|
|
BSNL - ബിലാൽ സഞ്ചാർ നിഗം ലിമിറ്റഡ്
BSNL - ബിലാൽ സഞ്ചാർ നിഗം ലിമിറ്റഡ്
. . . . . . ഡൌണ്ലോഡ് ഒക്കെ സ്ലോമോഷന് ആണ്
*സർപ്രൈസ്...*
*സർപ്രൈസ്...*
ഭര്ത്താവിന്റെ പിറന്നാളിനു ഒരു സര്പ്രൈസ് ട്രീറ്റ് കൊടുക്കാന് ഭാര്യ അയാളെയും കൂട്ടി സിറ്റിയിലെ ഡാന്സ് ബാറില് പോയി. പെട്ടെന്നുള്ള ഷോക്കിൽ അയാൾക്ക് അതിൽ നിന്നും ഊരാൻ സാധിച്ചില്ല! രണ്ടും കൽപ്പിച്ചു അയാൾ കേറി ! പിന്നീട് സംഭവിച്ചത് : വാതിലില് നിന്ന കാവല്ക്കാരന് : നമസ്തേ, ബാബു സാര്... ഉളളില് പ്രവേശിച്ച ഭാര്യ: അയാള്ക്ക് നിങ്ങളെ എങ്ങനെ അറിയാം?.... ഭര്ത്താവ് : ഞായറാഴ്ചകളില് ഇയാൾ എന്റെ കൂടെ വോളിബോള് കളിക്കാന് വരാറുണ്ട്... അങ്ങനെയുളള പരിചയം.. ബാറില് എത്തിയപ്പോള് ബാര്മാന് : ബാബു, പതിവ് സാധനം തന്നെ എടുക്കട്ടെ?.. ഭര്ത്താവ് ഭാര്യയോട്: വേണ്ട. നീ എന്തെങ്കിലും ചോദിക്കുന്നതിനു മുന്പ് ഞാന് പറയാം. ഒരു പ്രാവശ്യം ഇയാള് ഞങ്ങളുടെ ക്ലബ്ബില് വന്നിരുന്നു. കുറെ കാലത്തിനു ശേഷം അന്ന് ഒരു പെഗ് ഞങ്ങള് ഒന്നായി കഴിച്ചിരുന്നു.... ഡാന്സ് തുടങ്ങി, മുന്നിൽ ഇരുന്ന അവരോടു ഒരു ഡാന്സ്കാരി: എന്താ ബാബു, അങ്ങനെയങ്ങ് ഇന്ന് ഇരുന്നു കളഞ്ഞത്, എന്നുമുളള നിന്റെ സ്പെഷ്യൽ ഡാന്സ് ഇന്ന് ഇല്ലേ?... കോപം കൊണ്ടു വിറച്ച ഭാര്യ ഭര്ത്താവിനെയും വലിച്ചിഴച്ചു പുറത്തേയ്ക്കു വന്നു. ടാക്സിയില് കയറുമ്പോൾ അതാ ഡ്രൈവറുടെ വക: ഇന്നത്തെ സാധനം തല്ലിപ്പൊളിയാണല്ലോ സാറേ..! വേറൊന്നിനെയും കിട്ടിയില്ലേ ഇന്ന്... ബാബുവിൻറെ സംസ്കാര ചടങ്ങ് നാളെ രാവിലെ പത്ത് മണിക്ക്..!! 😄
കോഴീ... നീയും ഗൾഫിലായിരുന്നോ?
😀😀ഗൾഫീന്ന് മിനിഞ്ഞാന്ന് വന്നതേയുള്ളൂ.
അടുക്കളയിലും, തുണിയലക്കുന്നിടത്തുമൊക്കെ അവളെ തോണ്ടിയും, നുള്ളിയും നടന്നു. ഇന്നലെ സന്ധ്യക്ക് വീട്ടിലെ പിടക്കോഴിയെ പൂവൻ വീടിനകത്തുടെ ഓടിക്കുമ്പൊ അമ്മ ചോദിക്കുവാ. " എന്റെ കോഴീ നീയും ഗൾഫിലായിരുന്നോന്ന്. !! ഞാനങ്ങ് വല്ലാണ്ടായിപ്പോയി... 😛😝😜😄😆😂
എങ്ങനുണ്ട്... കൊള്ളാമോ?
ദോശ കഴിച്ചുകൊണ്ടിരുന്ന എന്റെയടുത്തു വന്ന് പുതുതായി വാങ്ങിയ ചുരിദാർ കാണിച്ചു കൊണ്ട് ഭാര്യ : എങ്ങനുണ്ട്... കൊള്ളാമോ ???
ഞാൻ : നൈസ്..... അവൾ : താങ്ക്സ് ഏട്ടാ... ഞാൻ : താങ്ക്സ് എന്തിനാ ?? അടുത്ത പ്രാവശ്യം കുറച്ചൂടെ കട്ടി ദോശ ആയിക്കോട്ടെ... 😂😂😂
യഥാർത്ഥ്യം
അയാൾ ഒരു അധ്യാപകനായിരുന്നു. അതും ഗേൾസ് മാത്രം പഠിക്കുന്ന, സ്ത്രീകൾ മാത്രം അധ്യാപകർ ആയ ഒരു സ്കൂളിലെ ഏക അധ്യാപകൻ.
ഒരു ദിവസം ഞെട്ടലോടെ വിദ്യാർഥികളും അധ്യാപകരും അറിഞ്ഞു മാഷ് എന്നും മദ്യപിച്ചാണ് സ്കൂളിൽ വരുന്നതെന്ന്. ഇന്റർവെൽ സമയത്ത് അടുത്തുള്ള ബാറിൽ പോയി മാഷ് മദ്യപിക്കുമത്രെ. വാർത്ത കാട്ടു തീ പോലെ പടർന്നു. ഇന്റർവെൽ സമയത്ത് എ.ടി.എം ഇൽ കാശ് എടുക്കാൻ പോയ പ്രധാന അധ്യാപക അയാൾ ബാറിൽ നിന്നും കുടിച്ചു വരുന്നത് കണ്ടു. ഇതായിരുന്നു സംഭവങ്ങളുടെ തുടക്കം..... മദ്യപിക്കുന്ന അധ്യാപകനെ പുറത്താക്കണം എന്ന നിലപാടിൽ ചില രക്ഷിതാക്കളും നാട്ടുകാരും സ്കൂളിന് മുൻപിൽ തടിച്ചു കൂടി. ആരൊക്കെയോ പോലീസിനെയും വിവരം അറിയിച്ചു. താൻ മദ്യപിച്ചിട്ടില്ല എന്ന് അയാൾ എല്ലാവരുടെയും കാല് പിടിച്ചു പറഞ്ഞു. അയാളിൽ നിന്നും മദ്യത്തിന്റെ രൂക്ഷ ഗന്ധം വരുന്നുണ്ട് എന്ന് ചിലർ വാദിച്ചു. ഒടുവിൽ പോലീസ് വന്ന് അയാളെ ജീപ്പിൽ കയറ്റി. ഇത്രയും കാലം പഠിപ്പിച്ച സ്കൂളിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും മുന്നിലൂടെ തല കുനിച്ച് അയാൾ പോലീസ് ജീപ്പിൽ കയറി. സ്ഥിരം ഉച്ചക്ക് അയാൾ ബാറിൽ വരാറുണ്ട് എന്ന് ആ നാട്ടിലെ ആസ്ഥാന കുടിയന്മാർ സാക്ഷ്യപെടുത്തി. ഒടുവിൽ പരിശോധന ഫലം വന്നു. അയാൾ മദ്യപിച്ചിട്ടില്ല. വീണ്ടും എല്ലാവരും ഞെട്ടി. പിന്നെ എന്തിന് അയാൾ എല്ലാ ദിവസവും ബാറിൽ പോകുന്നു? എല്ലാവരോടും അയി ആ അധ്യാപകൻ വളരെ എളിമയോടെ പറഞ്ഞൂ. " ഞാൻ മൂത്രമൊഴിക്കാൻ പോകുന്നതാ ബാറിലോട്ട് " സ്കൂളിൽ വേറെ പുരുഷൻമാർ ഒന്നും ഇല്ലാത്തത് കൊണ്ട് പുരുഷൻമാർക്ക് ബാത്ത് റൂം ഇല്ല. ടീച്ചർമാരുടെ ബാത്ത് റൂമിൽ കയറാൻ മടിയാണ്......... ചില യാഥാർത്ഥ്യങ്ങൾ ഇങ്ങനെയാണ്. നമ്മൾ കണ്ണ് കൊണ്ട് കണ്ടതോ, കാത് കൊണ്ട് കേട്ടതോ ആയിരിക്കില്ല സത്യം. ചിലപ്പോൾ ഒരാളെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞ് പ്രചരിപ്പിക്കുന്നതുമാവില്ല യഥാർത്ഥ്യം ചിലപ്പോൾ ഞാനും മൂത്രം ഒഴിക്കാൻ ബാറിൽ പോകാറുണ്ട് ... എന്നെയും ചിലർ തെറ്റിദ്ധരിച്ചു😔
അജിക്ക് MOTO ഫോണ് ഇല്ല എന്ന് എങ്ങനെ ഒറ്റ വാക്കില് പറയും???
അജിക്ക് MOTO ഫോണ് ഇല്ല എന്ന് എങ്ങനെ ഒറ്റ വാക്കില് പറയും???
. . . . . . . . . . ""AJINOMOTO "" 😂😂🤣😛😛😛😛😛😛😛 #എഴുത്തുചളി #കട്ടച്ചളി
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
മനസ്സിനു വിഷമം തോന്നുംമ്പോൾ..
മനസ്സിനു വിഷമം തോന്നുംമ്പോൾ..
നിങ്ങളുടെ കല്യാണ കാസറ്റ് പുറകോട്ട് ഓടിച്ച് കാണുക.. ഭാര്യ ചിരിച്ചുകൊണ്ട് നിങ്ങളുടെ കഴുത്തിൽ നിന്നും മാല ഊരി എടുത്ത് തിരികെ വീട്ടിലേക്ക് പോകുന്നതു കാണാം..നിങ്ങൾ കാറിൽ കയറി വീട്ടിലേക്കും പോരുന്നു. എന്തു സുഖം..🤓🤓
വടം വലിക്ക് റഫറിയായി നിന്ന ശശി
വടം വലിക്ക് റഫറിയായി നിന്ന ശശി
“Take the rope, but, no smoking now” അന്തം വിട്ടു നിന്ന കളിക്കാരോട് ശശി .. കയറെടുത്തു പിടിക്കാൻ പക്ഷെ ഇപ്പോൾ വലിക്കരുത് 😆😆😆😜
ന്യൂ-ജൻ എന്ന വാക്കിന് ഉചിതമായ ഒരു വിപരീത പദം
ന്യൂ - ജൻ എന്ന വാക്കിന് ഉചിതമായ ഒരു വിപരീത പദം കണ്ടെത്താൻ കുറേ കിണഞ്ഞു.
പിന്നെയാണ് മനസ്സിലായത് - ന്യൂ ജൻ പ്രയോഗം വരും മുമ്പേ അതിന്റെ വിപരീത പദം നമ്മുടെ ഭാഷ കണ്ടു പിടിച്ചിട്ടുണ്ട്. പഴഞ് ജെൻ ! 😂😂😜😝🤣🙊🙊🤣🤣🤣
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2025 JokesMalayalam.com. All Rights Reserved |