Trending jokes of today:
വിനായകന്‍
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
എയര്‍ ഇന്ത്യ
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



ഇങ്ങനെ പോയാൽ എങ്ങനെ നന്നാവും
ഒരു സ്കൂളിൽ ഗ്രൂപ്പ് ഫോട്ടോ സെഷന് വേണ്ടി ഹെഡ് മാസ്റ്റർ ഫോട്ടോഗ്രാഫറെ വിളിച്ചു..




ഫോട്ടോഗ്രാഫർ : "ഒരു കുട്ടിക്ക് 20 രൂപ വച്ച് തരണം."




ഹെഡ് മാസ്റ്റർ : "ഞങ്ങളുടെ സ്കൂളിലെ കുട്ടികളെല്ലാം പാവങ്ങളുടെ മക്കളാ.  10 രൂപ വച്ച് തരും." ഫോട്ടോഗ്രാഫർ സമ്മതിച്ചു. 




പിന്നീട് ഹെഡ് മാസ്റ്റർ ടീച്ചർമാരെ വിളിച്ചു : "ഫോട്ടോ സെഷന് വേണ്ടി കുട്ടികളോട് മുപ്പതു രൂപ കൊണ്ടുവരാൻ പറയണം".




ടീചെര്സ് കുട്ടികളോട് : "ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ എല്ലാവരും അമ്പതു രൂപ വച്ച് കൊണ്ടുവരണം."




ചില വികൃതി പിള്ളേർ തമ്മിൽ തമ്മിൽ പറഞ്ഞു.  "ഇതേ ടീച്ചേഴ്സിന്റെ കളിയാ. 20 രൂപയിൽകൂടുതൽ കൊടുക്കേണ്ടിവരില്ല ഫോട്ടോഗ്രാഫർക്ക്. നമ്മുടെ പൈസ കൊണ്ട് ഇവർ പിന്നെ സ്റ്റാഫ് റൂമിൽ പുട്ടടിക്കും."




കുട്ടികൾ വീട്ടിൽ ചെന്ന് അമ്മയോട് : "അമ്മെ ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ 100 രൂപ വേണം.  'അമ്മ : 100 രൂപ ??? ഇത് വളരെ കൂടുതലല്ലേ. ഞാൻ അച്ഛനോട് ചോദിച്ചിട്ടു തരാം.  '




അമ്മ : ദേ അപ്പുറത്തുണ്ടോ, പിള്ളാർക്ക് ഫോട്ടോക്ക് പൈസ കൊടുക്കണം 200 രൂപ. 




 ഇനി പറയൂ ....അഴിമതി എങ്ങനെ അവസാനിക്കും ?

എല്ലാ അണ്ടനും അടകോടനും വാങ്ങിയ പാടം?
എല്ലാ അണ്ടനും അടകോടനും വാങ്ങിയ പാടം?
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

.




.


.


En'field'

😂😂🤣😆😀🤣

ഉണ്ണി: "അമ്മെ ഊണായോ?"
ഉണ്ണി: "അമ്മെ ഊണായോ?"
അമ്മ: "ഇല്ല്യ.. ഊണ് കാലാവണേയുള്ളു.."
ഉണ്ണി: എന്തിന്റെ കാലാ.. ചിക്കനോ അതോ മട്ടണോ?

😂😂😜😝🤣🙊🙊🤣🤣🤣
തല്ലണ്ട ഞാന്‍ നന്നാവുല്ല

അതെന്താ എനിക്ക് മോളെ കെട്ടിച്ചു തന്നാല്‍?‍
അതെന്താ എനിക്ക് മോളെ കെട്ടിച്ചു തന്നാല്‍?‍




ഒരിക്കല്‍ ഒരു വൃദ്ധന്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തു നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഒരു പയ്യന്‍ അയാളുടെ അടുത്ത് വന്നിരുന്നു.

പയ്യന്‍: "സമയം എത്രയായി?"

വൃദ്ധന്‍: "സോറി...!"

പയ്യന്‍: "സമയമാണ് ചോദിച്ചത്..."

വൃദ്ധന്‍: "ഇല്ല. പറയില്ല..."

പയ്യന്‍: "അതെന്താ...?? !!"

