Trending jokes of today:
വിനായകന്‍
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
എയര്‍ ഇന്ത്യ
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



ഭാര്യയുടെ ഓര്‍മയ്‍ക്കായി ഷാജഹാന്‍ താജ്മഹല്‍ പണിതു.
ടീച്ചര്‍- ഭാര്യയുടെ ഓര്‍മയ്‍ക്കായി ഷാജഹാന്‍ താജ്മഹല്‍ പണിതു.

ടിന്‍റുമോന്‍- അയാള്‍ അത്ര വലിയ മറവിക്കാരനായിരുന്നോ ??

വണ്ടി ഇടിച്ചു കാലൊടിഞ്ഞു ഹോസ്പിറ്റലിൽ കിടന്നപ്പോൾ
വണ്ടി ഇടിച്ചു കാലൊടിഞ്ഞു ഹോസ്പിറ്റലിൽ കിടന്നപ്പോൾ
നാട്ടുകാര് പറഞ്ഞു അവന്റെ അഹങ്കാരം കൊണ്ടാണെന്നു...

അച്ഛൻ പറഞ്ഞു ശ്രദ്ധയില്ലാത്തതു കൊണ്ടാണെന്നു......

അമ്മ പറഞ്ഞു എന്റെ മോന്റെ വിധിയാണെന്നു....

പക്ഷേ കൂട്ടുകാരന്റെ വാക്കുകൾ അതാണ് എന്റെ കണ്ണ് നനയിച്ചത്....

.

.

.

.

.

'
.

നിനക്ക് ഇനി തത്കാലം 'ഷൂ..' അവശ്യം ഇല്ലല്ലോ ഞാൻ എടുത്തോട്ടെ എന്ന്.."

 

പകച്ചുപോയി


😂😂😜😝🤣🙊🙊🤣🤣🤣

ഫേസ് ബുക്ക്‌ ചാറ്റിങ്ങിലൂടെ പ്രണയത്തിലായി
ഫേസ് ബുക്ക്‌ ചാറ്റിങ്ങിലൂടെ ഞാനൊരു അമേരിക്കകാരിയുമായി പ്രണയത്തിലായി ,

ഞാനത് വീട്ടിൽ അവതരിപ്പിക്കുകയും ചെയ്തു . വീട്ടിൽ എല്ലാവർക്കും സമ്മതം !

പിന്നീടാണ് എനിക്കൊരു സംശയം ഇവൾ അമേരിക്കക്കാരി തന്നെയാണോ ? സംശയം വച്ച് പൊറുപ്പിക്കാൻ ഞാൻ നിന്നില്ല, അന്ന് ചാറ്റിൽ വന്നപ്പോൾ അവളോട്‌ ഇംഗ്ലീഷിൽ തന്നെ ചോദിച്ചു "How many kilometers from Washington D.C. to Miami Beach? "

അവൾ നാണിച്ചു പോയിട്ടുണ്ടാകും ..!

തെല്ലു നാണത്തോടെ തന്നെയാണ് അവൾ ഉത്തരം പറഞ്ഞതും
" I am the answer...Kilometres and kilometres.. in these days of
degenerating decency of Miami beach to Washington DC when diplomacy and duplicity become interchangeable from complicated America to America!! "

എന്റെ കണ്ണ് നിറഞ്ഞുപോയി . ഓ മൈ ഗോഡ് !! ഈ പെങ്കൊച്ചിനെയാണല്ലോ ഞാൻ വെറുതെ സംശയിച്ചത്.

😂😂😜😝🤣🙊🙊🤣🤣🤣

ഒടുക്കത്തെ ബുദ്ധി ആണല്ലോ അമ്മൂമ്മ
കൊച്ചുമകന്‍ : വണ്ടിയുടെ പുക പരിശോധികണം

അമ്മുമ്മ : അതിന്‌ എന്തിനു ആണ് വണ്ടി കൊണ്ട് പോകുന്നത് ,         കുറച്ച് പുക കുപ്പിയില്‍ ആക്കി കൊണ്ടുപോയീ പരിശോധിച്ചാല്‍ മതിയെല്ലോ

ഈ ഇഡലിക്ക് ആ പേര് വന്നതെങ്ങനെയെന്നറിയാമോ....???
ഈ ഇഡലിക്ക് ആ പേര് വന്നതെങ്ങനെയെന്നറിയാമോ....???

പണ്ട് ഒരു വല്യമ്മ ഒരപ്പം ഉണ്ടാക്കി വച്ചിട്ട് എന്ത് പേരിടണമെന്നറിയാതെ ഇരിയ്ക്കുമ്പോൾ ഒരു എലി 🐀 അപ്പവും എടുത്തു കൊണ്ടോടി.....🐀🐀🐀🐀🐀🐀🐀🐀
അപ്പോൾ വല്യമ്മ ഇടെലി ഇടെലി എന്ന് പറഞ്ഞു....
അങ്ങനെയാണ് ഈ പേര് കിട്ടിയത്.....
എന്താലേ......???!
..
വേറെ സംശയം വല്ലതുമുണ്ടെങ്കിൽ ചോദിച്ചോളൂ......
.......
ഞാൻ Free യാണ്...

കുക്കിങ്ങ് പഠിക്കാന്‍ യുട്യൂബില്‍ കയറിയ ഞാന്‍
കുക്കിങ്ങ് പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത്‌ യൂടൂബിൽ....

സെർച്ച്‌ ചെയ്യാൻ പറഞ്ഞു....

അറിയാവുന്ന ഇംഗ്ലീഷിൽ
"മലയാളം ഹോട്ട്‌ മസാല"

എന്ന് അടിച്ച്‌ കൊടുത്തു......

പിന്നെ സംഭവിച്ചതെല്ലാം യാദൃശ്ചികമായിരുന്നു

ഇന്നും അലഞ്ഞ്‌ കൊണ്ടിരിക്കുന്ന തീരാത്ത യാത്രയുടെ തുടക്കം

"സിന്ദഗി നാ മിലേഗ ദുബാര"

നമ്മുക്ക്‌ ബാങ്കിനടുത്ത് ചെന്നു രാപ്പാർക്കാം.
നമ്മുക്ക്‌ ബാങ്കിനടുത്ത് ചെന്നു രാപ്പാർക്കാം....
അതികാലത്തെഴുന്നേറ്റ് എടിഎമ്മിൽ പോയി പണം ഉണ്ടോ എന്നും അഞ്ഞൂറിന്റെ നോട്ടുകള്‍ നിറക്കുകയും ചെയ്തോയെന്നും നോക്കാം....

അവിടെ വച്ച് ഞാന്‍ നിനക്കെന്റെ ആറായിരത്തിന്റെ ചെക്ക് തരും...

😀😁😂
😂😂😜😝🤣🙊🙊🤣🤣🤣

ഒന്ന് തള്ളി സഹായിക്കണം
പാതിരാത്രി 3 മണി.. മഴയും പെയ്യുന്നു.
ഒരു വീട്ടിൽ ഭാര്യയും ഭർത്താവും ഉറങ്ങുകയായിരുന്നു . അപ്പോൾ ആ വീട്ടിലെ കതക്
ആരോ തട്ടുന്നു.. ശബ്ദം കേട്ടു ഭർത്താവ് എഴുന്നേറ്റു പോയി കതകുതുറന്നു നോക്കിയപ്പോൾ അവിടെ കണ്ടത് കുടിച്ച് ലെക്കില്ലാതെ നിൽക്കുന്ന ഒരാളെയാണ്.

"സാർ എന്നെ ഒന്ന് സഹായിക്കണം ....ഒന്ന് തള്ളിത്തരണം"

ആ കുടിയൻ പറഞ്ഞു.

"എന്നെക്കൊണ്ട് പറ്റൂല ... പാതിരാത്രി 3 മണിക്ക് വന്നിരിക്കുന്നു, കുടിച്ച് ലെക്കില്ലാതെ ഈ മഴയത്ത് പൊയ്ക്കോ ഇവിടെനിന്ന് ..." ഇത്രയും പറഞ്ഞുകൊണ്ട് ഭർത്താവ് കതക് ശക്തിയായി വലിച്ചടച്ചിട്ട് കട്ടിലിൽ പോയി കിടന്നു .

ഭാര്യ ചോദിച്ചു "ആരായിരുന്നു അവിടെ? " ഏതോ ഒരു കുടിയൻ. ..കാറോ എന്തോ തള്ളി കൊടുക്കാൻ പറഞ്ഞു"

"എന്നിട്ട് നിങ്ങൾ സഹായിച്ചോ. .?" പിന്നേ ഈ പാതിരാത്രിയിലാണ് സഹായം ... മഴയും പെയ്യുന്നു ...ആരെങ്കിലും പോകുമോ..."

"മുന്നുമാസം മുൻപ് നമ്മുടെ കാർ കേടായി നടുറോട്ടിൽ കിടന്നപ്പോൾ ആരോ രണ്ടുപേർ നമ്മളെ സഹായിച്ചില്ലേ... ദൈവം കുടിയന്മാരേയും സ്നേഹിക്കുന്നു. "

എന്നുപറഞ്ഞ് ഭാര്യ കുടിയനെ സഹായിക്കാൻ ഭർത്താവിനെ നിർബന്ധിച്ചു പുറത്തേക്കയച്ചു .

മനസ്സില്ലാമനസ്സോടെ ഭർത്താവ് ഉടുപ്പെടുത്തിട്ട് വെളിയിലെ ഇരുട്ടിലേക്ക് പോയി. മഴയും ഇരുട്ടുമായതിനാൽ ഒന്നും കാണാൻ പറ്റുന്നില്ല. ഇരുട്ടിലേക്കു നോക്കി ഭർത്താവ് ഉറക്കെ വിളിച്ചുചോദിച്ചു ...

"നിങ്ങൾ ഇപ്പോഴും അവിടെയുണ്ടോ....?"

ഇരുട്ടിൽ നിന്നും ഉടനെ വന്നു മറുപടി..." ഞാനിവിടുണ്ട് സാർ" കുടിയൻ

"അതേ എന്തോ ഒന്ന് തള്ളിത്തരാമോ എന്ന് ചോദിച്ചില്ലേ... സഹായിക്കാം..."

"അതേ സാർ ഒന്ന് തള്ളിവിട്ടുതന്നാൽ വളരെ ഉപകാരമായിരിക്കും"

"ശരി നിങ്ങളെവിടെയാണ് എനിക്ക് കാണാൻ പറ്റുന്നില്ല"

"ഞാനിവിടെത്തന്നെയാണ്. മുറ്റത്തെ ഈ ഊഞ്ഞാലിൽ ഇരിക്കുകയാണ്.

ഒന്ന് തള്ളിവിട്.... ആടെട്ടേ......"

😅😄😄😅

2500 രൂപ കൊടുത്ത് വാങ്ങിയ പുസ്തകം
ഒരു മഴയുള്ള രാത്രി വഴിയരികിൽ ഒരു
വൃദ്ധൻ പുസ്തകം
വിൽകുകയായിരുന്നു.. സമയം ഏകദേശം
12 മണി ആയിക്കാണും. ഇത്കണ്ട ഒരാൾ
ആ വൃദ്ധന്റെ അടുത്ത് വന്ന് ചോദിച്ചു
പുസ്തകത്തിനെത്രയാ വില...... ?
വൃദ്ധൻ പറഞ്ഞു :2500 രൂപ
അയാൾ 2500 രൂപ കൊടുത്ത് ആ
പുസ്തകം വാങ്ങി
പുസ്തകം കൊടുക്കുമ്പോൾ വൃദ്ധൻ ഇങ്ങനെ പറഞ്ഞു:
നിങ്ങൾക്ക് എന്തെങ്കിലും ആപത്ത്
വരുമ്പൊഴല്ലാതെ ഈ
പുതകത്തിന്റെ അവസാന പേജ്
വായിക്കരുത്
അയാൾ അത്
സമ്മതിച്ചു അയാൾ വീട്ടിലെത്തി
പുസ്തകം മുഴുവൻ
അന്നുതന്നെ വായിച്ചു
പക്ഷെ അവസാന
പേജ് വായിക്കാൻ
അയാൾക്ക് ധൈര്യമുണ്ടായിരുന്നില്ല
അങ്ങനെ നാളുകൾ
കഴിഞ്ഞു അയാൾക്ക് അവസാന പേജിനെ
കുറിച്ചോർത്ത്
ഉറക്കം നഷ്ടമായി
അവസാനം അയാൾ
അത് വായിക്കാൻ
തീരുമാനിച്ചു . , . . .
അവസാന പേജ് കണ്ട്
അയാൾ ഞെട്ടി
അയാൾഹൃദയം പൊട്ടിമരിച്ചു .......!!
അവസാന പേജിൽ ഇങ്ങനെ
എഴുതിയിരുന്നു
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
. . . . . . . . . . . . . . . . . . . . . . . . . . . . . .
.MRP.Rs.15O/- only
എന്നെ തല്ലണ്ടാ
ഞാന്‍ നന്നാവൂല്ല

തെറി വിളിക്കുമ്പോൾ കേൾക്കുന്ന അതേ ബീപ്പ് ശബ്ദം
സിനിമയിൽ തെറി വിളിക്കുമ്പോൾ കേൾക്കുന്ന അതേ ബിപ്പ് ശബ്ദം ആണ് വോട്ട് ചെയ്യുമ്പോളും കേൾക്കുന്നത്....



അതെന്താണാവോ ???😳😳


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved