Trending jokes of today:
വിനായകന്‍
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
എയര്‍ ഇന്ത്യ
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



നിത്യജീവിതത്തില്‍‌ ആവശ്യമായ 20 പഴഞ്ചൊല്ലുകൾ - 20 Proverbs for daily life
നിത്യജീവിതത്തിലാവശ്യമായ 20 പഴഞ്ചൊല്ലുകൾ


1. We cannot Eat fruit while the tree in the

blossom

ബ്ലൗസുമിട്ട് മരത്തിൽ കയറി പഴങ്ങൾ

പറിച്ച് തിന്നാനാകില്ല

2. All is well with him who is beloved of his neighbours

ആലീസിന്റെ കിണറ്റിൽ വീണിട്ടുള്ളവരെല്ലാം അയൽപ്പക്കക്കാരായിരുന്നു

3. Far- away cow have long horns.

പശുക്കൾ ദൂരെ നിന്നാൽ പോലും ഹോൺ നീട്ടിയടിച്ചേക്കണം

4. Like dogs, if one barks, all barks

ഒരു പട്ടി ബാറിൽ കേറിയാൽ, എല്ലാ പട്ടികളും കേറും

5. A wise man never wants weapon

വയസ്സന്മാർ ഒരിക്കലും വേപ്പെണ്ണ ഉപയോഗിക്കാറില്ല

6. A wife's first child should be her husband

ഭാര്യമാർ എപ്പോഴും ആദ്യത്തെ കുട്ടി കെട്യോന്റെ തന്നെ ആകാൻ ശ്രദ്ധിക്കണം

7.A hungry bear does not dance

ഹംഗറിക്കാർ ഒരു ബിയറിച്ചാലൊന്നും ആടില്ല

8. Cheat me in the price, not in the goods

കാശിന്റെ കാര്യം വന്നപ്പൊ എല്ലാ ചരക്കുകളും എന്നെ വലിപ്പിച്ചു

9. If u want peace, prepare for war

നിങ്ങൾക്കൊരു പീസിനെ വേണമെങ്കിൽ അവളുടെ ചെരുപ്പിന്റെ വാറഴിക്കാൻ വരെ തയാറായിരിക്കണം

10. A full belly neither fights nor flies well

ഒരു ഫുൾ അടിച്ചാൽ പോലും മണിയൻ വഴക്കിടുകയോ കിണറ്റിൽ വീഴുകയോ ചെയ്തിട്ടില്ല

11. Curiosity is ill manner in another's house

കുര്യാക്കോസേട്ടൻ ഇല്ലെന്നറിഞ്ഞാൽ മുനീർ വീട്ടിൽ വരുന്നുണ്ട്

12. Secrets are never long-lived

സെക്രട്ടറിമാർ അധികകാലം ജീവിച്ചിരിക്കില്ല

13. Good to forgive, best to forget

നാലെണ്ണം കൊടുത്തിട്ടെ നാലെണ്ണം വാങ്ങിച്ച് കൂട്ടാവൂ

14. Leave of while play is good

കളിയുള്ള ദിവസം ഓഫീസിൽ നിന്ന് ലീവെടുക്കണം

15. Keep quiet and people will think you are a philosopher

കുവൈറ്റിൽ ഒരു കീപ്പ് ഒക്കെ ഉണ്ടെങ്കിൽ നാട്ടിലൊക്കെ ആൾക്കാരു വല്യ സംഭവാന്നു കരുതും

16. Be content, the sea hath fish enough

കടലിലിറങ്ങുമ്പോൾ കോണ്ടം ധരിക്കുക, ധാരാളം മീനുകളുണ്ട്

17. Death is not bitter, but the approach to death

ബട്ടർ കഴിച്ചാൽ മരിക്കില്ല, പക്ഷെ അപ്പച്ചന്മാർക്ക് കൊടുത്താ തട്ടിപ്പോകാം

18. He is a fool who thinks by force or skill to turn the current of a women's wil

ബലം പ്രയോഗിച്ചൊ കരണ്ടടിപ്പിച്ചോ ഒരു

സ്ത്രീയുടെ വിൽപ്പത്രം തിരുത്തിയെഴുതിക്കാം എന്നു കരുതുന്നവൻ വിഡ്ഢിയാണു

19. With a man lie is a last resort, with women its first aid

ഒരു പുരുഷനോടൊപ്പം റിസോട്ടിൽ പോയി കിടക്കണമെന്ന് എല്ലാ പെണ്ണുങ്ങളുടെയും ആഗ്രഹമാണു

20. Youth looks ahead, old age looks back, middle age looks worried

ചെറുപ്പക്കാർ മുന്നിലും കെളവന്മാർ ബായ്ക്കിലും മദ്ധ്യവയസ്കന്മാർ വയറിലും നോക്കുന്നു...

കുക്കിഗ്‌ പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത്‌ യ്യുടൂബിൽ
കുക്കിഗ്‌ പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത്‌ യ്യുടൂബിൽ....

സെർച്ച്‌ ചെയ്യാൻ പറഞ്ഞു....

അറിയാവുന്ന ഇംഗ്ലീഷിൽ "മലയാളം ഹോട്ട്‌ മസാല" എന്ന് അടിച്ച്‌ കൊടുത്തു......

പിന്നെ സംഭവിച്ചതെല്ലാം യാദർശിച്ചികമായിരുന്നു....

ഇന്നും അലഞ്ഞ്‌ കൊണ്ടിരിക്കുന്ന തീരാത്ത യാത്രയുടെ തുടക്കം

"സിന്ദഗി നാ മിലേഗ ദുബാര"

സെല്ല് എന്നാൽ ?
ബയോളജി ടീച്ചർ പറഞ്ഞു , സെല്ലെന്നാൽ കോശമാണെന്ന്.
തൊട്ടെടുത്തെ പിരിയഡിൽ physics സാറു പറഞ്ഞു സെല്ലെന്നാൽ, ബാറ്ററിയാണെന്ന്. അടുത്ത ദിവസം എക്കണോമിക്സ് സാറു പറയുവാ സെല്ലെന്നാൽ വിൽക്കലാണെന്ന് .ദേ അടുത്ത പീരിയഡിൽ History ടീച്ചർ പറഞ്ഞു ജയിലാണെന്ന്. നിർത്തി അതോടെ നിർത്തി പഠിത്തം.

സായിപ്പ് കേട്ട അമേരിക്ക
ഏതോ മലയാളി, "അമ്മേ ഇരിക്ക് " എന്ന് പറയുന്നത് കേട്ട സായിപ്പ് അമേരിക്ക എന്ന് പേരിട്ടു.

🤣😂😂😃😛😛😜

നിനക്കു വേണ്ടി കാത്തിരിക്കും
Christmas -നെ കുറിച്ച് ഒരു caption ആലോചിച്ചു, ഒരു പേപ്പര്‍ താളില്‍ ഇങ്ങിനെ എഴുതി:-

In this Christmas night....
Im waiting for you, Santa....

പത്താം ക്ളാസ് കഷ്ടിച്ചു ജയിച്ചതിന്‍റെ അഹങ്കാരവുമായി നടക്കുന്ന ഭാര്യ അതു വായിച്ചു;

"ഈ ക്രിസ്മസ് രാത്രിയില്‍
ശാന്തേ, നിനക്കു വേണ്ടി കാത്തിരിക്കും"".

ഒരു നക്ഷത്രം പോലെ എന്തോ അടുക്കളയിൽ നിന്ന് പാഞ്ഞു വന്നു...
പിന്നെ ഒന്നും ഓർമ്മയില്ല ...🤕🤕🤕🤕🤕

നിവിൻ പോളി തല്ലാൻ പോയാൽ എന്ത്‌ ആവും?
നിവിൻ പോളി തല്ലാൻ പോയാൽ എന്ത്‌ ആവും?

തല്ലിപ്പോളി ആവും

😂😂🤣🤣😛😛😛😛😛

ഇടാന്‍ ആണോ എടുക്കാന്‍ ആണോ?
ബാങ്ക് ക്ലാര്‍ക്ക്  : പൈസ ഇടാന്‍ ആണോ എടുക്കാന്‍ ആണോ?
അജു: രണ്ടുമല്ല
ക്ലാര്‍ക്ക്: പിന്നെ എന്തിനാ ലൈനില്‍ നില്‍കുന്നത്
അജു : രാജ്യത്തിന് വേണ്ടി എന്തെങ്ങിലും ചെയണമെന്ന് തോന്നി

#നോട്ട് നിരോധനം

ബംഗാളി...
ബംഗാളി..

കഴിഞ്ഞ ദിവസം എറണാകുളത്ത്‌ സ്കൈലൈൻ അപ്പാർട്ട്മെന്റിൽ സുഹൃത്തിന്റെ ഫ്ലാറ്റിലേക്ക്‌ പോയിരുന്നു. ഇടയ്ക്ക്‌ ഒരു ചെറിയ ഷോപ്പിംഗിനു വേണ്ടി ഇറങ്ങിയപ്പോഴാണ്‌ ഒരു ബംഗാളി സുഹൃത്തിന്റെ കാർ കഴുകുന്നത്‌ കണ്ടത്‌. കാർ കഴുകലിൽ ആളൊരു കലാകാരൻ തന്നെയാണെന്ന് മനസ്സിലായി. ഒരൊറ്റ തുള്ളി വെള്ളം പോലും താഴെ പോവാതെ, വെള്ളം കാറിൽ സ്പ്രേ ചെയ്ത്‌ കൊണ്ട്‌ ഒരു പ്രത്യേകഭംഗിയിൽ ക്ലീൻ ചെയ്യുന്നു.

ഞങ്ങൾ കാറിൽ കയറിയപ്പോൾ സുഹൃത്ത്‌ ആ ബംഗാളിയെ നോക്കി ഞെട്ടിക്കുന്ന ഒരു സത്യം പറഞ്ഞു തന്നു. ആ അപ്പാർട്ട്മെന്റിൽ ഏകദേശം മുന്നോറോളം കാറുണ്ട്‌. അത്രയും കാർ കഴുകുന്ന പണിയാണ്‌ അവന്‌ ( എന്ന് വച്ചാൽ എല്ലാ കാറും എല്ലാ ദിവസവും കഴുകുമെന്നല്ല്ല) ഓരൊ കാറുകാരനും അവനു ഒരുമാസം നൽകുന്ന സാലറി മുന്നൂറു രൂപ. അപ്പൊ എത്രയായി എന്നൊന്ന് കണക്ക്‌ കൂട്ടി നോക്കിക്കെ

ഞാൻ കൂട്ടിനോക്കി. തൊണ്ണൂറായിരം രൂപ..!! ഒരു മാസത്തെ അവന്റെ വരുമാനം. ! അൽഭുതത്തോടെ വാ പൊളിച്ച്‌ നിൽക്കുന്ന എന്നോടായി സുഹൃത്ത്‌ വീണ്ടും പറഞ്ഞു. തീർന്നില്ല, ഇതവൻ ഈ ജോലിയിൽ നിന്ന് മാത്രമായി ഉണ്ടാക്കുന്ന പണമാണ്‌. അവൻ ഇവിടെ വേറെയും അല്ലറചില്ലറ ജോലികൾ ചെയ്യുന്നുണ്ട്‌. അങ്ങനെ എല്ലാം കൂടി ഏതാണ്ട്‌ ഒരു മാസം ഒന്നരലക്ഷം രൂപയെങ്കിലും അവൻ ഉണ്ടാക്കുന്നുണ്ട്‌. അവൻ കഴുകുന്ന കാറിന്റെ മുതലാളിമാരിൽ ചിലരെങ്കിലും അവന്റെയത്ര വരുമാനം ഇല്ലാത്തവരുണ്ട്‌. 😂

അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. എന്റെ മനസ്സിലേക്ക്‌ അന്യനാട്ടിൽ പോയി രാപ്പകലില്ലാതെ പണിയെടുത്തിട്ടും നാൽപ്പതിനായിരമോ മുപ്പതിനായിരമോ പോലും മാസവരുമാനം ഉണ്ടാക്കാൻ കഴിയാത്ത ഗൾഫുകാരുടെ ദയനീയചിത്രം തെളിഞ്ഞു വന്നു.

ആ ബംഗാളിയെ നോക്കി ഞാൻ അറിയാതെ വിളിച്ചു പോയി..

മൊതലാളീ....😨

ഭാര്യയുടെ ഷോപ്പിംഗ്‌ കാള്‍
ധാരാളം ആളുകളുള്ള ഒരു ജിംനേഷ്യം ........

ഒരു ബഞ്ചിനു പുറത്തിരുന്ന മൊബൈൽ ബെല്ലടിക്കാൻ തുടങ്ങി.........📱📱

ശശി ഫോണെടുത്തു സ്പീക്കർ മോഡിലിട്ട് സംസാരിക്കാൻ തുടങ്ങി.......

റൂമിലെ എല്ലാവരും സൈലൻ്റായി.........

ശശി: ഹലോ...

ഭാര്യ: ഡാർലിംഗ്.....ഇതു ഞാനാ...ഇപ്പോ എവിടെയാ.... ജിമ്മിലാണോ????.....

ശശി: അതേ...

ഭാര്യ: ഞാനിപ്പോൾ ലുലു മാളിലാ....ഇവിടെ ഒരു ബാഗ് കണ്ടു Rs 3000 പറയുന്നു ഞാൻ വാങ്ങിച്ചോട്ടെ.....

ശശി: പിന്നെന്താ....ഇതൊക്കെ ചോദിക്കാനുണ്ടോ....🤗🤗

ഭാര്യ: പിന്നെ.....വരുന്ന വഴിക്ക് ഞാൻ Maruthi showroom ൽ കയറി പുതിയൊരു മോഡൽ ഇഷ്ടമായി......😍😍

ശശി: എത്രയാകും അതിന്????🤔🤔

ഭാര്യ: 1200000

ശശി: പൊന്നൂന് ഇഷ്ടമായാൽ വാങ്ങിച്ചോ....😊😊

ഭാര്യ: ok.dear....പണം Bankil നിന്നും എടുക്കുവേ😊😊

ശശി: Ok dear

ഭാര്യ: ശരി....പിന്നെക്കാണാം........lov u so much....umma

ശശി: bye.....lov u tooooo

ശശി കോൾ കട്ടു ചെയ്തു....

റൂമിലുള്ളവർ ശശിയെ അത്ഭുതത്തോടെ നോക്കുമ്പോൾ ശശി അവരോട്......


''ഈ മൊബൈൽ ആരുടേതാ???????'' 😂😂😂

ബൈക്കിന്‍റെ പിന്നില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയപ്പോൾ ഭാര്യ
ഭര്‍ത്താവ് ഭാര്യയോട്:  ബൈക്കിന്‍റെ പിന്നില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി. ഇനി നിനക്കും വാങ്ങണമല്ലോ.. 😐😐😐

അപ്പോള്‍ ഭാര്യ: എനിക്ക് എല്ലാ ഡ്രെസ്സിനും മാച്ച് ചെയ്യുന്ന ഓരോ ഹെല്‍മെറ്റുകള്‍ വേണം..

😨😨😳😳😳😳😳😳😳

ഭര്‍ത്താവ് ബൈക്ക് വിറ്റു!!!

🤣🤣🤣


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved