|
|
അമ്മയുടെ വരയ്ക്കൽ...
അമ്മ: ടാ അനങ്ങാതിരിക്കാമെങ്കിൽ ഞാൻ നിന്നെ വരച്ചു കാണിക്കാം...
ഞാൻ: ഓക്കേ... ഞാൻ റെഡി... "മൂന്നാല് വര വരച്ചു അമ്മ എന്നെ കാണിച്ചു" ഞാൻ: ഇതെന്തുവാ ?? അമ്മ: ഞാൻ നിന്നെ വരച്ചു കാണിച്ചതാ... നീ കണ്ടില്ലേ ഞാൻ വരക്കുന്നത്...? ഞാൻ: ങാ...
SBI സേവനങ്ങൾക്ക് പുതിയ നിരക്ക് പ്രഖ്യാപിച്ചു
SBI സേവനങ്ങൾക്ക് പുതിയ നിരക്ക് പ്രഖ്യാപിച്ചു
1. ബാങ്കിന്റെ അകത്ത് കയറുമ്പോൾ ചെരിപ്പ് അഴിച്ച് പുറത്ത് വച്ചാൽ : മണിക്കൂറിന് 10 രൂപ 2. ചെരിപ്പ് ധരിച്ച് കൊണ്ട് അകത്ത് കയറിയാൽ : പിഴ 50 രൂപ 3 Pay in Slip ഫോം : 25 രൂപ 4 . ഫോം പുരിപ്പിക്കാൻ നൂലിൽ കെട്ടിയിട്ടിരിക്കുന്ന പേന ഉപയോഗിക്കാൻ : (ക്യാപില്ലാത്ത പേന ) 20 രൂപ (ക്യാപ് ഉള്ള പേന ) 30 രൂപ 5. Pay in Slip ൽ ചെക്ക് ചേർത്ത് വയ്ക്കാൻ മൊട്ടുസൂചി : 10 രൂപ പേപ്പർ ക്ലിപ്പ് : 15 രൂപ സ്റ്റേപ്ലർ പിൻ : 10 രൂപ 6. സന്ദർശകർക്ക് ഇരിക്കാൻ കസേര : 20 രൂപ ബഞ്ച് : 10 രൂപ ചുമരിൽ ചാരി നിൽക്കാൻ : 5 രൂപ 7. ടോയ് ലറ്റ് ഉപയോഗിക്കാൻ മൂത്രം ഒഴിക്കാൻ : 30 രൂപ കക്കൂസിൽ പോകാൻ : 50 രൂപ രണ്ടും ചേർത്ത് : 75 രൂപ (ഏതാണ് ചെയ്തതെന്ന് മാനേജർ നോക്കി ഉറപ്പാക്കിയതിനു ശേഷം തുക നിശ്ചയിക്കും ) 8. കുടിവെള്ളം ഗ്ലാസ്സ് ഉപയോഗിച്ചാൽ : 20 രൂപ ടാപ്പിൽ നിന്ന് നേരിട്ട് കടിച്ചാൽ : 15 രൂപ 9. പൈസ എടുക്കുമ്പോൾ അതിൽ ഇടാനുള്ള റബ്ബർ ബാന്റ് ചെറുത് : 10 രൂപ വലുത് : 15 രൂപ 10. ബാങ്കിൽ ചെല്ലുമ്പോൾ ഫാൻ ഓൺ ആണെങ്കിൽ മണിക്കൂറിന് 20 രൂപ Alc മണിക്കൂറിന് 100 രൂപ ലൈറ്റ് മണിക്കൂറിന് 25 രൂപ ബാക്കി ചാർജ്ജുകൾ പുറകേ ................
വീണ്ടും നഴ്സറി മുതൽ
പപ്പുവും ശശിയും എട്ടാം ക്ലാസ്സിൽ എട്ടാം തവണയും തോറ്റുപോയി..
പപ്പു: നമുക്ക് ആത്മഹത്യ ചെയ്യാം😒 ശശി:മണ്ടാാ നിനക്ക് വട്ടാാണോോ...😬... അടുത്ത ജന്മത്തിൽ വീണ്ടും നഴ്സറി മുതൽ വീണ്ടും പഠിക്കേണ്ടി വരും😬😬😡😡
കമ്മ്യൂണിസം, സോഷ്യലിസം, ഫാസിസം, നാസിസം - Difference between Communism, Socialism, Fascism, Nazism
കമ്മ്യൂണിസം : നിങ്ങള്‍ക്ക് രണ്ട് പശുവുണ്ടെന്ന് വിചാരിക്കുക;
ഒന്നിനെ അയല്‍ക്കാരനു കൊടുക്കുന്നു. സോഷ്യലിസം : നിങ്ങള്‍ക്ക് രണ്ട് പശുവുണ്ടെന്ന് വിചാരിക്കുക; ഗവണ്മെന്റ് രണ്ടിനേയും എടുത്തിട്ട് നിങ്ങള്‍ക്ക് പാല് തരുന്നു. ഫാസിസം : നിങ്ങള്‍ക്ക് രണ്ട് പശുവുണ്ടെന്ന് വിചാരിക്കുക; ഗവണ്മെന്റ് രണ്ടിനേയും എടുത്തിട്ട് നിങ്ങള്‍ക്ക് പാല് വില്‍ക്കുന്നു. നാസിസം : നിങ്ങള്‍ക്ക് രണ്ട് പശുവുണ്ടെന്ന് വിചാരിക്കുക; ഗവണ്മെന്റ് രണ്ടിനേയും എടുത്തിട്ട് നിങ്ങളെ വെടിവെച്ച് കൊല്ലുന്നു.
ഫേസ് ബുക്ക് മൂലം സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ ..!
ഫേസ് ബുക്ക് മൂലം സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ ..!
* ****** ********* ***** ********* 01. വഴിയിലും കവലകളിലും അടിപിടിയും വഴക്കുകളും കുറയുന്നു.പേജിലേക്കും ഗ്രൂപ്പുകളിലെക്കും അത് മാറി. 02. പ്രണയജോടികള്‍ ബീച്ചിലും,പാര്‍ക്കുകളിലും പോകാതെ ഫേസ് ബുക്ക് ഇന്‍ബോക്സില്‍ പരസ്പരം കണ്ടുമുട്ടുന്നു. 03. ഗേള്‍ ഫ്രണ്ട്സ് ,ബോയ് ഫ്രണ്ട്സ് ഒക്കെ ഫേസ് ബുക്കില്‍ തന്നെ പരസ്പരം കണ്ടുപിടിക്കപ്പെടുന്നു. 04. പുതിയ സൌഹൃദങ്ങള്‍ fb യില്‍ ഉടലെടുക്കുന്നു. 05. സാമൂഹ്യവും,രാഷ്ട്രീയവുമായ ചര്‍ച്ചകള്‍ ഇന്ന് കവലകള്‍, ചായക്കടകള്‍,ബാര്‍ബര്‍ ഷോപ്പ് ഒക്കെ വിട്ട് ഫേസ് ബുക്ക് പേജില്‍ നടക്കുന്നു. 06. യുവാക്കള്‍ റോഡ് വിട്ട് fb യില്‍ പെണ്‍കുട്ടികളെ കമന്റടിക്കുന്നു. 07. ഉറക്കെ പൊട്ടിച്ചിരിക്കുന്ന സ്ഥാനത്ത് LOL / hahaha / hehehe തുടങ്ങിയവയില്‍ അക്കാര്യം നടക്കുന്നു. 08. ബര്‍ത്ത് ഡേ ആഘോഷങ്ങള്‍ ഫേസ് ബുക്കില്‍ നടക്കുന്നു. അജ്ഞാത സുഹൃത്തുക്കള്‍ വരെ ആശംസകള്‍ അര്‍പ്പിക്കുന്നു.
എന്തുകൊണ്ടാണ് മാർച്ച് എട്ടാം തീയതി വനിതാ ദിനമായി ആചരിക്കുന്നത് ?
ചോദ്യം: എന്തുകൊണ്ടാണ് മാർച്ച് എട്ടാം തീയതി വനിതാ ദിനമായി ആചരിക്കുന്നത് ?
ഉത്തരം: പുരുഷന് ദൈവം കൊടുത്ത എട്ടിന്റെ പണിയാണ് സ്ത്രീ എന്ന് ഓർമ്മിപ്പിക്കാനാണ് മാർച്ച് 8 വനിതാ ദിനമായി ആചരിക്കുന്നത് 😂😂😜😝🤣🙊🙊🤣🤣
സായിപ്പ് കേട്ട അമേരിക്ക
ഏതോ മലയാളി, "അമ്മേ ഇരിക്ക് " എന്ന് പറയുന്നത് കേട്ട സായിപ്പ് അമേരിക്ക എന്ന് പേരിട്ടു.
🤣😂😂😃😛😛😜
ടിന്റുമോന്റെ ആട് തിയറി
ടിന്റുമോന്റെ ആട് തിയറി
: തുമ്പി, ആട് തന്നെയാകുന്നു. എന്തുകൊണ്ടെന്നാല്‍, "പൊന്നോല തുമ്പീ... പൂവാലി തൂമ്പീ... ആട്.. ആട് നീ ആടാട് !
ദൈവം ഒരു പുരുഷന്റെ മെമ്മറി മൊത്തം ഡിലീറ്റ് ചെയ്തു.
ദൈവം ഒരു പുരുഷന്റെ മെമ്മറി മൊത്തം ഡിലീറ്റ് ചെയ്തു.
എന്നിട്ട് അവനോട് ചോദിച്ചു നിനക്കിപ്പോൾ എന്തെങ്കിലും ഓർമ്മയുണ്ടോന്ന് അയാൾ ഉടൻ തന്നെ തന്റെ ഭാര്യയുടെ പേര് പറഞ്ഞു. അപ്പോൾ ദൈവം ചിരിച്ചുകൊണ്ട് ഇങ്ങനെ ചോദിച്ചു: ''സിസ്റ്റം മൊത്തം പോയിട്ടും വൈറസ് അവിടത്തന്നെയുണ്ട് " ല്ലേ 😂😂😂
ശശി തന്റെ മരണക്കിടക്കയിൽ
ശശി തന്റെ മരണക്കിടക്കയിൽ..
അടുത്ത് ഭാര്യയും മക്കളും നഴ്സും. ശശി മൂത്തമകനോട് : മോനേ , വര്‍ക്കലയിലുള്ള 15 ബംഗ്ലാവുകൾ നീ എടുത്തോളു. മകളോട് : നിനക്ക് പട്ടത്തുള്ള 8 വീടുകൾ ഇളയ മകനോട് : നീയാണെന്റെ പ്രീയപ്പെട്ടവനും ഏറ്റവും ഇളയവനും, എനിക്ക് നിന്റെ ഭാവി ശോഭനമായി കാണണം.അതിനാൽ നീ തമ്പാനൂരുള്ള 20 ഓഫീസുകൾ നോക്കണം! ഭാര്യയോട് : മുത്തേ പാളയത്തുള്ള 12 ഫ്ലാറ്റുകൾ നിനക്കാണു ഇതുകേട്ട് ഇമ്പ്രഷനടിച്ച നഴ്സ് ഭാര്യയോട് : ഇത്രയും ധനികനും ദാനശീലനുമായ ഭർത്താവിനെ കിട്ടിയ നിങ്ങളെത്ര ഭാഗ്യവതിയാണു!! ഭാര്യ : ഹും!! ഏത് സ്വത്ത്!! ഏത് പണക്കാരൻ !! അങ്ങേരു തിരോന്തോരത്തെ വല്യ പാൽക്കാരനായിരുന്നു ചാവുന്നേനു മുൻപ് രാവിലെ പാലുകൊടുക്കാനുള്ള വീടുകളുടെ ലിസ്ററ് തന്നതാണ്..... 😂😂😜😝🤣🙊🙊🤣🤣🤣
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2025 JokesMalayalam.com. All Rights Reserved |