|
|
ഫേസ് ബുക്ക് ചാറ്റിങ്ങിലൂടെ പ്രണയത്തിലായി
ഫേസ് ബുക്ക് ചാറ്റിങ്ങിലൂടെ ഞാനൊരു അമേരിക്കകാരിയുമായി പ്രണയത്തിലായി ,
ഞാനത് വീട്ടിൽ അവതരിപ്പിക്കുകയും ചെയ്തു . വീട്ടിൽ എല്ലാവർക്കും സമ്മതം ! പിന്നീടാണ് എനിക്കൊരു സംശയം ഇവൾ അമേരിക്കക്കാരി തന്നെയാണോ ? സംശയം വച്ച് പൊറുപ്പിക്കാൻ ഞാൻ നിന്നില്ല, അന്ന് ചാറ്റിൽ വന്നപ്പോൾ അവളോട് ഇംഗ്ലീഷിൽ തന്നെ ചോദിച്ചു "How many kilometers from Washington D.C. to Miami Beach? " അവൾ നാണിച്ചു പോയിട്ടുണ്ടാകും ..! തെല്ലു നാണത്തോടെ തന്നെയാണ് അവൾ ഉത്തരം പറഞ്ഞതും " I am the answer...Kilometres and kilometres.. in these days of degenerating decency of Miami beach to Washington DC when diplomacy and duplicity become interchangeable from complicated America to America!! " എന്റെ കണ്ണ് നിറഞ്ഞുപോയി . ഓ മൈ ഗോഡ് !! ഈ പെങ്കൊച്ചിനെയാണല്ലോ ഞാൻ വെറുതെ സംശയിച്ചത്. 😂😂😜😝🤣🙊🙊🤣🤣🤣
ലങ്കാദഹനം കഴിഞ്ഞു വന്ന ഹനുമാൻ
ലങ്കാദഹനം കഴിഞ്ഞു വന്ന ഹനുമാൻ രാമനോട്: ജയ് ശ്രീറാം... പ്രഭോ. ഈ ഭക്തൻ ലങ്കാദഹനം നടത്തിയിട്ടാണ് തിരിച്ചു വന്നിട്ടുള്ളത്.
രാമൻ: ഭക്തവത്സല, എങ്ങിനെയാണ് നീ ആ കർത്തവ്യം നിർവഹിച്ചത്? ഹനുമാൻ: വാലിൽ തീ പിടിപ്പിച്ചുകൊണ്ടു ആണ് പ്രഭോ. രാമൻ: എന്തിനാണ് നീ അത്രയും റിസ്ക് എടുത്തത്. കുറച്ച് gelusil പോരായിരുന്നോ? വേഗം ദഹിച്ചേനെ. #ഹ_ഹ_ഹ #നടേശകൊല്ലണ്ട
കുവൈറ്റിൽ ബീഫ് കഴിച്ചതിനു യുവാവിന് ക്രൂര മര്ദ്ദനം..
കുവൈറ്റിൽ ബീഫ് കഴിച്ചതിനു യുവാവിന് ക്രൂര മര്ദ്ദനം..
കുവൈറ്റ്: കുവൈറ്റിലെ സഫാനു സമീപം ബ്ളോക്ക് 106 ലെ മിനിസ്ട്രി ബില്ഡിങ്ങില് ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കൊല്ലം സ്വദേശി മനോജ് തങ്കച്ചനാണ് മര്ദ്ദനമേറ്റത്. നാട്ടിൽ നിന്നും മനോജിന്റ അമ്മ കൊടുത്തയച്ച ബീഫ് ഒലത്തിയത് റൂമിലുള്ള മറ്റാർകും കൊടുക്കാതെ ഒറ്റക്ക് തിന്നതിനാണ് സുഹൃത്തുകൾ മർദ്ദിച്ചത്..😄😄😄
ഹംബംബാടി ഗേൾ
അവർ പാടുന്നത്..
I'm a barby girl.. 🎵🎶🎼 In this barbie world... Come on barbie... Lets go party... 🎵🎶🎼 നമ്മൾ കേൾക്കുന്നത് !!- ഹംബംബാടി ഗേൾ... 🎵 🎼 സിങ്ക്മംബാടി ഗേൾ... 🎶 ഹംബംബാടി.. 🎼 ഡിസ്കംബാടി.... 🎵🎶🎼 😜😜😜
കിണറ്റിൽ മുഴുവൻ പായൽ
രാവിലെ വെള്ളം കോരാൻ ചെന്നപ്പോ കിണറ്റിൽ മുഴുവൻ പായൽ😢😢😢
ഞാനിച്ചിരി ഏഷ്യൻ പെയിന്റ് വാങ്ങി കിണറ്റിലൊഴിച്ചു 😊😊😊 അല്ല , പിന്നെ എന്നോടാ കളി..😡 പായലെ വിട പൂപ്പലേവിട എന്നെന്നേക്കും വിട..😜 ഇതു വരെ വീട്ടിൽ കയറ്റിയിട്ടില്ല.😖😖
സ്പെല്ലിംഗ്
ശശി മരിച്ചു.....
അതെ നാമെല്ലാം ശശിയാക്കിയ ആ ശശി..... മരണശേഷം സ്വർഗ്ഗ വാതിൽക്കലെത്തിയ ശശി സ്വർഗ്ഗത്തിന്റെ ഗേറ്റിൽ ചിത്രഗുപ്തനെ കണ്ടു മുട്ടി. ചിത്രഗുപ്തൻ : "സ്വർഗ്ഗത്തിൽ പ്രവേശിക്കണമെങ്കിൽ നിങ്ങൾ ഒരു വാക്കിന്റെ സ്പെല്ലിങ്ങ് പറയേണ്ടതുണ്ട്." ശശി : പ്രഭോ... ഏതാണാ വാക്ക് ? ചിത്രഗുപ്തൻ : ലവ് ശശി : L O V E ചിത്രഗുപ്തൻ : വളരെ ശരിയാണ് അകത്തേക്ക് വരൂ. ശശിയെയും കൂട്ടി അകത്തേക്ക് പ്രവേശിക്കുന്നതിനിടെ ചിത്രഗുപ്തൻറെ മൊബൈൽ ബെല്ലടിച്ചു.. ചിത്രഗുപ്തൻ : എന്നെ ദൈവം എന്തോ വളരെ അത്യാവശ്യ കാര്യത്തിനായി വിളിക്കുന്നു.... ഞാൻ തിരിച്ചു വരുന്നതുവരെ നീ ഈ ഗെയിറ്റിനു കാവൽ നിൽക്കണം. ശശി : ഉത്തരവ് പ്രഭോ !! ചിത്രഗുപ്തൻ : ഞാൻ തിരിച്ചു വരുന്നതിനിടയിൽ ആരെങ്കിലും വരികയാണെങ്കിൽ നീ ഇതേ ചോദ്യം അവരോട് ചോദിക്കുക. കൃത്യമായി സ്പെല്ലിങ്ങ് പറയുകയാണെങ്കിൽ അവരെ നീ സ്വർഗത്തിലേക്ക് കടത്തി വിടുക. അല്ലാത്ത പക്ഷം നീ അവർക്ക് അടുത്ത ഗെയിറ്റ് കാണിച്ചു കൊടുക്കുക. അത് നരകത്തിലേക്കുള്ള ഗെയിറ്റ് ആണ്. ഭയപ്പെടെണ്ട അങ്ങോട്ട് പോയവർക്ക് വീണ്ടും തിരിച്ചു വരാൻ കഴിയില്ല, അവിടെ എത്തുമ്പോഴേക്കും അവർ നരകത്തിൽ വീണിരിക്കും ... അറിയാതെയാണെങ്കിലും ശശി ഒന്ന് ഞെട്ടിപ്പോയി. ശശി : ഉത്തരവ് പ്രഭോ !! ചിത്രഗുപ്തൻ പോയി കുറച്ചു കഴിയുമ്പോഴേക്കും ഒരു സ്ത്രീ അങ്ങോട്ട് വരുന്നതായി ശശി കണ്ടു ! ശശി പകച്ചു പോയി..... അത് ശശിയുടെ ഭാര്യയായിരുന്നു. ശശി : ഹായ് ലീലേ..... നീയെങ്ങിനെ ഇവിടെ എത്തി ? ! ലീല : അതോ ചേട്ടാ... നിങ്ങളുടെ ശവമടക്ക് കഴിഞ്ഞു വീട്ടിലേക്കു പോകുന്ന വഴി എന്നെ ഒരു ബസ് ഇടിച്ചു. പിന്നെ ഞാൻ കാണുന്നത് ഈ സ്ഥലമാണ്. സ്വർഗ്ഗത്തിലേക്ക് ഓടിക്കയറാൻ തിരക്ക് കൂട്ടുന്ന ഭാര്യയെ തടഞ്ഞു കൊണ്ട് ശശി പറഞ്ഞു. നിൽക്ക് നിൽക്ക് ഇവിടുത്തെ നിയമമനുസരിച്ച് സ്വർഗത്തിൽ കടക്കണമെങ്കിൽ ഒരു വാക്കിന്റെ SPELLING പറയണം. കൃത്യമായി spelling പറഞ്ഞാൽ മാത്രമേ സ്വർഗത്തിൽ കടക്കാൻ പറ്റൂ. അല്ലാത്ത പക്ഷം അടുത്ത ഗെയിറ്റിലൂടെ നീ നരകത്തിലേക്ക് ആനയിക്കപ്പെടും. ലീല : ഏതാണാ വാക്ക് ? ശശി : ചെക്കോസ്ലോവാക്യ 😂😂😜😝🤣🙊🙊🤣🤣🤣
എന്റെ ഭാര്യ സിം കാർഡ് വിഴുങ്ങി
അജു : ഹലോ കസ്റ്റമർ കെയർ അല്ലേ..??
Idea: അതെ...!! അജു : എന്റെ ഭാര്യ സിം കാർഡ് വിഴുങ്ങി.... Idea: അതിന് ഞങ്ങളെന്തു ചെയ്യാൻ...!? അജു : അവൾ സംസാരിക്കുന്നുണ്ട്... പൈസ പോവോ...!!??
നിനക്കു വേണ്ടി കാത്തിരിക്കും
Christmas -നെ കുറിച്ച് ഒരു caption ആലോചിച്ചു, ഒരു പേപ്പര് താളില് ഇങ്ങിനെ എഴുതി:-
In this Christmas night.... Im waiting for you, Santa.... പത്താം ക്ളാസ് കഷ്ടിച്ചു ജയിച്ചതിന്റെ അഹങ്കാരവുമായി നടക്കുന്ന ഭാര്യ അതു വായിച്ചു; "ഈ ക്രിസ്മസ് രാത്രിയില് ശാന്തേ, നിനക്കു വേണ്ടി കാത്തിരിക്കും"". ഒരു നക്ഷത്രം പോലെ എന്തോ അടുക്കളയിൽ നിന്ന് പാഞ്ഞു വന്നു... പിന്നെ ഒന്നും ഓർമ്മയില്ല ...🤕🤕🤕🤕🤕
ഇക്കാ… ഒരു കിലോ പയം!
"ഇക്കാ… ഒരു കിലോ പയം!"
"പയമോ?!! നീ ഒരു ചെറുപ്പക്കാരനല്ലേടാ.. പഴം എന്നല്ലെ പറയേണ്ടത്?!" മൂന്ന് ദിവസങ്ങൾക്ക് ശേഷം.... "ഇക്കാ… ഒരുകിലോ പഴം!" "ങെ! നീ ആള് അടിപൊളിയായല്ലൊ!! പഴം എന്തിനാ..?!" "പുയ്ങ്ങാനാ..!!!!! 😂😂😂😉😂 😂😂😜😝🤣🙊🙊🤣🤣🤣
ജെട്ടി ഇട്ട മഹാ ചെറ്റ
ഒരിക്കല് ഒരു കോടീശ്വരന് ന്യൂയോര്ക്കിലെ ഒരു ഹോട്ടലില് മുറിയെടുത്തു.
അമ്പതു നിലയോളം ഉയരം വരുന്ന ആ ഹോട്ടലിന്റെ ഏറ്റവും മുകളില് ഉള്ള നിലയില് ആയിരുന്നു ബാര് പ്രവര്ത്തിച്ചിരുന്നത്. നമ്മുടെ കോടീശ്വരന് രാത്രി രണ്ടു പെഗ് അടിക്കാന് ഈ ബാറില് ചെന്നു. അവിടെ അയാളെ കൂടാതെ ഒരാള് മാത്രം ആണ് ഉണ്ടായിരുന്നത്, കസ്ടമര് ആയി. പുള്ളിയാണെങ്കില് നല്ല പൂസായിരുന്നു. ജെട്ടി മാത്രം ആയിരുന്നു അയാള് ഇട്ടിരുന്നത്. കോടീശ്വരന് അയാളെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അയാള് പെട്ടെന്ന് ഒരു ഓറഞ്ച് എടുത്തു തൊലി പൊളിച്ചു തലയില് വച്ചിട്ട് ജനല് വഴി പുറത്തേക്കു ചാടി. കോടീശ്വരന് ഞെട്ടി തരിച്ചു ഇരിക്കെ അയാള് ഒരു പോറല് പോലും ഇല്ലാതെ വീണ്ടും ബാറിലേക്ക് കടന്നു വന്നു. പഴയ സ്ഥാനത്ത് പോയിരുന്നു. കോടീശ്വരനെ നോക്കി ചിരിച്ചു. പിന്നെ വീണ്ടും ഓറഞ്ച് പൊളിച്ചു തൊലി തലയില് വച്ച് താഴേക്ക് ചാടി. വീണ്ടും പരിക്കൊന്നും ഇല്ലാതെ മടങ്ങി വന്നു. ഇതിങ്ങനെ പല കുറി ആവര്ത്തിച്ചു. വെയിറ്റര് മാര് ഒന്നും ഇത് ശ്രദ്ധിക്കുന്നതായി തോന്നിയില്ല. ബാറിലെ ഓറഞ്ച് എന്തോ മാന്ത്രിക ശക്തി ഉള്ളതാണെന്ന് കോടീശ്വരനും തോന്നി. ഒടുവില് രണ്ടും കല്പ്പിച്ചു അയാളും ഒരു ഓറഞ്ച് പൊളിച്ചു തൊലി തലയില് വച്ച് ജനല് വഴി ചാടി.. വെയിറ്റര്മാര് അരുത് എന്ന് പറഞ്ഞു ഓടി വരുമ്പോളേക്കും അയാള് ചാടി കഴിഞ്ഞിരുന്നു. താഴെ വീണ അയാള് തല് ക്ഷണം മരിച്ചു... താഴെ ആളുകള് ഓടി കൂടുന്നത് നോക്കി ജെട്ടി ധാരി കൈ കൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു... “പറ്റിച്ചു പറ്റിച്ചു... ഒരുത്തനെ കൂടി പറ്റിച്ചു... ഹ ഹ ഹാ... ഒഴിക്കട ഒരു പെഗ് കൂടെ” പെഗ് ഒഴിക്കുമ്പോള് വെയിറ്റര്മാര് പരസ്പരം പറഞ്ഞു : . . . . . “അല്ലേലും കള്ളു കുടിച്ചാല് പിന്നെ സൂപ്പര്മാന് മഹാ ചെറ്റയാണ്." 😂😂😜😝🤣🙊🙊🤣🤣🤣
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |