലം സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ ..!
ഫേസ് ബുക്ക്‌ മൂലം സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ ..!
* ****** ********* ***** *********
01. വഴിയിലും കവലകളിലും അടിപിടിയും വഴക്കുകളും കുറയുന്നു.പേജിലേക്കും ഗ്രൂപ്പുകളിലെക്കും അത് മാറി.

02. പ്രണയജോടികള്‍ ബീച്ചിലും,പാര്‍ക്കുകളിലും പോകാതെ ഫേസ് ബുക്ക്‌ ഇന്‍ബോക്സില്‍ പരസ്പരം കണ്ടുമുട്ടുന്നു.

03. ഗേള്‍ ഫ്രണ്ട്സ് ,ബോയ്‌ ഫ്രണ്ട്സ് ഒക്കെ ഫേസ് ബുക്കില്‍ തന്നെ പരസ്പരം കണ്ടുപിടിക്കപ്പെടുന്നു.

04. പുതിയ സൌഹൃദങ്ങള്‍ fb യില്‍ ഉടലെടുക്കുന്നു.

05. സാമൂഹ്യവും,രാഷ്ട്രീയവുമായ ചര്‍ച്ചകള്‍ ഇന്ന് കവലകള്‍, ചായക്കടകള്‍,ബാര്‍ബര്‍ ഷോപ്പ് ഒക്കെ വിട്ട് ഫേസ് ബുക്ക്‌ പേജില്‍ നടക്കുന്നു.

06. യുവാക്കള്‍ റോഡ്‌ വിട്ട് fb യില്‍ പെണ്‍കുട്ടികളെ കമന്റടിക്കുന്നു.

07. ഉറക്കെ പൊട്ടിച്ചിരിക്കുന്ന സ്ഥാനത്ത് LOL / hahaha / hehehe തുടങ്ങിയവയില്‍ അക്കാര്യം നടക്കുന്നു.

08. ബര്‍ത്ത് ഡേ ആഘോഷങ്ങള്‍ ഫേസ് ബുക്കില്‍ നടക്കുന്നു. അജ്ഞാത സുഹൃത്തുക്കള്‍ വരെ ആശംസകള്‍ അര്‍പ്പിക്കുന്നു.

ജനിച്ചത് പെണ്കുട്ടി ആണെന്ന് തെറ്റിദ്ധരിച്ചു
ജനിച്ചത് പെണ്കുട്ടി ആണെന്ന് തെറ്റിദ്ധരിച്ചു കുറച്ചു മിഡി അച്ഛൻ വാങ്ങി വന്നു. ഇത് കണ്ട അമ്മ ചോദിച്ചു ആർക്കാണ് ഈ മിഡി എന്ന്. അതിന്റെ സ്മരണയിൽ അവർ മകന് പേരിട്ടു...

ആർക്കീ മിഡീസ്

😂😂😜😝🤣🙊🙊🤣🤣🤣

നമ്മുക്ക്‌ ബാങ്കിനടുത്ത് ചെന്നു രാപ്പാർക്കാം.
നമ്മുക്ക്‌ ബാങ്കിനടുത്ത് ചെന്നു രാപ്പാർക്കാം....
അതികാലത്തെഴുന്നേറ്റ് എടിഎമ്മിൽ പോയി പണം ഉണ്ടോ എന്നും അഞ്ഞൂറിന്റെ നോട്ടുകള്‍ നിറക്കുകയും ചെയ്തോയെന്നും നോക്കാം....

അവിടെ വച്ച് ഞാന്‍ നിനക്കെന്റെ ആറായിരത്തിന്റെ ചെക്ക് തരും...

😀😁😂
😂😂😜😝🤣🙊🙊🤣🤣🤣

ദന്താശുപത്രിക്ക് മുന്നിൽ വയ്ക്കാവുന്ന ബൈബിളിലെ വാചകം
​ബിഡിഎസ്സ്
പാസ്സായ ഒരു യുവാവിന് ഒരു ദന്താശുപത്രി തുടങ്ങണം. ശുദ്ധഗതിക്കാരനായ
ക്രിസ്ത്യാനിയായതിനാൽ തന്റെ ആശുപത്രിയുടെ മുമ്പിൽ വേദപുസ്തകത്തിലെ ഒരു
വാക്യം എഴുതി വയ്ക്കുവാൻ തീരുമാനിച്ചു. വേദപുസ്തകം മുഴുവൻ നോക്കിയിട്ട്
യുക്തമായ യാതൊരു വാക്യവും കിട്ടുന്നില്ല. മർത്തോമ്മാ സഭയിലെ ഒരു ബിഷപ്പിനെ
കണ്ട് തന്റെ പ്രശ്നം അവതരിപ്പിച്ചു. തിരക്കിനിടയിൽ ഇക്കാര്യം ആലോചിക്കുവാൻ
സമയമില്ലാത്തതിനാലും ഒഴിവാക്കുവാനായി തിരുമേനി ഒരുപായം പ്രയോഗിച്ചു: ‘മോനേ,
നീ ചെന്ന് ക്രിസോസ്റ്റം തിരുമേനിയെ കാണണം. അദ്ദേഹം ഈ കാര്യത്തിൽ
മിടുക്കനാ.’


ദന്തഡോക്ടർ ഉടനെ ക്രിസോസ്റ്റം തിരുമേനിയുടെ അടുക്കൽ ചെന്നു.

ക്രിസോസ്റ്റം
തിരുമേനി പറഞ്ഞു: ‘എനിക്ക് വേദപുസ്തകത്തിലെ വളരെ കുറച്ചു കാര്യങ്ങള‌േ
അറിയൂ. എങ്കിലും വന്ന സ്ഥിതിക്ക് സങ്കീർത്തനം 81 ന്റെ പത്താം വാക്യം
വായിച്ചു നോക്കുക.’

ദന്തഡോക്ടർ ഉടനെ വേദപുസ്തകം തുറന്നു വായിച്ചു – നിന്റെ വായ് വിസ്താരത്തിൽ തുറക്കുക.

😂😂😜😝🤣🙊🙊🤣🤣🤣

അമേരിക്കയിൽ വരുന്ന കൊടുങ്കാറ്റിന് ഗുമ്മുള്ള പേരുകൾ
അമേരിക്കയിൽ വരുന്ന ചുഴലികൊടുങ്കാറ്റിന് *കത്രീന*, *സൂസൻ*, *മോണിക്കാ* അങ്ങനെ ഗുമ്മുള്ള പേരുകൾ.

നമുക്ക് ഇരുന്നിരുന്നു ഒന്നു കിട്ടിയ കാറ്റിന് ഒരു ഓഞ്ഞ പേരും *ഓഖി* 😢😢😢 പിന്നെ ആർക്ക് വേണമിത് 🙂🙂

വീട്ടിലെ കോളിംഗ് ബെൽ കംപ്ലൈന്റ്
സോണി : നിന്നോട് വീട്ടിലെ കോളിംഗ് ബെൽ നന്നാക്കാൻ വരാൻ പറഞ്ഞിട്ട് വന്നില്ലെല്ലോ

മനു : ഞാൻ അവിടെ വന്നിട്ട് 10 തവണ ബെൽ അടിച്ചു ആരെയും കണ്ടില്ല തിരിച്ചു ഇങ്ങ് പോന്നു

😂😂😜😝🤣🙊🙊🤣🤣🤣

ചതിച്ചതാ എന്നെ
LKG മാത്രം പഠിച്ചാ മതി എന്ന് പറഞ്ഞിട്ടാ എന്നെ സ്കൂളില്‍ വിട്ടത്

ചതിച്ചതാ എന്നെ... ☹

3 സര്‍ദാര്‍ജിമാര്‍ ഒരു കട്ടിലില്‍ കിടക്കുകയായിരുന്നു.
3 സര്‍ദാര്‍ജിമാര്‍ ഒരു കട്ടിലില്‍ കിടക്കുകയായിരുന്നു.
സ്ഥലം ഇല്ലാത്തതിനാല്‍ ഒരു സര്‍ദാര്‍ താഴെ ഇറങ്ങി കിടന്നു.

അപ്പോള്‍ രണ്ടാമത്തെ സര്‍ദാര്‍ :  കേറി വാടാ , ഇപ്പോള്‍ സ്ഥലമുണ്ട്..


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved