Trending jokes of today:
വിനായകന്‍
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
എയര്‍ ഇന്ത്യ
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



അടുപ്പത്ത് വെച്ച പാൽ പോലെയാണ് WhatsApp
അടുപ്പത്ത് വെച്ച പാൽ പോലെയാണ് WhatsApp

ഇടക്കിടക്ക് വന്നു നോക്കിയില്ലെങ്കിൽ ഒരു സമാധാനവും ഇല്ല.😣😣😉

പെട്രോൾ ഡീസൽ വില കൂട്ടുന്നതിൽ സാധാരണക്കാർ ആശങ്കപ്പെടെണ്ടതില്ല
ഭായിയോം ബെഹനോം..

പെട്രോൾ ഡീസൽ വില കൂട്ടുന്നതിൽ സാധാരണക്കാർ ആശങ്കപ്പെടെണ്ടതില്ല ....
.
അതിനു പിറകിൽ ഒളിഞ്ഞിരിക്കുന്ന വലിയ നന്മ കാണാൻ ശ്രമിക്കണം നമ്മൾ ......
ഇങ്ങനെ വില കൂട്ടി കൂട്ടി കൂട്ടി കൂട്ടി ക്കൂട്ടി ഇന്ത്യയിലെ സാധാരണക്കാർക്ക് പെട്രോൾ ഉത്പന്നങ്ങൾ വാങ്ങാൻ പറ്റാണ്ടാവും .......
അപ്പോൾ അവർ പെട്രോളിനെ വെറുക്കും .......
.
തുടർന്ന് റിലയന്സ് പോലുള്ള വൻകിടകൾ കുത്തുപാളയെടുക്കും , എണ്ണ ഉല്പ്പാദന രാജ്യങ്ങൾ ഇന്ത്യക്ക് മുന്നിൽ മുട്ടുകുത്തും ....
.
നമുക്ക് നമ്മുടെ സ്വന്തം രാജ്യത്ത് തന്നെ കാളവണ്ടികൾ ഉണ്ടാക്കി '' മേക്ക് ഇൻ ഇന്ത്യ'' എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാം .....
.
ഒരു കുടുംബത്തിൽ ഒരു കാള വണ്ടി എന്ന കണക്കിൽ ഉണ്ടാകുമ്പോൾ , അതുവഴി പൊല്യൂഷൻ നാട്ടിൽ കുറയും.............
മാരക രോഗങ്ങൾ നമുക്ക് അന്യമാകും ........
.
തുടർന്നു രോഗമില്ലാത്ത നമ്മുടെ രാജ്യത്ത് മരുന്ന് വിൽക്കാൻ പറ്റാതെ അമേരിക്കും ബ്രിട്ടനും ചമ്മിപ്പോകും .......
ഒരു വീട്ടിൽ മിനിമം രണ്ടു മാടുകളെ എങ്കിലും നമുക്ക് വളർത്തേണ്ടി വരും , അവയ്ക്ക് പുല്ലുവെട്ടി കൊടുക്കുന്ന നമ്മൾ , നമ്മളറിയാതെ തന്നെ സ്വഛ് ഭാരത്തിന്റെ ഭാഗമാവും ......

ഈ മാടുകളെ നമ്മൾ എല്ലാരും ജാതി മത ഭേദമന്യേ സ്നേഹിച്ചു തുടങ്ങും .....
പിന്നൊരിക്കലും നമ്മൾ ബീഫ് കഴിക്കില്ല...

അങ്ങനെ നമ്മുടെ രാജ്യത്ത് ആ '' അച്ഛാ ദിൻ ''' എന്ന സ്വപ്നം സംജാതമാകും .........

...............ഭാരത്‌ മാതാ കീ ജയ്..............

ടീച്ചറെ കോഴിയെന്ന് വിളിച്ചതിന് തല്ലി
ടീച്ചറെ കോഴിയെന്ന് വിളിച്ചതിന്
ടീച്ചറെന്നെ തല്ലി.
.
.
.
.
എല്ലാ പേപ്പറിലും മുട്ട മാത്രം
തരുന്ന അവരെ ഞാൻ പിന്നെന്ത്
വിളിക്കണം???.......😆

ശശി കടലിൽ മുങ്ങി താഴുകയായിരുന്നു
ശശി കടലിൽ മുങ്ങി താഴുകയായിരുന്നു. ശശി ഉറക്കെ ദൈവത്തെ വിളിച്ചു.

"ഈശ്വരാ,  എന്നെ  രക്ഷിച്ചാൽ ഞാൻ 1000 പേർക്കു ബിരിയാണി വാങ്ങി കൊടുക്കാം. "

അപ്പൊ വലിയ ഒരു തിരമാല അടിച്ചു.  ശശി കരയിലേക്കു തെറിച്ചു വീണു.  ശശി എഴുന്നേറ്റു നിന്നു അഹങ്കാരത്തോടെ ആകാശത്തേക്കു നോക്കി പറഞ്ഞു : "ഹും! എന്തു ബിരിയാണി! "

അപ്പൊ വലിയ ഒരു തിരമാല അടിച്ചു. ശശി വീണ്ടും മുങ്ങി താഴാൻ തുടങ്ങി. ശശി ദൈവത്തെ വിളിച്ചു: "ഈശ്വരാ,  എന്തു ബിരിയാണി എന്നു ചോദിച്ചതു ചിക്കനാണോ മട്ടനാണോ എന്നു ഉദ്ദേശിച്ചാ"..

😂😂😜😝🤣🙊🙊🤣🤣🤣

മഴ പെയ്തു തുടങ്ങിയതോടെ വീട് ചോര്‍ന്നു തുടങ്ങി...
മഴ പെയ്തു തുടങ്ങിയതോടെ വീട് ചോര്‍ന്നു തുടങ്ങി...

ഓടെല്ലാം മാറ്റി പുതിയത് ഇടാം എന്ന് കരുതി ... അങ്ങനെ ചിന്തിച്ചു ഇരിക്കുമ്പോഴാണ് ദേ ഒരു കാളവണ്ടി പോകുന്നു ...നേരെ ചെന്നു കാളവണ്ടിക്കാരന്‍ ചേട്ടനോട് കാര്യം പറഞ്ഞു ... ഇത്തിരി നേരം കാളയെ വീട്ടില്‍ കൊണ്ട് വന്നു നിര്‍ത്തി .... അങ്ങനെ നിന്ന് നിന്ന് കാളയ്ക്ക് കാല് കഴച്ചപ്പോള്‍ കാള പതിയെ അവിടെ കിടന്നു .... കാള കിടന്നാല്‍ കയര്‍ ഓടും ..എന്നല്ലേ ...അതില്‍ നിന്ന് എനിക്ക് ആവശ്യമുള്ള ഓട് എല്ലാം എടുത്തു വീടിന്റെ മേല്‍ക്കൂര പണിഞ്ഞു ....

ഹഹഹഹ ......

😂😂😜😝🤣🙊🙊🤣🤣🤣

അലോപ്പതി ഡോക്ടർമാരുടെ പേര് തനി നാടൻ മലയാളത്തിൽ ആയാൽ ഇങ്ങനെയിരിക്കും
അലോപ്പതി ഡോക്ടർമാരുടെ പേര് തനി നാടൻ മലയാളത്തിൽ ആയാൽ ഇങ്ങനെയിരിക്കും

Orthopaediatrist- എല്ലൻ

Dentist - പല്ലൻ

Opthamologist - കണ്ണൻ

E.N.T- നാക്കൻ, മൂക്കൻ, ചെവിയൻ, വായൻ

Neurologist - ഞരമ്പൻ ,തലയൻ

Cardiologist - ചങ്കൻ

Paediatrician-കുഞ്ഞൻ

Gastroenterologist-വയറൻ

Skin specialist-തൊലിയൻ

Sexologist - കാമൻ

Psychologist - ഭ്രാന്തൻമാരുടെ ഉപദേശി

Psychiatrist - വട്ടൻ

Nephrologist - വൃക്കൻ

Urologist - മൂത്രൻ

Gynacologist- വയറ്റാട്ടി

Dermatologist- ചൊറിയൻ, ചിരങ്ങൻ

Cosmologist- സുന്ദരൻ

Hair specialist- മുടിയൻ

Liver specialist- കരളൻ

Spine specialist- നട്ടെല്ലുള്ളവൻ

Physiotherapist- തിരുമ്മുകാരൻ, മർമ്മാണി

Pulmonologist - ശ്വാസൻ

Anaesthesiologist- മയക്കൻ

Chest specialist- നെഞ്ചൻ

Surgeon: പൊളിയൻ


😂😂😜😝🤣🙊🙊🤣🤣🤣

കൊതുക് ശല്യം സഹിക്കാന്‍ വയ്യാതെ ടിന്റുമോന്‍
കൊതുക് ശല്യം സഹിക്കാന്‍ വയ്യാതെ ടിന്റുമോന്‍ കട്ടിലിന്റെ അടിയില്‍ കയറി കിടന്നു. അപ്പോള്‍ ഒരു മിന്നാമിനുങ്ങ്‌ വന്നു

ടിന്റു : നായിന്റെ മോനെ നീ ടോര്‍ച്ചും കൊണ്ട് വന്നോ ???

കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ്   "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ ****************
എന്‍റെ പേര്    "K. indiramma"  എന്ന് ആണ്

ഹംബംബാടി ഗേൾ
അവർ പാടുന്നത്..

I'm a barby girl.. 🎵🎶🎼
In this barbie world...
Come on barbie...
Lets go party...
🎵🎶🎼
നമ്മൾ കേൾക്കുന്നത് !!-

ഹംബംബാടി ഗേൾ... 🎵 🎼
സിങ്ക്മംബാടി ഗേൾ... 🎶
ഹംബംബാടി.. 🎼
ഡിസ്കംബാടി....
🎵🎶🎼


😜😜😜

രണ്ട് ദുരന്തങ്ങൾ കണ്ടുമുട്ടിയപ്പോൾ
😜രണ്ട് ദുരന്തങ്ങൾ കണ്ടുമുട്ടിയപ്പോൾ😜

മുബി👉 ടീ ചാച്ചൂ നിന്നെ ഇന്ന് ഫോണിൽ വിളിച്ചിട്ട് ഓഫ് ആണല്ലോ ന്താ കാര്യം

റൂബി👉 കൈയ്യിൽ 10 ന്റെ പൈസ ഇല്ലടീ😐 ചാർജ് ചെയ്യാൻ ...അങ്ങനെ ഓഫ് ആയി പോയി ടീ...
...
മുബി👉 അതിനു ചാർജ് ചെയ്യാൻ പൈസ എന്തിനാ😕 ഫോൺ കറണ്ടിൽ കുത്തിയ പോരെ
...
റൂബി👉 😃 ങേ അപ്പോ അങ്ങനെ ചാർജ് ആക്കിയാൽ എനിക്ക് കാൾ വിളിക്കാൻ പറ്റോ
...
മുബി👉 😠 ടീ ഊളെ കാൾ വിളിക്കണം എങ്കിൽ പൈസ ചാർജു ചെയ്യണം
...
റൂബി👉 😠 അതല്ലേടീ മാക്രീ നിന്നോട് പറഞ്ഞെ ചാർജ് ചെയ്യാൻ പൈസ ഇല്ലാത്തോണ്ടു ചാർജ് ആക്കിയില്ല എന്ന്
...
മുബി👉 😲 ടീ പൊട്ടീമൊബൈൽ ഓൺ അവാൻ കറണ്ടിൽ ചാർജാക്കണം

മൊബൈലിൽ കാൾ ചെയ്യാൻ പൈസ ചാർജ് ചെയ്യണം 😠 ന്നാ പറഞ്ഞെ
......
റൂബി👉 😒 അല്ല ഇനി ഇപ്പൊ പൈസ ഇല്ലാതെ ചാർജ് ആക്കി വെച്ചിട്ട് എന്തിനാ
....
മുബി👉 😕 നിന്റെ മൊബൈൽ എവിടെയാ

റൂബി👉 വീട്ടിൽ

മുബി👉 ആ അവിടെ ഇരുന്നോട്ടു പുല്ല് 😕😕

😂😂😂😂😂😂😂😂😂
🏃🏃🏃🏃🏃🏃🏃🏃🏃


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2025 JokesMalayalam.com. All Rights Reserved