|
|
ഓരോ പ്രാവശ്യം ശ്വസിക്കുമ്പോഴും ഒരാള് മരിച്ചു വീഴുന്നു
പിങ്കി മോള് : (ഒരു പുസ്തകം വായിച്ചിട്ട് ) എടാ നിഅക്കരിയാമോ , ഞാന് ഓരോ പ്രാവശ്യം ശ്വസിക്കുമ്പോഴും ഒരാള് മരിച്ചു വീഴുന്നു. തെളിയിക്കപ്പെട്ടതാണ്
ടിന്റു : നിനക്ക് ഒരു മൌത്ത് വാഷ് ഉപയോഗിച്ച് കൂടെ ?
ആടൊരു ഭീകരജീവിയാണ്
രണ്ടാം ക്ലാസിൽ പഠിക്കുന്ന പെങ്ങൾടെ മോൻ്റെ മലയാളം ആൻസർ പേപ്പർ കണ്ടു ഞാൻ ഞെട്ടി
1: ആടിനെപ്പറ്റി രണ്ടു വാക്ക് എഴുതുക? ആടൊരു ഭീകരജീവിയാണ് ആടിനെ കൊണ്ടു പോയത് ഷാജി പാപ്പനാണ് മുത്താണീ പാപ്പൻ സ്വത്താണി പാപ്പൻ പര പര പാപ്പാ... പരപര പാപ്പാ.. 😂😂😂😂😂😂😂😂😂😂😂 ഓൻ്റെ പേപ്പർ നോക്കിയ ടീച്ചർ രണ്ട് പിരീട് കഴിഞ്ഞാ ചിരി നിർത്തിയത് 😝😝😝😝😝😝😝😝😝
ചൂടാകുമ്പോള് ഖരരൂപത്തിലാകുന്ന ദ്രാവകം ഏതാണ് ?
ടീച്ചര്- ചൂടാകുമ്പോള് ഖരരൂപത്തിലാകുന്ന ദ്രാവകം ഏതാണ് ?
ടിന്റുമോന്- ദോശ !!
വാഴ വച്ചാൽ മതിയായിരുന്നു
ടിന്റു: അച്ഛാ എനിക്ക്
ഉറക്കം വരുന്നില്ല. നമുക്ക് വർത്താനം പറഞ്ഞിരിക്കാ..... അച്ഛൻ: ശരി നീ പറ. ടിന്റു: അച്ഛാ നമ്മുടെ വീട്ടിൽ എപ്പോഴും നാല് പേരേ ഉണ്ടാകൂ..അല്ലേ.. അച്ഛൻ: അല്ലടാ.. നമ്മൾ നിന്റെ അനിയത്തിയെ വിവാഹം കഴിച്ച് അയച്ചാൽ പിന്നെ മൂന്ന് പേരല്ലേ ഉള്ളൂ.. ടിന്റു: അപ്പോൾ എന്റെ കല്യാണം കഴിയൂലോ. അപ്പൊ നമ്മ പിന്നേം 4 ആയില്ലേ ? അച്ഛൻ:അപ്പൊ നിനക്ക് കുട്ടി ഉണ്ടാവൂലോ.. അപ്പോ നമ്മൾ 5 ആവൂല്ലേ.. ടിൻു്: അപ്പൊഴേക്കും അച്ഛൻ മരിക്കില്ലേ. അപ്പൊ നമ്മൾ പിന്നേം നാല് പേരായില്ലേ..😜😜 അച്ഛൻ: കെടന്ന് ഉറങ്ങ് നായീന്റെ മോനെ...😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
ഞാൻ പ്രേമിച്ച ചെക്കൻ
ഞാൻ പ്രേമിച്ച ചെക്കൻ എന്നെ കെട്ടുന്നതിനെ വീട്ടുക്കാർക് പ്രശ്നം ഉള്ളു,... കണ്ട പെൺപിള്ളേരുടെ പുറകെ വായിനോക്കി നടന്നവൻ എന്നെ കെട്ടുന്നതിന് അവർക്ക് കുഴപ്പമില്ല
എല്ലാ അണ്ടനും അടകോടനും വാങ്ങിയ പാടം?
എല്ലാ അണ്ടനും അടകോടനും വാങ്ങിയ പാടം?
. . . . . . . . . . . . . . . . . . . . . En'field' 😂😂🤣😆😀🤣
ഡോക്ടർ : എന്താ അസുഖം..??
ഡോക്ടർ : എന്താ അസുഖം..??
രോഗി : പനിക്കുന്നു.. ഡോക്ടർ : പാ നിക്കുന്നതിന് തനിക്കെന്താടോ..?? വിരിച്ച് കിടന്നുറങ്ങാൻ നോക്ക്.. 😂😂😜😝🤣🙊🙊🤣🤣🤣
ഞെട്ടിക്കുന്ന സത്യം - ആമയും മുയലും
💥💥💥💥ഞെട്ടിക്കുന്ന സത്യം 💥💥💥💥
പണ്ട് മുയലും ആമയും തമ്മിൽ ഓട്ട മത്സരം നടത്തിയപ്പോൾ ജയിച്ചത് മുയൽ തന്നെയാണ് എന്ന സത്യം ഇപ്പോൾ പുറത്ത് വന്നു. അന്നത്തെ റഫറി ഒരു തമിഴൻ ആയിരുന്നത്രേ. മുയൽ ആണോ ജയിച്ചത് എന്ന് ചോദിച്ചപ്പോൾ 'ആമ'എന്ന് പറഞ്ഞത് എല്ലാവരും തെറ്റിദ്ധരിച്ചതാണ്. 😜😜😜😜
സായ്പ്പ് കേരളത്തില് മലയാളം പഠിക്കാന് വന്നു.
സായ്പ്പ് കേരളത്തില് മലയാളം പഠിക്കാന് വന്നു.
15 ദിവസം കൊണ്ട് രണ്ടു വാചകങ്ങള് പഠിച്ചു.. " ഹാവൂ കറന്റ് വന്നു.. കോപ്പ് .. പിന്നേം പോയി.... " 😂😂😜😝🤣🙊🙊🤣🤣🤣
കുർബാനക്കിടയിൽ ബൈബിൾ വായന കഴിഞ്ഞ പുരോഹിതൻ കുട്ടികളോട് ചോദിച്ചു:-
കുർബാനക്കിടയിൽ ബൈബിൾ വായന കഴിഞ്ഞ പുരോഹിതൻ കുട്ടികളോട് ചോദിച്ചു:-
കഴിഞ്ഞ മാസം റിലീസായ ഒരു സിനിമയുടെ പേരു പറയുന്നവർക്ക് 500 രൂപ സമ്മാനം... ഒന്നാം ക്ലാസുകാരൻ ചാടി എണീറ്റ് പറഞ്ഞു, "മുന്തിരിവള്ളികൾ തളിർക്കുമ്പോൾ." അച്ചൻ പറഞ്ഞു, Good... ഇതാ 500 രൂപാ.. അച്ചൻ വീണ്ടും ചോദിച്ചു, അടുത്ത മാസം റിലീസ് ചെയ്യുന്ന ഒരു സിനിമയുടെ പേര് പറയാമോ? 1000 രൂപ സമ്മാനം... അപ്പോൾ ഒരു അഞ്ചാം ക്ലാസുകാരൻ ചാടി എണീറ്റു പറഞ്ഞു, "ഫുക്രി." അവനു കിട്ടി 1000... അച്ചൻ വീണ്ടുംചോദിച്ചു... ഇന്നു വായിച്ച സുവിശേഷം ഏതാണെന്ന് പറയുന്നവർക്ക് 10000 രൂപ സമ്മാനം... പക്ഷേ ഒറ്റ കുട്ടി പോലും ഉത്തരം പറഞ്ഞില്ല. ചോദ്യം മാതാ പിതാക്കൾക്കും കൊടുത്തു... എന്നാൽ അവരും പറഞ്ഞില്ല. അങ്ങനെ ഇരിക്കുമ്പോൾ ഒരു 80 വയസ്സായ അമ്മാമ്മ ഉത്തരം പറയാനായി എണീറ്റു. അച്ചൻ പറഞ്ഞു, കണ്ടോ ഈ അമ്മാമ്മ മാത്രമേ സുവിശേഷം ശ്രദ്ധിച്ചുള്ളൂ. അമ്മാമ്മക്ക് മൈക്ക് കൊടുത്ത് കൊണ്ട് ഉത്തരം ഉറക്കെ പറയാൻ അച്ചൻ നിർദ്ദേശിച്ചു. അമ്മാമ്മ പറഞ്ഞു: . . . . . . *''ജോമോൻ്റെ സുവിശേഷങ്ങൾ...!!*" 😂😂😂😆😆😝😝😝
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2025 JokesMalayalam.com. All Rights Reserved |