|
|
ലോകം മുഴുവന്‍ തനിക്കെതിരെ നിന്നാല്‍
*Teacher:*
ലോകം മുഴുവന്‍ തനിക്കെതിരെ നിന്നാല്‍ താന്‍ എന്ത് ചെയ്യും? *Tintumon:* തിരിഞ്ഞു നിന്നൊരു സെല്‍ഫി എടുത്താല്‍ മതി ലോകം മുഴുവന്‍ മ്മടെ കൂടുണ്ടാവും
മുംബൈ അധോലോകം ഇന്ന് എന്റെ പേര് കേട്ടാൽ
+1 ന് പഠിക്കുമ്പോൾ...അവൾക്ക് എന്നെ ഇഷ്ട്മല്ലെന്നറിഞ്ഞു ഞാൻ നാടുവിട്ടു പോകാൻ തീരുമാനിച്ചതാ ...
രാത്രി ബാഗും എടുത്തു ഇറങ്ങുമ്പോൾ .. മുറ്റത്തെ ഞാലിപ്പൂവൻ വാഴയുടെ ഇല അനങ്ങുന്നത് കണ്ടു പേടിച്ചത്കൊണ്ട് ഞാൻ തിരിച്ചു കേറി .. ഇല്ലേൽ മുംബൈ അധോലോകം ഇന്ന് എന്റെ പേര് കേട്ടാൽ ഭയന്ന് വിറക്കുമായിരുന്നു.
ഗംഗ Pond ആണോ, River ആണോ?
ടീച്ചർ - ഗംഗ Pond ആണോ, River ആണോ?
കുട്ടി - Pond ആണ് ടീച്ചർ - മണ്ടാ , ഗംഗ River ആണ് കുട്ടി - അപ്പോ, സുരേഷ് ഗോപി പറയുന്നുണ്ടല്ലോ ഗംഗ ഇപ്പൊ പോണ്ടാന്ന് ! 😂😂😜😝🤣🙊🙊🤣🤣🤣
ശിവനെ മാറ്റി ഗണപതിയെ
ടിന്റുമോന്‍ എന്നും ശിവനെ തൊഴാന്‍ പോകും. ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതിയെ വച്ചു.
ടിന്റു : മോനെ ഡാഡിയോട് പറയണേ , ടിന്റു അങ്കിള്‍ വന്നിരുന്നു എന്ന് , കേട്ടോ.
മാടംപള്ളിയിലെ ഓറഞ്ചും ആപ്പിളും
മാടംപള്ളിയിലെ ഡൈനിങ്ങ് ടേബിളിൽ ഒരു ഓറഞ്ചും ആപ്പിളും ഉണ്ടായിരുന്നു.... പെട്ടെന്ന് ഓറഞ്ച് പൊരിഞ്ഞ ചിരിയും ഡാൻസും.. ആപ്പിൾ സങ്കടത്തോടെ ഇരിക്കുന്നു..
എന്താ കാരണം ?? . . . . . . . . . അല്ലിക്ക് ആഭരണം എടുക്കാൻ പോകുവാണെന്നു ഗംഗ നകുലനോട് പറയുന്നത് ആപ്പിളും ഓറഞ്ചും കേട്ടു.. ആപ്പിളിന് അല്ലി ഇല്ലല്ലോ.. 🏃🏃🏃🏃
ധോണിയെ ട്രോള്ളാൻ ഉള്ള കാരണങ്ങൾ
കളി കഴിയുമ്പോ ധോണിയെ ട്രോള്ളാൻ ഉള്ള കാരണങ്ങൾ..
--ഇന്ത്യ തോറ്റാൽ( ധോണി കളിച്ചാലും ഇല്ലെങ്കിലും) --ഇന്ത്യ ജയിക്കുമ്പോൾ 1. ധോണി നന്നായി ബാറ്റ് ചെയ്തില്ലെങ്കിൽ 2.ഫിനിഷ് ചെയ്‌താൽ 3.ലാസ്റ് ബോൾ സിക്സ് അടിച്ചാൽ 4.മുട്ടി കളിച്ചാൽ 5.കളി ജയിക്കറാവുമ്പോ ബാറ്റിങ്ങിന് ഇറങ്ങിയാൽ 6.ബാറ്റിംഗ് ഓർഡറിൽ സ്വയം പ്രോമോട്ട് ചെയ്താൽ 7.കളി തീരുന്നതിനു മുൻപ് ഔട്ട് ആയാൽ. ജയിച്ചാലും തോറ്റാലും ട്രോൾ ഉറപ്പാ.. ഇനിയിപ്പോ ധോണി ഒറ്റയ്ക്ക് ഇന്ത്യയെ കളിച്ചു ജയിപ്പിച്ചാൽ മാത്രം ട്രോള്ളാതിരിക്കാം.....
രണ്ട് ദുരന്തങ്ങൾ കണ്ടുമുട്ടിയപ്പോൾ
😜രണ്ട് ദുരന്തങ്ങൾ കണ്ടുമുട്ടിയപ്പോൾ😜
മുബി👉 ടീ ചാച്ചൂ നിന്നെ ഇന്ന് ഫോണിൽ വിളിച്ചിട്ട് ഓഫ് ആണല്ലോ ന്താ കാര്യം റൂബി👉 കൈയ്യിൽ 10 ന്റെ പൈസ ഇല്ലടീ😐 ചാർജ് ചെയ്യാൻ ...അങ്ങനെ ഓഫ് ആയി പോയി ടീ... ... മുബി👉 അതിനു ചാർജ് ചെയ്യാൻ പൈസ എന്തിനാ😕 ഫോൺ കറണ്ടിൽ കുത്തിയ പോരെ ... റൂബി👉 😃 ങേ അപ്പോ അങ്ങനെ ചാർജ് ആക്കിയാൽ എനിക്ക് കാൾ വിളിക്കാൻ പറ്റോ ... മുബി👉 😠 ടീ ഊളെ കാൾ വിളിക്കണം എങ്കിൽ പൈസ ചാർജു ചെയ്യണം ... റൂബി👉 😠 അതല്ലേടീ മാക്രീ നിന്നോട് പറഞ്ഞെ ചാർജ് ചെയ്യാൻ പൈസ ഇല്ലാത്തോണ്ടു ചാർജ് ആക്കിയില്ല എന്ന് ... മുബി👉 😲 ടീ പൊട്ടീമൊബൈൽ ഓൺ അവാൻ കറണ്ടിൽ ചാർജാക്കണം മൊബൈലിൽ കാൾ ചെയ്യാൻ പൈസ ചാർജ് ചെയ്യണം 😠 ന്നാ പറഞ്ഞെ ...... റൂബി👉 😒 അല്ല ഇനി ഇപ്പൊ പൈസ ഇല്ലാതെ ചാർജ് ആക്കി വെച്ചിട്ട് എന്തിനാ .... മുബി👉 😕 നിന്റെ മൊബൈൽ എവിടെയാ റൂബി👉 വീട്ടിൽ മുബി👉 ആ അവിടെ ഇരുന്നോട്ടു പുല്ല് 😕😕 😂😂😂😂😂😂😂😂😂 🏃🏃🏃🏃🏃🏃🏃🏃🏃
സ്കൂളിൽ അങ്ങനാ
ശശി മക്കളേം കൂട്ടി സിനിമയ്ക്ക് പോയതാ.. ദേശീയ ഗാനം കഴിഞ്ഞപ്പോൾ അവർ ഇറങ്ങി ഓടി !. സ്‌കൂളിൽ അങ്ങനാത്രേ !
😂😂😂😂
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
ഭ൪ത്താവ് ഭാര്യയോട് സുപ്രഭാതം
ഭ൪ത്താവ് ഭാര്യയോട് :- "സുപ്രഭാതം"..
ഒരിക്കലും വിഷ് ചെയ്യാത്ത ആൾക്ക് എന്തു പറ്റി എന്നാലോചിച്ചെങ്കിലും അവൾ തിരിച്ച് പറഞ്ഞു..... "സുപ്രഭാതം"... അടുത്ത ദിവസം ഭ൪ത്താവ് വീണ്ടും.."സുപ്രഭാതം".. അതിന്റെ അടുത്ത ദിവസവും..."സുപ്രഭാതം"..... ഇത് തുട൪ന്നപ്പോൾ ഒരാഴ്ച കഴിഞ്ഞ് ആകാംക്ഷ അടക്കാനാവാതെ ഭാര്യ ചോദിച്ചു.... നിങ്ങൾ കുറെ ദിവസമായല്ലോ സുപ്രഭാതം സുപ്രഭാതം എന്ന് പറയുന്നു....ഇത് വരെയില്ലാത്ത പതിവ് എവിടെ നിന്ന് വന്നു....." . . . . . . . . . . . . . . . . . . . . . ഭ൪ത്താവ്:- "കഴിഞ്ഞ മാസം നമ്മള് വഴക്ക് കൂടിയപ്പോൾ നീ പറഞ്ഞില്ലേ... ഒരു സുപ്രഭാതത്തിൽ നീ ഈ വീട് വിട്ട് ഇറങ്ങി പോകുമെന്ന്.... ഞാൻ നിന്നെ ഓരോ ദിവസവും 'സുപ്രഭാതം' ആണെന്ന് ഓ൪മിപ്പിക്കുകയായിരുന്നു........!!!!" 😂😂😂😂😂😂😂😜😜😜😜😜😜
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2025 JokesMalayalam.com. All Rights Reserved |