വൃദ്ധന്‍: "ഇപ്പൊ ഞാന്‍ സമയം പറഞ്ഞാല്‍ അടുത്തത് താന്‍ എന്റെ പേര് ചോദിക്കും, ജോലി ചോദിക്കും, നമ്മള്‍ രണ്ടു പേരും നല്ലപോലെ സംസാരിക്കും. ട്രെയിനില്‍ താന്‍ എന്റെ അടുത്തുള്ള സീറ്റില്‍ ഇരിക്കുമായിരിക്കും. ചിലപ്പോള്‍ നമ്മള്‍ രണ്ടു പേരും ഒരേ സ്ഥലത്തേക്കായിരിക്കും പോവുക. എന്നെ കൊണ്ടുപോകാന്‍ എന്റെ മകള്‍ സ്റ്റേഷനില്‍ വരും. അവള്‍ കാണാന്‍ സുന്ദരിയാണ്. താനും മോശമല്ല. നിങ്ങള്‍ രണ്ടു പേരും ചിലപ്പോള്‍ പ്രേമിച്ചേക്കും. പിന്നെ അവള്‍ നിങ്ങളെ കല്യാണം കഴിക്കണം എന്ന് പറഞ്ഞു എന്നെ നിര്‍ബന്ധിക്കുമായിരിക്കും. അതാ പറഞ്ഞത് സോറി...

പയ്യന്‍: "അതെന്താ എന്നെ കല്യാണം കഴിച്ചാല്‍??"

വൃദ്ധന്‍: "സ്വന്തമായി ഒരു വാച്ച് പോലുമില്ലാത്ത ഒരാള്‍ക്ക് എന്റെ മകളെ കല്യാണം കഴിച്ചു കൊടുക്കാന്‍ എനിക്ക് താല്‍പ്പര്യം ഇല്ല. അതുതന്നെ..."


😝😝😝😝😝😜

2018 ൽ മദ്യപിക്കില്ലന്ന് മനസ്സുകെണ്ട് ഉറപ്പിച്ചതാ
🍻2018 ൽ മദ്യപിക്കില്ലന്ന് മനസ്സുകെണ്ട് ഉറപ്പിച്ചതാ💪......... പക്ഷെ.. കുപ്പിയിലേക്ക് നോക്കുബോൾ .ബ്രാണ്ടി കബനിയിലെ പണിക്കാർ 😢, അവരുടെ കുടുംബം,,, 😞അവരുടെ മക്കൾ,,,,,,,😰 കുപ്പി നിർമാണ തൊഴിലാളികൾ ,, 😢കുപ്പി പെറുക്കി ജീവിക്കുന്നവർ,, അച്ചാർ കബനിയിലെ സഹോദരിമാർ,, 😢😞ബീവറേജ് കോർപ്പറേഷനിലെ ജീവനക്കാർ അവരുടെ കുടുംബം അവരുടെ മക്കൾ,,,,,,,, 😢""ഇവരെയെല്ലാം കണ്ണീർ കുടിപ്പിച്ചിട്ട നമ്മക്ക് എന്തുനേടാൻ""""🙏

ചരിത്രം മാറ്റിമറിച്ച അമ്മയുടെ ബുദ്ധി
ആമയും മുയലും നടത്തിയ ഓട്ടപന്തയത്തിലെ സത്യം ..

സത്യത്തിൽ ജയിച്ചത് മുയല് തന്നെയാണ്. എന്നാല് ആമയുടെ ബുദ്ധിയാണ് ചരിത്രം മാറ്റി മറിച്ചത്..

പന്തയം നിയന്ത്രിച്ചിരുന്ന തമിഴനായ റഫറിയോട് ആമ ഉറക്കെ ചോദിച്ചു.

ആമ : മുയലാണോ ജയിച്ചത് ?

റഫറി : 'ആമ'.

ചരിത്രത്തെ മാറ്റി മറിച്ചത് ആ ഒരൊറ്റ വാക്കായിരുന്നു.
😀😉😉😉

ദന്താശുപത്രിക്ക് മുന്നിൽ വയ്ക്കാവുന്ന ബൈബിളിലെ വാചകം
​ബിഡിഎസ്സ്
പാസ്സായ ഒരു യുവാവിന് ഒരു ദന്താശുപത്രി തുടങ്ങണം. ശുദ്ധഗതിക്കാരനായ
ക്രിസ്ത്യാനിയായതിനാൽ തന്റെ ആശുപത്രിയുടെ മുമ്പിൽ വേദപുസ്തകത്തിലെ ഒരു
വാക്യം എഴുതി വയ്ക്കുവാൻ തീരുമാനിച്ചു. വേദപുസ്തകം മുഴുവൻ നോക്കിയിട്ട്
യുക്തമായ യാതൊരു വാക്യവും കിട്ടുന്നില്ല. മർത്തോമ്മാ സഭയിലെ ഒരു ബിഷപ്പിനെ
കണ്ട് തന്റെ പ്രശ്നം അവതരിപ്പിച്ചു. തിരക്കിനിടയിൽ ഇക്കാര്യം ആലോചിക്കുവാൻ
സമയമില്ലാത്തതിനാലും ഒഴിവാക്കുവാനായി തിരുമേനി ഒരുപായം പ്രയോഗിച്ചു: ‘മോനേ,
നീ ചെന്ന് ക്രിസോസ്റ്റം തിരുമേനിയെ കാണണം. അദ്ദേഹം ഈ കാര്യത്തിൽ
മിടുക്കനാ.’


ദന്തഡോക്ടർ ഉടനെ ക്രിസോസ്റ്റം തിരുമേനിയുടെ അടുക്കൽ ചെന്നു.

ക്രിസോസ്റ്റം
തിരുമേനി പറഞ്ഞു: ‘എനിക്ക് വേദപുസ്തകത്തിലെ വളരെ കുറച്ചു കാര്യങ്ങള‌േ
അറിയൂ. എങ്കിലും വന്ന സ്ഥിതിക്ക് സങ്കീർത്തനം 81 ന്റെ പത്താം വാക്യം
വായിച്ചു നോക്കുക.’

ദന്തഡോക്ടർ ഉടനെ വേദപുസ്തകം തുറന്നു വായിച്ചു – നിന്റെ വായ് വിസ്താരത്തിൽ തുറക്കുക.

😂😂😜😝🤣🙊🙊🤣🤣🤣

ഇവന്‍ കുറച്ചേ കുടിക്കുകയുളളൂ
കുഞ്ഞാവയേയും കൊണ്ട് ഡോക്ടറെ കാണാന്‍ വന്ന വീട്ടമ്മ :
"ഡോക്ടര്‍ ഇവന്‍ കുറച്ചേ കുടിക്കുകയുളളൂ...."

അപ്പോള്‍ ചളിയത്തിയായ ഡോക്ടര്‍ : ""കുറച്ച് കുടിക്കാന്‍, അവനെന്താ Suzuki 125 CC ആണോ ??

😂😂😜😝🤣🙊🙊🤣🤣🤣

തോണി മുങ്ങി, അപ്പോൾ ആര് രക്ഷപെടും .?
ഉമ്മൻ ചാണ്ടി ,
അച്ചുതാനന്ദൻ ,
രമേശ്‌ ചെന്നിത്തല ,
പിണറായി വിജയൻ ,
കെ എം മാണി
എന്നിവർ ഒരു തോണിയിൽ യാത്ര ചെയ്യുക ആയിരുന്നു അപ്പോൾ തോണി മുങ്ങി അപ്പോൾ ആര് രക്ഷപെടും .?













answer:
കേരളം 😃😃😃

രാത്രീല് ഓള് വരും
"രാത്രീല് ഓള് വരും "

നാലു വയസ്സുകാരൻ  പറയുന്നത് കേട്ട് എല്ലാരും അന്തം വിട്ടു...

"ആര് വരും ?" ഉമ്മ  വീണ്ടും ചോദിച്ചു..

"ഓള്... ഓളെ..." അവൻ വീണ്ടും അത് തന്നെ പറഞ്ഞു..

"ആരാടാ അന്റെ ആ ഓള്  ?" അമ്മായി  അല്പ്പം ദേഷ്യത്തോടെ ആരാഞ്ഞു..

അത് മൈൻഡ് ചെയ്യാതെ അവൻ തുടർന്നു " ഓള് പറന്ന്ട്ടാ വര്യാ "..

അമ്മായിയും വിടാൻ മട്ടില്ലാ..  " ഓള് എന്തിനാടാ രാത്രിയിൽ പറന്നിട്ടു വരണത് ? ഓൾക്ക് പകൽ വന്നൂടെ? "

"അതിന് ഒളുക്ക് പകല് കണ്ണ് കാനുലേയ് " അവനും  ദേഷ്യം വന്നു തുടങ്ങി..

"ഓളുടെ പേരെന്താ ?" ഉമ്മ ചോദിച്ചു

"ഓള് ന്ന് ന്ന്യേ.. "

"ന്നാ ഓളുടെ പേരൊന്നു നീ എഴുതി കാണിച്ചേ.. " ബുക്കും പെൻസിലുമായി ഉമ്മ വന്നു..

എഴുതി കഴിഞ്ഞു ഉമ്മ എടുത്തു നോക്കി.. ഉമ്മാക്ക് ചിരി പൊട്ടി... അമ്മായി നോക്കി.. കൂട്ടച്ചിരിയായി....


ഓളുടെ പേര് "OWL" എന്നായിരുന്നു..

ബാല്യം എത്ര നിഷ്കളങ്കം... !!

😂😂😜😝🤣🙊🙊🤣🤣🤣


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved