|
|
ആ മിക്സി ഒന്ന് ഓൺ ആക്കിക്കെ
ഭാര്യ : 👧എവിടെയാ നിങ്ങൾ?? 😎😎
ഭർത്താവ് :👨 വീട്ടിൽ ആണ് പ്രിയേ.. 😍😍😍 ഭാര്യ :👧 ഉറപ്പാണോ? 😏😏 ഭർത്താവ് :👨 അതേ 😉😉 ഭാര്യ : 👧എങ്കിൽ ആ മിക്സി ഒന്ന് ഓൺ ആക്കിക്കെ. 😙😙😙 ഭർത്താവ് :👨 (മിക്സി പ്രവർത്തിപ്പിക്കുന്നു) ഗർർർ.. ഗർർർ.. ർർർർ. 😉😉😉 ഭാര്യ : 👧ഓകെ എന്റെ പ്രാണനാഥ..😘😘 ഞാൻ ഇതാ എത്തുകയായി. 😃😃 വേറൊരു ദിവസം...... 😙😙😙 സംശയക്കാരിയായ ഭാര്യ : 👧വീട്ടിൽ ആണോ?😎😎😎 ഭർത്താവ് : 👨അതേല്ലോ 😉😉😉 ഭാര്യ : 👧സത്യമാണല്ലോല്ലെ😙😙😙 ഭർത്താവ് : 👨അതെ എന്റെ കരളേ 😍😍 ഭാര്യ : 👧എന്നാപ്പിന്നെ ആ മിക്സി ഒന്ന് സ്റ്റാര്‍ട്ട് ചെയ്തേ. 😎😎😎😎 ഭർത്താവ് : 👨(ഉടനെ മിക്സി ഓൺ ആക്കി) ഗർർർ.. ഗർർർ.. ർർർർ... 😉😉😉 ഭാര്യ : 👧ഞാൻ വേഗം വരാട്ടോ.. ഉമ്മ.. 😘😘😘 പിറ്റേ ദിവസം ഭാര്യ,👧 ഭർത്താവിനെ👨 അറിയിക്കാതെ നേരത്തെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു.😎😎😎 വീട്ടിൽ എത്തിയപ്പോൾ മകൻ👦 ഒറ്റയ്ക്കു ഇരുന്ന് കളിക്കുന്നത് കണ്ട് മകനോട് 👦ചോദിച്ചു, "മോനെ 👦നിന്റെ അച്ഛൻ👨 എവിടെ പോയി??".. 😎😎😎 മകൻ : 👦" എനിക്കറിയില്ല.. മിക്സിയും എടുത്തു പോകുന്നതു കണ്ടു"... 😊😜😠😕😑😀😂
ചരിത്രം മാറ്റിമറിച്ച അമ്മയുടെ ബുദ്ധി
ആമയും മുയലും നടത്തിയ ഓട്ടപന്തയത്തിലെ സത്യം ..
സത്യത്തിൽ ജയിച്ചത് മുയല് തന്നെയാണ്. എന്നാല് ആമയുടെ ബുദ്ധിയാണ് ചരിത്രം മാറ്റി മറിച്ചത്.. പന്തയം നിയന്ത്രിച്ചിരുന്ന തമിഴനായ റഫറിയോട് ആമ ഉറക്കെ ചോദിച്ചു. ആമ : മുയലാണോ ജയിച്ചത് ? റഫറി : 'ആമ'. ചരിത്രത്തെ മാറ്റി മറിച്ചത് ആ ഒരൊറ്റ വാക്കായിരുന്നു. 😀😉😉😉
സത്യത്തിൽ പുരുഷന്മാർ വളരെ നല്ലവരാണ് കാരണം
സത്യത്തിൽ പുരുഷന്മാർ വളരെ നല്ലവരാണ് കാരണം
1 – ചെറുപ്പക്കാരി ആയാലും,ആന്റിമാരായാലും എത്രപേർവന്നു പ്രണയിക്കുന്നു എന്ന് പറഞ്ഞാലും ദേഷ്യപ്പെടില്ല, ചെരുപ്പ് ഊരി അടിക്കില്ല..ഇഷ്ടപ്പെട്ടില്ല എങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് സമാധാനപരമായി പറയും… 2 – ബസിൽ കയറിയാൽ ആണുങ്ങളുടെ സീറ്റിൽ സ്ത്രീകൾ ഇരിക്കുന്നത് കണ്ടാൽ കണ്ടക്ടറോട് പരാതി പറയില്ല..അടുത്ത് ഒരു സ്ത്രീ വന്നു ഇരുന്നാലും മുഖം ചുളിക്കില്ല.. 3- ഭാര്യയുടെ കയ്യിൽ നിന്നും എത്രതല്ലു കിട്ടിയാലും ഒരിക്കലും പുറത്ത് ആരോടും പോയി വിഷമം പറയില്ല.. 4 – സ്വത്ത് എല്ലാം ഭാര്യയുടെ പേരിൽ വാങ്ങിയിട്ട് ഇൻഷുറൻസ് മാത്രം തന്റെ പേരിൽ എടുക്കുന്ന പാവങ്ങൾ.. 5 – ലിഫ്റ്റ് ചോദിച്ചു ഏതു പെണ്ണ്കൈ കാണിച്ചാലും മുഷിയുകയോ വഴക്ക് പറയുകയോ ചെയ്യാറില്ല.. 6 – ഏതൊരു അച്ഛനും മകനെ സ്വകാര്യമായി വിളിച്ചു ” നിന്റെ ഭാര്യ നിന്നെ നന്നായിട്ട് നോക്കുന്നുണ്ടോ” എന്ന് സംശയത്തിൽ ചോദിക്കാറില്ല.. 7 – തന്റെ മൊബൈലിനു താൻ തന്നെ റീചാർജ് ചെയ്യുന്നവർ… 8 – കാമുകി നൂറു വട്ടം നിനക്ക് വട്ടുണ്ടോ എന്ന് ചോദിച്ചാലും ചിരിക്കും പക്ഷെ തിരിച്ചു ഒരിക്കൽ പോലും ചോദിക്കില്ല (വിവരം അറിയും) 9 – സീരിയൽ കഴിഞ്ഞു വരും വരെ വിശന്നു കാത്തിരിക്കുന്ന പാവങ്ങൾ.. 10 – സീരിയൽ കാരണം എത്രയോ നല്ല ക്രിക്കറ്റ് കളികൾ കാണാൻ ആവാതെ പോയ ദുർഭാഗ്യർ. ഇനിയുമുണ്ടാകും
പീസ് .....
പീസ് .....
പണ്ട് തൃശ്ശൂര്‍ ഗിരിജ മൂവീസ് എ പടങ്ങള്‍ മാത്രം കളിക്കുന്ന തിയറ്റര്‍ ആയിരുന്നു. ചില ദിവസങ്ങളില്‍ പടത്തിനിടയില്‍ പീസ് വേറെ ഇടും... ഒരു പുത്തന്‍ പള്ളി പെരുന്നാളിന്റെ തലേ ദിവസം രാത്രി, എന്റെ വീടിനടുത്ത് ഉള്ള അന്തോണിചേട്ടന്‍ അടിച്ചു ഫിറ്റായി സെക്കന്റ് ഷോ കാണാന്‍ ഗിരിജയില്‍ ചെന്നു... പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും അവിടുന്നും ഇവിടുന്നും കൂക്കുവിളി തുടങ്ങി. "പീസ് ഇടടാ @#%$^& മോനേ പീസ് ഇടടാ" എന്നൊക്കെ വിളിച്ചു തുടങ്ങി, കൂവല്‍ ശക്തമായപ്പോള്‍ മുന്നിലെ നിരയില്‍ ഇരുന്ന അന്തോണി ചേട്ടന്‍ ഏതു മറ്റേമോനാ കൂവുന്നത് എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ അതാ കൂവുന്നതിനു നേതൃത്വം വഹിക്കുന്നു, തന്റെ പുന്നാരമോന്‍, പ്രീഡിഗ്രിക്ക് പഠിക്കുന്ന ജോബി. അവര്‍ തമ്മില്‍ കണ്ടു......!!! 😨😨😕 ............................................................ പിറ്റേ ദിവസം രാവിലെ..., രംഗം വീട്ടിലെ ഭക്ഷണമേശ, അന്തോണി ചേട്ടന്‍ അപ്പവും കോഴിക്കറിയും കഴിക്കുന്നു. ജോബി പതിയെ വന്ന് കൈകഴുകി കഴിക്കാനിരുന്നു. രണ്ടു പേരും തമ്മില്‍ നോക്കുന്നില്ല. ജോബി അപ്പം എടുത്തപ്പോഴേക്കും അമ്മച്ചി കോഴിക്കറി വിളമ്പി.എന്നിട്ട് ചോദിച്ചു, "പീസ് ഇടട്ടെ മോനേ? പീസ് ഇനീം ഇടട്ടെ?" മോന്‍ അപ്പനെ നോക്കി....... അപ്പന്‍ മോനേ നോക്കി. എന്നിട്ട് അമ്മയോട് പറഞ്ഞു... "വേഗം ഇടടീ, ഇല്ലെങ്കി അവന്‍ കൂവും..!!!"
ചൂടാകുമ്പോള്‍ ഖരരൂപത്തിലാകുന്ന ദ്രാവകം ഏതാണ് ?
ടീച്ചര്‍- ചൂടാകുമ്പോള്‍ ഖരരൂപത്തിലാകുന്ന ദ്രാവകം ഏതാണ് ?
ടിന്‍റുമോന്‍- ദോശ !!
പാലായ്ക്ക് പോകുന്ന ബസ്
ഒരിക്കൽ പാലായ്ക്ക് പോവാൻ ബസ് സ്റ്റാൻഡിൽ എത്തി ബസ് ഏതെന്നറിയാതെ നിന്ന സമയത്തു കിളി വിളിച്ചു പറയുന്നത് കേട്ട് ബസ്സിൽ കേറി ഇരുന്നു... ബസ് വിട്ടപ്പോഴാ അറിഞ്ഞത് ബസ് പാലയ്ക്ക് അല്ലെന്ന്...
അപ്പൊ താനെന്തിനാ പാലയ്ക്ക് പോവാന്ന് വിളിച്ചു പറഞ്ഞത് എന്ന് കിളിയോട് ചോദിച്ചപ്പോ അവൻ പറയുവാ അവൻ പാട്ടു പാടിയതാണെന്ന്.. " പാലപ്പൂവെയ്..പൂവെയ്..പോവേ.. " 😂😂😜😝🤣🙊🙊🤣🤣🤣
ഞെട്ടിക്കുന്ന സത്യം - ആമയും മുയലും
💥💥💥💥ഞെട്ടിക്കുന്ന സത്യം 💥💥💥💥
പണ്ട് മുയലും ആമയും തമ്മിൽ ഓട്ട മത്സരം നടത്തിയപ്പോൾ ജയിച്ചത് മുയൽ തന്നെയാണ് എന്ന സത്യം ഇപ്പോൾ പുറത്ത് വന്നു. അന്നത്തെ റഫറി ഒരു തമിഴൻ ആയിരുന്നത്രേ. മുയൽ ആണോ ജയിച്ചത് എന്ന് ചോദിച്ചപ്പോൾ 'ആമ'എന്ന് പറഞ്ഞത് എല്ലാവരും തെറ്റിദ്ധരിച്ചതാണ്. 😜😜😜😜
കാട്ടിൽ കിട്ടും. നാട്ടിൽ കിട്ടില്ല. എന്ത്?
കാട്ടിൽ കിട്ടും....... 😃😃
മല മുകളിലും കിട്ടും..... 😃😃 മഞ്ഞു മലയിലും കിട്ടും..... 😊😊 നാട്ടിൽ കിട്ടില്ല..... 😊😊 എന്ത് :::::::::::::: . . . . . . . . . . . . . . . . . . . . . . . . . . . . . . AIRTEL 4G😃😃 😂😂😜😝🤣🙊🙊🤣🤣🤣
സെല്ല് എന്നാൽ ?
ബയോളജി ടീച്ചർ പറഞ്ഞു , സെല്ലെന്നാൽ കോശമാണെന്ന്.
തൊട്ടെടുത്തെ പിരിയഡിൽ physics സാറു പറഞ്ഞു സെല്ലെന്നാൽ, ബാറ്ററിയാണെന്ന്. അടുത്ത ദിവസം എക്കണോമിക്സ് സാറു പറയുവാ സെല്ലെന്നാൽ വിൽക്കലാണെന്ന് .ദേ അടുത്ത പീരിയഡിൽ History ടീച്ചർ പറഞ്ഞു ജയിലാണെന്ന്. നിർത്തി അതോടെ നിർത്തി പഠിത്തം.
ദന്താശുപത്രിക്ക് മുന്നിൽ വയ്ക്കാവുന്ന ബൈബിളിലെ വാചകം
ബിഡിഎസ്സ്
പാസ്സായ ഒരു യുവാവിന് ഒരു ദന്താശുപത്രി തുടങ്ങണം. ശുദ്ധഗതിക്കാരനായ ക്രിസ്ത്യാനിയായതിനാൽ തന്റെ ആശുപത്രിയുടെ മുമ്പിൽ വേദപുസ്തകത്തിലെ ഒരു വാക്യം എഴുതി വയ്ക്കുവാൻ തീരുമാനിച്ചു. വേദപുസ്തകം മുഴുവൻ നോക്കിയിട്ട് യുക്തമായ യാതൊരു വാക്യവും കിട്ടുന്നില്ല. മർത്തോമ്മാ സഭയിലെ ഒരു ബിഷപ്പിനെ കണ്ട് തന്റെ പ്രശ്നം അവതരിപ്പിച്ചു. തിരക്കിനിടയിൽ ഇക്കാര്യം ആലോചിക്കുവാൻ സമയമില്ലാത്തതിനാലും ഒഴിവാക്കുവാനായി തിരുമേനി ഒരുപായം പ്രയോഗിച്ചു: ‘മോനേ, നീ ചെന്ന് ക്രിസോസ്റ്റം തിരുമേനിയെ കാണണം. അദ്ദേഹം ഈ കാര്യത്തിൽ മിടുക്കനാ.’ ദന്തഡോക്ടർ ഉടനെ ക്രിസോസ്റ്റം തിരുമേനിയുടെ അടുക്കൽ ചെന്നു. ക്രിസോസ്റ്റം തിരുമേനി പറഞ്ഞു: ‘എനിക്ക് വേദപുസ്തകത്തിലെ വളരെ കുറച്ചു കാര്യങ്ങളേ അറിയൂ. എങ്കിലും വന്ന സ്ഥിതിക്ക് സങ്കീർത്തനം 81 ന്റെ പത്താം വാക്യം വായിച്ചു നോക്കുക.’ ദന്തഡോക്ടർ ഉടനെ വേദപുസ്തകം തുറന്നു വായിച്ചു – നിന്റെ വായ് വിസ്താരത്തിൽ തുറക്കുക. 😂😂😜😝🤣🙊🙊🤣🤣🤣
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |