Trending jokes of today:
വിനായകന്‍
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
എയര്‍ ഇന്ത്യ
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



രാവിലെ കാണുന്ന സ്വപ്നം സത്യമാവും
ചങ്ക് : ടാ, രാവിലെ കാണുന്ന സ്വപ്നം സത്യമാവും ന്ന് പറയുന്നത് സത്യമാണടാ.. ഞാൻ കണ്ട സ്വപ്നം ഫലിച്ചു..

ഞാൻ : അൻഹ അടിപൊളി .. എന്ത് സ്വപ്നമാണ് നീ കണ്ടത്..

ചങ്ക് : രാവിലെ ഞാനൊരു സ്വപ്നം കാണുന്നതായിട്ടാ ഞാൻ സ്വപ്നം കണ്ടത്..

🏃🏃🏃🏃🏃🏃🏃

#ഹഹഹഹിഹിഹി #എഴുത്തുചളി #നോളൻ #Christopher #Nolan 😂😂😂

ഒരു ഗ്ലാസ്സ് താഴെ വീണു പൊട്ടിയാല്‍
ഭര്‍ത്താവിന്‍റെ കയ്യില്‍ നിന്ന് ഒരു ഗ്ലാസ്സ് താഴെ വീണു പൊട്ടിയാല്‍ ഭാര്യയുടെ reaction :-
"പൊട്ടിക്ക് ..എല്ലാം പൊട്ടിക്ക്..പാത്രം ,അലമാര, കണ്ണാടി ഒക്കെ പൊട്ടിക്ക് ..കഴിയുമെങ്കില്‍ ഈ വീട് കൂടി അങ്ങ് തകര്‍ക്ക്.."

ഭാര്യയുടെ കയ്യില്‍ നിന്ന് ഒരു ഗ്ലാസ്സ് താഴെ വീണു പൊട്ടിയാല്‍ ഭാര്യയുടെ തന്നെ reaction :-

"ഈ ഗ്ലാസ് ആരാണിവിടെ കൊണ്ടുവന്നു വച്ചത് ?"

ചന്ദ്രന് ഓറഞ്ച് നിറം സംഭവിക്കുന്നതിന്റെ
ചന്ദ്രന് ഓറഞ്ച് നിറം സംഭവിക്കുന്നതിന്റെ
പ്രധാന കാരണം നാസ കണ്ടെത്തി.. 😂😂
😂😂😂😂😂😂😂
.
.


.



.


.



.







.



.
ചന്ദ്രൻ SSLC പാസായിട്ടില്ല😂😂😂😂😂😂😂

ഇങ്ങനെ പോയാൽ എങ്ങനെ നന്നാവും
ഒരു സ്കൂളിൽ ഗ്രൂപ്പ് ഫോട്ടോ സെഷന് വേണ്ടി ഹെഡ് മാസ്റ്റർ ഫോട്ടോഗ്രാഫറെ വിളിച്ചു..




ഫോട്ടോഗ്രാഫർ : "ഒരു കുട്ടിക്ക് 20 രൂപ വച്ച് തരണം."




ഹെഡ് മാസ്റ്റർ : "ഞങ്ങളുടെ സ്കൂളിലെ കുട്ടികളെല്ലാം പാവങ്ങളുടെ മക്കളാ.  10 രൂപ വച്ച് തരും." ഫോട്ടോഗ്രാഫർ സമ്മതിച്ചു. 




പിന്നീട് ഹെഡ് മാസ്റ്റർ ടീച്ചർമാരെ വിളിച്ചു : "ഫോട്ടോ സെഷന് വേണ്ടി കുട്ടികളോട് മുപ്പതു രൂപ കൊണ്ടുവരാൻ പറയണം".




ടീചെര്സ് കുട്ടികളോട് : "ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ എല്ലാവരും അമ്പതു രൂപ വച്ച് കൊണ്ടുവരണം."




ചില വികൃതി പിള്ളേർ തമ്മിൽ തമ്മിൽ പറഞ്ഞു.  "ഇതേ ടീച്ചേഴ്സിന്റെ കളിയാ. 20 രൂപയിൽകൂടുതൽ കൊടുക്കേണ്ടിവരില്ല ഫോട്ടോഗ്രാഫർക്ക്. നമ്മുടെ പൈസ കൊണ്ട് ഇവർ പിന്നെ സ്റ്റാഫ് റൂമിൽ പുട്ടടിക്കും."




കുട്ടികൾ വീട്ടിൽ ചെന്ന് അമ്മയോട് : "അമ്മെ ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ 100 രൂപ വേണം.  'അമ്മ : 100 രൂപ ??? ഇത് വളരെ കൂടുതലല്ലേ. ഞാൻ അച്ഛനോട് ചോദിച്ചിട്ടു തരാം.  '




അമ്മ : ദേ അപ്പുറത്തുണ്ടോ, പിള്ളാർക്ക് ഫോട്ടോക്ക് പൈസ കൊടുക്കണം 200 രൂപ. 




 ഇനി പറയൂ ....അഴിമതി എങ്ങനെ അവസാനിക്കും ?

അലോപ്പതി ഡോക്ടർമാരുടെ പേര് തനി നാടൻ മലയാളത്തിൽ ആയാൽ ഇങ്ങനെയിരിക്കും
അലോപ്പതി ഡോക്ടർമാരുടെ പേര് തനി നാടൻ മലയാളത്തിൽ ആയാൽ ഇങ്ങനെയിരിക്കും

Orthopaediatrist- എല്ലൻ

Dentist - പല്ലൻ

Opthamologist - കണ്ണൻ

E.N.T- നാക്കൻ, മൂക്കൻ, ചെവിയൻ, വായൻ

Neurologist - ഞരമ്പൻ ,തലയൻ

Cardiologist - ചങ്കൻ

Paediatrician-കുഞ്ഞൻ

Gastroenterologist-വയറൻ

Skin specialist-തൊലിയൻ

Sexologist - കാമൻ

Psychologist - ഭ്രാന്തൻമാരുടെ ഉപദേശി

Psychiatrist - വട്ടൻ

Nephrologist - വൃക്കൻ

Urologist - മൂത്രൻ

Gynacologist- വയറ്റാട്ടി

Dermatologist- ചൊറിയൻ, ചിരങ്ങൻ

Cosmologist- സുന്ദരൻ

Hair specialist- മുടിയൻ

Liver specialist- കരളൻ

Spine specialist- നട്ടെല്ലുള്ളവൻ

Physiotherapist- തിരുമ്മുകാരൻ, മർമ്മാണി

Pulmonologist - ശ്വാസൻ

Anaesthesiologist- മയക്കൻ

Chest specialist- നെഞ്ചൻ

Surgeon: പൊളിയൻ


😂😂😜😝🤣🙊🙊🤣🤣🤣

എങ്ങനുണ്ട്... കൊള്ളാമോ?
ദോശ കഴിച്ചുകൊണ്ടിരുന്ന എന്റെയടുത്തു വന്ന് പുതുതായി വാങ്ങിയ ചുരിദാർ കാണിച്ചു കൊണ്ട് ഭാര്യ : എങ്ങനുണ്ട്... കൊള്ളാമോ ???

ഞാൻ : നൈസ്.....

അവൾ : താങ്ക്സ് ഏട്ടാ...

ഞാൻ : താങ്ക്സ് എന്തിനാ ?? അടുത്ത പ്രാവശ്യം കുറച്ചൂടെ കട്ടി ദോശ ആയിക്കോട്ടെ...

😂😂😂

മൂന്നു ഗ്ലാസ്സ് ബിയര്‍
ശശി ഒരു ദിവസം സ്ഥലത്തെ പ്രധാന ബാറില് എത്തി മൂന്നു ഗ്ലാസ്സ് ബിയറിനു ഓര്‍ഡര്‍ നല്കി...🍺🍺🍻
വെയിറ്റര്‍ :  3 ഗ്ലാസ്സോ..? അതിനു നിങ്ങള് ഒരാളല്ലേ ഉള്ളൂ...!!!
ശശി: എടോ ഞാന്‍  പറയുന്നത് താന്‍ കേട്ടാല്‍ മതി ..😡😡😡
വെയിറ്റര്‍ ഒന്നും മിണ്ടാതെ ബിയര്‍ 3 ഗ്ലാസുകളില് ആക്കി കൊണ്ടു വച്ചു. 
ശശി ഓരോ ഗ്ലാസില്‍ നിന്നും ഒരു സിപ് എടുക്കും..പിന്നെ അടുത്തതില്‍  നിന്ന്... അങ്ങനെ മാറി മാറി കുടിച്ചു കൊണ്ടിരുന്നു. ബാറിലെ എല്ലാവരും ഇത് ശ്രദ്ധിച്ചു. 
പിറ്റേന്നും ഇത് തന്നെ സംഭവിച്ചു. ബാറിലെ പതിവുകാരില്‍ ഒരാള്‍ ശശിയുടെ അടുത്ത് ചെന്ന് ഇങ്ങനെ ചെയ്യുന്നതിന്‍െറ  കാരണം തിരക്കി...
ശശി : ഞാനും അശോകനും ഷമീറും എന്നും ഒന്നിച്ചാണ് ബിയര്‍ കഴിച്ചു കൊണ്ടിരുന്നത്. പക്ഷെ ഷമീര്‍ കുവൈറ്റിലും അശോകന് അമേരിക്കയിലും പോയി.
 പോകുന്നതിനു മുമ്പ്  ഞങ്ങള് എടുത്ത തീരുമാനം ആണ് ഇത്‌..   ഇനി ഞങ്ങള് ഓരോരുത്തരും ബിയര്‍ കുടിക്കുന്നത് ഇങ്ങനെ ആയിരിക്കും എന്ന്. ...എല്ലാവര്ക്കും ഇത് വളരെ ഇഷ്ടമായി...!! എത്ര നല്ല സുഹൃദ്ബന്ധം!!!!
 അങ്ങനെ ഈ പരിപാടി തുടര്‍ന്ന്കൊണ്ടേയിരുന്നു.
ഇടയ്ക്ക് 2-3 ദിവസം ശശിയെ കണ്ടില്ല...
അങ്ങനെ ഇരിക്കെ ഒരു ദിവസം ശശി വീണ്ടും വന്നു. ബാറിലെ ചെയറില്‍ ഇരുന്നിട്ട് പറഞ്ഞു  2ഗ്ലാസ് ബിയര്‍...
ബാറിലിരുന്നവര്‍ മുഴുവന്‍ പേരും ഒരു നിമിഷം നിശബ്ദമായി. എല്ലാവരും പരസ്പരം ചോദിച്ചു.. ആരായിരിക്കും? അശോകനോ ഷമീറോ? 
ഒരാള് മടിച്ചു മടിച്ചു ശശിയുടെ അടുത്ത് വന്നു ചോദിച്ചു...ഞങ്ങള്‍ക്കെല്ലാം വിഷമം ഉണ്ട്. എങ്കിലും നിങ്ങളുടെ ഏതു സുഹൃത്താണ് മരിച്ചത്..?
 അശോകനോ...? ഷമീറോ...?
ശശി ആദ്യം ഒന്ന് അമ്പരന്നു. പിന്നെ ഒരു ചെറു ചിരിയോടെ പറഞ്ഞു..
 നിങ്ങള് വിഷമിക്കേണ്ട. അവര്‍ക്ക് രണ്ടു  പേര്‍ക്കും ഒന്നും പറ്റിയിട്ടില്ല. പക്ഷേ...
.
.
.
.
.
.
...... ............ 
ഞാന്  കുടി നിര്‍ത്തി..!!!

😂😂😜😝🤣🙊🙊🤣🤣🤣

ഗോവർദ്ധന് ബോധം വന്നു
സീൻ 2:

സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ്

after 2 hrs:

സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ

Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ

#empuraan #Lucifer2
😂😂😜😝🤣🙊🙊🤣🤣🤣

നീയെങ്കിലും   പോയി  രക്ഷപെട്ടോ
നീന്താൻ  അറിയാത്ത  സോണി   കിണറ്റിൽ  വീണു  മുങ്ങി

ചാവാൻ ആയപ്പോൾ    കയ്യിൽ  കിട്ടിയ  ഒരു  മീനിനെ  എടുത്തു  മേലോട്ട്    എറിഞ്ഞു  ... എന്നിട്ട്  പറഞ്ഞു ഞാൻ ഇനി രക്ഷപെടില്ല, നീയെങ്കിലും   പോയി  രക്ഷപെട്ടോ എന്നുപറഞ് സോണി മാതൃകയായി..

😂😂😜😝🤣🙊🙊🤣🤣🤣

ഒരു ചെറിയ PTA മീറ്റിംഗ്
ഒരു ചെറിയ പി ടി എ മീറ്റിംഗ്

ടിന്റുമോൻ: അച്ഛാ, നാളെ എന്റെ സ്കൂളിൽ ഒരു ചെറിയ പി ടി എ മീറ്റിംഗ് കൂടി ഉണ്ട് ..
അച്ഛൻ: ടിന്റു, ഒരു ചെറിയ PTA മീറ്റിംഗ് എന്നെന്താ പറയുന്നെ ???
ടിന്റുമോൻ: അത് .... . അച്ഛനും ഞാനും പ്രിൻസിപ്പലും മാത്രേ ഉള്ളൂ... അതാ!!!




View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved