Trending jokes of today:
വിനായകന്‍
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
എയര്‍ ഇന്ത്യ
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



ബംഗാളി...
ബംഗാളി..

കഴിഞ്ഞ ദിവസം എറണാകുളത്ത്‌ സ്കൈലൈൻ അപ്പാർട്ട്മെന്റിൽ സുഹൃത്തിന്റെ ഫ്ലാറ്റിലേക്ക്‌ പോയിരുന്നു. ഇടയ്ക്ക്‌ ഒരു ചെറിയ ഷോപ്പിംഗിനു വേണ്ടി ഇറങ്ങിയപ്പോഴാണ്‌ ഒരു ബംഗാളി സുഹൃത്തിന്റെ കാർ കഴുകുന്നത്‌ കണ്ടത്‌. കാർ കഴുകലിൽ ആളൊരു കലാകാരൻ തന്നെയാണെന്ന് മനസ്സിലായി. ഒരൊറ്റ തുള്ളി വെള്ളം പോലും താഴെ പോവാതെ, വെള്ളം കാറിൽ സ്പ്രേ ചെയ്ത്‌ കൊണ്ട്‌ ഒരു പ്രത്യേകഭംഗിയിൽ ക്ലീൻ ചെയ്യുന്നു.

ഞങ്ങൾ കാറിൽ കയറിയപ്പോൾ സുഹൃത്ത്‌ ആ ബംഗാളിയെ നോക്കി ഞെട്ടിക്കുന്ന ഒരു സത്യം പറഞ്ഞു തന്നു. ആ അപ്പാർട്ട്മെന്റിൽ ഏകദേശം മുന്നോറോളം കാറുണ്ട്‌. അത്രയും കാർ കഴുകുന്ന പണിയാണ്‌ അവന്‌ ( എന്ന് വച്ചാൽ എല്ലാ കാറും എല്ലാ ദിവസവും കഴുകുമെന്നല്ല്ല) ഓരൊ കാറുകാരനും അവനു ഒരുമാസം നൽകുന്ന സാലറി മുന്നൂറു രൂപ. അപ്പൊ എത്രയായി എന്നൊന്ന് കണക്ക്‌ കൂട്ടി നോക്കിക്കെ

ഞാൻ കൂട്ടിനോക്കി. തൊണ്ണൂറായിരം രൂപ..!! ഒരു മാസത്തെ അവന്റെ വരുമാനം. ! അൽഭുതത്തോടെ വാ പൊളിച്ച്‌ നിൽക്കുന്ന എന്നോടായി സുഹൃത്ത്‌ വീണ്ടും പറഞ്ഞു. തീർന്നില്ല, ഇതവൻ ഈ ജോലിയിൽ നിന്ന് മാത്രമായി ഉണ്ടാക്കുന്ന പണമാണ്‌. അവൻ ഇവിടെ വേറെയും അല്ലറചില്ലറ ജോലികൾ ചെയ്യുന്നുണ്ട്‌. അങ്ങനെ എല്ലാം കൂടി ഏതാണ്ട്‌ ഒരു മാസം ഒന്നരലക്ഷം രൂപയെങ്കിലും അവൻ ഉണ്ടാക്കുന്നുണ്ട്‌. അവൻ കഴുകുന്ന കാറിന്റെ മുതലാളിമാരിൽ ചിലരെങ്കിലും അവന്റെയത്ര വരുമാനം ഇല്ലാത്തവരുണ്ട്‌. 😂

അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. എന്റെ മനസ്സിലേക്ക്‌ അന്യനാട്ടിൽ പോയി രാപ്പകലില്ലാതെ പണിയെടുത്തിട്ടും നാൽപ്പതിനായിരമോ മുപ്പതിനായിരമോ പോലും മാസവരുമാനം ഉണ്ടാക്കാൻ കഴിയാത്ത ഗൾഫുകാരുടെ ദയനീയചിത്രം തെളിഞ്ഞു വന്നു.

ആ ബംഗാളിയെ നോക്കി ഞാൻ അറിയാതെ വിളിച്ചു പോയി..

മൊതലാളീ....😨

ഡോക്ടർ : എന്താ അസുഖം..??
ഡോക്ടർ : എന്താ അസുഖം..??

രോഗി : പനിക്കുന്നു..

ഡോക്ടർ : പാ നിക്കുന്നതിന് തനിക്കെന്താടോ..??
വിരിച്ച് കിടന്നുറങ്ങാൻ നോക്ക്..

😂😂😜😝🤣🙊🙊🤣🤣🤣

SBI സേവനങ്ങൾക്ക് പുതിയ നിരക്ക് പ്രഖ്യാപിച്ചു
SBI സേവനങ്ങൾക്ക് പുതിയ നിരക്ക് പ്രഖ്യാപിച്ചു

1. ബാങ്കിന്റെ അകത്ത് കയറുമ്പോൾ ചെരിപ്പ് അഴിച്ച് പുറത്ത് വച്ചാൽ : മണിക്കൂറിന് 10 രൂപ

2. ചെരിപ്പ് ധരിച്ച് കൊണ്ട് അകത്ത് കയറിയാൽ : പിഴ 50 രൂപ

3 Pay in Slip ഫോം : 25 രൂപ

4 . ഫോം പുരിപ്പിക്കാൻ നൂലിൽ കെട്ടിയിട്ടിരിക്കുന്ന പേന ഉപയോഗിക്കാൻ : (ക്യാപില്ലാത്ത പേന ) 20 രൂപ
(ക്യാപ് ഉള്ള പേന ) 30 രൂപ

5. Pay in Slip ൽ ചെക്ക് ചേർത്ത് വയ്ക്കാൻ
മൊട്ടുസൂചി : 10 രൂപ
പേപ്പർ ക്ലിപ്പ് : 15 രൂപ
സ്റ്റേപ്ലർ പിൻ : 10 രൂപ

6. സന്ദർശകർക്ക് ഇരിക്കാൻ
കസേര : 20 രൂപ
ബഞ്ച് : 10 രൂപ
ചുമരിൽ ചാരി നിൽക്കാൻ : 5 രൂപ

7. ടോയ് ലറ്റ് ഉപയോഗിക്കാൻ
മൂത്രം ഒഴിക്കാൻ : 30 രൂപ
കക്കൂസിൽ പോകാൻ : 50 രൂപ
രണ്ടും ചേർത്ത് : 75 രൂപ
(ഏതാണ് ചെയ്തതെന്ന് മാനേജർ നോക്കി ഉറപ്പാക്കിയതിനു ശേഷം തുക നിശ്ചയിക്കും )

8. കുടിവെള്ളം
ഗ്ലാസ്സ് ഉപയോഗിച്ചാൽ : 20 രൂപ
ടാപ്പിൽ നിന്ന് നേരിട്ട് കടിച്ചാൽ : 15 രൂപ

9. പൈസ എടുക്കുമ്പോൾ അതിൽ ഇടാനുള്ള റബ്ബർ ബാന്റ്
ചെറുത് : 10 രൂപ
വലുത് : 15 രൂപ

10. ബാങ്കിൽ ചെല്ലുമ്പോൾ ഫാൻ ഓൺ ആണെങ്കിൽ
മണിക്കൂറിന് 20 രൂപ
Alc മണിക്കൂറിന് 100 രൂപ
ലൈറ്റ് മണിക്കൂറിന് 25 രൂപ

ബാക്കി ചാർജ്ജുകൾ പുറകേ ................

അമേരിക്കയിൽ വരുന്ന കൊടുങ്കാറ്റിന് ഗുമ്മുള്ള പേരുകൾ
അമേരിക്കയിൽ വരുന്ന ചുഴലികൊടുങ്കാറ്റിന് *കത്രീന*, *സൂസൻ*, *മോണിക്കാ* അങ്ങനെ ഗുമ്മുള്ള പേരുകൾ.

നമുക്ക് ഇരുന്നിരുന്നു ഒന്നു കിട്ടിയ കാറ്റിന് ഒരു ഓഞ്ഞ പേരും *ഓഖി* 😢😢😢 പിന്നെ ആർക്ക് വേണമിത് 🙂🙂

എടോ പുഷ്‌ക്കരോ...
അജു : നമ്മുടെ എഞ്ചിനീയര്‍ എങ്ങനെ ആണ് മരിച്ചത്

മനു : കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന്‍ പുഷ്ക്കരന്‍ മേസ്ത്രിയെ
          " പുഷ്-കരോ "   " പുഷ്-കരോ " എന്നു വിളിച്ചതാണ്‌.

            മൈക്കാടിനു വന്ന ബംഗാളി തള്ളി താഴെയിട്ടു

INDICATOR
ബൈക്കില്‍ 🏍 പോകുമ്പോള്‍ INDICATOR 💡 കത്തുന്നുണ്ടോയെന്നു ചോദിച്ചപ്പോള്‍ '' ഉണ്ട്...ഇല്ല...ഉണ്ട്...ഇല്ല '' എന്നുപറഞ്ഞ ഒരു കൂട്ടുക്കാരന്‍ എനിക്കുണ്ടായിരുന്നു.

അവനിപ്പൊ അഡ്മിൻ ഒക്കെ ആയിപ്പോയി

Bloody fool😜😜

എന്തുകൊണ്ടാണ് മാർച്ച് എട്ടാം തീയതി വനിതാ ദിനമായി ആചരിക്കുന്നത് ?
ചോദ്യം: എന്തുകൊണ്ടാണ് മാർച്ച് എട്ടാം തീയതി വനിതാ ദിനമായി ആചരിക്കുന്നത് ?

ഉത്തരം: പുരുഷന് ദൈവം കൊടുത്ത എട്ടിന്റെ പണിയാണ് സ്ത്രീ എന്ന് ഓർമ്മിപ്പിക്കാനാണ് മാർച്ച് 8 വനിതാ ദിനമായി ആചരിക്കുന്നത്

😂😂😜😝🤣🙊🙊🤣🤣

പ്രായത്തില്‍ ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകുമോ
ടിന്റുമോന്‍ ടീച്ചറോട് : ടീച്ചര്‍ ഈ പ്രായത്തില്‍ ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകുമോ ?

ടീച്ചര്‍ : ഒരിക്കലും സംഭവിക്കില്ല

ടിന്റു അടുത്തുള്ള പെണ്‍കുട്ടിയോടു : ഞാന്‍ പറഞ്ഞില്ലേ പേടിക്കേണ്ടെന്നു

50 രൂപ കൂടുതല്‍ ഉണ്ട്
3 തെങ്ങു കയറിയ ശശിക്ക് വീട്ടമ്മ
200 രൂപ കൊടുത്തപ്പോൾ !!?

ശശി : അയ്യോ..... കൊച്ചമ്മേ
150 രൂപ മതിയായിരുന്നു

കൊച്ചമ്മ : അറിയാം ശശി...
ബാക്കി 50 രൂപക്ക് നീ ഒരു ജെട്ടി വാങ്ങി ഇട്.
😂😬😀😄😁

ആദിവാസി ബാലന്‍ കരിമ്പ്‌ കഴിക്കുന്ന ചിത്രം... .
Kondotty മൂർക്കനാട് യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു ചിത്രകലാ മത്സരം നടത്തുകയുണ്ടായി.

നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കുരുന്നുപ്രായത്തിന്റെ കഴിവ് തെളിയിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ പിറവിയെടുത്തു. പക്ഷെ വിധികര്‍ത്താക്കളുടെ കണ്ണില്‍ പതിഞ്ഞത് ആ ഒരു പ്രത്യേക ചിത്രമായിരുന്നു:

ഒരു അദിവാസി ബാലന്‍ കരിമ്പ്‌ കഴിക്കുന്ന ചിത്രം...
.
.
.
ഒട്ടേറെ ചര്‍ച്ചകള്‍ ഉണ്ടായി. പട്ടിണിമൂലം വേറൊന്നും കഴിക്കാന്‍ ഇല്ലാത്ത ആ നഷ്ട ബാല്യത്തെ ചിത്രീകരിച്ച വിദ്യാര്‍ഥിക്ക് പ്രശംസകള്‍ ഏറെ ആയിരുന്നു. കുറെ നല്ല ചിത്രങ്ങളെ പിന്നിലാക്കി ആ ചിത്രം തന്നെ ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടി.
.
.
.
.
.
.
സമ്മാനദാന ചടങ്ങില്‍ പ്രസംഗിച്ചവരും കുട്ടിയുടെ വീക്ഷണത്തെ ആവോളം പ്രശംസിച്ചു. അവസാനം ആ ചിത്രം വരയ്ക്കാനുള്ള സാഹചര്യം വ്യകതമാക്കാന്‍ പറഞ്ഞപ്പോള്‍, നിഷ്കളങ്കനായ ആ വിദ്യാര്‍ഥി ഇതാണ് പറഞ്ഞത്....
.
.
.
.
.
.
.
.
.
.
.
.
"പൊന്ന് സാറന്‍മാരെ, എന്നെ ഇങ്ങനെ പുകഴ്ത്തരുത്‌. ഞാന്‍ വരച്ചത് ശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ വായിക്കുന്ന ചിത്രമാണ്"
😜


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2025 JokesMalayalam.com. All Rights Reserved