Trending jokes of today:
വിനായകന്‍
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
എയര്‍ ഇന്ത്യ
പുതുപ്പള്ളി
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



അദ്ദേഹത്തെ കെട്ടിയിടരുത് പകരം എന്നെ കെട്ടിയിട്ടോളൂ
മോഷ്ടാക്കൾ രാത്രി ഒരു വീട്ടിൽ കയറി
ഗൃഹനാഥനെ കട്ടിലിൽ കെട്ടിയിട്ടു സ്ത്രീയുടെ നേരെ കത്തി നീട്ടി ഭീഷണി പ്പെടുത്തികൊണ്ട്:
"ശബ്ദിച്ചു പോവരുത് ...പണവും ആഭരണങ്ങളും എല്ലാം എടുക്കൂ .. ഊം വേഗം "
സ്ത്രീ കരഞ്ഞു കൊണ്ട്: "അയ്യോ എല്ലാം തരാം അദ്ദേഹത്തെ കെട്ടിയിടരുത് പകരം എന്നെ കെട്ടിയിട്ടോളൂ ...
മോഷ്ടാക്കൾ: "ഹും, വേല കയ്യിലിരിക്കട്ടെ ... ഞങ്ങളെ പറ്റിക്കാമെന്നു കരുതിയോ ?
സ്ത്രീ: അയ്യോ അതല്ലാ ... അയാൾ അടുത്ത വീട്ടിലെ ആളാണ് ....... 😆😆😆😆😆

"ആദി"യിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു
പള്ളീലച്ചൻ : "ആദി"യിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു...

വിശ്വാസി: അച്ചൻ രാവിലത്തെ ഫാൻസ് ഷോയ്ക്ക് തന്നെ കേറിയെന്നാ തോന്നുന്നെ..
#ഹഹ്ഹഹഹ 🙂🙂🙂

ഭോജനാലയം ആണെന്ന് കരുതി ഒരു വയോധികൻ
നമ്പൂരി : ചളിഭ്രാന്തുണ്ടോ?
ഇന്ദുലേഖ: എന്തു ഭ്രാന്ത്?
നമ്പൂരി: ചളി ഭ്രാന്ത്, കട്ടച്ചളി ഭ്രാന്ത്!
ഇന്ദുലേഖ: അതോ.. ഇപ്പൊ തന്നെ പറയാലോ.. "ഭോജനാലയം ആണെന്ന് കരുതി ഒരു വയോധികൻ ഒരു ക്ഷൗരാലയത്തിൽ കയറി..."

പിന്നീട് ഈ അധ്യായം ചരിത്രമാവുകയാണ് ഉണ്ടായത് 😁

ടീച്ചറെ കോഴിയെന്ന് വിളിച്ചതിന് തല്ലി
ടീച്ചറെ കോഴിയെന്ന് വിളിച്ചതിന്
ടീച്ചറെന്നെ തല്ലി.
.
.
.
.
എല്ലാ പേപ്പറിലും മുട്ട മാത്രം
തരുന്ന അവരെ ഞാൻ പിന്നെന്ത്
വിളിക്കണം???.......😆

ബിവറേജിന്റെ ക്യൂവിൽ വെച്ച് ഒരു കണ്ടുമുട്ടല്‍
ഞാൻ കോളെജില്‍ വെച്ച് ആത്മാര്‍ത്ഥമായി സ്നേഹിച്ച പെണ്ണിന്‍റെ തന്തയെ ചെങ്ങന്നൂ‍ര്‍ ബിവറേജിന്റെ ക്യൂവിൽ വെച്ച് കണ്ടു.
എന്നെ കണ്ടാൽ കാല് തല്ലിയൊടിക്കും എന്ന് പറഞ്ഞ് നടന്നിരുന്ന ആ മനുഷ്യനോട് എനിക്കെന്നും വെറുപ്പായിരുന്നു ,,
പക്ഷേ പുള്ളിയെ പെട്ടെന്ന് കണ്ടപ്പ,,
പഴയ കാര്യങ്ങളൊക്ക ഓര്‍മ്മ വന്നപ്പ,,
എനിക്കെന്തോ പെട്ടെന്ന് ഒരു വല്ലായ്മ,,

മനസില്ലാ മനസോടെ
ഞാന്‍ അദ്ദേഹത്തോട് ചോയ്ച്ച് :
"എന്ന ഓര്‍മയുണ്ടോ ??
ഞാന്‍ രശ്മിയുടെ ഒപ്പം പഠി ച്ചതാ ,,
അവള്‍ക്ക് സുഖാണാ ???"

പുള്ളിട മറുപടി ദയനീയമായ ഒരു നോട്ടമയിരുന്നു,,
പിന്നെ വിതുമ്പിക്കൊണ്ട് മഴവില്‍ക്കാവടിയിലെ ഇന്നസെന്‍റിനെ പോലെ എന്നോട് പറഞ്ഞു:
'വിളിച്ചെറക്കിക്കൊണ്ട് പൊക്കൂടേയ് രുന്നോടാ അവളെ..??"

ഞാനാകെ പതറിപ്പോയി,
പെട്ടന്ന് പുള്ളിയെന്നെ ചേര്‍ത്ത് പിടിച്ച് ,,
"അറിഞ്ഞില്ല ഉണ്ണ്യേ,,,അറിഞ്ഞില്ല ,,
നിന്നെ ഞാനറിഞ്ഞില്ല " എന്നൊക്ക പറഞ്ഞ് ,,

എനിക്കും ആകെ വെഷമോയി ,,
കൊറേ നിര്‍ബന്ധിച്ചപ്പ പുള്ളി ആ കഥനകഥയുടെ കെട്ടഴിച്ച്,,

അദ്ദ്യേഹത്തിന്‍റെ മരുമോൻ പരമനാറി മദ്യപിക്കില്ലത്രെ. . .
തുള്ളി മദ്യത്തിന് ഉപകാരമി ല്ല,,

ഒടുവിൽ ഞങ്ങൾ ,, ഒരു ഗോൾഡ്‌ നെപ്പോളിയൻ അര ലിറ്റർ വാങ്ങി തൊട്ടടുത്ത കടയിൽ കയറി മൊട്ട പുഴുങ്ങിയതും കൂട്ടിയടിച്ചു. . .

അപ്പോൾ ,ആ വലിയ മനുഷ്യന്റെ മനസിൽ എന്നെ പോലെ ഒരു മരുമകനെ നഷ്ടപെട്ട വിഷമം ശെരിക്കും ഉണ്ടെന്ന് പറഞ്ഞ് ഒരുപാട് കരഞ്ഞ്,,,

വിങ്ങിപൊട്ടികൊണ്ട് ആ മനുഷ്യൻ യാത്ര പറഞ്ഞ് പോയത് ഇപ്പോഴും മനസീന്ന് പോണില്ല ........
പാവം. . .ല്ലേ,,,??

ഉപ്പ് തിന്നാൽ ബുദ്ധി കുറയും
ഉപ്പ് തിന്നാൽ ബുദ്ധി കുറയും 😇🙄





നെല്ലിക്ക തിന്നാൽ ബുദ്ധി
കൂടും🍈😎


അപ്പോ ഉപ്പിലിട്ട
നെല്ലിക്ക തിന്നാലൊ ?
തല്ലരുത് , ഒരു സംശയം ചോദിച്ചതാ

ചതിച്ചതാ എന്നെ
LKG മാത്രം പഠിച്ചാ മതി എന്ന് പറഞ്ഞിട്ടാ എന്നെ സ്കൂളില്‍ വിട്ടത്

ചതിച്ചതാ എന്നെ... ☹

പാലായ്ക്ക് പോകുന്ന ബസ്
ഒരിക്കൽ പാലായ്ക്ക് പോവാൻ ബസ്‌ സ്റ്റാൻഡിൽ എത്തി ബസ്‌ ഏതെന്നറിയാതെ നിന്ന സമയത്തു കിളി വിളിച്ചു പറയുന്നത് കേട്ട് ബസ്സിൽ കേറി ഇരുന്നു... ബസ് വിട്ടപ്പോഴാ അറിഞ്ഞത് ബസ് പാലയ്ക്ക് അല്ലെന്ന്...

അപ്പൊ താനെന്തിനാ പാലയ്ക്ക് പോവാന്ന് വിളിച്ചു പറഞ്ഞത് എന്ന് കിളിയോട് ചോദിച്ചപ്പോ അവൻ പറയുവാ അവൻ പാട്ടു പാടിയതാണെന്ന്..

" പാലപ്പൂവെയ്..പൂവെയ്‌..പോവേ.. "

😂😂😜😝🤣🙊🙊🤣🤣🤣

ശങ്കരാടി ചേട്ടനും സുകുമാരി ചേച്ചിയും ആദ്യമായി കണ്ട്മുട്ടിയപ്പോൾ...
ശങ്കരാടി ചേട്ടനും സുകുമാരി ചേച്ചിയും ആദ്യമായി കണ്ട്മുട്ടിയപ്പോൾ...

സുകുമാരിചേച്ചി : നമസ്കാരം ചേട്ടാ.. എന്റെ പേര് സുകുമാരി.. ചേട്ടന്റെയോ ??

ശങ്കരാടിചേട്ടൻ : ശങ്കരാടി..

സുകുമാരിചേച്ചി : മിസ്റ്റർ ശങ്കർ.. ആദ്യമായി കണ്ട ഉടൻ എടി പോടീ എന്നൊക്കെ വിളിച്ചാലുണ്ടല്ലോ...

ശങ്കരാടിചേട്ടൻ : 😨😨😨

😂😂😜😝🤣🙊🙊🤣🤣🤣

പൊതുജനം ശ്രദ്ധിക്കുക.
പൊതുജനം ശ്രദ്ധിക്കുക.

വഴിയരികിൽ 30 സെക്കന്റിലധികം സമയം നിശ്ചലമായി നിൽക്കരുത്. കമ്പിക്കാലോ വേലിപ്പത്തലോ മറ്റോ ആണെന്ന് കരുതി നെഞ്ചത്ത് തന്നെ ആണിയടിച്ച് ഫ്ലക്സ് ബോർഡ് തൂക്കിയിട്ട് പോകുമെന്ന അവസ്ഥ സംജാതമായിരിക്കുന്നു. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്ഥാനാർത്ഥികളുടെ ഫ്ലക്സ് ബോർഡുകളും A+ കാരുടെ ഫ്ലക്സ് ബോർഡുകളും വെക്കാൻ സ്ഥലം കിട്ടിയില്ലെങ്കിൽ പിന്നെ അവരെന്ത് ചെയ്യും ?


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2025 JokesMalayalam.com. All Rights Reserved