|
|
ലാലേട്ടന് അഭിനയിക്കാൻ അറിയില്ല: പൃഥ്വിരാജ്
ലാലേട്ടന് അഭിനയിക്കാൻ അറിയില്ല: പൃഥ്വിരാജ്. ലിങ്കിൽ കേറി നോക്കിയപ്പോൾ ലാലേട്ടൻ അഭിനയിക്കുക അല്ല, ജീവിക്കുക ആണെന്ന് പൃഥ്വിരാജ്.
സെല്ല് എന്നാൽ ?
ബയോളജി ടീച്ചർ പറഞ്ഞു , സെല്ലെന്നാൽ കോശമാണെന്ന്.
തൊട്ടെടുത്തെ പിരിയഡിൽ physics സാറു പറഞ്ഞു സെല്ലെന്നാൽ, ബാറ്ററിയാണെന്ന്. അടുത്ത ദിവസം എക്കണോമിക്സ് സാറു പറയുവാ സെല്ലെന്നാൽ വിൽക്കലാണെന്ന് .ദേ അടുത്ത പീരിയഡിൽ History ടീച്ചർ പറഞ്ഞു ജയിലാണെന്ന്. നിർത്തി അതോടെ നിർത്തി പഠിത്തം.
സ്പെല്ലിംഗ്
ശശി മരിച്ചു.....
അതെ നാമെല്ലാം ശശിയാക്കിയ ആ ശശി..... മരണശേഷം സ്വർഗ്ഗ വാതിൽക്കലെത്തിയ ശശി സ്വർഗ്ഗത്തിന്റെ ഗേറ്റിൽ ചിത്രഗുപ്തനെ കണ്ടു മുട്ടി. ചിത്രഗുപ്തൻ : "സ്വർഗ്ഗത്തിൽ പ്രവേശിക്കണമെങ്കിൽ നിങ്ങൾ ഒരു വാക്കിന്റെ സ്പെല്ലിങ്ങ് പറയേണ്ടതുണ്ട്." ശശി : പ്രഭോ... ഏതാണാ വാക്ക് ? ചിത്രഗുപ്തൻ : ലവ് ശശി : L O V E ചിത്രഗുപ്തൻ : വളരെ ശരിയാണ് അകത്തേക്ക് വരൂ. ശശിയെയും കൂട്ടി അകത്തേക്ക് പ്രവേശിക്കുന്നതിനിടെ ചിത്രഗുപ്തൻറെ മൊബൈൽ ബെല്ലടിച്ചു.. ചിത്രഗുപ്തൻ : എന്നെ ദൈവം എന്തോ വളരെ അത്യാവശ്യ കാര്യത്തിനായി വിളിക്കുന്നു.... ഞാൻ തിരിച്ചു വരുന്നതുവരെ നീ ഈ ഗെയിറ്റിനു കാവൽ നിൽക്കണം. ശശി : ഉത്തരവ് പ്രഭോ !! ചിത്രഗുപ്തൻ : ഞാൻ തിരിച്ചു വരുന്നതിനിടയിൽ ആരെങ്കിലും വരികയാണെങ്കിൽ നീ ഇതേ ചോദ്യം അവരോട് ചോദിക്കുക. കൃത്യമായി സ്പെല്ലിങ്ങ് പറയുകയാണെങ്കിൽ അവരെ നീ സ്വർഗത്തിലേക്ക് കടത്തി വിടുക. അല്ലാത്ത പക്ഷം നീ അവർക്ക് അടുത്ത ഗെയിറ്റ് കാണിച്ചു കൊടുക്കുക. അത് നരകത്തിലേക്കുള്ള ഗെയിറ്റ് ആണ്. ഭയപ്പെടെണ്ട അങ്ങോട്ട് പോയവർക്ക് വീണ്ടും തിരിച്ചു വരാൻ കഴിയില്ല, അവിടെ എത്തുമ്പോഴേക്കും അവർ നരകത്തിൽ വീണിരിക്കും ... അറിയാതെയാണെങ്കിലും ശശി ഒന്ന് ഞെട്ടിപ്പോയി. ശശി : ഉത്തരവ് പ്രഭോ !! ചിത്രഗുപ്തൻ പോയി കുറച്ചു കഴിയുമ്പോഴേക്കും ഒരു സ്ത്രീ അങ്ങോട്ട് വരുന്നതായി ശശി കണ്ടു ! ശശി പകച്ചു പോയി..... അത് ശശിയുടെ ഭാര്യയായിരുന്നു. ശശി : ഹായ് ലീലേ..... നീയെങ്ങിനെ ഇവിടെ എത്തി ? ! ലീല : അതോ ചേട്ടാ... നിങ്ങളുടെ ശവമടക്ക് കഴിഞ്ഞു വീട്ടിലേക്കു പോകുന്ന വഴി എന്നെ ഒരു ബസ് ഇടിച്ചു. പിന്നെ ഞാൻ കാണുന്നത് ഈ സ്ഥലമാണ്. സ്വർഗ്ഗത്തിലേക്ക് ഓടിക്കയറാൻ തിരക്ക് കൂട്ടുന്ന ഭാര്യയെ തടഞ്ഞു കൊണ്ട് ശശി പറഞ്ഞു. നിൽക്ക് നിൽക്ക് ഇവിടുത്തെ നിയമമനുസരിച്ച് സ്വർഗത്തിൽ കടക്കണമെങ്കിൽ ഒരു വാക്കിന്റെ SPELLING പറയണം. കൃത്യമായി spelling പറഞ്ഞാൽ മാത്രമേ സ്വർഗത്തിൽ കടക്കാൻ പറ്റൂ. അല്ലാത്ത പക്ഷം അടുത്ത ഗെയിറ്റിലൂടെ നീ നരകത്തിലേക്ക് ആനയിക്കപ്പെടും. ലീല : ഏതാണാ വാക്ക് ? ശശി : ചെക്കോസ്ലോവാക്യ 😂😂😜😝🤣🙊🙊🤣🤣🤣
ആദ്യമായി കേരളത്തിൽ i-Phone യൂസ് ചെയ്തത് ആര് ?
ആദ്യമായി കേരളത്തിൽ i-Phone യൂസ് ചെയ്തത് ആര് ?
. . . . . . . . . . . . . . . . . . ഉത്തരം: പ്രേം നസീർ.. ഐ-ഫോൺ 😁😂😜😝
കുക്കിങ്ങ് പഠിക്കാന് യുട്യൂബില് കയറിയ ഞാന്
കുക്കിങ്ങ് പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് യൂടൂബിൽ....
സെർച്ച് ചെയ്യാൻ പറഞ്ഞു.... അറിയാവുന്ന ഇംഗ്ലീഷിൽ "മലയാളം ഹോട്ട് മസാല" എന്ന് അടിച്ച് കൊടുത്തു...... പിന്നെ സംഭവിച്ചതെല്ലാം യാദൃശ്ചികമായിരുന്നു ഇന്നും അലഞ്ഞ് കൊണ്ടിരിക്കുന്ന തീരാത്ത യാത്രയുടെ തുടക്കം "സിന്ദഗി നാ മിലേഗ ദുബാര"
ചന്ദ്രന് ഓറഞ്ച് നിറം സംഭവിക്കുന്നതിന്റെ
ചന്ദ്രന് ഓറഞ്ച് നിറം സംഭവിക്കുന്നതിന്റെ
പ്രധാന കാരണം നാസ കണ്ടെത്തി.. 😂😂 😂😂😂😂😂😂😂 . . . . . . . . ചന്ദ്രൻ SSLC പാസായിട്ടില്ല😂😂😂😂😂😂😂
ജയിലിൽ കിടക്കുന്ന മകന് കർഷകനായ അച്ഛന്റെ കത്ത്
ഒരിക്കൽ ജയിലിൽ
കിടക്കുന്ന മകനു കർഷകനായ അച്ഛനൊരു കത്ത് എഴുതി... "മൊനേ, നീ പുതുതായി വാങ്ങിയ 10 ഏക്കർ സ്ഥലത്ത് നല്ല ഉറപ്പുള്ള മണ്ണാ....അച്ഛനു കിളക്കാനും കുഴിക്കാനും മേലാത്തതുകൊണ്ട് ഇൗ വർഷം നമ്മുടെ പറമ്പിൽ അച്ഛൻ കൃഷിചെയ്യുന്നില്ല..... എനിക്കറിയാം നീ ഇവിടെ ഉണ്ടായിരുനെങ്കിൽ എന്നെ കൃഷിക്കുവേണ്ടി കിളക്കാനും കുഴിക്കാനും സഹായിച്ചേനെയെന്ന് " അടുത്ത ദിവസം അച്ഛനു മകൻ മറുപടി അയച്ചു "അച്ഛാ അവിടെ കിളക്കുകയും കുഴിക്കുകയും ചെയ്യല്ലേ... അവിടെ ഞാൻ കൊന്ന ഒരാളുടെ ശവം കുഴിചിട്ടിടുണ്ട്.. അതും കേസായാൽ എനിക്ക് വധശിക്ഷകിട്ടും" പക്ഷേ ഈ കത്തുകൾ പോലീസുകാർ വായികുന്നുണ്ടാരുന്നു. അവർ ആ കത്തു അച്ഛന് അയച്ചില്ല ... അങ്ങനെ പോലീസ് ആ സ്ഥലം മുഴുവൻ ശവത്തിനായി കിളച്ചും കുഴിച്ചും നോക്കി പക്ഷേ ഒന്നും കിട്ടിയില്ല... കുറച്ചു ദിവസം കഴിഞ്ഞു മകൻ അച്ഛനു മറ്റൊരു കത്തയിച്ചു "അച്ഛാ നമ്മുടെ പറമ്പുമുഴുവൻ കിളക്കാനും കുഴിക്കാനും ഞാൻ കുറച്ചു പോലീസുകാരെ വിട്ടിരുന്നു....അവർ 10 ഏക്കർ മുഴുവൻ കിളചില്ലേ???? ഇല്ലെങ്കിൽ പറയണം വീണ്ടും അവന്മാരെ വിടാം" ഈ കത്തു വായിച്ച പോലീസുകാർ പ്ലിംഗ് .... 😂😂😜😝🤣🙊🙊🤣🤣🤣
കട കാലിയാക്കൽ വിൽപ്പന
ആകെയുള്ള തുണിക്കടയിൽ ഒരാളുപോലും കേറാതായപ്പൊ എല്ലാം അവസാനിപ്പിക്കാൻ ആണു കുട്ടപ്പേട്ടൻ "കട കാലിയാക്കൽ വിൽപ്പന" എന്ന ബോർഡ് വെച്ചത്..
ഇപ്പൊ ടൗണിൽ "കട കാലിയാക്കൽ വിൽപ്പന" നടത്തുന്ന 6 കടകൾ കുട്ടപ്പേട്ടനു സ്വന്തമായുണ്ട്..!! ഏഴാമത്തെ കടയുടെ പണി നടന്നുകൊണ്ടിരിക്കുന്നു.. 😝😝😝😝😂😂😂
നോക്കിയ മതിയോ കുട്ടാ
ഗള്ഫില് നിന്നു മാമന് : നിനക്ക് എന്താ വേണ്ടത് ?
പെങ്ങടെ മോന്: മൊബൈല് മതി മാമാ... മാമന് : നോക്കിയ മതിയോ കുട്ടാ.... ? പെങ്ങടെ മോന്: നോക്കിയാ പോരടാ തെണ്ടി മാമാ വാങ്ങണം... !
വീട്ടിലെ കോളിംഗ് ബെൽ കംപ്ലൈന്റ്
സോണി : നിന്നോട് വീട്ടിലെ കോളിംഗ് ബെൽ നന്നാക്കാൻ വരാൻ പറഞ്ഞിട്ട് വന്നില്ലെല്ലോ
മനു : ഞാൻ അവിടെ വന്നിട്ട് 10 തവണ ബെൽ അടിച്ചു ആരെയും കണ്ടില്ല തിരിച്ചു ഇങ്ങ് പോന്നു 😂😂😜😝🤣🙊🙊🤣🤣🤣
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2025 JokesMalayalam.com. All Rights Reserved |