Trending jokes of today:
ബഡ്ജറ്റ്
ബാവുസാമി
എന്താ ജോമു
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



മേരെ പ്യാരെ ദേശ്‌ വാസിയോം...
മേരെ പ്യാരെ ദേശ്‌ വാസിയോം...
.
.
.
.
.
.
.
.
.
.
.
.
.

ഒന്നുമില്ല..

വെറുതെ ഒന്ന് പേടിപ്പിച്ചതാ..😁😀

ചാക്കോ മാഷെ ചെമിസ്ട്രി ബുക്ക്‌ വന്നോ..?
കുട്ടി : ചാക്കോ മാഷെ ചെമിസ്ട്രി ബുക്ക്‌ വന്നോ..?

മാഷ് :എടാ ch ന്റെ pronunciation ക എന്നാണ് .... കെമിസ്ട്രി



കുട്ടി : കാക്കോ മാഷേ കെമിസ്ട്രി ബുക്ക്‌ വന്നോ
😃😃😃

കുക്കിങ്ങ് പഠിക്കാന്‍ യുട്യൂബില്‍ കയറിയ ഞാന്‍
കുക്കിങ്ങ് പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത്‌ യൂടൂബിൽ....

സെർച്ച്‌ ചെയ്യാൻ പറഞ്ഞു....

അറിയാവുന്ന ഇംഗ്ലീഷിൽ
"മലയാളം ഹോട്ട്‌ മസാല"

എന്ന് അടിച്ച്‌ കൊടുത്തു......

പിന്നെ സംഭവിച്ചതെല്ലാം യാദൃശ്ചികമായിരുന്നു

ഇന്നും അലഞ്ഞ്‌ കൊണ്ടിരിക്കുന്ന തീരാത്ത യാത്രയുടെ തുടക്കം

"സിന്ദഗി നാ മിലേഗ ദുബാര"

അടുപ്പത്ത് വെച്ച പാൽ പോലെയാണ് WhatsApp
അടുപ്പത്ത് വെച്ച പാൽ പോലെയാണ് WhatsApp

ഇടക്കിടക്ക് വന്നു നോക്കിയില്ലെങ്കിൽ ഒരു സമാധാനവും ഇല്ല.😣😣😉

നീരജ്: ടാ. നിന്റെ അഭിപ്രായത്തിൽ ബോൾഡ് ആയിട്ടുള്ള നടി ആരാ?
നീരജ്: ടാ. നിന്റെ അഭിപ്രായത്തിൽ ബോൾഡ് ആയിട്ടുള്ള നടി ആരാ?

ധീരജ്‌: ബോൾഡ് ആയിട്ടുള്ള നടി ആരാണെന്ന് അറിഞ്ഞുടാ. റണ്ണൗട്ട് ആയ നടിയെ അറിയാം.

നീരജ്: റണ്ണൗട്ടോ?

ധീരജ്‌: അതെ. കങ്കണ റണൗട്ട്.

#എഴുത്തുചളി
#ഹ_ഹ_ഹ
#ഹു_ഹു_ഹു
#നടേശകൊല്ലണ്ട

കരണ്ട് പോയാൽ
കരണ്ട് പോയാല്‍ അമേരിക്കയില്‍ ഉള്ളവര്‍ ഇലക്ട്രിസിടി ഓഫീസില്‍ വിളിക്കും.

ജപ്പാന്‍കാര്‍ ഫ്യൂസ് പോയൊന്നു നോക്കും.

മലയാളികള്‍ അപ്പുറത്തേക്ക് നോക്കും, എന്നിട്ട് പറയും:

"ഭാഗ്യം എല്ലായിടത്തും പോയി.:)"

😂😂😜😝🤣🙊🙊🤣🤣🤣

ഒരു കഥ പറയട്ടെ ..?
ഒരു കഥ പറയട്ടെ ..?



പണ്ട് പണ്ട്.. എന്നുവച്ചാൽ ഒരു 30-35 കൊല്ലം മുൻപ്... പൊന്നാനി എന്ന ദേശത്തു ഒരു കൊച്ചു കുട്ടിയുണ്ടായിരുന്നു. പേര് കാദർ. ക്ലാസിലെ ഏറ്റവും മണ്ടനായ കുട്ടിയായിരുന്നു കാദർ.



പഠിപ്പിൽ ഏറ്റവും പിറകിലാണെങ്കിലും അവന്‍റെ ആന മണ്ടത്തരങ്ങൾക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. സഹിക്കെട്ട് ഹെഡ് ടീച്ചർ അവനെ സ്കൂളിൽ നിന്നും പുറത്താക്കി. സങ്കടത്തോടെ അവന്റെ ഉമ്മ കൊച്ചിയിലേക്ക് വീടുമാറി അവനെ അവിടെ ഉള്ള സ്കൂളിൽ ചേർത്തു.



25 കൊല്ലം കഴിഞ്ഞു..



പണ്ടത്തെ ഹെഡ് ടീച്ചർ ഹൃദയത്തിന്‍റെ കംബൌണ്ട് വാളിനു ഓപ്പറേഷനായി കൊച്ചിയിലെത്തുന്നു. എല്ലാ ഡോക്ടര്മാരും പരിശോദിച്ചു.. അവർ പറഞ്ഞു ഒരേ ഒരു സ്പെഷ്യലിസ്ടുനു മാത്രമേ ഈ ഓപറേഷൻ ചെയ്യാൻ പറ്റൂ.



അങ്ങനെ ഓപറേഷൻ കഴിഞ്ഞു. ടീച്ചറെ വെന്റിലേട്ടരിലെക് മാറ്റി. ടീച്ചർ മെല്ലെ കണ്ണ് തുറന്നു.. സുന്ദരാനായ യുവ ഡോക്ടർ മുന്നിൽ.. തന്റെ ജീവൻ രക്ഷിച്ച ഡോക്ടറോട് നന്ദി പറയാൻ വേണ്ടി ടീച്ചർ ശ്രമിക്കുകയായിരുന്നു..



ഒരു ചെറു പുഞ്ചിരിയോടെ ഡോക്ടർ ടീച്ചറുടെ നെറ്റിയിൽ തലോടുംബോഴേക്കും ടീച്ചറുടെ മുഖം വിളറി .. എന്തോ പറയാൻ ശ്രമിച്ചു കൈകൾ ഉയർത്തിയെങ്കിലും അത് താണു.. കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു...



എന്ത് സംഭവിച്ചു എന്ന് അറിയാതെ ഞെട്ടിയ ഡോക്ടർ കണ്ടത് വെന്റിലെട്ടരിന്റെ പിൻ ഊരി വാക്വം ക്ലീനർ പ്ലഗ്ഗിൽ കുത്തി മുറി വൃത്തിയാക്കുന്ന നമ്മുടെ കാദറിനെയാണ്!!. അവനിപ്പോൾ അവിടെ ക്ലീനറാണ്.



കാദർ ആയിരിക്കും ആ യുവ ഡോക്ടർ എന്ന് നിങ്ങൾ കരുതിയെങ്കിൽ അതിന്റെ കാരണം, ഇന്ത്യൻ സിനിമയും, സീരിയലും, മതപുസ്തകത്തിലെ കഥകളും കണ്ടു വളർന്നത് കൊണ്ടാണ്.

കാദർ എന്നും കാദർ തന്നെ.

പ്രസംഗ മത്സരത്തിൽ ആർച്ച സ്റ്റേജിൽ
ഡൽഹിയിൽ പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ ആർച്ച സ്റ്റേജിൽ...

ജഡ്ജ് : നാം ക്യാ ഹേ ??

ആർച്ച : ആർച്ച ഹേ

ജഡ്ജ് : ok.. തുമ്പോലാർച്ച..

ആർച്ച : നഹി.. ഓൺലി ആർച്ച.. തുമ്പോലാർച്ച നഹീ

ജഡ്ജ് : തും ബോൽ ആർച്ച.. ജൽദി.. 😡😡😡

#എഴുത്തുചളി 😂😂😂

ക്രെഡിറ്റ് കാർഡെന്നൊക്കെ കേട്ടിട്ട് മാത്രമുണ്ടായിരുന്ന കാലത്ത്
എല്ലാത്തവണയും ക്രെഡിറ്റ് കാർഡിന്റെ ബില്ലടക്കാറാവുമ്പോൾ ഞാനാ സുഹൃത്തിനെ ഓർക്കും. വർഷങ്ങൾക്കുമുൻപ്, ക്രെഡിറ്റ് കാർഡെന്നൊക്കെ കേട്ടിട്ട് മാത്രമുണ്ടായിരുന്ന കാലത്ത് HDFC യുടെ ക്രെഡിറ്റ് കാർഡ് മാർക്കറ്റ് ചെയ്യാൻ വന്ന എക്സ്സിക്ക്യൂട്ടീവിനെ ഒരൊറ്റ ചോദ്യം കൊണ്ട് പ്ളിംഗിച്ചവനെ.
അന്നേതാണ്ടൊരു നാൽപ്പത്തഞ്ച് മിനിറ്റ് അങ്ങോര്‌ ആ കാർഡിനെക്കുറിച്ച് പ്രസംഗിച്ചു. അതിബുദ്ധിമാന്മാരായ ഞങ്ങൾ ഒരു പുല്ലും മനസ്സിലായില്ലെങ്കിലും എല്ലാം തലകുലുക്കി സമ്മതിച്ചു. എല്ലാം കഴിഞ്ഞപ്പോ കൂട്ടത്തിൽ കൂടുതൽ മണ്ടനായ ഒരുത്തന്റെ വക ഒരു മാരക ചോദ്യം.
“അപ്പോ....ഈ ക്രെഡിറ്റ് കാർഡിന്റെ ബില്ലടക്കാൻ, ഈ കാർഡ് തന്നെ ഉപയോഗിക്കാൻ പറ്റ്വോ?”
“ങ്ങേ??? എന്താന്ന്??”
“അതായത്, നിങ്ങടെ ഈ കാർഡ് ഞാൻ എടുത്താൽ മാസാമാസം ബില്ല് വരില്ലേ? അപ്പോ ഞാൻ അതടക്കണ്ടേ? അതടക്കാൻ ഈ കാർഡ് തന്നെ ഉപയോഗിക്കാൻ പറ്റുമോന്ന്....”
“അല്ല, അതിപ്പോ....അതെങ്ങനെ ശരിയാവും?ഇല്ല സാർ. അതു പറ്റില്ല”
“എന്താണ്‌ മിസ്റ്റർ. നിങ്ങൾക്കുതന്നെ നിങ്ങടെ കാർഡിനെ വിശ്വാസമില്ലെങ്കിപ്പിന്നെ ഞങ്ങളെങ്ങനെ ഈ സാധനം വിശ്വസിച്ച് വാങ്ങും. എനിക്കൊന്നും വേണ്ട. പൊക്കോ പൊക്കോ...” 😄😄

😂😂😜😝🤣🙊🙊🤣🤣🤣

പൊതുജനം ശ്രദ്ധിക്കുക.
പൊതുജനം ശ്രദ്ധിക്കുക.

വഴിയരികിൽ 30 സെക്കന്റിലധികം സമയം നിശ്ചലമായി നിൽക്കരുത്. കമ്പിക്കാലോ വേലിപ്പത്തലോ മറ്റോ ആണെന്ന് കരുതി നെഞ്ചത്ത് തന്നെ ആണിയടിച്ച് ഫ്ലക്സ് ബോർഡ് തൂക്കിയിട്ട് പോകുമെന്ന അവസ്ഥ സംജാതമായിരിക്കുന്നു. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്ഥാനാർത്ഥികളുടെ ഫ്ലക്സ് ബോർഡുകളും A+ കാരുടെ ഫ്ലക്സ് ബോർഡുകളും വെക്കാൻ സ്ഥലം കിട്ടിയില്ലെങ്കിൽ പിന്നെ അവരെന്ത് ചെയ്യും ?


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved