|
|
കേരള മന്ത്രി ഒബാമയുടെ വീട്ടില
കേരള മന്ത്രി ഒബാമയുടെ വീട്ടില്‍ 🏠
മന്ത്രി : എങ്ങനെ ഇത്രയും വലിയ വീട് ഉണ്ടാക്കി ? ഒബാമ : അങ്ങ് ദൂരെ ഒരു പാലം കണ്ടോ ?മന്ത്രി : ആ കണ്ടു ഒബാമ : ആ പാലം പണിഞ്ഞപ്പോള്‍ കിട്ടിയ കമ്മീഷന്‍ വച്ച് ഉണ്ടാക്കിയത.. ഒബാമ മന്ത്രിയുടെ വീട്ടിൽ 🏘️ ഒബാമ : എന്റെ വീട്ടിനെക്കളും വലിയ വീടാണല്ലോ ? എങ്ങനെ ഉണ്ടാക്കി ? മന്ത്രി : ദൂരെ ഒരു പാലം കണ്ടോ ? ഒബാമ : എവിടെ ? കാണുന്നില്ല..😮😮😥 മന്ത്രി : ആ, അവിടെ ഒരു പാലം കെട്ടാന്‍ തന്ന കാശ് വച്ചാ ഈ വീട് ഉണ്ടാക്കിയത്.!!! 😛😛😎😎
ബീഹാറികള്‍ എന്നെ നോക്കി "ഹും" എന്ന് മൂളി ..കാരണം?
ഞാന്‍ പള്ളി പെരുനാളിനു നാടകത്തില്‍ യേശുവായി അഭിനയിച്ചു മെയിക്കപ്പ്
അഴിക്കാതെ വീട്ടിലേക്ക് പോകുവായിരുന്നു..അപ്പോള്‍ വഴിയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന കുറച്ച് ബീഹാറികള്‍ എന്നെ നോക്കി "ഹും" എന്ന് മൂളി ..കാരണം? *മേം കര്‍ത്താവായി വരുമ്പോള്‍ ഹും വെക്കണം* 😂😂😜😝🤣🙊🙊🤣🤣🤣
എന്നെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല എന്ന് വിചാരിച്ചു നടന്ന ഒരു വലിയ മനുഷ്യൻ ഉണ്ടായിരുന്നു
എല്ലാം അറിയാം എന്നെ ആർക്കും
തോൽപ്പിക്കാൻ പറ്റില്ല എന്ന് വിചാരിച്ചു നടന്ന ഒരു വലിയ മനുഷ്യന് ഉണ്ടായിരുന്നു. .. ഒരു ദിവസം അദ്ദേഹം തന്റെ കാറിൽ ഒരു യാത്ര പോയി പെട്ടെന്ന് വഴിയില് വെച്ച് തന്റെ കാറിന്റെ വീൽ പഞ്ചറായി.. ഡിക്കിയിൽ നിന്നും സ്റ്റെപ്പിനി എടുത്തു കൊണ്ട് വന്ന ശേഷം അദ്ദേഹം പഞ്ചറായ വീലിന്റെ നെട്ടുകൾ അഴിച്ചു വെച്ചു. . ഒരു ഓടയുടെ അടുത്താണ് വെച്ചത്.. നെട്ടുകൾ ഉരുണ്ട് ഓടയിൽ പോയി.. അദ്ദേഹം, ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ച് ഇരിപ്പായി. . എല്ലാം അറിയുന്ന മനുഷ്യന് ഇനി നാല് നെട്ടുകൾ വേണം കാറിൽ വീൽ പിടിപ്പിക്കാൻ.. ഓടയിൽ വീണത് എടുക്കാനും പറ്റില്ല. . വലിയ കുഴിയാണ് ... പുതിയ നാല് നെട്ടു വാങ്ങാന് ഒരുപാട് ദൂരം യാത്ര ചെയ്യണം. . അവസാനം ഒന്നും നടപ്പില്ല എന്ന് കണ്ടപ്പോ അദ്ദേഹം നടന്നു പോയി നെട്ടു വാങ്ങാന് തീരുമാനിച്ചു. . ആ സമയത്ത് ഒരു കൊച്ചു കുട്ടി വന്നു ചോദിച്ചു. .. എന്താണ് പറ്റിയതെന്ന്.. അവന് തന്നെ സഹായിക്കാൻ പറ്റില്ല. .. പിന്നെ അവന് തന്റെ അത്രയും അറിവില്ല. . അതു കൊണ്ട് തന്നെ അദ്ദേഹം അവന് നേരെ ഒന്ന് പുഞ്ചിരിച്ചു... മറുപടി കിട്ടാതെ വന്നപ്പോ കുട്ടി ഒന്ന് കൂടി ചോദ്യം ആവർത്തിച്ചു.. അദ്ദേഹം കാര്യം അവനോടു പറഞ്ഞു. . ഒരു നിമിഷം പോലും ചിന്തിക്കാതെ കുട്ടി പറഞ്ഞു. .. ബാക്കി ഉള്ള മൂന്നു വീലുകളിൽ നിന്നും ഓരോ നെട്ടുവീതം അഴിച്ചെടുത്തു ഈ വീൽ പിടിപ്പിക്കുക.. എന്നിട്ട് വണ്ടി ഓടിച്ചു കൊണ്ട് പോയി പുതിയ നാല് നെട്ടുകൾ വാങ്ങി എല്ലാ വീലിലും ഓരോന്ന് വീതം ചേര്ത്ത് നാലെന്ന ക്രമത്തിൽ ആക്കുക, ,, അദ്ദേഹം ആദ്യം ചെയ്തത് അവനെ കെട്ടി പിടിക്കുകയായിരുന്നു.. കാരണം നമ്മുടെ അറിവുകൾക്ക് ഒരു പരിധിയുണ്ട്.. നടക്കില്ല എന്ന് നമ്മള് വിചാരിക്കുന്ന പലതും മറ്റുൾളവരുടെ കണ്ണില് അങ്ങനെ ആയിരിക്കില്ല.. ആ കൊച്ചു കുട്ടിയാണ് പിന്നീട് ലോകം മുഴുവന് അറിയപ്പെട്ട "ഈ ഞാൻ. 😜☺☺☺
ചന്ദ്രന് ഓറഞ്ച് നിറം സംഭവിക്കുന്നതിന്റെ
ചന്ദ്രന് ഓറഞ്ച് നിറം സംഭവിക്കുന്നതിന്റെ
പ്രധാന കാരണം നാസ കണ്ടെത്തി.. 😂😂 😂😂😂😂😂😂😂 . . . . . . . . ചന്ദ്രൻ SSLC പാസായിട്ടില്ല😂😂😂😂😂😂😂
ബിവറേജിന്റെ ക്യൂവിൽ വെച്ച് ഒരു കണ്ടുമുട്ടല്‍
ഞാൻ കോളെജില്‍ വെച്ച് ആത്മാര്‍ത്ഥമായി സ്നേഹിച്ച പെണ്ണിന്‍റെ തന്തയെ ചെങ്ങന്നൂര്‍ ബിവറേജിന്റെ ക്യൂവിൽ വെച്ച് കണ്ടു.
എന്നെ കണ്ടാൽ കാല് തല്ലിയൊടിക്കും എന്ന് പറഞ്ഞ് നടന്നിരുന്ന ആ മനുഷ്യനോട് എനിക്കെന്നും വെറുപ്പായിരുന്നു ,, പക്ഷേ പുള്ളിയെ പെട്ടെന്ന് കണ്ടപ്പ,, പഴയ കാര്യങ്ങളൊക്ക ഓര്‍മ്മ വന്നപ്പ,, എനിക്കെന്തോ പെട്ടെന്ന് ഒരു വല്ലായ്മ,, മനസില്ലാ മനസോടെ ഞാന്‍ അദ്ദേഹത്തോട് ചോയ്ച്ച് : "എന്ന ഓര്‍മയുണ്ടോ ?? ഞാന്‍ രശ്മിയുടെ ഒപ്പം പഠി ച്ചതാ ,, അവള്‍ക്ക് സുഖാണാ ???" പുള്ളിട മറുപടി ദയനീയമായ ഒരു നോട്ടമയിരുന്നു,, പിന്നെ വിതുമ്പിക്കൊണ്ട് മഴവില്‍ക്കാവടിയിലെ ഇന്നസെന്‍റിനെ പോലെ എന്നോട് പറഞ്ഞു: 'വിളിച്ചെറക്കിക്കൊണ്ട് പൊക്കൂടേയ് രുന്നോടാ അവളെ..??" ഞാനാകെ പതറിപ്പോയി, പെട്ടന്ന് പുള്ളിയെന്നെ ചേര്‍ത്ത് പിടിച്ച് ,, "അറിഞ്ഞില്ല ഉണ്ണ്യേ,,,അറിഞ്ഞില്ല ,, നിന്നെ ഞാനറിഞ്ഞില്ല " എന്നൊക്ക പറഞ്ഞ് ,, എനിക്കും ആകെ വെഷമോയി ,, കൊറേ നിര്‍ബന്ധിച്ചപ്പ പുള്ളി ആ കഥനകഥയുടെ കെട്ടഴിച്ച്,, അദ്ദ്യേഹത്തിന്‍റെ മരുമോൻ പരമനാറി മദ്യപിക്കില്ലത്രെ. . . തുള്ളി മദ്യത്തിന് ഉപകാരമി ല്ല,, ഒടുവിൽ ഞങ്ങൾ ,, ഒരു ഗോൾഡ് നെപ്പോളിയൻ അര ലിറ്റർ വാങ്ങി തൊട്ടടുത്ത കടയിൽ കയറി മൊട്ട പുഴുങ്ങിയതും കൂട്ടിയടിച്ചു. . . അപ്പോൾ ,ആ വലിയ മനുഷ്യന്റെ മനസിൽ എന്നെ പോലെ ഒരു മരുമകനെ നഷ്ടപെട്ട വിഷമം ശെരിക്കും ഉണ്ടെന്ന് പറഞ്ഞ് ഒരുപാട് കരഞ്ഞ്,,, വിങ്ങിപൊട്ടികൊണ്ട് ആ മനുഷ്യൻ യാത്ര പറഞ്ഞ് പോയത് ഇപ്പോഴും മനസീന്ന് പോണില്ല ........ പാവം. . .ല്ലേ,,,??
ഓരോ പ്രാവശ്യം ശ്വസിക്കുമ്പോഴും ഒരാള്‍ മരിച്ചു വീഴുന്നു
പിങ്കി മോള്‍ : (ഒരു പുസ്തകം വായിച്ചിട്ട് ) എടാ നിഅക്കരിയാമോ , ഞാന്‍ ഓരോ പ്രാവശ്യം ശ്വസിക്കുമ്പോഴും ഒരാള്‍ മരിച്ചു വീഴുന്നു. തെളിയിക്കപ്പെട്ടതാണ്
ടിന്റു : നിനക്ക് ഒരു മൌത്ത് വാഷ് ഉപയോഗിച്ച് കൂടെ ?
ഇക്കാ… ഒരു കിലോ പയം!
"ഇക്കാ… ഒരു കിലോ പയം!"
"പയമോ?!! നീ ഒരു ചെറുപ്പക്കാരനല്ലേടാ.. പഴം എന്നല്ലെ പറയേണ്ടത്?!" മൂന്ന് ദിവസങ്ങൾക്ക് ശേഷം.... "ഇക്കാ… ഒരുകിലോ പഴം!" "ങെ! നീ ആള് അടിപൊളിയായല്ലൊ!! പഴം എന്തിനാ..?!" "പുയ്‌ങ്ങാനാ..!!!!! 😂😂😂😉😂 😂😂😜😝🤣🙊🙊🤣🤣🤣
രാവിലെ കാണുന്ന സ്വപ്നം സത്യമാവും
ചങ്ക് : ടാ, രാവിലെ കാണുന്ന സ്വപ്നം സത്യമാവും ന്ന് പറയുന്നത് സത്യമാണടാ.. ഞാൻ കണ്ട സ്വപ്നം ഫലിച്ചു..
ഞാൻ : അൻഹ അടിപൊളി .. എന്ത് സ്വപ്നമാണ് നീ കണ്ടത്.. ചങ്ക് : രാവിലെ ഞാനൊരു സ്വപ്നം കാണുന്നതായിട്ടാ ഞാൻ സ്വപ്നം കണ്ടത്.. 🏃🏃🏃🏃🏃🏃🏃 #ഹഹഹഹിഹിഹി #എഴുത്തുചളി #നോളൻ #Christopher #Nolan 😂😂😂
രാവിലെ വെള്ളം കോരാൻ ചെന്നപ്പോ കിണറ്റിൽ മുഴുവൻ പായൽ
രാവിലെ വെള്ളം കോരാൻ ചെന്നപ്പോ കിണറ്റിൽ മുഴുവൻ പായൽ😢😢😢
ഞാനിച്ചിരി ഏഷ്യൻ പെയിന്റ് വാങ്ങി കിണറ്റിലൊഴിച്ചു 😊😊😊 അല്ല , പിന്നെ എന്നോടാ കളി..😡 പായലെ വിട പൂപ്പലേവിട എന്നെന്നേക്കും വിട..😜 ഇതു വരെ വീട്ടിൽ കയറ്റിയിട്ടില്ല.😖😖
പുഷ് കരോ...
ആശുപത്രിയിൽ കിടക്കുന്ന സോമനോട് ശശി: എന്നാ പറ്റിയാതാടാ ഉവ്വേ ?
സോമൻ : എന്നാ പറയാനാ ...തോമച്ചന്റെ ഷോപ്പിംഗ് മാളിന്റെ പണി നടക്കുവല്യോ? അതിന്റെ 5 ആം നിലയിൽ നിൽക്കുമ്പോ താഴേ നമ്മുടെ പുഷ്ക്കരൻ നിൽക്കുന്നത് കണ്ട് " പുഷ്കരോ " എന്നൊന്ന് വിളിച്ചതാ. അടുത്ത് നിൽക്കുന്ന ബംഗാളി പയ്യൻ തള്ളി താഴേ ഇട്ടു. 😂😂
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |